- ബിഡിഎംഎ മാർഷൽ ആർട്സ് അക്കാദമിയിൽ ഗ്രേഡിങ് ടെസ്റ്റ് സംഘടിപ്പിച്ചു
- ഡാളസ് സ്റ്റേഡിയത്തിൽ ആവേശസമനില; ജപ്പാനും സ്വീഡനും പ്രീ-ക്വാർട്ടറിലേക്ക്, ഇനി ടെക്സസ് പൂരം നോക്കൗട്ടിലേക്ക്!
- വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ ട്രയാഡ് പ്രൊവിൻസ് നിലവിൽ വന്നു
- അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്: എട്ട് പേർ പ്രതികൾ, ആറുപേർ കസ്റ്റഡിയിൽ
- മുല്ലപ്പെരിയാർ സുരക്ഷ സമിതി: കേന്ദ്രം ആവശ്യം അംഗീകരിച്ചു, കേരള പ്രതിനിധിയെ ഉടൻ നിയമിക്കുമെന്ന് മന്ത്രി
- 14-കാരനെതിരെ പ്രകൃതിവിരുദ്ധ പീഡനം; പോക്സോ കേസിൽ മുസ്ലിം ലീഗ് നേതാവ് ഒളിവിൽ
- അൽ ഹിലാൽ മനാമ സെൻട്രലിൽ 28-ാമത് ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിൻ
- യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ബഹ്‌റൈൻ രാജാവും കൂടിക്കാഴ്ച നടത്തി
Author: News Desk
മനാമ: ബഹ്‌റൈൻ സർക്കാർ സ്കൂളുകൾ ഓൺലൈൻ പഠനത്തിലൂടെ പുതിയ അധ്യയന വർഷം ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രാലയം ഓൺലൈൻ പഠനങ്ങൾക്കായി വലിയ ശ്രമങ്ങളും തയ്യാറെടുപ്പുകളും നടത്തിയിരുന്നു. കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കാൻ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓൺലൈൻ പഠനം ആരംഭിച്ച സാഹചര്യത്തിൽ ജോയിന്റ് സപ്പോർട്ട് സെന്റർ വിദ്യാഭ്യാസ മന്ത്രി ഡോ. മജിദ് ബിൻ അലി അൽ-നുയിമി സന്ദർശിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക പാഠ ഷെഡ്യൂളുകൾ, പ്രവർത്തനങ്ങൾ, ചർച്ചാ സെഷനുകൾ, റെക്കോർഡുചെയ്‌ത ടിവി പാഠങ്ങൾ എന്നിവ വിദ്യാഭ്യാസ പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യും. യൂട്യൂബ് ചാനലുകൾക്ക് പുറമെ ക്ലാസുകൾ അനുസരിച്ച് വിഭജിക്കുമെന്നും മന്ത്രി പറഞ്ഞു. സാങ്കേതിക തികവോടെ പഠനം മുന്നോട്ടു കൊണ്ടുപോകാനുള്ള നടപടികൾ മന്ത്രാലയം സ്വീകരിക്കും. രക്ഷിതാക്കൾക്ക് ഭാരമാകാത്ത രീതിയിൽ ടൈംടേബിൾ നൽകാനും മന്ത്രി നിർദ്ദേശിച്ചു. രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളിൽ സെപ്റ്റംബറിൽ തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു. കുട്ടികൾക്ക് സുരക്ഷിതമായി പഠനമൊരുക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ ക്ലാസുകൾ മാത്രം ആരംഭിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് താത്കാലികമായി അടച്ചു. കഴിഞ്ഞ ആഴ്ചയാണ് കോൺസുലേറ്റ് അടച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കഴിഞ്ഞ മാസവും കോൺസുലേറ്റ് രണ്ടാഴ്ച അടച്ചിട്ടിരുന്നു. സ്വർണക്കടത്ത് വിവാദത്തിന് പിന്നാലെ വിദേശ പൗരന്മാരായ ഉദ്യോഗസ്ഥർ നാടുകളിലേക്ക് മടങ്ങിയിരുന്നു. ഇതോടെ വീസാ സ്റ്റാമ്പിംഗ് ഉൾപ്പെടെയുള്ള കോൺസുലേറ്റ് നടപടികൾ ഭാഗികമായി നിലച്ചിരിക്കുകയാണ്. സ്വർണക്കടത്ത് കേസിലും ലൈഫ് മിഷൻ ക്രമക്കേട് കേസിലും യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് എതിരെ ആരോപണം ഉയർന്നിരുന്നു.
മനാമ: ബഹ്‌റൈനിൽ കോവിഡ് വ്യാപനം തടയാൻ സ്വീകരിച്ച മുൻകരുതൽ നടപടികൾ ലംഘിച്ച് മതപരമായ ചടങ്ങിൽ പങ്കെടുത്ത 29 പേരെ പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരിൽ ഒരാൾക്ക് കോവിഡ് ബാധയുണ്ടായിരുന്നതായി സ്‌ഥിരീകരിച്ചു. രോഗബാധിതനായ വ്യക്തിയെ ഉടൻ തന്നെ ക്വാറന്റൈനിലേക്ക് മാറ്റാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. അയാളുമായി നേരിട്ട് ബന്ധപ്പെട്ട പത്ത് പേരെ വീട്ടു നിരീക്ഷണത്തിൽ നിൽക്കാനും നിർദ്ദേശിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക അതേസമയം, സമ്മേളനങ്ങൾ സംഘടിപ്പിച്ചവർക്കെതിരെ നടപടിയെടുക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. നിയമവിരുദ്ധമായ ഒത്തുചേരലുകൾക്ക് നേതൃത്വം കൊടുത്ത എല്ലാ സംഘാടകർക്കും പങ്കെടുത്തവർക്കുമെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ചീഫ് പ്രോസിക്യൂട്ടർ അഹമ്മദ് അൽ-ഗതം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.
യുഎഇയില്‍ നിന്നുള്ള ആദ്യ ചരക്ക് കപ്പല്‍ ഇന്നു രാവിലെ ഇസ്രായേലി തുറമുഖമായ ഹൈഫയില്‍ എത്തിച്ചേര്‍ന്നു. ജബല്‍ അലി തുറമുഖത്ത് നിന്നു പുറപ്പെട്ട എംഎസ്‌സി എന്ന ചരക്കുകപ്പിലില്‍ ഇരുമ്പ്, അഗ്നിശമന ഉപകരണങ്ങള്‍, ശുചീകരണ ഉപകരണങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയാണ് ഉള്ളത്. ഇത് ആഴ്ചതോറും യുഎയില്‍നിന്ന് ചരക്കുമായെത്തും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കി കൊണ്ട് യുഎസ് മധ്യസ്ഥതയില്‍ കരാര്‍ ഒപ്പിട്ടതിന് ശേഷമാണ് ചരക്കുനീക്കവുമായി ഇരു രാജ്യങ്ങളും മുന്നോട്ട് വന്നത്. കഴിഞ്ഞ മാസം ഇസ്രയേല്‍ ദേശീയ വിമാനക്കമ്പനിയായ എല്‍ അല്‍ തെല്‍ അവീവില്‍ നിന്ന് ദുബയിലേക്ക് ചരക്കു വിമാനം പറത്തിയതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ചരക്കു ഗതാഗതത്തിന് തുടക്കം കുറിച്ചിരുന്നു.
തിരുവനന്തപുരം: കെപിസിസി വർക്കിംഗ് പ്രസിഡന്റും എംപിയുമായ കൊടിക്കുന്നിൽ സുരേഷിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം പോസിറ്റീവായത്.നേരത്തെ കെപിസിസി ആസ്ഥാനത്തെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത് മൂലം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള ആളുകൾ നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു.
തിരുവനന്തപുരം: നവരാത്രി ഘോഷയാത്ര ഒഴിവാക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി സംസ്ഥാന സർക്കാർ. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ഘോഷയാത്ര നടത്താൻ സർക്കാർ തീരുമാനിച്ചു. ഹിന്ദു സംഘടകളുടെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. കാൽനട ഘോഷയാത്ര ഒഴിവാക്കി പത്മനാഭപുരം കൊട്ടാരത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് നവരാത്രി വിഗ്രഹങ്ങൾ വാഹനത്തിൽ എത്തിക്കാനുള്ള തീരുമാനമാണ് സർക്കാർ ഉപേക്ഷിച്ചത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. കാൽനടയായുള്ള ഘോഷയാത്ര ഒഴിവാക്കി വാഹനത്തിൽ എഴുന്നള്ളിച്ചാൽ ആചാര ലംഘനം ഉണ്ടാകുമെന്നാരോപിച്ചാണ് ഹിന്ദു സംഘടനകൾ രംഗത്തെത്തിയത്. തുടർന്നാണ് സർക്കാർ തീരുമാനത്തിൽ നിന്നും പിന്മാറിയത്. നിയന്ത്രണങ്ങളോടെ മൂന്ന് ദിവസത്തെ ഘോഷയാത്ര നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഘോഷയാത്ര വരുന്ന വഴിയുള്ള സ്വീകരണങ്ങളും ആഘോഷ പരിപാടികളും ഒഴിവാക്കി. ഘോഷയാത്രയുടെ ഭാഗമായുള്ള വെള്ളിക്കുതിര എഴുന്നള്ളിപ്പും ഇത്തവണ ഉണ്ടാകാൻ സാധ്യതയില്ല. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക നാലു പേർ ചുമക്കുന്ന ചെറു പല്ലക്കിൽ മൂന്ന് വിഗ്രഹങ്ങൾ കൊണ്ടുവരാനാണ് യോഗത്തിൽ…
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി മുഖവിലയ്ക്കെടുക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴിയാണ് എല്ലാവരുടെയും വേദ വാക്യം. അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സമരം നടത്തുന്നത് – കോടിയേരി പ്രസ്‌താവനയിൽ പറഞ്ഞു. ഇപ്പോൾ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്താതിരിക്കാനുള്ള ആസൂത്രിത ശ്രമം കൂടി ഇതിനു പുറകിലുണ്ട്. ഇന്ത്യയിൽ ആദ്യമായി പൊതുവിദ്യാഭ്യാസത്തിൽ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ദിവസം തന്നെ സമരത്തിന് ഇക്കൂട്ടർ തെരഞ്ഞെടുത്തത് യാദൃശ്ചികമല്ല. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ലക്ഷക്കണക്കിന് കുട്ടികൾക്ക് ഗുണം ചെയ്യുന്ന ഈ പദ്ധതിയെ മറച്ചുവെക്കാനുള്ള വൃഥാ ശ്രമം കൂടി ഇതിനു പുറകിലുണ്ട്.കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഭൂരിപക്ഷം മാദ്ധ്യമങ്ങളും പ്രതിപക്ഷവും സ്വർണ്ണക്കടത്ത് എന്ന ഒറ്റ വിഷയത്തിൽ മാത്രമാണ് കേന്ദ്രീകരിക്കുന്നത്. ആദ്യം പറഞ്ഞത് തന്നെ ആവർത്തിക്കുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. ഇത് ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞെന്നും കോടിയേരി…
മനാമ: 55 സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ എന്നിവർക്കായി ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം വർക്ക് ക്വാളിറ്റി മാനേജ് മെന്റിനെ കുറിച്ച് ഓൺലൈൻ വർക്ക്ഷോപ് സംഘടിപ്പിച്ചു. 2020-2021 അധ്യയന വർഷത്തേക്കുള്ള സ്വകാര്യ സ്കൂളുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള മാർഗങ്ങളെ കേന്ദ്രീകരിച്ചാണ് ഓൺലൈൻ വർക്ക്ഷോപ്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക സ്വകാര്യ സ്കൂളുകൾക്ക് വിദ്യാഭ്യാസ പ്രക്രിയയിൽ കഴിവുകൾ വർദ്ധിപ്പിക്കുന്നതിന് പിന്തുണയും സഹായവും നൽകുന്നതിനുള്ള ഈ പ്രോഗ്രാം സ്കൂളിന്റെ മൊത്തത്തിലുള്ള പ്രകടനം വികസിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടികളുടെ ഭാഗമാണ്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5930 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274, പത്തനംതിട്ട 186, ഇടുക്കി 94, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശി രാജന്‍ (45), കല്ലിയൂര്‍ സ്വദേശിനി മായ (40), പൂവാര്‍ സ്വദേശി രവീന്ദ്രന്‍ (48), തട്ടത്തുമല സ്വദേശിനി ഓമന (65), മണക്കാട് സ്വദേശി കൃഷ്ണന്‍ (89), തിരിച്ചെന്തൂര്‍ സ്വദേശി പനീര്‍സെല്‍വം (58), കൊല്ലം വാടി സ്വദേശി ലോറന്‍സ് (62), ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഖദീജ ബീവി (85), ചിങ്ങോലി സ്വദേശി സുരേഷ് കുമാര്‍ (53), എറണാകുളം പള്ളുരുത്തി സ്വദേശിനി ഖദീജ റഷീദ് (51), വാഴക്കുളം സ്വദേശി പരീദ് (45), പിറവം സ്വദേശി അയ്യപ്പന്‍…
കൊച്ചി : യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ പ്രതികൾ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഇന്ന് വൈകിട്ടോ നാളെയോ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. നേരത്തെ തിരുവനന്തപുരം സിജെഎം കോടതി മൂന്ന് പേരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
