Author: News Desk

കൊച്ചി: സംസ്ഥാനത്തെ ഇരുമ്പ് ഉരുക്ക് വ്യവസായ രംഗത്തിന് പുത്തൻകരുത്ത് പകർന്ന കേരള സ്റ്റീൽ ടെക് എക്‌സ്പോ സമാപിച്ചു. സ്റ്റീൽ വ്യാപാര മേഖലയിലെ പ്രമുഖ സംഘടനയായ കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷനാണ് എക്സ്പോ സംഘടിപ്പിച്ചത് എറണാകുളം മറൈൻ ഡ്രൈവ് ഹെലിപാഡിലാണ് പ്രമുഖ സ്റ്റീൽ ബ്രാൻഡുകളുടെ പങ്കാളിത്തം കൊണ്ട് ‘കേരള സ്റ്റീൽ ടെക് എക്സ്പോ 2026’ വിജയകരമായി സമാപിച്ചത്. മൂന്ന് ദിവസങ്ങളിലായി കേരളത്തിന്റെ വിവിധ മേഖലകളിൽ നിന്ന് പതിനായിരത്തിലേറെ വ്യാപാരികൾ എക്സ്പോ സന്ദർശിച്ചു.പങ്കാളിത്തം കൊണ്ട് എക്സ്പോ വൻ വിജയമായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു. കേരളത്തിലെ സ്റ്റീൽവ്യാപാര മേഖലയിൽ നിന്ന് 85 ലധികം സ്റ്റാളുകൾ, ലോകോത്തര ബ്രാൻഡുകൾ മുതൽ പ്രാദേശിക നിർമ്മാതാക്കൾ വരെ എക്സ്പോയിൽപങ്കെടുത്തു. രാജ്യത്തെ ഏറ്റവും പ്രമുഖ ഇരുമ്പ് ഉരുക്ക് വ്യവസായ കമ്പനികളും ബ്രാൻഡുകളും എക്സ്പോയിലുണ്ടായിരുന്നു. കൂടാതെ വിവിധങ്ങളായ ടൂൾസ്, പുത്തൻ സാങ്കേതിക വിദ്യകളാൽ നിർമ്മിച്ച നുറുകണക്കിന്ഷീ റ്റുകൾ, ടി എം ടി ബാറുകൾ,ഗൃഹ ഉപകരണങ്ങൾ , പെയ്ന്റ്, എനർജിസേവർ , റെയ്ൻ വാട്ടർ ഗട്ടർ,…

Read More

കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതില്‍ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ തള്ളി കോടതി. ഷിംജിത റിമാൻഡിൽ തുടരും. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും ഇതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ദീപക്കിനെ ഷിംജിതക്ക് മുന്‍പരിചയമില്ലെന്നും ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നുമുള്ള വാദമാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. ഈ മാസം 16 നായിരുന്നു സ്വകാര്യബസില്‍ കേസിനാസ്പദമായ വീഡിയോ ചിത്രീകരിച്ചശേഷം ഷിംജിത അത് ഇന്‍സ്റ്റഗ്രാമില്‍പോസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം ദീപക് ജീവനൊടുക്കുകയായിരുന്നു.

Read More

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന് നാളെ തുടക്കം. സമ്മേളനത്തിന് മുന്നോടിയായുള്ള കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് ചേരും. രാവിലെ 11 മണിക്കാണ് യോഗം. സമ്മേളനം സുഗമമായി ചേരുന്നതിന് പ്രതിപക്ഷ സഹകരണം അഭ്യര്‍ത്ഥിക്കും. നാളെ മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളന കാലയളവ് നിശ്ചയിച്ചിട്ടുള്ളത്. ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 ന് അവസാനിക്കും. മാര്‍ച്ച് 9 മുതലാണ് രണ്ടാം ഘട്ട സമ്മേളനം തുടങ്ങുക. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുന്ന പുതിയ തൊഴിലുറപ്പ് ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോണ്‍ഗ്രസിന്റെ നയരൂപീകരണ സമിതി വൈകീട്ട് യോഗം ചേരുന്നുണ്ട്.

Read More

ചെന്നൈ: വിജയ് ചിത്രം ജന നായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി നിഷേധിച്ചു. സെൻസർ ബോർഡ് അപ്പീലിൽ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബഞ്ച്. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സിബിഎഫ്സിക്ക് സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്. സാങ്കേതികമായ കാരണങ്ങളാലാണ് കോടതി ഉത്തരവിലേക്ക് പോയിരിക്കുന്നത്. തങ്ങൾക്ക് എതിർ സത്യവാങ്ങ്മൂലം നൽകാനുള്ള സമയം കിട്ടിയില്ല എന്ന സെൻസർ ബോർഡിന്റെ വാദം ശരിവച്ചുകൊണ്ടാണ് പ്രദർശനാനുമതി നിഷേധിച്ചത്. ജനുവരി ഒൻപത് പൊങ്കൽ റിലീസായായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തേണ്ടിയിരുന്നത്. എന്നാൽ റിലീസിന് ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ റിലീസ് മാറ്റുകയും നിമ്മാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയുമാണ് ചെയ്തത്. രാഷ്ട്രീയ പ്രവേശനത്തിനിറങ്ങും മുൻപ് കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് വിജയ് ചിത്രം ജന നായകൻ ഒരുങ്ങിയത്. എച്ച് വിനോദ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ,…

Read More

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കുര്യന്‍ ജേക്കബ് സംഘടിപ്പിച്ച സ്വീകരണത്തില്‍ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പങ്കെടുത്തു.ഇന്ത്യയ്ക്ക് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെയും ആശംസകളും അഭിനന്ദനങ്ങളും അല്‍ സയാനി അറിയിച്ചു. തുടര്‍ച്ചയായ സമാധാനം, പുരോഗതി, സമൃദ്ധി എന്നിവയും ആശംസിച്ചു.ബഹ്റൈന്‍-ഇന്ത്യ പങ്കാളിത്തം പങ്കിട്ട ദര്‍ശനങ്ങളിലും പരസ്പര താല്‍പ്പര്യങ്ങളിലും മാത്രം അധിഷ്ഠിതമല്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വ്യത്യസ്തമാക്കുന്ന അടുത്ത ബന്ധങ്ങളാലും സവിശേഷമാണെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈന്‍-ഇന്ത്യ ഹൈ ജോയിന്റ് കമ്മീഷന്റെയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്‌മണ്യം ജയശങ്കറിന്റെയും പങ്ക്, കമ്മീഷന്റെ യോഗങ്ങളുടെ ഫലങ്ങള്‍, ഇരു രാജ്യങ്ങളുടെയും യോജിപ്പ്, സൃഷ്ടിപരമായ സഹകരണത്തിന്റെ നിരവധി മേഖലകള്‍ എന്നിവയും അദ്ദേഹം പരാമര്‍ശിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തെയും ഇരു രാജ്യങ്ങള്‍ക്കും അവരുടെ…

Read More

മനാമ: ബഹ്റൈനിലെ എൻഎസ്എസ് സംഘടനയായ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (KSCA) ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം ഉചിതമായി ആഘോഷിച്ചു. രാവിലെ 6.30-ന് നടന്ന ചടങ്ങിൽ കെ എസ് സി എ എക്സിക്യൂട്ടീവ് അംഗങ്ങളും, വനിതാ വേദി അംഗങ്ങളും മറ്റ് മെമ്പർമാരും പങ്കെടുത്തു. പ്രസിഡൻറ് രാജേഷ് നമ്പ്യാർ പതാക ഉയർത്തി. മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ കൂടിയായ രാജേഷ് നമ്പ്യാർ റിപ്പബ്ലിക് ദിന സന്ദേശം പങ്കുവച്ചു. തുടർന്ന് ചടങ്ങിൽ പങ്കെടുത്ത അംഗങ്ങൾ ദേശീയ ഗാനവും വന്ദേ മാതരവും ആലപിച്ചു. ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ അജേഷ്, അനിൽകുമാർ, അനൂപ് പിള്ള, ഡോ. ബിന്ദു നായർ, അരുൺ, സതീഷ് തുടങ്ങിയവരും, മറ്റ് അംഗങ്ങളായ ബിജു, ശശിധരൻ, സന്തോഷ്, സതീഷ് തുടങ്ങിയവരും പങ്കെടുത്തു.വനിതാ വേദിയെ പ്രതിനിധീകരിച്ച് രമ സന്തോഷ്, രാധ, ലീബ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം സെക്രട്ടറി ഡോ. ബിന്ദു നായർ എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

Read More

മനാമ: ബഹ്റൈനിലെ ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ 23കാരന്‍ മരിച്ചു.കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. കാര്‍ തകര്‍ന്നിട്ടുണ്ട്.അപകടവാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ പോലീസും മറ്റ് അടിയന്തര സേവന വിഭാഗങ്ങളും സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ 50 വയസ്സിനു മുകളിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി സമയം കുറയ്ക്കാനും വാര്‍ഷിക അവധികള്‍ വര്‍ധിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്ന സിവില്‍ സര്‍വീസ് നിയമ ഭേദഗതി നിര്‍ദേശം ശൂറ കൗണ്‍സില്‍ വോട്ടിനിട്ട് തള്ളി. ഈ സാഹചര്യത്തില്‍ കരട് നിയമഭേദഗതി ബില്‍ പുനഃപരിശോധനയ്ക്കായി പാര്‍ലമെന്റിന് തിരിച്ചയയ്ക്കും. ബില്ലില്‍ ചര്‍ച്ച ആരംഭിച്ചപ്പോള്‍ തന്നെ ചില അംഗങ്ങളില്‍നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ബില്‍ ഭരണഘടനാ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും പൊതുമേഖലാ ജീവനക്കാര്‍ക്കിടയിലുണ്ടാകേണ്ട തുല്യത ഇല്ലാതാക്കുന്നതാണെന്നും പൊതുഖജനാവിന് ബാധ്യത സൃഷ്ടിക്കുന്നതാണെന്നും അവര്‍ വാദിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ ജനുവരി 18 മുതല്‍ 24 വരെയുള്ള കാലയളവില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെന്ന് കണ്ടെത്തിയ 88 വിദേശ തൊഴിലാളികളെ നാടുകടത്തി.1,171 പരിശോധനകളാണ് ഈ കാലയളവില്‍ നടന്നത്. നിയമലംഘകരും ക്രമരഹിതരുമായ 14 വിദേശ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.മറ്റു നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും അവയില്‍ നിയമ നടപടികള്‍ സ്വീകരിച്ചതായും എല്‍.എം.ആര്‍.എ. അറിയിച്ചു.

Read More

മനാമ: മുഹറഖ് ഗവര്‍ണറേറ്റിലെ ആയിഷ അഹമ്മദ് സഖര്‍ അല്‍ മാരി പള്ളിയുടെ നിര്‍മ്മാണത്തിനായുള്ള ധാരണാപത്രത്തില്‍ (എം.ഒ.യു) സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജ്രി ഒപ്പുവച്ചു. വിദ്യാഭ്യാസ, സാമൂഹിക സംഭാവനകളിലൂടെ സന്തുലിതരും ഉത്തരവാദിത്തമുള്ളവരുമായ വ്യക്തികളെ രൂപപ്പെടുത്തുന്നതില്‍ പള്ളികള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അല്‍ ഹജ്രി പറഞ്ഞു. പള്ളി നിര്‍മ്മാണം സുഗമമാക്കുന്നതിലും ജീവകാരുണ്യ പദ്ധതികള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിലും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും നല്‍കുന്ന പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു. 1,729.8 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ പദ്ധതി സ്ഥലത്ത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ പ്രാര്‍ത്ഥനാ ഹാളുകളും ആരോഗ്യ സൗകര്യങ്ങളും വിശ്രമമുറികളും ഇമാമിനും മുഅതിനും താമസ സൗകര്യങ്ങളും പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി വഖഫ് വാണിജ്യ കടകളുമുണ്ടാകും.

Read More