Author: News Desk

മനാമ: രണ്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് തപാല്‍ പാര്‍സല്‍ വഴി ബഹ്‌റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതികളായ ഏഷ്യന്‍ ദമ്പതികളുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.മയക്കുമരുന്ന് കടത്തി എന്ന കുറ്റം ഇരുവരും നിഷേധിച്ചു. എന്നാല്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി സമ്മതിച്ചു. തങ്ങള്‍ക്ക് ഒരു പിഞ്ചുകുഞ്ഞുണ്ടെന്നും അതിനെ സംരക്ഷിക്കുന്നതിനായി വിട്ടയയ്ക്കണമെന്നും ഭാര്യ കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. ഭര്‍ത്താവ് ഇതിനെ പിന്തുണച്ച് സംസാരിച്ചു.തങ്ങളുടെ പേരിലെത്തിയ പാര്‍സലുകളില്‍ മയക്കുമരുന്നുള്ള കാര്യം അറിയില്ലായിരുന്നെന്നും ഇരുവരും പറഞ്ഞു. കേസില്‍ പ്രതിയായ സ്ത്രീ ഒരു വനിതാ സലൂണിലെ ജീവനക്കാരിയും ഭര്‍ത്താവ് മറ്റൊരു സ്ഥാപനത്തില്‍ സെയില്‍സ്മാനുമാണ്.

Read More

മനാമ: മുഹറഖ് ഗവര്‍ണറേറ്റിലെ ആയിഷ അഹമ്മദ് സഖര്‍ അല്‍ മാരി പള്ളിയുടെ നിര്‍മ്മാണത്തിനായുള്ള ധാരണാപത്രത്തില്‍ (എം.ഒ.യു) സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജ്രി ഒപ്പുവച്ചു.വിദ്യാഭ്യാസ, സാമൂഹിക സംഭാവനകളിലൂടെ സന്തുലിതരും ഉത്തരവാദിത്തമുള്ളവരുമായ വ്യക്തികളെ രൂപപ്പെടുത്തുന്നതില്‍ പള്ളികള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അല്‍ ഹജ്രി പറഞ്ഞു. പള്ളി നിര്‍മ്മാണം സുഗമമാക്കുന്നതിലും ജീവകാരുണ്യ പദ്ധതികള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിലും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും നല്‍കുന്ന പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു.1,729.8 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ പദ്ധതി സ്ഥലത്ത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ പ്രാര്‍ത്ഥനാ ഹാളുകളും ആരോഗ്യ സൗകര്യങ്ങളും വിശ്രമമുറികളും ഇമാമിനും മുഅതിനും താമസ സൗകര്യങ്ങളും പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി വഖഫ് വാണിജ്യ കടകളുമുണ്ടാകും.

Read More

സൗഹൃദവും മത്സരവീര്യവും കൈകോർത്ത ഇടപ്പാളയം മെമ്പേഴ്സ് ക്രിക്കറ്റ് ലീഗ് (MCL) സീസൺ 3 ആവേശകരമായി സമാപിച്ചു. അബു ഖുവ യൂത്ത് കൾച്ചറൽ ആൻഡ് സ്പോർട്സ് സെന്ററിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമേകുന്ന മത്സരങ്ങളാണ് അരങ്ങേറിയത്. ടസ്കേഴ്സ് തവനൂർ, കൊമ്പൻസ് കാലടി, ഈഗിൾസ് ഇടപ്പാളയം, വൈപ്പേഴ്സ് വട്ടംകുളം എന്നീ നാല് ശക്തരായ ടീമുകൾ കിരീടത്തിനായി പോരാട്ടത്തിനിറങ്ങി ആവേശകരമായ ഫൈനലിൽ തവനൂർ ടസ്കേഴ്സിനെ 50 റൺസിന് പരാജയപ്പെടുത്തി കൊമ്പൻസ് കാലടി കിരീടം ചൂടി. ആദ്യം ബാറ്റ് ചെയ്ത കൊമ്പൻസ് കാലടി, നിശ്ചിത 6 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 105 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ തവനൂർ ടസ്കേഴ്സിന് 6 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 55 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഫൈനൽ മത്സരത്തിൽ തിളങ്ങിയ ശരത്,മത്സരത്തിലെ താരം (Player of the Match) മികച്ച ബാറ്റർ (Best Batter) എന്ന പുരസ്കാരങ്ങൾ സ്വന്തമാക്കി. മികച്ച രീതിയിൽ മത്സരം സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ ഇടപ്പാളയം സ്പോർട്സ് വിംഗ് സന്തോഷം രേഖപ്പെടുത്തി. കൺവീനർ ഷാഹുൽ കാലടി, ഇടപ്പാളയം പ്രസിഡന്റ് വിനീഷ്, സ്പോർട്സ് വിംഗ് കോർഡിനേറ്റർ ശ്രീ ഹാരിസ്, സ്പോർട്സ് സെക്രട്ടറി മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് ടൂർണമെന്റ് വിജയകരമായി നടത്തിയത്. എക്സിക്യൂട്ടീവ് അംഗങ്ങൾ, ടീം ഉടമകൾ, മാനേജർമാർ, കളിക്കാർ എന്നിവരുടെ ഏകോപിതമായ പരിശ്രമമാണ് MCL സീസൺ 3-നെ വർണ്ണാഭവും ആവേശവും നിറഞ്ഞൊരു കായികോത്സവമാക്കി മാറ്റിയത്.

Read More

രാവിലെ സിംസ് അങ്കണത്തിൽ സിംസ് പ്രസിഡന്റ്‌ പി റ്റി ജോസഫ്   ദേശീയ പതാക ഉയർത്തി  റിപ്പബ്ലിക് ദിന സന്ദേശം  നൽകി. ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് അങ്ങൾക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തുകൊണ്ട് രാജ്യത്തോടുള്ള പൗരന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കോർ ഗ്രൂപ്പ്‌ ചെയർമാൻ ബെന്നി വർഗീസ്, ലേഡീസ് വിംഗ് പ്രസിഡന്റ്‌ സ്റ്റെഫി മരിയ അരുൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതവും ട്രഷറര്‍ ജേക്കബ് വാഴപ്പിള്ളി നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് ട്രഷറര്‍ ജെയ്സൺ മഞ്ഞളി, ലിയോൺസ് ഇട്ടിര,ലേഡിസ് വിംഗ് വൈസ് പ്രസിഡന്റ്‌ ജിൻസി ലിയോൺസ്, ട്രഷറര്‍ സുനു ജോസഫ്, ഷാന്റി ജെയിംസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജോസഫ് പി റ്റി നെൽസൺ വർഗീസ് പ്രസിഡൻറ്റ് ജനറൽ സെക്രട്ടറി

Read More

മനാമ: ഇന്ത്യൻ സ്‌കൂളിൽ റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂളിന്റെ രണ്ട് കാമ്പസുകളിലെയും വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവർ റിപ്പബ്ലിക് ദിന പരിപാടിയിൽ ഒത്തുചേർന്നു. സ്‌കൂൾ  ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ധനകാര്യ,ഐടി അംഗം ബോണി ജോസഫ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ  അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അഡ്വ. ബിനു മണ്ണിൽ വറുഗീസ് ദേശീയ പതാക ഉയർത്തിയതോടെ ചടങ്ങ് ആരംഭിച്ചു, തുടർന്ന് പതാക വന്ദനം  നടത്തി. സ്കൗട്ട്സ്  ആൻഡ് ഗൈഡ്‌സും സ്‌കൂൾ ബാൻഡും പങ്കെടുത്ത പരേഡ് നടന്നു. അഡ്വ. ബിനു മണ്ണിൽ വറുഗീസ്  തന്റെ അധ്യക്ഷ പ്രസംഗത്തിൽ നമ്മുടെ ഭരണഘടനയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച…

Read More

മനാമ: ബഹ്‌റൈനില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ വ്യാജ കാലാവധിയുള്ള സ്റ്റിക്കറൊട്ടിച്ച് വില്‍പന നടത്തിയ അഞ്ചു കച്ചവടക്കാരെ അറസ്റ്റ് ചെയ്തു.ഒരു ബഹ്‌റൈന്‍ പൗരനില്‍നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണമാരംഭിച്ചത്. കടകള്‍ പരിശോധിച്ചപ്പോള്‍ വ്യാജ കാലാവധി സ്റ്റിക്കറുകളുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇവരുടെ കടകള്‍ അടച്ചുപൂട്ടിയിട്ടുമുണ്ട്.

Read More

പി.ആർ. സുമേരൻ കൊച്ചി: ‘പിതൃ ഹൃദയത്തോടെ ‘ എന്ന അപ്പസ്‌ത്തോലിക ലേഖനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ യൗസേപ്പിതാവിന്റെ ചില പ്രത്യേക ഗുണങ്ങള്‍ രേഖപ്പെടുത്തിയതില്‍ നിന്നുള്ള ചൈതന്യം ഉള്‍ക്കൊണ്ട് ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ അച്ചൻ രചിച്ച നൊവേനയായ “കരുണയും കാവലും”.ജനുവരി 23 ന് വൈക്കം സെയ്ന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടാനുബന്ധിച്ച് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കോടതി ജഡ്ജിയും വൈക്കം സെയ്‌ന്റ് ജോസഫ് ഫൊറോനാ പള്ളി വികാരിയുമായ ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കലച്ചൻ റിലീസ് ചെയ്തു. ചടങ്ങിൽ “കരുണയും കാവലും” സംവിധാനം നിര്‍വഹിച്ച നടനും എഴുത്തുകാരനും നിർമ്മാതാവും സംവിധായകനും ലോക റെക്കോര്‍ഡ് ജേതാവുമായ ജോയ്.കെ.മാത്യു, സഹ വികാരി ഫാദർ ജോസഫ് മേച്ചേരി, പള്ളി കൈക്കാരന്മാരായ ജോര്‍ജ് പൗലോസ് ആവള്ളില്‍, ഡെന്നി ജോസഫ് മംഗലശ്ശേരി, കുടുംബ യൂണിറ്റുകളുടെ വൈസ് ചെയര്‍മാന്‍: മാത്യു ജോസഫ് കൂടല്ലി, ക്ലാര്‍ക്ക് ചാക്കപ്പന്‍ പുല്ലരുത്തില്‍, കപ്യാര്‍ ബേബി തെക്കേമുട്ടുമന, ഗായകന്‍: ജോണി ഉണ്ണിത്തുരുത്തില്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കെ. ജെ.…

Read More

മനാമ: ബഹ്‌റൈനില്‍ റോഡില്‍ കാറോടിച്ച് അഭ്യാസപ്രകടനങ്ങള്‍ നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു.ഇയാളുടെ അഭ്യാസപ്രകടനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയുമായിരുന്നു.

Read More

മനാമ: ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാഷണല്‍ ഗാര്‍ഡിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തോടെ ‘നാഷണല്‍ ഷീല്‍ഡ് 2026’ ഡ്രില്‍ ആരംഭിച്ചു. ഇത് ജനുവരി 28 വരെ നീണ്ടുനില്‍ക്കും.യുദ്ധ, ഭരണ സന്നദ്ധത വര്‍ധിപ്പിക്കുക, നേതൃത്വ, കമാന്‍ഡ്-ആന്റ്-കണ്‍ട്രോള്‍ കഴിവുകള്‍ വികസിപ്പിക്കുക, പ്രതിരോധ പദ്ധതികള്‍ പരിഷ്‌കരിക്കുക, നാഷണല്‍ ഗാര്‍ഡുമായും ആഭ്യന്തര മന്ത്രാലയവുമായും ഏകോപനവും സംയോജനവും ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള ബി.ഡി.എഫിന്റെ തുടര്‍ച്ചയായ പരിശീലന പരിപാടിയുടെ ഭാഗമാണ് ഈ അഭ്യാസം.

Read More

മനാമ: യു.എ.ഇയുടെ ആതിഥേയത്വത്തില്‍ അമേരിക്ക, റഷ്യ, ഉക്രെയ്ന്‍ എന്നീ രാജ്യങ്ങള്‍ തമ്മില്‍ അബുദാബിയില്‍ ചര്‍ച്ചകള്‍ നടത്തിയതിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.അന്താരാഷ്ട്ര നിയമത്തിനും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിനും അനുസൃതമായി ഉക്രേനിയന്‍ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരമുണ്ടാക്കാനുള്ള നിരന്തരമായ നയതന്ത്രപരവും മാനുഷികവുമായ ശ്രമങ്ങളിലെ ഒരു നിര്‍ണായക ചുവടുവെപ്പാണിതെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.സംഭാഷണങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും സംഘര്‍ഷം അവസാനിപ്പിക്കാനും അതിന്റെ മാനുഷികാഘാതം ലഘൂകരിക്കാനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങള്‍ക്കും ബഹ്റൈന്റെ പിന്തുണയും അഭിനന്ദനവും പ്രസ്താവനയില്‍ അറിയിച്ചു. അത്തരം ശ്രമങ്ങള്‍ യൂറോപ്പില്‍ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കാനും നീതിയുക്തവും സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കാനും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സുസ്ഥിരമായ അഭിവൃദ്ധി കൈവരിക്കാനും സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Read More