Author: News Desk

കോഴിക്കോട്: കോഴിക്കോട് കക്കാടംപോയിൽ വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരംമ്പലം സ്വദേശി സന്ദേശ് ആണ് മരിച്ചത്. ദേവഗിരി കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്. കൂടരഞ്ഞി കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ ആണ് അപകടം. സഹപാഠികളായ ആറു പേർക്ക് ഒപ്പമാണ് സന്ദേശ് കക്കാടംപോയിലിൽ എത്തിയത്. കൂട്ടുകാർക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. നിലമ്പൂർ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More

കാസ‌ർ​ഗോഡ്: പള്ളിക്കരയിൽ 4508 പാക്കറ്റ് പുകയില ഉത്പന്നങ്ങളുമായി ഒരാളെ പിടികൂടി. ബേക്കൽ പൊലീസ് ആണ് നിരോധിത പുകയില ഉത്പന്നങ്ങൾ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകുന്നത് പിടികൂടിയത്. രാത്രി 8 മണിയോടെയാണ് സംഭവം. പൂച്ചക്കാട് തെക്കുപുറത്ത് സംസ്ഥാന പാതയിൽ വാഹന പരിശോധനക്കിടയിൽ ഇയാൾ കുടുങ്ങുകയായിരുന്നു. റോഡരികിൽ സംശയകരമായ നിലയിൽ ഓട്ടോറിക്ഷ നി‌ർത്തിയിട്ടിരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേത്തുടർന്ന് പൊലീസ് അടുത്തേക്ക് ചെല്ലുകയായിരുന്നു. എന്നാൽ പൊലീസ് സംഘത്തെ കണ്ടതോടെ പെട്ടന്ന് ഓട്ടോറിക്ഷയെടുത്ത് ഓടിച്ചു കൊണ്ടുപോകാൻ പ്രതി ശ്രമിക്കുകയായിരുന്നു. ഇങ്ങനെയാണ് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ ആറുവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ നാല് ജില്ലകളിലും, ഞായറാഴ്‌ച മലപ്പുറം, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.മാത്രമല്ല, അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറ‌ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തെക്കൻ തമിഴ്‌നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നു. അതോടൊപ്പം…

Read More

തിരുവനന്തപുരം:വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിനു മുമ്പ് വിതരണം ചെയ്യുന്നത്. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ച ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും. വിഷുവിനുമുമ്പ് മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ധനകാര്യ മന്ത്രി നിർദേശിച്ചു.26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നത്.

Read More

കോഴിക്കോട്: കോഴിക്കോട് യുവാവിനെ വെള്ളച്ചാട്ടത്തിൽ കാണാതായി. കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ്  സംഭവം. ദേവഗിരി കോളേജ് വിദ്യാർത്ഥി സതീഷ് ആണ് അപകടത്തിൽ പെട്ടത്. വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ആറം​ഗ സംഘം. കോഴിക്കോട് ചേവരമ്പലം സ്വദേശി ആണ് അപകടത്തിൽ പെട്ട സതീഷ്. ഇന്ന് ഉച്ചയോടെയാണ് അപകടം. വളരെ ആഴമുള്ള സ്ഥലമാണിത്. നാട്ടുകാരും സ്ഥലത്തെത്തിയ നിലമ്പൂർ ഫയർഫോഴ്സും ചേർന്ന് യുവാവിനായി തെരച്ചിൽ നടത്തുകയാണ്. 

Read More

കോഴിക്കോട്: ഗോകുലം ചിട്ടിഫണ്ട് സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന നടത്തുന്നത് ഫെമ (വിദേശനാണ്യ വിനിമയ നിയമം) ചട്ട ലംഘനത്തിനെന്ന് റിപ്പോർട്ട്. ആയിരം കോടിരൂപയുടെ വിദേശ വിനിമയ ചട്ടലംഘനം കണ്ടെത്തിയെന്ന് ഇഡി സൂചന നൽകിയതായാണ് റിപ്പോർട്ട്. കുറച്ചുദിവസങ്ങൾക്കുമുമ്പ് ഗോകുലം കമ്പനിയിലേക്ക് വലിയൊരു തുക നിക്ഷേപമായി എത്തിയിരുന്നു. ആ തുക എവിടെ നിന്നാണ് എത്തിയത്, ഒരാളിൽ നിന്നാണോ എത്തിയത് തുടങ്ങിയ കാര്യങ്ങളുടെ ഉത്തരമാണ് പ്രധാനമായും തേടുക എന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുമായി ബന്ധപ്പെട്ട് നിരവധി അനധികൃത ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇഡി സംശയിക്കുന്നുണ്ട്. ഗോകുലം ചിട്ടിഫണ്ടുമായി ബന്ധപ്പെട്ട വഞ്ചനാകേസുകൾ പിഎംഎൽഎ (കളളപ്പണം വെളുപ്പിക്കൽ തടയൽ നിയമം ) അനുസരിച്ച് അന്വേഷിക്കും എന്നും റിപ്പോർട്ടുകളുണ്ട്.രാവിലെ ആരംഭിച്ച റെയ്‌ഡ് ഇപ്പോഴും തുടരുകയാണ്. ഉടമ ഗോകുലം ഗോപാലനെയും ഇഡി സംഘം ചോദ്യം ചെയ്യുകയാണ്. കോഴിക്കോട് അരയിടത്ത്പാലത്തെ ഗോകുലം മാളിനടുത്ത് ഗോകുലം കോർപറേറ്റ് ഓഫീസിലാണ് അദ്ദേഹത്തിന്റെ ചോദ്യംചെയ്യൽ നടക്കുന്നത്. ആദ്യം വടകരയിൽ വീട്ടിൽ വച്ച് ചോദ്യം ചെയ്യാൻ തീരുമാനിച്ചെങ്കിലും ഇതിനിടെ അദ്ദേഹം അരയിടത്ത്പാലത്തെ…

Read More

മധുര: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളെ പ്രതി ചേര്‍ത്ത സംഭവത്തില്‍ പാർട്ടിയിൽ തത്കാലം ചർച്ചയില്ലെന്ന് കേന്ദ്ര നേതൃത്വം. കമ്പനിയും വ്യക്തിയും കേസ് നടത്തും. തെളിവുകൾ ഉണ്ടെങ്കിൽ പുറത്തു വിടട്ടെ, അപ്പോൾ ചർച്ച നടത്താം എന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്. കേന്ദ്ര ഏജൻസികൾ നടത്തുന്നത് രാഷ്ട്രീയപ്രേരിത അന്വേഷണങ്ങളാണെന്നും നേതൃത്വം വ്യക്തമാക്കുന്നു. പിണറായിയെ ലക്ഷ്യം വച്ചാണ് ഈ നീക്കമെന്നാണ് പ്രകാശ് കാരാട്ട് ആരോപിക്കുന്നത്. പിണറായിക്കെതിരായ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ പാര്‍ട്ടി നേരിട്ട് കേസ് നടത്തുമോ എന്നാണ് ചോദ്യം ഉയരുന്നത്. പാര്‍ട്ടി കോൺഗ്രസ് നടക്കുന്ന സമയത്ത് ഇത്തരമൊരു നീക്കമുണ്ടായത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. മാസപ്പടി കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മകളെ അറസ്റ്റ് ചെയ്യുമോ എന്നതടക്കം അന്വേഷണ ഏജൻസിയുടെ നിലപാടുകൾ നിര്‍ണായകമാണ്. വീണ അടക്കമുള്ളവർക്ക് ഉടൻ എസ്എഫ്ഐഒ സമൻസ് അയക്കും. അതേസമയം കുറ്റപത്രം റദ്ദാക്കാൻ വീണയടക്കമുള്ള പ്രതികൾ കോടതിയെ സമീപിക്കാനും സാധ്യതകളേറെയാണ്. മാസപ്പടി അടിവരയിട്ടാണ് പ്രോസിക്യൂഷൻ അനുമതി.…

Read More

കൊച്ചി: വഖഫ് ഭേദഗതി ബിൽ രാജ്യസഭയും ലോക്‌സഭയും പാസാക്കിയതിന് പിന്നാലെ ബിജെപി അംഗത്വം സ്വീകരിച്ച് മുനമ്പം നിവാസികൾ. സമിതി ചെയർമാൻ ജോസഫ് റോക്കി അടക്കമുള്ള അമ്പത് പേരാണ് പാർട്ടി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ചത്. രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കൾ മുനമ്പത്തെ സമരപന്തലിലെത്തിയിരുന്നു. ഈ വേളയിലാണ് മുനമ്പം നിവാസികൾ പാർട്ടി അംഗത്വം സ്വീകരിച്ചത്. ബി ഡി ജെ എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും രാജീവ് ചന്ദ്രശേഖറിനൊപ്പമുണ്ട്.ഇന്ന് പുലർച്ചെയാണ് രാജ്യസഭയിലും വഖഫ് ഭേദഗതി ബിൽ പാസാക്കിയത്. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ഇത് നിയമമാവും. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മണിയോടെ കേന്ദ്ര മന്ത്രി കിരൺ റിജിജുവാണ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. തുടർന്ന് ചർച്ചകൾക്കൊടുവിൽ പുലർച്ചെയോടെ ബിൽ പാസാക്കുകയായിരുന്നു. ഇതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ജയ് വിളിച്ച് മുനമ്പം നിവാസികൾ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. പടക്കം പൊട്ടിക്കുകയും ചെയ്‌തു. ബിൽ പാസായെങ്കിലും റവന്യു അവകാശം പുഃനസ്ഥാപിച്ച് കിട്ടുന്നതുവരെ…

Read More

ചെന്നൈ: പ്രമുഖ വ്യവസായിയും എമ്പുരാൻ സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളുമായ ഗോകുലം ഗോപാലന്റെ സ്ഥാപനമായ ഗോകുലം ചിറ്റ് ഫണ്ട്‌സിൽ ഇഡി റെയ്‌ഡ്. ഏകദേശം ഒരുമണിക്കൂറിൽ ഏറെ നേരമായി പരിശോധനകൾ നടക്കുന്നുണ്ട് എന്നാണ് വിവരം. എന്നാൽ എന്ത് കേസിന്റെ പേരിലാണ് ഇപ്പോൾ റെയ്‌ഡ് നടത്തുന്നതെന്ന് വിവരങ്ങൾ വ്യക്തമല്ല. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്‌ഫണ്ട്‌സ് കോർപറേറ്റ് ഓഫീസിലാണ് പരിശോധനകൾ പുരോഗമിക്കുന്നത്. ഇഡി കൊച്ചി യൂണിറ്റിലെ അംഗങ്ങളും പരിശോധനാ സംഘത്തിലുണ്ട്. അതേസമയം സ്ഥാപനത്തിന്റെ കോഴിക്കോട്, കൊച്ചി എന്നീ യൂണിറ്റുകളിലും പരിശോധന നടക്കുന്നുണ്ട്. എമ്പുരാൻ സിനിമ മുന്നോട്ടുവയ്‌ക്കുന്ന രാഷ്‌ട്രീയ പ്രമേയങ്ങൾ ചർച്ചയാകുന്ന സമയത്ത് തന്നെയാണ് ഈ റെയ്‌ഡിന്റെ വിവരം പുറത്തുവരുന്നത്. എമ്പുരാൻ വിവാദത്തിൽ മോഹൻലാൽ ക്ഷമ ചോദിച്ച് കുറിപ്പിട്ട സമയം മോഹൻലാലിനോടും ആന്റണി പെരുമ്പാവൂരിനോടും ഗോകുലം ഗോപാലനോടും ഇഡി റെയ്‌‌ഡിന്റെ കാര്യം സൂചിപ്പിച്ച് യൂത്ത് കോൺഗ്രസ് നേതാവ് എബിൻ വർക്കി പോസ്റ്റ് ചെയ്‌തിരുന്നു. മുൻപ് 2023 ഏപ്രിലിൽ മറ്റൊരു കേസിൽ അന്വേഷണത്തിന്റെ ഭാഗമായി ഗോകുലം ഗോപാലനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്…

Read More

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനെ പ്രതിയാക്കി എസ് എഫ് ഐ ഒ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ രാത്രി തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. യൂത്ത് കോൺഗ്രസ് പ്രതിഷേധം സെക്രട്ടറിയേറ്റിനു മുന്നിൽ നേരിയ തോതിൽ സംഘർഷ സാഹചര്യം സൃഷ്ടിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തക‌ർ എം ജി റോഡ് ഉപരോധിച്ചു. നാളെ മുതൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസിന്‍റെ തീരുമാനമെന്ന് നേതാക്കൾ അറിയിച്ചു. ഏപ്രില്‍ 4 വെള്ളിയാഴ്ച വൈകുന്നേരം 4 ന് എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെ പി സി സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു. ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം നടത്തും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് വെട്ടിക്കുറച്ച സംസ്ഥാന…

Read More