- ഹമദ് രാജാവ് പാരീസിൽ ഫ്രഞ്ച് പ്രസിഡന്റുമായി ചർച്ച നടത്തി
- കെട്ടിടത്തിൽനിന്ന് വീണ് ഇന്ത്യൻ തൊഴിലാളിയുടെ മരണം: കെട്ടിട നിർമാണക്കമ്പനി മാനേജർക്ക് മൂന്നു മാസം തടവ്
- സിഞ്ചിലെ മെഡിക്കൽ സെൻ്ററിൽനിന്ന് 5,000 ദിനാർ മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ
- ആനന്ദ് ലോബോയ്ക്ക്ബഹ്റൈൻ എ.കെ.സി.സി.യുടെ യാത്രാമൊഴി
- എ.കെ.സി.സി. മിഡിലിസ്റ്റ് ലീഡേഴ്സ് കോൺഫറൻസ് ഫെബ്രുവരി 26നും, 27നും ബഹ്റൈനിൽ.
- റഷ്യ-ഉക്രെയ്ൻ തടവുകാരുടെ കൈമാറ്റം: അബുദാബി ത്രിരാഷ്ട്ര ചർച്ചകളുടെ ഫലത്തെ ബഹ്റൈൻ സ്വാഗതം ചെയ്തു
- ശബരിമല സ്വർണക്കൊള്ള; അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് എസ്ഐടി, രണ്ടരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ എല്ലാത്തിനും ഉത്തരം നൽകിയെന്ന് പ്രതികരണം
- ബി.ഡി.എഫ്. വാർഷികത്തോടനുബന്ധിച്ച് സൈനിക ബാൻഡ് ആഘോഷം
Author: News Desk
പാലക്കാട്: വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭീകര പ്രവര്‍ത്തനത്തിന് സമാനമായ കാര്യമാണ് വടകരയിലുണ്ടായതെന്നും പിന്നില്‍ ആരെന്ന് പൊലീസിന് അറിയാമെന്നും വിഡി സതീശൻ പറഞ്ഞു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായ സിപിഎമ്മിന്‍റെ നടപടിയാണ് കാഫിര്‍ സ്ക്രീൻ ഷോട്ടിന് പിന്നിലെന്നും വിഡി സതീശൻ ആരോപിച്ചു. മുൻ എംഎല്‍എ കെകെ ലതിക ഉള്‍പ്പെടെയുള്ള ഉന്നത സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാണെന്നും പിന്നില്‍ ആരാണെന്ന് പൊലീസിന് അറിയാമെങ്കിലും പൊലീസ് പറയില്ലെന്നും വിഡി സതീശൻ പറഞ്ഞു. യഥാര്‍ത്ഥ പ്രതികളെ പുറത്ത് എത്തിക്കും വരെ നിയമപോരാട്ടം തുടരുമെന്നും വിഡി സതീശൻ പറഞ്ഞു. അതേസമയം,കാഫിർ പോസ്റ്റ് ഇടതു സൈബർ ഇടങ്ങളിൽ നിന്നും പ്രചരിപ്പിക്കപ്പെട്ടതാണെന്നു തെളിഞ്ഞതായി കേസിൽ പ്രതി ചേർക്കപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ കാസിം പറഞ്ഞു. റെഡ് എൻകൗണ്ടർ എന്ന ഗ്രൂപ്പിൽ പോസ്റ്റ് ഷെയർ ചെയ്ത റിബേഷ് ഡിവൈഎഫ്ഐ നേതാവാണ്. ചോദ്യം ചെയ്ത ഒരാളെ പോലും പോലീസ് പ്രതിയാക്കിയിട്ടില്ല. പൊലീസ് കാണിക്കുന്ന ഈ നിഷ്‌ക്രിയത്വം…
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലും പരാതിക്കാരിയായ ഭാര്യയും ഹൈക്കോടതിയില്‍ ഹാജരായി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു. തുടര്‍ന്ന് ദമ്പതിമാരെ കൗണ്‍സിലിങ്ങിന് വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടു. ഇതിനായി കെല്‍സയെയും ചുമതലപ്പെടുത്തി. To advertise here, Contact Us ആരുടെയും നിര്‍ബന്ധപ്രകാരമല്ല പരാതി പിന്‍വലിക്കുന്നതെന്ന് യുവതി കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് രണ്ടുപേരോടും കൗണ്‍സിലിങ്ങിന് വിധേയമാകാന്‍ കോടതി ആവശ്യപ്പെട്ടത്. അടുത്ത ആഴ്ച സീല്‍ഡ് കവറില്‍ കൗണ്‍സിലിങ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കൗണ്‍സിലിങ്ങിന് ശേഷമുള്ള റിപ്പോര്‍ട്ട് പരിഗണിച്ച് തീരുമാനമെടുക്കാമെന്നും കേസ് റദ്ദാക്കുന്ന കാര്യവും അതിനുശേഷം തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. പരാതിയിലുള്ള ആരോപണം ഗൗരവതരമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാല്‍, അവര്‍ ഒരുമിക്കാന്‍ തീരുമാനിച്ചാല്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നും കോടതി പറഞ്ഞു. ഓഗസ്റ്റ് 21 വരെ ഹര്‍ജിക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകശ്രമം, ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ രാഹുല്‍ പി. ഗോപാല്‍…
തിരുവനന്തപുരം: വിദേശത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആളെ തട്ടിക്കൊണ്ടുപോയതായി പരാതി. വിമാനത്താവളത്തിൽനിന്നു തമ്പാനൂർ ബസ് സ്റ്റാന്റിലേക്ക് ഓട്ടോറിക്ഷയിൽ പോകുമ്പോൾ, കാറിലെത്തിയ മൂന്നംഗ സംഘമാണ് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയത്. ഓട്ടോറിക്ഷ ഡ്രൈവറുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തമിഴ് സംസാരിച്ച വ്യക്തിയാണ് തമ്പാനൂരിലേക്ക് ഓട്ടം വിളിച്ചതെന്നും ശ്രീകണ്ഠേശ്വം എത്തിയപ്പോൾ കാറിലെത്തിയ 3 പേർ ഓട്ടോ തടഞ്ഞുനിർത്തി യാത്രക്കാരനെ തട്ടിക്കൊണ്ടുപോയെന്നുമാണ് ഓട്ടോ ഡ്രൈവർ പൊലീസിനോട് പറഞ്ഞത്. യാത്രക്കാരൻ ആരെന്നോ തട്ടിക്കൊണ്ടുപോകലിന്റെ ഉദ്ദേശ്യമെന്തെന്നോ വ്യക്തമായിട്ടില്ല. കാർ തിരിച്ചറിഞ്ഞുവെന്നാണ് സൂചന. വാടകയ്ക്കെടുത്ത കാറിലാണ് സംഘമെത്തിയതെന്നാണ് വിവരം.
ഉത്തർപ്രദേശ്: കടുത്ത വയറുവേദനയേത്തുടര്‍ന്ന് ചികിത്സ തേടിയെത്തിയ നാല്‍പത്തിയാറുകാരന്റെ ഉദരത്തില്‍ സ്ത്രീ പ്രത്യുല്‍പാദന അവയവങ്ങള്‍ കണ്ടെത്തി ചികിത്സകര്‍. രണ്ട് കുട്ടികളുടെ പിതാവായ രാജ്ഗിര്‍ മിസ്ത്രിയ്ക്ക് ഹെര്‍ണിയയുടെ ശസ്ത്രക്രിയ നിര്‍ദേശിക്കുകയും അതിനുള്ള നടപടികള്‍ നടത്തുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കിടെയാണ് മിസ്ത്രിയുടെ വയറ്റില്‍ സ്ത്രീ പ്രത്യുല്‍പാദന അവയവങ്ങള്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. വയറുവേദന അധികരിച്ചതോടെയാണ് മിസ്ത്രി ഡോക്ടറെ സമീപിച്ചത്. അള്‍ട്രാസൗണ്ട് സ്‌കാനിങ് നടത്തിയതോടെ മിസ്ത്രിയുടെ ആന്തരാവയവങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഒരു മാംസപിണ്ഡം ഉള്ളതായും അതാണ് ഹെര്‍ണിയയ്ക്ക് കാരണമായതെന്നുമുള്ള നിഗമനത്തില്‍ ഡോക്ടര്‍മാരെത്തി. തുടര്‍ന്ന് ഗോരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ പ്രൊഫസറായ ഡോക്ടര്‍ നരേന്ദ്ര ദേവിനെ മിസ്ത്രി തുടര്‍ചികിത്സക്കായി കണ്ടു. ഡോക്ടര്‍ നരേന്ദ്ര ദേവ് മിസ്ത്രിയുടെ ശസ്ത്രക്രിയ നിശ്ചയിച്ചു. ശസ്ത്രക്രിയക്കിടെയാണ് ഹെര്‍ണിയയ്ക്ക് കാരണമായ മാംസപിണ്ഡം വളര്‍ച്ച പൂര്‍ത്തിയാകാത്ത ഗര്‍ഭപാത്രമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഗര്‍ഭപാത്രത്തിനോട് ചേര്‍ന്ന് ഒരു അണ്ഡാശയവും ഉണ്ടായിരുന്നു. ഇവ നീക്കം ചെയ്തു. സ്ത്രീ പ്രത്യുല്‍പാദന അവയവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മിസ്ത്രിയ്ക്ക് സ്ത്രീസമാനമായ പ്രത്യേകതകള്‍ ഒന്നുതന്നെ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.…
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ സൽമാനിയ സെന്റ്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറൽപരം രക്തദാതാക്കൾ പങ്കെടുത്ത ക്യാമ്പ് അസോസിയേഷൻ സീനിയർ മെംബറും ചാരിറ്റി കോർഡിനേറ്ററുമായ ജോർജ്ജ് അമ്പലപ്പുഴ ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ജയ്സൺ കൂടാംപള്ളത്ത് അസോസിയേഷനുമായി സഹകരിച്ച സൽമാനിയ സെന്റ്രൽ ബ്ലഡ് ബാങ്ക് ടീമിന് മെമന്റോ കൈമാറി. APAB ഭാരവാഹികളായ ഹരിഷ് ചെങ്ങന്നൂർ, പൗലോസ് കാവാലം , സാം കാവാലം, ശ്രീകുമാർ കറ്റാനം , ജുബിൻ ചെങ്ങന്നൂർ , അരുൺ ഹരിപ്പാട് , സതീഷ് മുതുകുളം എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് കോർഡിനേറ്റർ സുജേഷ് എണ്ണയ്ക്കാട് ക്യാമ്പുമായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചു.
തിരുവനന്തപുരം: ശനിയാഴ്ച പ്രവൃത്തിദിവസമാക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. കേരളത്തിലെ 10ാം ക്ലാസ് വരെയുള്ള സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവാണു പിൻവലിച്ചത്. ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുന്നതുവരെ ശനിയാഴ്ചകളിൽ ക്ലാസുണ്ടാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ സർക്കാർ ഉത്തരവ് ഓഗസ്റ്റ് ഒന്നിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണു സർക്കാർ തീരുമാനം. അധ്യാപക സംഘടനകളുടെയും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെയും ഹർജികൾ പരിഗണിച്ചാണു ജസ്റ്റിസ് എ.സിയാദ് റഹ്മാൻ നേരത്തെ ഉത്തരവ് റദ്ദാക്കിയത്. വിദ്യാഭ്യാസ വിദഗ്ധർ, അധ്യാപക സംഘടനകളുമായി ബന്ധപ്പെട്ടവർ എന്നിവരുമായി കൂടിയാലോചിച്ച് സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ സ്കൂളുകളിൽ 220 പ്രവൃത്തിദിവസങ്ങളാക്കിയതിനെതിരെ അധ്യാപക സംഘടനകളടക്കം രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തിനു പുറമെ സിപിഐയുടെ അധ്യാപക സംഘടനയും എതിർപ്പ് പരസ്യമാക്കി. സിപിഎമ്മിന്റെ അധ്യാപക സംഘടനയും സർക്കാരിനെ എതിർപ്പറിയിച്ചു. ഒരു അധ്യയന വർഷം 220 പ്രവൃത്തിദിവസങ്ങൾ വേണമെന്നു കേരള വിദ്യാഭ്യാസ ചട്ടം പറയുന്നു. 2022ൽ ഇത് 195 ആയിരുന്നു. 2023ൽ മന്ത്രി വി.ശിവൻകുട്ടിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ചെമ്പ്, വെള്ളി ആഭരണങ്ങളില്‍ സ്വര്‍ണം പൂശി ധനകാര്യസ്ഥാപനങ്ങളില്‍ പണയം വച്ച് 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റിൽ. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂര്‍ ശാസ്തവട്ടം സ്വദേശി സിദ്ധിഖ്, കൊല്ലം പരവൂര്‍ സ്വദേശി വിജി, ആറ്റിങ്ങല്‍ സ്വദേശി അജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ചെമ്പ്, വെള്ളി ആഭരണങ്ങളില്‍ തൂക്കത്തിന്റെ 15 ശതമാനം വരെ സ്വര്‍ണം പൂശിയ ശേഷം സ്വര്‍ണാഭരണമാണെന്നു തെറ്റിദ്ധരിപ്പിച്ചാണു പണയം വച്ചിരുന്നത്. ആറ്റിങ്ങൽ വൃന്ദാവൻ ഫൈനാൻസിയേഴ്സിൽ 2024 ജനുവരി മുതല്‍ ജൂലൈ വരെ ഏകദേശം 50 പവനോളം വ്യാജ സ്വർണം ഇവർ പണയംവച്ചിരുന്നു. വ്യാജ ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐഡി എന്നിവ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ബെംഗളൂരു സ്വദേശിയില്‍നിന്നാണ് ഇവര്‍ സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ വാങ്ങിയത്. ഹാള്‍മാര്‍ക്കും 916 ചിഹ്നവും പതിച്ചിട്ടുള്ള ഈ ആഭരണങ്ങള്‍ തട്ടിപ്പാണെന്നു പെട്ടെന്നു തിരിച്ചറിയാന്‍ കഴിയില്ലെന്നു പൊലീസ് പറഞ്ഞു. നല്ല രീതിയില്‍ വേഷം ധരിച്ചു യാതൊരു സംശയവും തോന്നാത്ത രീതിയിലാണ് ഇവര്‍ എത്തിയിരുന്നത്.…
വയനാട് ദുരന്തബാധിതര്‍ക്കുള്ള വാടക നിശ്ചയിച്ചു, ബന്ധുവീടുകളിലേയ്ക്ക് മാറുന്നവര്‍ക്കും തുക ലഭിക്കും
തിരുവനന്തപുരം: വയനാട് ദുരന്തബാധിതര്‍ക്ക് വാടക വീടുകളിലേക്ക് മാറാനുള്ള വാടക നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രതിമാസം 6000 രൂപ വരെ വാടക അനുവദിക്കും. ബന്ധു വീടുകളിലേക്ക് മാറുന്നവര്‍ക്കും ഈ തുക ലഭിക്കും. സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്ക് വാടക തുക കിട്ടില്ല. സ്വകാര്യ വ്യക്തികള്‍ സൗജന്യമായി വിട്ട് കൊടുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്കും മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പ് വഴി താമസ സൗകര്യം കിട്ടുന്നവര്‍ക്കും വാടക തുക ലഭിക്കില്ല. ഭാഗിക സ്‌പോണ്‍സര്‍ഷിപ്പ് കിട്ടുന്നവര്‍ക്ക് സഹായം ലഭിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 20 നുള്ളില്‍ ദുരന്ത ബാധിതരെ വാടക വീടുകളിലേക്ക് മാറ്റുമെന്നാണ് കണക്കുകൂട്ടല്‍. അഞ്ച് പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായാണ് മാറ്റിത്താമസിപ്പിക്കുന്നത്.
വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുൾപ്പെടെ 401 ഡിഎൻഎ പരിശോധന പൂർത്തിയായതായി മന്ത്രിസഭാ ഉപസമിതി. ഇതിൽ 349 ശരീരഭാഗങ്ങൾ 248 ആളുകളുടേതാണ്. ഇതു 121 പുരുഷൻമാരും 127 സ്ത്രീകളുമാണെന്നു തിരിച്ചറിഞ്ഞു. 52 ശരീരഭാഗങ്ങൾ പൂർണ്ണമായും അഴുകിയ നിലയിലാണ്. ഇതുവരെ നടന്ന തിരച്ചലിൽ 437 മൃതദേഹങ്ങളും ശരീരഭാഗങ്ങളുമാണു ലഭിച്ചത്. 115 പേരുടെ രക്ത സാംപിളുകൾ ഇത് വരെ ശേഖരിച്ചു. ബിഹാർ സ്വദേശികളായ മൂന്നുപേരുടെ രക്ത സാംപിളുകൾ ഇനി ലഭ്യമാവാനുണ്ട്. താത്കാലിക പുനരധിവാസത്തിനായി ഹാരിസൺ മലയാളത്തിലെ തൊഴിലാളി യൂണിയനുകൾ ഇപ്പോൾ നൽകാൻ തയ്യാറായിട്ടുള്ള 53 വീടുകളും നൽകാമെന്നേറ്റ ബാക്കി വീടുകളുടെയും ഭദ്രതയും നടത്തിപ്പും സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ട്രേഡ് യൂണിയൻ പ്രതിനിധികൾ , മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പരിശോധന നടത്തി ഏതൊക്കെ തൊഴിലാളികളെ പരിഗണിക്കും എന്നുൾപ്പെടെയുള്ള കണക്ക് ലഭ്യമാക്കണമെന്നു നിർദേശം നൽകിയിട്ടുണ്ട്. താൽക്കാലിക പുനരധിവാസം ഉറപ്പാക്കുമ്പോൾ മേപ്പാടി, മുപൈനാട്, വൈത്തിരി, കൽപ്പറ്റ, മുട്ടിൽ, അമ്പലവയൽ തദ്ദേശ സ്വയംഭരണ പരിധിയിലുള്ള പൂർണ്ണസജ്ജമായ വാസസ്ഥലമാണ്…
മനാമ: കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി ഒരു മാസത്തോളമായി സംഘടിപ്പിച്ചു വരുന്ന പ്രോട്ടീൻ സമ്മർ ഫിയസ്റ്റയുടെ ഗ്രാൻഡ് ഫിനാലെ ആഗസ്ത് 16 ന് കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും . ജൂലൈ 21 ന് ആരംഭിച്ച ക്യാമ്പിൽ 6 മുതൽ 14 വയസ്സ് വരെയുള്ള നിരവധി കുട്ടികൾ ആണ് പങ്കെടുത്തു കൊണ്ടിരിക്കുന്നത് . ആക്ടിവിറ്റികൾ കലാപ്രകടങ്ങളും, ആർട്സ് ഫെസ്റ്റ്, സ്പോർട്സ് മീറ്റ്, ലൈഫ് സ്കിൽ ട്രെയിനിങ്, ട്രോമാ കെയർ ഫസ്റ്റ് എയ്ഡ് ട്രെയിനിങ്, ഗെയിംസ്, മാഗസിൻ റിലീസ് തുടങ്ങി നിരവധി പ്രവർത്തങ്ങൾ കാമ്പിന്റെ ഭാഗമായി നടന്നു. വ്യക്തിത്വ വികസനം, നേതൃപാടവം, ലൈഫ് സ്കിൽസ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഫ്യൂചർ വേൾഡ്, എൻട്രപ്രണർഷിപ്പ്, കരിയർ തുടങ്ങി വിവിധ വിഷയങ്ങളിൽ ട്രെയിനിംഗ് സെഷനുകൾ നടന്നു. വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നെത്തിയ പ്രശസ്ത ലൈഫ് സ്കിൽ ട്രൈനെർമാരായ നബീൽ പാലത്തും യഹ്‌യ മുബാറക്കും ആണ്…
