Author: News Desk

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 35 വർഷം തടവും 25,000 രൂപ പിഴയും വിധിച്ചു. ആലങ്ങാട് ബിനാനിപുരം കൊച്ചേരിക്ക ഭാഗം കൊടുവഴങ്ങ കൊട്ടുപുരയ്ക്കൽ വീട്ടിൽ ബേബി എന്ന ശ്രീജിത്തി (29)നെയാണ് പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ.സുരേഷ് തടവും പിഴയും വിധിച്ചത്. 2021 നവംബർ മുതൽ 2022 ജനുവരി വരെയുള്ള കാലഘട്ടത്തിലാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെടുന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് പല തവണ ലൈംഗികമായി ബന്ധപ്പെടുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ച് ബിനാനിപുരം പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റം ചെയ്തു എന്ന് കോടതി കണ്ടെത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. പിഴത്തുക അടച്ചില്ലെങ്കിൽ ഒരു വര്‍ഷവും 3 മാസവും അധിക തടവ് അനുഭവിക്കണം.…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് പീക് ടൈമില്‍ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. പീക്ക് ടൈമില്‍ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നും വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാന്‍ പൊതുജനം സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യര്‍ഥിച്ചു. സംസ്ഥാനത്ത് വൈദ്യുതിയുടെ ആവശ്യം വര്‍ദ്ധിച്ചതും ജാര്‍ഖണ്ഡിലെ മൈത്തോണ്‍ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതിനെത്തുടര്‍ന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന അവിചാരിതമായ കുറവുമാണ് പ്രതിസന്ധിക്ക് കാരണം. വൈകിട്ട് 7 മണി മുതല്‍ രാത്രി 11 വരെ വൈദ്യുതി ലഭ്യതയില്‍ 500 മെഗാവാട്ട് മുതല്‍ 650 മെഗാവാട്ട് വരെ കുറവാണ് പ്രതീക്ഷിക്കുന്നത്.

Read More

ദില്ലി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. സ്വാതന്ത്യത്തിനായി ജീവൻ ബലിയർപ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും ഏറ്റവും വലിയ ജനാധിപത്യശക്തിയായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറുന്നു. കർഷകർ ഇന്ത്യയെ സ്വയം പര്യാപ്തമാക്കി. നാരീശക്തി ഇന്ത്യയുടെ സമ്പത്താണെന്നും പ്രധാനമന്ത്രിയുടെ വികസന പദ്ധതികൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണെന്നും അവർ പറഞ്ഞു. എല്ലാ മേഖലകളിലും വികസനമുണ്ടാകുന്നു. ഒളിംപിക്സ് വേദിയിൽ ഇന്ത്യ തിളങ്ങി. താരങ്ങളുടെ സമർപ്പണത്തെ അഭിനന്ദിക്കുന്നു. കായിക മേഖലയിലും ഇന്ത്യ അനിഷേധ്യ ശക്തിയായി. എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും ദ്രൗപദി മുർമു ആ​ഹ്വാനം ചെയ്തു.

Read More

തിരുവനന്തപുരം: മഹാരാജാസ് കോളേജില്‍ കൊലചെയ്യപ്പെട്ട എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ പേരില്‍ സ്വരൂപിച്ച രക്തസാക്ഷി ഫണ്ടുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി. ഇതു സംബന്ധിച്ച് പരാതികളൊന്നും പാർട്ടി ജില്ലാ കമ്മിറ്റിക്ക് ലഭിച്ചിട്ടില്ല. മാനവീയം വീഥിയില്‍ എത്തുന്നവരുടെ കൂട്ടായ്മയാണ് ഫണ്ട് സ്വരൂപിച്ചത് എന്നാണ് അറിയുന്നത്. പാര്‍ട്ടിയുടെ അറിവോടെയല്ല പണം പിരിച്ചത്. ഇതു സംബന്ധിച്ച് പാര്‍ട്ടിക്ക് ആരും പരാതി നല്‍കിയിട്ടില്ല. സംഭവത്തിൽ പാര്‍ട്ടിയുമായി ബന്ധമുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടെന്നറിഞ്ഞാല്‍ അതേക്കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് മാനവീയം തെരുവിടം കള്‍ച്ചറല്‍ കലക്ടീവ് എന്ന പേരില്‍ ഫണ്ട് പിരിവ് നടത്തിയത്. 2018 ജൂലൈ രണ്ടിന് അഭിമന്യു കൊല്ലപ്പെട്ടതിനു പിന്നാലെ നടന്ന ധനസമാഹരണത്തോട് നൂറുകണക്കിനാളുകള്‍ സഹകരിച്ചിരുന്നു. ആറര വര്‍ഷം കഴിഞ്ഞിട്ടും ആര്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കിയില്ലെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. അതേസമയം, മുഴുവന്‍ തുകയ്ക്കും കണക്കുണ്ടെന്നും അഭിമന്യു പഠിച്ച വട്ടവടയിലെ സ്‌കൂള്‍ അധികൃതരുമായി സഹകരിച്ച് അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികളെ കണ്ടെത്തി സ്‌കോളര്‍ഷിപ്പ്…

Read More

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കരട് തീരദേശ പരിപാലന പ്ലാന്‍ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 109 പഞ്ചായത്തുകളെ കൂടി സിആര്‍ ഇസഡ് 2 കാറ്റഗറിയിലേക്ക് മാറ്റുന്നത് കേരളം കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കും. 2019 ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതും കേരള തീരദേശ പരിപാലന അതോറിറ്റി അംഗീകരിച്ചതുമാണ് ഈ കരട്. സിആര്‍ ഇസഡ് മൂന്നില്‍ നിന്ന് സിആര്‍ ഇസഡ് രണ്ടിലേക്ക് 175 നഗര സ്വഭാവമുളള ഗ്രാമപഞ്ചായത്തുകളെ തരം മാറ്റുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ 66 പഞ്ചായത്തുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ബാക്കി 109 പഞ്ചായത്തുകളെ കൂടി സിആര്‍ ഇസഡ് രണ്ട് കാറ്റഗറിയിലേയ്ക്ക് മാറ്റുന്നതിന് വീണ്ടും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാനും യോഗത്തില്‍ തീരുമാനമായി.

Read More

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെ എച്ച് ആർ ഡബ്ളിയു എസിൻ്റെ കാലപ്പഴക്കം ചെന്ന കാത്ത് ലാബ് മാറ്റി സ്ഥാപിക്കുന്നതുവരെ രോഗികൾക്ക് തടസമില്ലാതെ ചികിത്സ ലഭ്യമാക്കാൻ ബദൽ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ബി എസ് സുനിൽകുമാർ അറിയിച്ചു. ഈ തീരുമാനം നേരത്തേ തന്നെ എടുത്തതാണ്. നിലവിലുള്ള എച്ച് ഡി എസിൻ്റെ കാത്ത് ലാബിനു പുറമേ ന്യൂറോ കാത്ത് ലാബിലും ഇൻ്റർവെൻഷണൽ റേഡിയോളജി കാത്ത് ലാബിലുമായാണ് ബദൽ സംവിധാനമൊരുക്കിയിരിക്കുന്നത്. ഫലത്തിൽ നിലവിലുണ്ടായിരുന്ന രണ്ടു കാത്ത് ലാബിനു പകരം മൂന്നു കാത്ത് ലാബുകൾ കാർഡിയോളജി വിഭാഗത്തിലെ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ ഉപയോഗിക്കും. അതുകൊണ്ടു തന്നെ കാർഡിയോളജി വിഭാഗത്തിലെ ശസ്ത്രക്രിയകൾ എച്ച് ഡി എസ് കാത്ത് ലാബിൽ മാത്രമായി പരിമിതപ്പെട്ടുവെന്ന പത്രവാർത്ത വാസ്തവ വിരുദ്ധമാണെന്നും സൂപ്രണ്ട് അറിയിച്ചു. അതേസമയം കെ എച്ച് ആർ ഡബ്ളിയു എസിൻ്റെ പുതിയ കാത്ത് ലാബ് മൂന്നു മാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാകുമെന്ന് കെ എച്ച് ആർ ഡബ്ളിയു എസ് എം ഡി പി…

Read More

കൊൽക്കത്ത: കൊൽക്കത്തയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കേസ് കൈകാര്യംചെയ്തതിലെ വീഴ്ചയും വിദ്യാഭ്യാസ, മെഡിക്കൽ സ്ഥാപനങ്ങളിലെ സുരക്ഷാ നടപടികളെയും ചോദ്യംചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ഇരയ്ക്ക് നീതി നൽകുന്നതിന് പകരം പ്രതിയെ രക്ഷിക്കാനുള്ള ശ്രമം, ആശുപത്രിക്കും പ്രാദേശിക ഭരണകൂടത്തിനും നേരെ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ക്രൂരവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയാണ് നടന്നത്. ഡോക്ടർമാർക്കിടയിലും സ്ത്രീകൾക്കിടയിലും അരക്ഷിതാവസ്ഥയുടെ അന്തരീക്ഷം ഉടലെടുത്തിരിക്കുകയാണ്. മെഡിക്കൽ കോളജ് പോലൊരു സ്ഥലത്ത് ഡോക്ടർമാർ സുരക്ഷിതരല്ലെങ്കിൽ പിന്നെ എങ്ങനെ മാതാപിതാക്കൾക്ക് തങ്ങളുടെ പെൺമക്കളെ പഠനത്തിനായി പുറത്തേക്ക് അയയ്ക്കും. നിർഭയ കേസിന് ശേഷം ഉണ്ടാക്കിയ കർശന നിയമങ്ങൾ എന്തുകൊണ്ടാണ് ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് പരാജയപ്പെടുന്നതെന്നും രാഹുൽ ചോദിച്ചു. സ്ത്രീകൾക്കെതിരായ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളിൽ ഓരോ പാർട്ടിയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഗൗരവമായ ചർച്ചകൾ നടത്തുകയും കൃത്യമായ നടപടികൾ കൈക്കൊള്ളുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ…

Read More

അങ്കോല : അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായി തിരച്ചിൽ നടത്തുന്നതിന് ​ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിക്കും. കാർവാർ എം.എ.എ സതീഷ് കൃഷ്ണ സെയിൽ, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷറഫ്, ഉത്തരകന്നഡ ജില്ലാ കളക്ടർ, എസ്.പി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോ​ഗത്തിലാണ് തീരുമാനം. ഗോവയിൽനിന്ന് ‍‍ഡ്രഡ്ജർ ജലമാർ​ഗം തിങ്കളാഴ്ചയോടെ മണ്ണിടിച്ചിൽമേഖലയിലേക്ക് എത്തിക്കും. ഇതിന് 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ജില്ലാഭരണകൂടം അറിയിക്കുന്നത്. ഈ തുക കർണാടക സർക്കാർ വഹിക്കും. ഡ്രഡ്ജർ എത്തിക്കുന്നതോടെ ​ഗം​ഗാവലി ​പുഴയിലെ വലിയ കല്ലും മണ്ണും മരങ്ങളും നീക്കംചെയ്ത് തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുമെന്നാണ് അവലോകന യോ​ഗത്തിലെ വിലയിരുത്തൽ. ഗോവയിലെ മണ്ഡോവി നദിയിലൂടെ കൊണ്ടുവരുന്ന ഡ്രഡ്ജർ ​ഗം​ഗാവലി പുഴയിലേക്ക് എത്തിക്കണമെങ്കിൽ രണ്ട് പാലങ്ങൾ കടക്കണം. അതിനാൽ പാലങ്ങൾക്കടിയിലൂടെ ഡ്രഡ്ജർ സുഗമമായി കടന്നുപോകാനുള്ള സജ്ജീകരണവും ഒരുക്കേണ്ടതുണ്ട്. അതേസമയം, വ്യാഴാഴ്ച സ്വാതന്ത്യദിനം ആയതിനാൽ തിരച്ചിൽ ഉണ്ടാകില്ല. തിങ്കളാഴ്ച ഡ്രഡ്ജർ എത്തുന്നതുവരെ നാവികസേനയുടേയും മുങ്ങൽവിദ​ഗ്ധൻ ഈശ്വർ മാൽപയുടേയും നേതൃത്വത്തിൽ തിരച്ചിൽ…

Read More

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു. 48 രാഷ്ട്രീയ റൈഫിള്‍സിലെ ക്യാപ്റ്റന്‍ ദീപക് സിങ് ആണ് ഏറ്റുമുട്ടലിനിടെ വീരമൃത്യുവരിച്ചത്. ഭീകരരുടെ ആക്രമണത്തില്‍ നാട്ടുകാരനായ ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ നാല് ഭീകരരെ സൈന്യം വധിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കശ്മീരിലെ ദോഡയിലെ ശിവ്ഘട്ട്-അസ്സര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് ഭീകരര്‍ രഹസ്യകേന്ദ്രത്തില്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം പരിശോധന നടത്തുകയും ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ഉദ്ദംപുരിന് സമീപം പട്‌നിടോപില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിനുപിന്നാലെയാണ് ഭീകരര്‍ ദോഡയിലെ വനമേഖലയിലേക്ക് കടന്നതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ബുധനാഴ്ച രാവിലെയോടെ വീണ്ടും ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു.

Read More

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേപ്പാടിയില്‍ നിന്ന് 151 മൃതദേഹങ്ങളും നിലമ്പൂരില്‍ നിന്ന് 80 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയില്‍ നിന്ന് 39 ശരീരഭാഗങ്ങളും നിലമ്പൂരില്‍ നിന്ന് 172 ശരീഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇതുവരെ ലഭിച്ച എല്ലാ മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം നടത്തിയിട്ടുണ്ട്. തിരിച്ചറിഞ്ഞ 178 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും ബന്ധുക്കള്‍ക്ക് കൈമാറി. തിരിച്ചറിയാത്ത 52 മൃതദേഹങ്ങളും 194 ശരീരഭാഗങ്ങളും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രത്യേക മാര്‍ഗനിര്‍ദ്ദേശ പ്രകാരം വിവിധ മതവിഭാഗങ്ങളുടെ പ്രാര്‍ത്ഥനയോടെ സംസ്‌കരിച്ചു. നിലമ്പൂര്‍ കുമ്പളപ്പാറ ഭാഗത്ത് നിന്നും ഇന്നലെ 5 ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തിയെങ്കിലും ഇത് മനുഷ്യരുടെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുള്‍പ്പെടെ 415 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 401 ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി. ഇതില്‍ 349 ശരീരഭാഗങ്ങള്‍ 248 ആളുകളുടേതാണ്. ഇതു 121 പുരുഷന്‍മാരും 127 സ്ത്രീകളുമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.…

Read More