തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് നടന്ന 78-ാംമത് സ്വാതന്ത്ര്യ ദിനാഘോഷപരിപാടി കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി ദേശീയ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. സേവാദള്‍ വാളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണറോടെയാണ് കെപിസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ ആരംഭിച്ചത്.
രാജ്യം വികസനത്തിലേക്ക് പോകുന്നതിന് തടസ്സം നില്‍ക്കുന്നത് നരേന്ദ്രമോദി ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളും ഭരണക്രമങ്ങളുമാണെന്ന് കെ.സുധാകരന് കുറ്റപ്പെടുത്തി.സാമുദായിക ധ്രൂവീകരണം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. ഇത് നാടിന്റെ വികസനത്തെ പിന്നോട്ടടിക്കും.മതനിരപേക്ഷതയെയും ബഹുസ്വരതയെയും തകര്‍ത്ത് ഏകാധിപത്യ നടപടികളിലൂടെ നിയമനിര്‍മ്മാണം നടത്തുന്നു.രാജ്യത്തെ ജനാധിപത്യ-മതേതതര വിശ്വാസികള്‍ ഒറ്റക്കെട്ടായി അതിനെതിരെ ശക്തമായ പോരാട്ടം നടത്തണമെന്നും സുധാകരന് ആവശ്യപ്പെട്ടു. മഹാത്മാ ഗാന്ധിയുടെ അഹിംസാ മാര്‍ഗത്തിലൂടെ ബ്രട്ടീഷ് സാമ്രാജ്യത്വത്തെ പരാജയപ്പെടുത്തി ഇന്ത്യ നേടിയ സ്വാതന്ത്ര്യ സമര പോരാട്ടം ലോകചരിത്രത്തിലെ ഏറ്റവും വലിയ ഇതിഹാസമാണെന്നും സുധാകരന് പറഞ്ഞു.
യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് , കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി , കെപിസിസി ഭാരവാഹികളായ എന്‍.ശക്തന്, ടി.യു.രാധാകൃഷ്ണന്, കെ.ജയന്ത്, ജി.എസ്.ബാബു, മരിയാപുരം ശ്രീകുമാര്‍, ജി.സുബോധന്‍, എംഎം നസീര്‍, പിഎം നിയാസ്, ഡിസി.സി പ്രസിഡന്റ് പാലോട് രവി, കെ.മോഹന്‍കുമാര്‍, ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, കുമ്പളത്ത് ശങ്കരപിള്ള, രമേശന് കരുവാച്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.