- ഹമദ് രാജാവ് പാരീസിൽ ഫ്രഞ്ച് പ്രസിഡന്റുമായി ചർച്ച നടത്തി
- കെട്ടിടത്തിൽനിന്ന് വീണ് ഇന്ത്യൻ തൊഴിലാളിയുടെ മരണം: കെട്ടിട നിർമാണക്കമ്പനി മാനേജർക്ക് മൂന്നു മാസം തടവ്
- സിഞ്ചിലെ മെഡിക്കൽ സെൻ്ററിൽനിന്ന് 5,000 ദിനാർ മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ
- ആനന്ദ് ലോബോയ്ക്ക്ബഹ്റൈൻ എ.കെ.സി.സി.യുടെ യാത്രാമൊഴി
- എ.കെ.സി.സി. മിഡിലിസ്റ്റ് ലീഡേഴ്സ് കോൺഫറൻസ് ഫെബ്രുവരി 26നും, 27നും ബഹ്റൈനിൽ.
- റഷ്യ-ഉക്രെയ്ൻ തടവുകാരുടെ കൈമാറ്റം: അബുദാബി ത്രിരാഷ്ട്ര ചർച്ചകളുടെ ഫലത്തെ ബഹ്റൈൻ സ്വാഗതം ചെയ്തു
- ശബരിമല സ്വർണക്കൊള്ള; അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് എസ്ഐടി, രണ്ടരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ എല്ലാത്തിനും ഉത്തരം നൽകിയെന്ന് പ്രതികരണം
- ബി.ഡി.എഫ്. വാർഷികത്തോടനുബന്ധിച്ച് സൈനിക ബാൻഡ് ആഘോഷം
Author: News Desk
ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനായി പുഴയിൽ അടിഞ്ഞ മണ്ണ് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഡ്രജർ കൊണ്ടുവരുന്നതിൽ അനിശ്ചിതത്വം. ഒരു കോടിയോളം മുടക്കി ഗോവയിൽ നിന്ന് യന്ത്രം എത്തിക്കണോ എന്നതിൽ തീരുമാനമായില്ല. മണ്ണ് നീക്കിയാലും കാണാതായവരുടെ ശരീരം കിട്ടുമെന്നുറപ്പില്ലാതിരിക്കെ, സർക്കാർ വൻതുക മുടക്കണോ എന്നതാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഷിരൂര്‍ ദൗത്യത്തിന്‍റെ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനായി ഇന്ന് ഉന്നതതല യോഗം നടക്കും. അർജുനെ കൂടാതെ ഷിരൂരുകാരായ ജഗന്നാഥ്, ലോകേഷ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഗംഗാവലി പുഴയിലേക്ക് വീണവരുടെ ശരീരങ്ങൾ എട്ടും പത്തും കിലോമീറ്ററുകൾ അകലെ തീരത്തടിഞ്ഞിരുന്നു. ഇന്നലെയാണ് പുഴയിലിറങ്ങിയുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. ഡ്രജർ എത്തിച്ചശേഷം മതി തിരച്ചിലെന്നായിരുന്നു തീരുമാനം. ഡ്രജർ എത്താൻ ഇനി അഞ്ച് ദിവസം കൂടി എടുക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞിരുന്നു. വൃഷ്ടിപ്രദേശത്തെ മഴ കാരണം ഗംഗാവലി പുഴയിലെ ഒഴുക്ക് വർധിക്കാനും തുടങ്ങിയിട്ടുണ്ട്. പുഴയിലെ വെള്ളം കലങ്ങിയ നിലയിലായി. ഇതോടെ പുഴയ്ക്ക്…
മനാമ: ഇന്ത്യയുടെ സ്വതന്ത്ര ത്തിന്റെ 78 ആം വാർഷിക ആഘോഷം ഇത്തവണ സാംസ സാംസ്കാരിക സമിതി സൂം മീറ്റിങ്ങിലൂടെ നടത്തുകയുണ്ടായി. മീറ്റിംഗിൽ സാംസയുടെ മുഴുവൻ അംഗങ്ങളും പങ്കെടുത്തു ആശംസകൾ അറിയിക്കുകയുണ്ടായി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവണ്ടി ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികൾക്കു അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് തുടങ്ങിയ യോഗത്തിൽ പ്രസിഡന്റ് ബാബു മാഹി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽകുമാർ സ്വാഗതം ആശംസിക്കുകയും സതീഷ് പൂമനയ്ക്കൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയുമുണ്ടായി. മനീഷ് പോന്നോത്,റിയാസ് കല്ലമ്പലം, ജേക്കബ് കൊച്ചുമ്മൻ , മനോജ്, സൈബു, സോവിൽ , അബിളി, സതീഷ്, ബീന, സുനി ,വൽസരാജ് എന്നിവർ ആശംസകൾ നേർന്നു കൊണ്ടു സംസാരിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കരാള ഭരണത്തിന്റെ അടിമ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ അനന്ത വിഹായ നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ സവിശേഷത. ഇന്ത്യ എന്റെ രാജ്യമാണ്. ഓരോ ഇന്ത്യക്കാരനും എന്റെ സംഹാദരി സഹോദരൻമാരാണ് എന്ന പ്രതിജ്ഞ ആശയത്തിൽ മാത്രമല്ല പ്രവർത്തിയിലും ഉൾക്കൊണ്ടാകണം ഏവരും പെരുമാറേണ്ടത്. 1947 ൽ നിന്നും…
കൽപ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ വെളളിയാഴ്ച മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്താനായില്ല. വയനാട് ജില്ലയിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, പാലത്തിന് താഴെ ഭാഗം എന്നിവടങ്ങളിലും സൂചിപ്പാറ, കാന്തന്‍പാറ തുടങ്ങിയ പ്രദേശങ്ങളിലും നിലമ്പൂര്‍ മേഖലകളിലും തെരച്ചില്‍ നടന്നിരുന്നു. ജനകീയ തെരച്ചിലിന്റെ ഭാഗമായും ഒട്ടേറെ പേര്‍ പ്രദേശത്തെത്തിയിരുന്നു. സേനാവിഭാഗങ്ങള്‍ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തകരും തെരച്ചിലിന്റെ ഭാഗമായി. വനത്തിനുള്ളിലൂടെയുള്ള തെരച്ചിലിന് പ്രദേശം പരിചയമില്ലാത്ത സന്നദ്ധ പ്രവര്‍ത്തകരെ അനുവദിച്ചിരുന്നില്ല. ഉരുള്‍പൊട്ടലില്‍ ഒഴുകിവന്ന മണ്ണ് അടിഞ്ഞുകിടക്കുന്ന ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരിന്നു നിലമ്പൂര്‍ മേഖലയില്‍ തെരച്ചില്‍. ഉള്‍വനത്തിലെ പാറയുടെ അരികുകള്‍ ചേര്‍ന്നും പരിശോധന നടത്തി. മുണ്ടേരി ഫാം പരപ്പന്‍പാറ, പനങ്കയം പൂക്കോട്ടുമണ്ണ, ചാലിയാര്‍ മുക്ക്, കുമ്പളപ്പാറ, കുമ്പളപ്പാറ പരപ്പന്‍പാറ തുടങ്ങിയ സെക്ടറുകളാക്കിയാണ് ഇവിടെ തെരച്ചില്‍ നടന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല; തീരുമാനം നടി രഞ്ജിനിയുടെ ഹർജി കോടതി പരിഗണിച്ചതിനു ശേഷം
തിരുവനന്തപുരം: മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല. നടി രഞ്ജിനി ഹൈക്കോടതിയിൽ ഹർജി നൽകിയ സാഹചര്യത്തിലാണ് തീരുമാനം. റിപ്പോർട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ യാണ് നടി അപ്പീൽ നൽകിയത്. ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. ഇതിനു പിന്നാലെയായിരിക്കും റിപ്പോർട്ട് പുറത്തുവിടുന്നതു സംബന്ധിച്ച തീരുമാനം. ജസ്റ്റിസ് ഹേമ കമ്മിറ്റി മുമ്പാകെ താനടക്കമുള്ളവര്‍ മൊഴി നൽകിയിട്ടുണ്ടെന്നും എന്നാൽ റിപ്പോർട്ടിന്റെ പകർപ്പ് തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നും രഞ്ജിനി പറയുന്നു. മൊഴി നൽകിയപ്പോൾ തങ്ങളുടെ സ്വകാര്യത മാനിക്കുമെന്ന് ജസ്റ്റിസ് ഹേമ ഉറപ്പു നൽകിയിരുന്നു. ഈ സാഹചര്യത്തിൽ റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനു മുമ്പ് അതിൽ എന്താണുള്ളതെന്ന് അറിയണമെന്നും തങ്ങളുടെ അനുമതിയോടു കൂടി മാത്രമേ റിപ്പോര്‍ട്ട് പുറത്തുവിടാവൂ എന്നുമാണ് രഞ്ജിനിയുടെ ആവശ്യം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവായ സജിമോൻ പറയിൽ നൽകിയ ഹർജി നേരത്തെ ജസ്റ്റിസ് വി.ജി. അരുണിന്റെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഹർജിക്കാരനെ…
വിനീത കൊലക്കേസ്: കടയ്ക്കുളളില്‍ മൃതദേഹം മൂടി ഇട്ടിരുന്നു, മാല ഉണ്ടായിരുന്നില്ലെന്ന് കടയുടമ
തിരുവനന്തപുരം: പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനിയുമായ വിനീതയുടെ മൃതദേഹം തന്റെ കടയ്ക്കുളളില്‍ മൂടിയിട്ട നിലയിലാണ് കണ്ടെതെന്ന് കടയുടമയും നാലാഞ്ചിറ സ്വദേശിയുമായ തോമസ് മാമന്‍ കോടതിയില്‍ മൊഴി നല്‍കി. ചെടി വാങ്ങാന്‍ കടയിലെത്തിയ ഉപഭോക്താവ് കടയ്ക്കുളളില്‍ വിനീതയെ കാണുന്നില്ലെന്ന് ഫോണ്‍ ചെയ്ത് അറിയിച്ചപ്പോഴാണ് താന്‍ കടയിലെത്തിയതെന്നും കോടതിയെ അറിയിച്ചു. സമീപത്തെ വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു ജീവനക്കാരിയെ കൂട്ടി തിരച്ചില്‍ നടത്തുമ്പോഴാണ് ചെടിച്ചട്ടികളുടെ ഇടയില്‍ മൂടിയിട്ട നിലയില്‍ വിനീതയുടെ മൃതദേഹം കണ്ടത്. താന്‍ വിനീതയുടെ മൃതദേഹം കാണുമ്പോള്‍ വിനീത സ്ഥിരമായി ധരിക്കാറുണ്ടായിരുന്ന മാല അവരുടെ കഴുത്തില്‍ ഉണ്ടായിരുന്നില്ലെന്നും തോമസ് മാമൻ മൊഴി നല്‍കി. ഏഴാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂന്‍ മോഹനാണ് കേസ് പരിഗണിച്ചത്. സംഭവ ദിവസം രാവിലെ 11.30 ന് വിനീത കൊല്ലപ്പെട്ട കടയുടെ ഭാഗത്തേക്ക് പ്രതി രാജേന്ദ്രൻ പോകുന്നതിന്റെ ദൃശ്യങ്ങള്‍ സാക്ഷിയായ പത്മനാഭ പവ്വര്‍ ടൂള്‍സ് ഉടമ ശിവജി തിരിച്ചറിഞ്ഞു. ശിവജിയുടെ കടയിലെ സിസി…
തിരുവനന്തപുരം: സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കര്‍ന്നടിഞ്ഞ വയനാടിന്റെ പുനര്‍നിര്‍മാണത്തിനായി ആയിരം കോടിരൂപയലിധമാണ് സര്‍ക്കാര്‍ ചെലവ് പ്രതീക്ഷിക്കുന്നത്. ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ 5 ദിവസത്തെ ശമ്പളം നല്‍കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. നിര്‍ബന്ധമല്ലെങ്കിലും ഒരാളും ഇതില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്. ചുരുങ്ങിയത് അഞ്ച് ദിവസത്തെ വേതനമാണ് സംഭാവനയായി നല്‍കേണ്ടത്. തുക ഈടാക്കുന്നതിനായി ഒരു സമ്മതപത്രം ജീവനക്കാരില്‍ നിന്നും ബന്ധപ്പെട്ട ഡിഡിഒമാര്‍ വാങ്ങണം. ലഭിക്കുന്ന തുക പ്രത്യേകമായി തുറക്കുന്ന ട്രഷറി അക്കൗണ്ടിലേക്ക് വരവ് വയ്ക്കണം. ശമ്പളത്തുക കണക്കാക്കുന്നത് ഈ വര്‍ഷം ഓഗസ്റ്റ് മാസത്തെ മൊത്തശമ്പളത്തെ അടിസ്ഥാനമാക്കിയാണ്. 5 ദിവസത്തെ വേതനം മൂന്ന് ഗഡുക്കളായി നല്‍കാവുന്നതാണ്. അഞ്ച് ദിവസത്തില്‍ കൂടുതല്‍ വേതന സംഭാവന ചെയ്യാന്‍ സന്നദ്ധരാകുന്നവര്‍ക്ക് ഒരുമാസം ചുരുങ്ങിയത് രണ്ട് ദിവസം എന്ന ക്രമത്തില്‍ 10 ഗഡുക്കള്‍ വരെ അനുവദിക്കുന്നതാണ്. ശമ്പളത്തില്‍ നിന്നും സിഎംഡിആര്‍എഫിലേക്ക് സംഭാവനയായി…
നിരോധിത വല ഉപയോഗിച്ച് മീൻപിടിത്തം, തീരക്കടൽ സംഘർഷഭരിതം; വൈപ്പിനിൽ ബോട്ട് പിടികൂടി മത്സ്യത്തൊഴിലാളികൾ
കൊച്ചി: മത്സ്യലഭ്യത കുറയുകയും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തീരക്കടലിൽ മീന്‍ ലഭിക്കാതാവുകയും ചെയ്തതോടെ തീരമേഖല സംഘർഷഭരിതം. നിരോധിത പെയർ പെലാജിക് വലകൾ ഉപയോഗിച്ച് ട്രോളിങ് ബോട്ടുകൾ മീൻ പിടിക്കുന്നതിനാലാണ് മത്സ്യലഭ്യത കുറഞ്ഞത് എന്നാണ് ആരോപണം. ഇത്തരത്തിൽ മീൻ പിടിച്ച ബോട്ടുകളെ മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽവച്ച് പിടികൂടിയതും തുടർന്ന് നടത്തിയ ഉപരോധവും സംഘർഷത്തിന്റെ വക്കിലെത്തി. പെയർ പെലാജിക് വലകളുപയോഗിച്ച് മീൻ പിടിക്കുന്ന ബോട്ടിനെ മത്സ്യത്തൊഴിലാകളിൽ തടയുന്ന വിഡിയോ പുറത്തുവന്നിരുന്നു. അത്യന്തം അപകടരമായ സാഹചര്യമാണ് തീരമേഖലയില്‍ നിലനിൽക്കുന്നത് എന്ന് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നു. ഇത്തരത്തിൽ പിടികൂടിയ ബോട്ടിനെ മത്സ്യത്തൊഴിലാളികൾ ഇന്ന് വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. പിന്നാലെ പെലാജിക്ക് വലകളുമായി ഗോശ്രീ പാലം ഉപരോധിച്ചത് പ്രദേശത്ത് വലിയ ഗതാഗതക്കിനും കാരണമായി. കടൽസമ്പത്ത് പൂർണമായി നശിപ്പിക്കുന്ന പെലാജിക് ബോട്ടുകളുടെ മീൻ പിടിത്തം കെഎംഎഫ്ആർ നിയമപ്രകാരം സംസ്ഥാന ഫിഷറീസ് വകുപ്പ് നിരോധിച്ചിട്ടുള്ളതാണെങ്കിലും കൊല്ലം നീണ്ടകര, കൊച്ചി മുനമ്പം, ബേപ്പൂർ എന്നീ പ്രധാനപ്പെട്ട ഹാർബറുകളിൽ നിന്നും നൂറുകണക്കിന് ബോട്ടുകളാണ് പെലാജിക്ക് മീൻ…
‘പോരാളി ഷാജിയല്ല ഇടതുപക്ഷം; വാട്സാപ്പ് ഗ്രൂപ്പുകളുമായി പാർട്ടിക്ക് ബന്ധമില്ല’; എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ യു ഡി എഫിനെ പഴിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വടകരയിൽ അധിക്ഷേപം തുടങ്ങിവച്ചത് യു ഡി എഫാണ്. ‘ടീച്ചറമ്മ’ എന്ന പേരിനെ ആക്രമിച്ചാണ് യു ഡി എഫ് തുടങ്ങിയത്. കെ കെ ശൈലജ മുസ്ലിം വിരോധിയെന്ന തരത്തിൽ പ്രചരിപ്പിച്ചു. ശൈലജക്കെതിരെ മുസ്ലിം വിരുദ്ധത ആരോപിക്കാൻ ബോധപൂർവം ശ്രമം നടന്നു. വ്യക്തിഹത്യയിൽ ഊന്നിയുള്ള പ്രചാരണമാണ് യു ഡി എഫ് നടത്തിയത്. വാട്സാപ്പ് ഗ്രൂപ്പുകളുമായി പാർട്ടിക്ക് ബന്ധമില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വടകര പാർലമെന്‍റ് മണ്ഡലത്തിലുണ്ടായ ചില സംഭവങ്ങളുമായി ബന്ധപ്പെട്ട് വലിയ ചർച്ചയാണിപ്പോൾ നടക്കുന്നത്. കാഫിർ സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട പ്രശ്നം വിശദമായി പരിശോധിക്കുമ്പോൾ, യു ഡി എഫാണ് വ്യാജപ്രചാരണങ്ങൾക്ക് തുടക്കമിട്ടതെന്നു കാണാം. ഒറ്റപ്പെട്ട പ്രശ്നംപോലെയാണ് ചിലർ അതിനെ സമീപിക്കുന്നത്. അത് ശരിയല്ല. അവിടെയുണ്ടായ അശ്ലീല ചിത്രവുമായി ബന്ധപ്പെട്ട വിവാദം മുതലുള്ള കാര്യങ്ങൾ വിശകലനം ചെയ്യണം. ഷാഫി വടകരയിൽ എത്തിയപ്പോൾ മുതൽ…
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ കൈമാറി. ദുരന്തം ഉണ്ടായ ഉടനെ കേരളത്തിന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സഹായം വാഗ്ദാനം ചെയ്തിരുന്നു. ദുരന്തത്തില്‍ വീടും വസ്തുവകകളും നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറിയത്.
ധനകാര്യ സ്ഥാപനത്തിന്റെ 12.5 ലക്ഷം രൂപ പറ്റിച്ചെന്ന് പരാതി; മേജര്‍ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു
തൃശൂര്‍: ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിക്കെതിരെ പൊലീസ് കേസ് എടുത്തു. ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പന്ത്രണ്ട് ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തത്. വഞ്ചനാക്കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തത്. മേജര്‍ രവിയുടെ തണ്ടര്‍ഫോഴ്‌സ് സ്ഥാപനത്തിന്റെ സഹഉടമകളെയും കേസില്‍ പ്രതി ചേര്‍ത്തു. തണ്ടര്‍ഫോഴ്‌സ് എന്ന സെക്യൂരിറ്റി സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നു പറഞ്ഞ് പലപ്പോഴായി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് ആരോപിച്ച് നല്‍കിയ പരാതിയിലാണ് കേസ്. മേജര്‍ രവിയുടെ അക്കൗണ്ടിലേക്കാണ് കൂടുതല്‍ തുകയും ഇയാള്‍ നല്‍കിയിരുന്നതെന്ന് പരാതിക്കാരന്‍ പറയുന്നു. മാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്ന ഉറപ്പിലാണ് ഈ തുക നല്‍കിയതെന്നും എന്നാല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയില്ലെന്നും നല്‍കിയ പണം തിരികെ ലഭിച്ചില്ലന്നുമാണ് പരാതി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് കോടതി നിര്‍ദേശ പ്രകാരമാണ് മേജര്‍ രവിക്കെതിരെയും മറ്റും കേസ് എടുത്തത്.
