
മനാമ: സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയിലെ ആയിരത്തിലധികം വിശ്വാസികൾ സൽമാനിയ ദേവാലയത്തിൽ സംഘടിപ്പിച്ച വിശ്വസ്തതാ പ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
ഇടവക പ്രസിഡന്റും വികാരിയുമായ റവ. ഫാ. തോമസ്കുട്ടി പി. എൻ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫാ. ക്രിസ് സെബി, ട്രസ്റ്റി ലോബോ കെ. പി., സെക്രട്ടറി എബി കുരുവിള, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ വിശ്വസ്തതാ പ്രതിജ്ഞയിൽ ഒപ്പുവെച്ചു.

ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് അഭിസംബോധന ചെയ്ത പ്രതിജ്ഞയിൽ, ബഹ്റൈന്റെ നേതൃത്വത്തോടുള്ള വിശ്വസ്തതയും നന്ദിയും പിന്തുണയും രേഖപ്പെടുത്തി.
ഇന്ത്യൻ ഓർത്തഡോക്സ് സമൂഹവും ബഹ്റൈൻ രാജ്യവും തമ്മിലുള്ള ശക്തമായ ബന്ധവും ചടങ്ങിൽ എടുത്തുകാട്ടി. മതസൗഹാർദ്ദത്തിനും ദേശീയ ഐക്യത്തിനും സഭ നൽകുന്ന പ്രാധാന്യവും പരിപാടിയിലൂടെ വ്യക്തമാക്കി.
ചടങ്ങിൽ വൈദികർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ പങ്കെടുത്തു.


