Author: News Desk

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനാണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് കമ്മിറ്റിയാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യമുള്ളവർക്ക് ഫോൺ പരിശോധിക്കാമെന്നും കമ്മിറ്റി പറയുന്നു. കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പ്രതിരോധം തീർക്കാൻ ഇന്ന് ഡി.വൈ.എഫ്.ഐ. വടകരയിൽ ബഹുജന പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ജനങ്ങളെ കാര്യങ്ങൾ ധരിപ്പിക്കുന്നതിനൊപ്പം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ യോഗത്തിൽ പറഞ്ഞു. കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ലയ്ക്ക് റിബേഷ് ബാലകൃഷ്ണൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് ആരോപിച്ചാണ് വക്കീൽ നോട്ടീസ്.

Read More

പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് പലിശക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു. കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ മനോജ്(39) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം പലിശക്കാര്‍ മനോജിന് നല്‍കിയ പണം തിരിച്ച് ലഭിക്കാത്തതാണ് ആക്രമണ കാരണം. കൊളവന്‍ മുക്കിലെ സാമ്പത്തിക ഇടപാടുകാരാണ് മനോജിനെ ആക്രമിച്ചതെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇക്കാര്യം പൊലീസ് പ്രാഥമിക അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. ഈ മാസം ഒമ്പനിനാണ് മനോജിന് നേരെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് സഹോദരി താമസിക്കുന്ന കൊടുവായൂരിലെ വാടക വീട്ടിലെത്തി. ഇവിടെ നിന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. കുഴല്‍മന്ദം പൊലീസും പുതുഗനരം പൊലീസും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

Read More

കൽപ്പറ്റ: പിക്കപ്പ് വാഹനങ്ങൾ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തിച്ച് പൊളിച്ചു വിൽക്കുന്നത് പതിവാക്കിയ രണ്ടംഗ സംഘത്തെ പോലീസ് പിടികൂടി. തൊണ്ടര്‍നാട്, മേപ്പാടി, കമ്പളക്കാട് സ്റ്റേഷന്‍ പരിധികളില്‍നിന്ന് തുടര്‍ച്ചയായി പിക്കപ്പ് വാഹനങ്ങള്‍ മോഷണം പോയ കേസുകളിലാണ് പ്രതികളെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയ അന്വേഷണം നടത്തിയും പോലീസ് തന്ത്രപൂര്‍വം പിടികൂടിയത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെയും തമിഴ്‌നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂര്‍, മേട്ടുപാളയം എന്നിവിടങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങളാണ് പരിശോധിച്ചത്. മുന്‍ സൈനികനായ ആലപ്പുഴ തിരുവന്‍വണ്ടൂര്‍ ഓതറേത്ത് വീട്ടില്‍ ബി. സുജേഷ്‌കുമാര്‍ (44), കോഴിക്കോട് ഫറോക്ക് കക്കാട്ടുപറമ്പില്‍ വീട്ടില്‍ അബ്ദുൽ സലാം (37) എന്നിവരാണ് ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി അബ്ദുൽ സലാമിന് മുപ്പതോളം കേസുകളും സുജേഷ്‌കുമാറിന് പത്തോളം കേസുകളുമുണ്ട്. കമ്പളക്കാട് സ്റ്റേഷന്‍ പരിധിയിലാണ് ജില്ലയിലെ ആദ്യ പിക്കപ്പ് മോഷണം റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് മൂന്നിന് കമ്പളക്കാട് അമ്പലച്ചാലിൽ ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ പാര്‍ക്ക് ചെയ്ത…

Read More

കൊല്ലം: മാനസിക പ്രശ്നമുള്ള  അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവ്. തലവൂർ അരിങ്ങട സ്വദേശി ജോമോനാണ് (30) കൊല്ലം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം കഠിന തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2023 ജൂലൈയിലാണ് മിനിയെ മകൻ കുത്തിക്കൊലപ്പെടുത്തിയത്. മിനിയെ ചികിത്സയ്ക്ക് ശേഷം വീട്ടിൽ കൊണ്ടുവന്നിരുന്നു. വീണ്ടും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ  ആശുപത്രിയിൽ കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് ജോമോൻ ബൈക്കിൽ കൊണ്ടുപോയി. ചെങ്ങമനാട് ജംഗ്ഷനിൽ എത്തിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടാൻ നോക്കിയ ജോമോനെ നാട്ടുകാരാണ് കീഴടക്കി പൊലീസിൽ ഏൽപ്പിച്ചത്. കൊട്ടാരക്കര പൊലീസ് അന്വേഷിച്ച കേസിലാണ് കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞത്.

Read More

മനാമ: സമസ്തകേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ആഹ്വാന പ്രകാരം സമസ്തയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ബഹ്റൈനിലെ സമസ്ത മദ്റസയിലെഅദ്ധ്യാപകൻ മാരുടെ ഒരു ദിവസത്തെ വേതന വിഹിതം നൽകി സമാഹരിച്ച ഫണ്ട് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി നേതാക്കളുടെസാന്നിധ്യത്തിൽ റെയ്ഞ്ച് സെക്രട്ടറി ബഷീർ ദാരിമി സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖറുദ്ദീൻ കോയ തങ്ങളെ ഏൽപ്പിച്ചു. ബഹ്റൈൻ റെയഞ്ച്ജംഇയ്യത്തുൽ മുല്ലിമീൻ പരീക്ഷ ബോഡ് ചെയർമാൻ അശ്‌റഫ് അൻവരി ചേലക്കര, ട്രഷറർ മഹ്മൂദ് മാട്ടൽ, IT കോഡിനേറ്റർ അസ്‌ലം ഹുദവി, വൈസ് പ്രസിഡൻ്റുമാരായ , ഹാഫിള് ശാറഫുദ്ധീൻ മൗലവി ,ഹംസഅൻവരി, എസ്. ബി.വി ചെയർമാൻ നിശാൻ ബാഖവി, സമസ്ത മദ്റസ അദ്ധ്യാപകരായ മുഹമ്മദ് മുസ്ലിയാർ,ശഹീം ദാരിമി, അബ്ദുറസാഖ് ഫൈസി, കാസിം മൗലവി, കരീം മാഷ് തുടങ്ങിയർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Read More

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ള മൂന്നു പേർക്കായുള്ള തിരച്ചിലിൽ അനിശ്ചിതത്വം. ഗോവയിൽ നിന്നുള്ള ഡ്രഡ്ജർ എത്തിയാൽ മാത്രമേ ഇനി തെരച്ചിൽ പുനഃരാരംഭിക്കൂ എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. അതേസമയം, ഇതിനായി ഒരു കോടിയോളം രൂപ ചിലവ് വരും. ജില്ലാ ഭരണകൂടത്തിന് ഇത്രയും രൂപ ചെലവഴിക്കുന്നതിൽ പരിമിതിയുണ്ടെന്നും കർണാടക സർക്കാർ ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എന്നുമാണ് ജില്ലാ കലക്ടർ കുടുംബത്തെ അറിയിച്ചത്. ഇത് സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുന്നതിനായി നാളെ ബംഗ്ലൂരുവിൽ ഉന്നതല യോഗം ചേരും. മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നുള്ള ഡ്രഡ്ജർ എത്തിക്കാനുള്ള നീക്കവും സജീവമായിട്ടുണ്ട്.

Read More

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെയും തുടര്‍ന്നാണ് നടൻ മോഹൻലാല്‍ ചികിത്സ തേടിയിരിക്കുന്നത്.  നടൻ മോഹൻലാലിനെ കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നടൻ മോഹൻലാല്‍ ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഡോ. ഗിരീഷ് കുമാര്‍ ആണ് താരത്തെ ചികിത്സിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മോഹൻലാലിനെ ചികിത്സിക്കുന്ന ഡോക്‍ടറുടെ കുറിപ്പ് ആശുപത്രി അധികൃതര്‍ പുറത്തിവിട്ടുണ്ട്. പനിക്ക് പുറമേ മസില്‍ വേദനയും താരത്തിന് ഉണ്ടെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടര്‍ മോഹൻലാലിന് വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകൾക്ക്‌ 137.16 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ധനകാര്യ കമീഷന്റെ ആരോഗ്യ ഗ്രാന്റ്‌ ഇനത്തിലാണ്‌ തുക നൽകുന്നത്‌. അർബൻ ഹെൽത്ത്‌ ആൻഡ്‌ വെൽനെസ് സെന്ററുകൾക്കായി തുക വിനിയോഗിക്കാം. തദ്ദേശ സ്ഥാപനങ്ങൾക്ക്‌ മാസാദ്യം 1,960 കോടി രൂപകൂടി അനുവദിച്ചിരുന്നു. മെയിന്റൻസ്‌ ഗ്രാന്റ്‌ രണ്ടാം ഗഡു 1,377.06 കോടി രൂപ, പൊതു ആവശ്യ ഫണ്ട്‌ (ജനറൽ പർപ്പസ്‌ ഗ്രാന്റ്‌) അഞ്ചാം ഗഡു 210.51 കോടി രുപ, ധനകാര്യ കമീഷൻ ഹെൽത്ത്‌ ഗ്രാന്റ്‌ 105.67 കോടി രൂപ, ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധനകാര്യ കമീഷൻ ഗ്രാന്റിന്റെ ആദ്യഗഡു 266.80 കോടി രൂപ എന്നിങ്ങനെയാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 928.28 കോടി രൂപ നൽകി. ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 74.83 കോടിയും ജില്ലാ പഞ്ചായത്തുകൾക്ക്‌ 130.09 കോടിയും മുനിസിപ്പാലിറ്റികൾക്ക്‌ 184.12 കോടിയും കോർപറേഷനുകൾക്ക്‌ 59.74 കോടിയും വകയിരുത്തി. മെയിന്റൻസ്‌ ഗ്രാന്റിൽ റോഡിനായി 529.64 കോടി രുപയും റോഡിതിര വിഭാഗത്തിൽ 847.42…

Read More

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരിൽ നിന്നും വായ്പയുടെ ഇഎംഐ പിടിച്ച ഗ്രാമീണ്‍ ബാങ്കിന്‍റെ നടപടി ഒരു രീതിയിലും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും പിടിച്ച പണം ഗ്രാമീണ്‍ ബാങ്ക് തിരികെ കൊടുക്കണമെന്നും ബാങ്കിങ് രംഗത്തെ വിദഗ്ധനും മുൻ എസ്ബിഐ ചീഫ് ജനറല്‍ മാനേജറുമായ എസ് ആദി കേശവൻ പറഞ്ഞു. ഒരു വഴിയുമില്ലാത്തവര്‍ക്ക് വരുന്ന സഹായധനത്തില്‍ നിന്ന് പണം പിടിക്കുകയെന്നത് ഒരു രീതിയിലും ന്യായീകരിക്കാനാകില്ല. നാളെയാണ് എസ്എല്‍ ബിസിയുടെ യോഗം. അതില്‍ മൊറോട്ടോറിയം പ്രാബല്യത്തിൽ വരുന്ന തീയതി തീരുമാനിക്കും. ദുരന്തം ഉണ്ടായ ദിവസം മുതല്‍ അതിനുശേഷമായിരിക്കും മോറോട്ടോറിയം പ്രാബല്യത്തില്‍ വരുക. അത്തരത്തിലുള്ള ഒരു തീരുമാനം നാളത്തെ യോഗത്തിലുണ്ടാകണം. അതിനുശേഷം പിടിച്ച തുക ബുധനാഴ്ചക്കുള്ളില്‍ തന്നെ അതിന് കഴിയണം. അത് അവര്‍ക്ക് ചെയ്യാനാകും. ദുരിതാശ്വാസ നിധിയില്‍ നിന്നും ലഭിച്ച സഹായധനത്തില്‍ നിന്നാണ് ബാങ്ക് ഇഎംഐ പിടിച്ചത്. ഒരു തരത്തിലും നീതികരിക്കാനാകുന്ന സംഭവമല്ലിതെന്നും ആദി കേശവൻ പറഞ്ഞു. ദുരന്ത ബാധിതര്‍ക്ക് വീടു വെച്ചു നല്‍കാനുള്‍പ്പെടെ പണം കണ്ടെത്താനാകും.…

Read More

കൊച്ചി: മരട് ഹോട്ടലില്‍ ഗുണ്ടാ പാര്‍ട്ടി നടന്ന സംഭവത്തില്‍ 13 പേര്‍ക്കെതിരെ കേസ്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. സംഭവത്തില്‍ ഗുണ്ടാനേതാവ് ആഷ്ലിക്കായി മരട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ആഷ്ലിയുടെ കാറില്‍ നിന്ന് കഴിഞ്ഞ ദിവസം തോക്ക് കണ്ടെടുത്തിരുന്നു. തോക്കിന്റെ ലൈസന്‍സ് അടക്കമുള്ളവയെ കുറിച്ച് അന്വേഷണം നടത്തിയ ശേഷമേ കേസ് നടപടികളിലേക്ക് കടക്കൂ. ആഷ്ലി ആയിരുന്നു ഗുണ്ടാ പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയത്. ആഷ്ലിയുടെ കാറില്‍ നിന്ന് കണ്ടെത്തിയ മനുഷ്യാവകാശ കമ്മീഷന്റെ ബോര്‍ഡിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Read More