- ബഹ്‌റൈനിലെ വാണിജ്യ വാഹനങ്ങളില്‍ ഡിജിറ്റല്‍ നിരീക്ഷണ സംവിധാനം വേണമെന്ന് നിര്‍ദേശം
- ബഹ്റൈനിനും ഖത്തറിനുമിടയില്‍ പുതിയ കടല്‍പ്പാത ആരംഭിച്ചു
- ‘ഗണേഷ്കുമാര് കായ് ഫലമുള്ള മരം’, പരസ്യമായി പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്, നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിപ്പിക്കണമെന്ന് ആഹ്വാനം
- ബഹ്റൈനില്‍ വിദേശികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ ഫീസ് നല്‍കണം; നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- പരിശീലനം നേടിയ ഡെന്റിസ്റ്റുകള്‍ക്ക് സ്ഥിരം ജോലി ലഭ്യമാക്കണം: ബഹ്റൈന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം
- ബഹ്റൈനില്‍ പുതിയ 500 സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ ട്രയല്‍ റണ്‍ ഡിസംബറില്‍ തുടങ്ങും
- യുനെസ്കോ അറബ് ഗ്രൂപ്പിന്റെ അദ്ധ്യക്ഷപദവി 2026 ജനുവരി മുതല്‍ ബഹ്റൈന്‍
- അങ്കമാലിയിലെ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി
Author: News Desk
കോഴിക്കോട്: ഗോകുലം ചിട്ടിഫണ്ട് സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന നടത്തുന്നത് ഫെമ (വിദേശനാണ്യ വിനിമയ നിയമം) ചട്ട ലംഘനത്തിനെന്ന് റിപ്പോർട്ട്. ആയിരം കോടിരൂപയുടെ വിദേശ വിനിമയ ചട്ടലംഘനം കണ്ടെത്തിയെന്ന് ഇഡി സൂചന നൽകിയതായാണ് റിപ്പോർട്ട്. കുറച്ചുദിവസങ്ങൾക്കുമുമ്പ് ഗോകുലം കമ്പനിയിലേക്ക് വലിയൊരു തുക നിക്ഷേപമായി എത്തിയിരുന്നു. ആ തുക എവിടെ നിന്നാണ് എത്തിയത്, ഒരാളിൽ നിന്നാണോ എത്തിയത് തുടങ്ങിയ കാര്യങ്ങളുടെ ഉത്തരമാണ് പ്രധാനമായും തേടുക എന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുമായി ബന്ധപ്പെട്ട് നിരവധി അനധികൃത ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇഡി സംശയിക്കുന്നുണ്ട്. ഗോകുലം ചിട്ടിഫണ്ടുമായി ബന്ധപ്പെട്ട വഞ്ചനാകേസുകൾ പിഎംഎൽഎ (കളളപ്പണം വെളുപ്പിക്കൽ തടയൽ നിയമം ) അനുസരിച്ച് അന്വേഷിക്കും എന്നും റിപ്പോർട്ടുകളുണ്ട്.രാവിലെ ആരംഭിച്ച റെയ്‌ഡ് ഇപ്പോഴും തുടരുകയാണ്. ഉടമ ഗോകുലം ഗോപാലനെയും ഇഡി സംഘം ചോദ്യം ചെയ്യുകയാണ്. കോഴിക്കോട് അരയിടത്ത്പാലത്തെ ഗോകുലം മാളിനടുത്ത് ഗോകുലം കോർപറേറ്റ് ഓഫീസിലാണ് അദ്ദേഹത്തിന്റെ ചോദ്യംചെയ്യൽ നടക്കുന്നത്. ആദ്യം വടകരയിൽ വീട്ടിൽ വച്ച് ചോദ്യം ചെയ്യാൻ തീരുമാനിച്ചെങ്കിലും ഇതിനിടെ അദ്ദേഹം അരയിടത്ത്പാലത്തെ…
ലക്ഷ്യം പിണറായി; ‘തെളിവുകളുണ്ടെങ്കിൽ പുറത്തു വിടട്ടെ, അപ്പോൾ ചർച്ച നടത്താം’; കേന്ദ്ര നേതൃത്വം
മധുര: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളെ പ്രതി ചേര്‍ത്ത സംഭവത്തില്‍ പാർട്ടിയിൽ തത്കാലം ചർച്ചയില്ലെന്ന് കേന്ദ്ര നേതൃത്വം. കമ്പനിയും വ്യക്തിയും കേസ് നടത്തും. തെളിവുകൾ ഉണ്ടെങ്കിൽ പുറത്തു വിടട്ടെ, അപ്പോൾ ചർച്ച നടത്താം എന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്. കേന്ദ്ര ഏജൻസികൾ നടത്തുന്നത് രാഷ്ട്രീയപ്രേരിത അന്വേഷണങ്ങളാണെന്നും നേതൃത്വം വ്യക്തമാക്കുന്നു. പിണറായിയെ ലക്ഷ്യം വച്ചാണ് ഈ നീക്കമെന്നാണ് പ്രകാശ് കാരാട്ട് ആരോപിക്കുന്നത്. പിണറായിക്കെതിരായ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ പാര്‍ട്ടി നേരിട്ട് കേസ് നടത്തുമോ എന്നാണ് ചോദ്യം ഉയരുന്നത്. പാര്‍ട്ടി കോൺഗ്രസ് നടക്കുന്ന സമയത്ത് ഇത്തരമൊരു നീക്കമുണ്ടായത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. മാസപ്പടി കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മകളെ അറസ്റ്റ് ചെയ്യുമോ എന്നതടക്കം അന്വേഷണ ഏജൻസിയുടെ നിലപാടുകൾ നിര്‍ണായകമാണ്. വീണ അടക്കമുള്ളവർക്ക് ഉടൻ എസ്എഫ്ഐഒ സമൻസ് അയക്കും. അതേസമയം കുറ്റപത്രം റദ്ദാക്കാൻ വീണയടക്കമുള്ള പ്രതികൾ കോടതിയെ സമീപിക്കാനും സാധ്യതകളേറെയാണ്. മാസപ്പടി അടിവരയിട്ടാണ് പ്രോസിക്യൂഷൻ അനുമതി.…
വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കിയതിന് പിന്നാലെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍; പാർട്ടി അംഗത്വം സ്വീകരിച്ച് മുനമ്പം നിവാസികൾ
കൊച്ചി: വഖഫ് ഭേദഗതി ബിൽ രാജ്യസഭയും ലോക്‌സഭയും പാസാക്കിയതിന് പിന്നാലെ ബിജെപി അംഗത്വം സ്വീകരിച്ച് മുനമ്പം നിവാസികൾ. സമിതി ചെയർമാൻ ജോസഫ് റോക്കി അടക്കമുള്ള അമ്പത് പേരാണ് പാർട്ടി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ചത്. രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കൾ മുനമ്പത്തെ സമരപന്തലിലെത്തിയിരുന്നു. ഈ വേളയിലാണ് മുനമ്പം നിവാസികൾ പാർട്ടി അംഗത്വം സ്വീകരിച്ചത്. ബി ഡി ജെ എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും രാജീവ് ചന്ദ്രശേഖറിനൊപ്പമുണ്ട്.ഇന്ന് പുലർച്ചെയാണ് രാജ്യസഭയിലും വഖഫ് ഭേദഗതി ബിൽ പാസാക്കിയത്. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ഇത് നിയമമാവും. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മണിയോടെ കേന്ദ്ര മന്ത്രി കിരൺ റിജിജുവാണ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. തുടർന്ന് ചർച്ചകൾക്കൊടുവിൽ പുലർച്ചെയോടെ ബിൽ പാസാക്കുകയായിരുന്നു. ഇതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ജയ് വിളിച്ച് മുനമ്പം നിവാസികൾ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. പടക്കം പൊട്ടിക്കുകയും ചെയ്‌തു. ബിൽ പാസായെങ്കിലും റവന്യു അവകാശം പുഃനസ്ഥാപിച്ച് കിട്ടുന്നതുവരെ…
ചെന്നൈ: പ്രമുഖ വ്യവസായിയും എമ്പുരാൻ സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളുമായ ഗോകുലം ഗോപാലന്റെ സ്ഥാപനമായ ഗോകുലം ചിറ്റ് ഫണ്ട്‌സിൽ ഇഡി റെയ്‌ഡ്. ഏകദേശം ഒരുമണിക്കൂറിൽ ഏറെ നേരമായി പരിശോധനകൾ നടക്കുന്നുണ്ട് എന്നാണ് വിവരം. എന്നാൽ എന്ത് കേസിന്റെ പേരിലാണ് ഇപ്പോൾ റെയ്‌ഡ് നടത്തുന്നതെന്ന് വിവരങ്ങൾ വ്യക്തമല്ല. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്‌ഫണ്ട്‌സ് കോർപറേറ്റ് ഓഫീസിലാണ് പരിശോധനകൾ പുരോഗമിക്കുന്നത്. ഇഡി കൊച്ചി യൂണിറ്റിലെ അംഗങ്ങളും പരിശോധനാ സംഘത്തിലുണ്ട്. അതേസമയം സ്ഥാപനത്തിന്റെ കോഴിക്കോട്, കൊച്ചി എന്നീ യൂണിറ്റുകളിലും പരിശോധന നടക്കുന്നുണ്ട്. എമ്പുരാൻ സിനിമ മുന്നോട്ടുവയ്‌ക്കുന്ന രാഷ്‌ട്രീയ പ്രമേയങ്ങൾ ചർച്ചയാകുന്ന സമയത്ത് തന്നെയാണ് ഈ റെയ്‌ഡിന്റെ വിവരം പുറത്തുവരുന്നത്. എമ്പുരാൻ വിവാദത്തിൽ മോഹൻലാൽ ക്ഷമ ചോദിച്ച് കുറിപ്പിട്ട സമയം മോഹൻലാലിനോടും ആന്റണി പെരുമ്പാവൂരിനോടും ഗോകുലം ഗോപാലനോടും ഇഡി റെയ്‌ഡിന്റെ കാര്യം സൂചിപ്പിച്ച് യൂത്ത് കോൺഗ്രസ് നേതാവ് എബിൻ വർക്കി പോസ്റ്റ് ചെയ്‌തിരുന്നു. മുൻപ് 2023 ഏപ്രിലിൽ മറ്റൊരു കേസിൽ അന്വേഷണത്തിന്റെ ഭാഗമായി ഗോകുലം ഗോപാലനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്…
മാസപ്പടി കേസ്: മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിൽ രാത്രി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; നാളെ ശക്തമാകും
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനെ പ്രതിയാക്കി എസ് എഫ് ഐ ഒ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ രാത്രി തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. യൂത്ത് കോൺഗ്രസ് പ്രതിഷേധം സെക്രട്ടറിയേറ്റിനു മുന്നിൽ നേരിയ തോതിൽ സംഘർഷ സാഹചര്യം സൃഷ്ടിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ എം ജി റോഡ് ഉപരോധിച്ചു. നാളെ മുതൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസിന്‍റെ തീരുമാനമെന്ന് നേതാക്കൾ അറിയിച്ചു. ഏപ്രില്‍ 4 വെള്ളിയാഴ്ച വൈകുന്നേരം 4 ന് എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെ പി സി സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു. ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം നടത്തും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് വെട്ടിക്കുറച്ച സംസ്ഥാന…
തിരുവനന്തപുരം: ലഹരി ഉപയോഗിക്കുന്നത് സംബന്ധിച്ച രഹസ്യ വിവരം അന്വേഷിക്കാൻ ചെന്ന പൊലീസുകാരന് കുത്തേറ്റു. കരമന തീമൻകരയിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്ത് വച്ചാണ് സംഭവം. ആശുപത്രിക്ക് പിന്നിൽ യുവാക്കൾ ലഹരി ഉപയോഗിക്കുന്നതായി പൊലീസ് സ്റ്റേഷനിലേക്കാണ് വിവരം ലഭിച്ചത്. ഇത് സംബന്ധിച്ച് അന്വേഷിക്കാനാണ് ബൈക്കിൽ ജയചന്ദ്രൻ എന്ന പൊലീസുകാരൻ സ്ഥലത്തെത്തിയത്. എന്നാൽ പൊലീസ് യൂനിഫോമിൽ ജയചന്ദ്രനെ കണ്ട യുവാക്കൾ ഇദ്ദേഹം ഒറ്റയ്ക്കാണെന്ന് മനസിലാക്കിയതോടെ ആക്രമിക്കുകയായിരുന്നു. ജയചന്ദ്രന് വയറിലും കാലിലുമാണ് കുത്തേറ്റത്. യുവാക്കൾ കഞ്ചാവുമായാണ് സ്ഥലത്ത് തമ്പടിച്ചിരുന്നതെന്നാണ് വിവരം. കുത്തേറ്റ് നിലത്ത് വീണ ജയചന്ദ്രനെ നാട്ടുകാരാണ് ഒരു വാഹനത്തിൽ ആശുപത്രിയിലേക്ക് എത്തിച്ചത്.
മധുര: മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണിയെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്ന എംഎം മണിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാക്കള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനിടെയാണ് എംഎം മണിക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയയിരുന്നു. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം മാത്രമെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാനാവുകയുള്ളുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കൊച്ചി: ഇ കൊമേഴ്സ് രംഗത്ത് ഏറെ ശ്രദ്ധേയമായ കാപ്ര ഡെയ്ലി ഇ കൊമേഴ്സ് സ്റ്റോര്‍ കൊച്ചിയിലും പ്രവര്‍ത്തനമാരംഭിച്ചു. ചലച്ചിത്ര താരം അവന്തിക മോഹന്‍ സ്റ്റോർ ഉദ്ഘാടനം ചെയ്ത്. ഗുണമേന്മയുള്ള ഉല്പ്പന്നങ്ങള്‍ വേഗത്തിലും വിലക്കുറവിലും നിങ്ങളുടെ അരികിലേക്ക് എത്തിച്ചുതരുന്നു. മികച്ച ഓഫറോടുകൂടി പര്‍ച്ചെയ്സ് ചെയ്യുവാനുള്ള സൗകര്യവും സ്റ്റോറിലുണ്ട്. കാപ്ര ഡെയ്ലി ആപ്പ് വഴിയുള്ള ഹോം ഡെലിവറിയും മറ്റ് അനുബന്ധ പര്‍ച്ചെയ്സ് സൗകര്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുവാനുള്ള സേവനങ്ങളും കാപ്ര ഡെയ്ലി ഇ കൊമേഴ്സ് സ്റ്റോറില്‍ ഒരുക്കിയിട്ടുണ്ട്.എല്ലാ വിഭാഗം ജനങ്ങൾക്കും ഏറെ പ്രയോജനകരമാണ് കാപ്രയുടെ സേവനങ്ങൾ. വളരെ ലാഭകരവും, ഗുണകരവുമായ ഉത്പന്നങ്ങളാണ്കാപ്ര യുടെ പ്രത്യേകതകൾ. ഒത്തരി ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാളവിഭാഗം പൊതു ജനങ്ങൾക്കായി സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷയിൽ മികവ് തെളിയിച്ചവർക്കുള്ള സമ്മാന ദാനം ഹൂറ ഈദ് ഗാഹിൽ വെച്ച് ലുലു ഹൈപ്പർ മാർക്കറ്റ് റീജണൽ മാനേജർ അബ്ദുൽ ഷുക്കൂർ നിർവഹിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഷിറിൻ മുഹമ്മദ് ഫൈസ്, ഹസ്ന പൊയ്യാലിൽ, മുഹമ്മദ് മിൻഹാൻ പട്ല, എന്നിവർക്കൊപ്പം ആദ്യത്തെ പതിനൊന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളുമാണ് കൈമാറിയത്. ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച പൊതു പരീക്ഷ ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. സെന്റർ ഭാരവാഹികളായ ടി.പി. അബ്ദുൽ അസീസ്, എം.എം. രിസാലുദ്ദീൻ, യാഖൂബ് ഈസ്സ, വി.പി. അബ്ദുൽ റസാഖ്, സമീർ ഫാറൂഖി എന്നിവർ സന്നിഹിതരായിരുന്നു. പരീക്ഷാ കൺട്രോളർ ബിർഷാദ് അബ്ദുൽ ഗനി പരിപാടികൾ നിയന്ത്രിച്ചു.
കോഴിക്കോട്: സിപിഎം കമ്മിറ്റികളില്‍ പ്രായപരിധി മാനദണ്ഡം എടുത്തുകളയുന്നതാണ് ഭംഗിയെന്ന് ജി. സുധാകരന്‍. പ്രായപരിധി കമ്യൂണിസ്റ്റ് രീതിയല്ലെന്ന് വ്യാപകമായ ആക്ഷേപം ഉയരുന്നുണ്ടെന്നും അതിനാല്‍ പ്രായപരിധിയില്‍ ഇളവ് നല്‍കുന്നതിന് പകരം പ്രായപരിധി എടുത്തുകളയുന്നതാണ് ഭംഗി എന്ന് തോന്നുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ നടന്നുകൊണ്ടിരിക്കെയാണ് ജി. സുധാകരന്‍ പ്രായപരിധി മാനദണ്ഡം എടുത്തുകളയുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. പ്രായപരിധിയുടെ പേരില്‍ മൂന്നുവര്‍ഷം മുമ്പ് സംസ്ഥാന സമിതിയില്‍ നിന്നും ജില്ലാ കമ്മിറ്റി ബ്രാഞ്ചിലേക്ക് വന്നു. ഇപ്പോള്‍ അവിടെ സജീവമായി പ്രവര്‍ത്തിച്ചു വരികയാണ്. തിരുവനന്തപുരം മുതല്‍ വടകര വരെ ധാരാളം പൊതു പരിപാടികളില്‍ സംബന്ധിക്കാന്‍ ക്ഷണം കിട്ടുകയും പങ്കെടുക്കുകയും ചെയ്തു. സാധാരണ പാര്‍ട്ടി സഖാക്കള്‍ക്കും ഇടതുപക്ഷക്കാര്‍ക്കും പൊതു സമൂഹത്തിനും എന്നെ മടുത്തിട്ടില്ല എന്നാണ് ഇതു തെളിയിക്കുന്നത്. ഇപ്പോള്‍ പ്രായപരിധി കമ്മ്യൂണിസ്റ്റ് രീതി അല്ല എന്ന വ്യാപകമായ ആക്ഷേപം ഉയരുന്നു. സ. പിണറായിക്ക് ഇനിയും ഇളവ് നല്‍കേണ്ട സാഹചര്യം ആണെന്ന് വിലയിരുത്തുന്നു. സ. എ…
