- ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
- ആട് 3യുടെ ഷൂട്ടിംഗിനിടെ പരുക്കേറ്റു, നടൻ വിനായകൻ ആശുപത്രിയിൽ
- കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, ‘ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്റെ ഭാഗമായതിൽ സന്തോഷം’
- തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങി വഴി വിട്ട സഹായം; ജയില്‍ ഡിഐജി വിനോദ് കുമാറിന് സസ്പെന്ഷന്
- മണ്ഡലപൂജ; 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും
- വൻ തുക കുടിശ്ശിക; പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
- ’10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ അധിക സമയം അനുവദിക്കണം’; സിബിഎസ്ഇക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
- എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേർ പുറത്ത്; പേരുണ്ടോ എന്നറിയാം
Author: News Desk
മനാമ: നഴ്സസ് കൂട്ടായ്മയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷന് ബഹ്‌റൈനിൽ തുടക്കം ആയി. കേരള കാത്തോലിക് അസോസിയേഷൻ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റായി ജിബി ജോൺ സെക്രട്ടറിയായ് അരുൺജിത്ത് ട്രെഷരാറായ് നിതിൻ കോഓർഡിനേറ്ററായ് അൻസു വൈസ് പ്രസിഡന്റുമ്മാരായ് സുനിൽ, അന്ന സൂസൻ, ജോഷി ജോയിന്റ് സെക്രട്ടറിമരായ് മിനി മാത്യു, ജനനി, സന്ദീപ് ഓഡിറ്ററായ് ജോജുവും അതോടൊപ്പം 11 അംഗ എക്സിക്യൂട്ടീവ് മെമ്പേഴ്സിനെയും തിരഞ്ഞെടുത്തു. നേഴ്‌സുമാരുടെ കൾച്ചറൽ, വെൽഫെയർ പരിപാടികൾ മികച്ച രീതിയിൽ നടത്താൻ കമ്മിറ്റി തീരുമാനമെടുത്തു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മലയാള സിനിമാ രംഗത്ത് നടമാടുന്ന ഒട്ടേറെ തെറ്റായ പ്രവണതകള്‍ സംബന്ധിച്ചിട്ടുള്ള കാര്യങ്ങള്‍ പുറത്തുവന്നതായി കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി. സിനിമാ മേഖലതന്നെ ക്രിമിനലുകള്‍ കൈയടക്കിയിരിക്കുന്നുവെന്നും പുരാഷാധിപത്യപരമായ പ്രവണതകളാണുള്ളതെന്നും സ്ത്രീകള്‍ക്ക് കേവലമായ രണ്ടാംപൗരത്വം മാത്രം ലഭ്യമാകുന്ന സാഹചര്യമാണുള്ളതെന്നും ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഹേമാ കമ്മിഷന്‍ കണ്ടെത്തിയ ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തിനു നിര്‍ദ്ദേശിച്ച മാര്‍ഗങ്ങളും ഈ റിപ്പോര്‍ട്ടിലുണ്ട്. അതിനാല്‍ അവ വിശദമായി പരിശോധിച്ച് സിനിമാ മേഖലയില്‍ അടിമുടി മാറ്റങ്ങള്‍ ഉണ്ടാക്കാന്‍, സ്ത്രീകള്‍ക്ക് അന്തസോടെയും ആത്മാഭിമാനത്തോടെയും സ്വന്തം തൊഴിലിടത്തില്‍ ജോലി ചെയ്യാന്‍ ഉതകുന്ന സാഹചര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം. സ്ത്രീകള്‍ക്ക് അവരുടെ ശുചിമുറികള്‍ ഉപയോഗിക്കാന്‍ പലപ്പോഴും കഴിയുന്നില്ല, വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങളില്ല, ഷൂട്ടിംഗ് മേഖലയില്‍ ഏറെ അരക്ഷിതമായ അന്തരീക്ഷം നിലനില്‍ക്കുന്നു, യാത്രാ വേളകള്‍ സുരക്ഷിതമല്ല… ഇത്തരം കാര്യങ്ങള്‍ വ്യക്തമായ സ്ഥിതിക്ക് അവരുടെ സുരക്ഷ സിനിമാ മേഖലയില്‍ എങ്ങനെ ഉറപ്പാക്കാനാകുമെന്ന് പരിശോധിച്ച്, അവ നടപ്പാക്കുന്നതിന്…
വയനാട് ദുരിതബാധിതരുടെ വായ്പ; കേരള ഗ്രാമീൺ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച അടിയന്തര ധനസഹായമായ 10,000 രൂപയിൽ നിന്നും വായ്പ തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീൺ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ കളക്ടറും കേരള ഗ്രാമീൺ ബാങ്ക് ചൂരൽമല ബ്രാഞ്ച് മാനേജരും ഇക്കാര്യം പരിശോധിച്ച് ഒരാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ബാങ്കിന്റെ ചൂരൽമല ശാഖയിൽ നിന്നും വായ്പയെടുത്തവരിൽ നിന്നാണ് പ്രതിമാസ തിരിച്ചടവ് ഈടാക്കിയതെന്നാണ് പരാതി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 10 പേരാണ് ബാങ്കിനെതിരെ രംഗത്തെത്തിയത്. സർക്കാർ ധനസഹായം ബാങ്കിലെത്തിയതിന് പിന്നാലെയാണ് വായ്പ തിരിച്ചു പിടിച്ചത്. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.
കരാറിലില്ലാത്ത തരത്തിൽ ശരീരപ്രദർശനവും ലിപ് ലോക്കും വേണ്ടിവന്നു; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടിയുടെ മൊഴി
തിരുവനന്തപുരം: കരാറിലില്ലാത്ത തരത്തിൽ ശരീരപ്രദർശനം നടത്തുകയും ലിപ് ലോക്ക് സീനുകളിൽ അഭിനയിക്കുകയും ചെയ്യേണ്ടിവന്നതായി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടിയുടെ മൊഴി. ഒരു നടനിൽനിന്ന് മോശമായ അനുഭവമുണ്ടായതിന്റെ പിറ്റേദിവസം അയാളുടെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യമുണ്ടായെന്ന് മറ്റൊരു നടിയുടെ മൊഴിയുമുണ്ട്. തലേദിവസത്തെ മോശം അനുഭവം മാനസികമായി തകർത്തതിനാൽ ഒരു ഷോട്ട് എടുക്കാൻ 17 റീ ടേക്കുകൾ വേണ്ടിവന്നു. ആ സാഹചര്യത്തിൽ സംവിധായകൻ കഠിനമായി ശാസിച്ചെന്നും നടി പറയുന്നു. സ്ത്രീകൾ സിനിമാ മേഖലയിലേക്ക് കടന്നുവരുന്നത് കലയോടുള്ള ആഭിമുഖ്യം കാരണമാണെന്ന് ഈ മേഖലയിലെ പുരുഷൻമാർക്ക് ചിന്തിക്കാനാകുന്നില്ല. അവർ പേരിനും പ്രശസ്തിക്കും പണത്തിനുമായാണ് എത്തുന്നതെന്നും ഒരു അവസരത്തിനായി ഏതു പരുഷനോടൊപ്പവും കിടക്ക പങ്കിടുമെന്നുമുള്ള ചിന്തയാണ് സിനിമാ മേഖലയിലെ ചില പുരുഷൻമാർക്ക്. ഒരു പെണ്‍കുട്ടി ചൂഷണത്തെ എതിർക്കുന്ന ആളാണെങ്കിൽ പിന്നീട് സിനിമയിലേക്ക് വിളിക്കാത്ത സാഹചര്യമാണന്നും ചിലർ മൊഴി നൽകിയിട്ടുണ്ട്. അതിനാൽ കലയോട് ആഭിമുഖ്യമുള്ളവരാണെങ്കിൽപോലും ചൂഷണം നിശബ്ദമായി സഹിക്കുന്നു. ഇത്തരം അനുഭവങ്ങൾ നേരിട്ടിട്ടുണ്ടോ എന്ന് കമ്മിറ്റി ഒരു നടിയോട് ചോദിച്ചപ്പോൾ, ചിലപ്പോൾ ഉണ്ടാകാമെന്നും…
സഹായധനത്തില്‍നിന്ന് ഇ.എം.ഐ. പിടിച്ചു; കേരളാ ഗ്രാമീണ്‍ ബാങ്കിനെതിരെ പ്രതിഷേധംവുമായി യുവജന സംഘടനകൾ
കൽപ്പറ്റ: വയനാട്ടിലെ ദുരിതബാധിതര്‍ക്കുളള സര്‍ക്കാരിന്റെ അടിയന്തിര ധനസഹായം അക്കൗണ്ടില്‍ വന്നതിനു പിന്നാലെ വായ്പാ ഇ.എം.ഐ. പിടിച്ച സംഭവത്തില്‍ കേരളാ ഗ്രാമീണ്‍ ബാങ്കിനെതിരെ പ്രതിഷേധം ശക്തം. യുവജന സംഘടനകളുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയിലെ ഗ്രാമീൺ ബാങ്കിന്റെ റീജിയണല്‍ ഓഫീസിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയതോടെ സ്ഥലത്ത് വന്‍ തോതില്‍ പോലീസ് സംഘത്തെ വിന്യസിച്ചു. ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, മുസ്ലിം യൂത്ത് ലീഗ്, യുവമോര്‍ച്ച അടക്കമുള്ള സംഘടനകളാണ് ബാങ്കിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. ദുരിത ബാധിതരുടെ പണം അക്കൗണ്ടില്‍നിന്ന് പിടിച്ച ബാങ്ക് മാനേജര്‍ മാപ്പ് പറയണമെന്ന് ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു. അതുണ്ടായില്ലെങ്കില്‍ ബാങ്കിനെതിരെ കാമ്പയിന്‍ നടത്തും. പൊതുസമൂഹത്തോട് ബാങ്കിന് കടപ്പാടില്ലേയെന്ന് ഡി.വൈ.എഫ്.ഐ. ചോദിച്ചു. പ്രശ്‌നം പൂര്‍ണമായി പരിഹരിച്ചില്ലെങ്കില്‍ ജില്ലയിലെ സകല ബ്രാഞ്ചുകളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് വിവിധ സംഘടനാ നേതാക്കൾ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നടുക്കുന്ന വിവരങ്ങൾ പുറത്ത്; ലൈംഗിക ചൂഷണത്തിൽ പ്രധാന നടന്മാരും
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നടുക്കുന്ന വിവരങ്ങൾ പുറത്ത്. സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണമുണ്ട്. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടന്മാരുമുണ്ട്. ക്രിമിനലുകളാണ് മലയാള സിനിമ നിയന്ത്രിക്കുന്നതെന്നൊക്കെയാണ് നടിമാർ മൊഴി നൽകിയിരിക്കുന്നത്. മലയാള സിനിമയിൽ “കാസ്റ്റിംഗ് കൗച്ച്” ഉള്ളതായി നടിമാർ മൊഴി നൽകിയിട്ടുണ്ട്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുമെന്ന് ഒന്നിലധികം നടിമാർ മൊഴി നൽകിയിട്ടുണ്ട്. വിട്ടുവിഴ്‌ചയ്ക്ക് തയ്യാറാകാത്തവർക്ക് അവസരമുണ്ടാകില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. സഹകരിക്കാൻ തയ്യാറാകുന്നവർ അറിയപ്പെടുക കോഡു പേരുകളിലാണ്. വഴങ്ങാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ്. പരാതിപ്പെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും. അവസരം നഷ്ടപ്പെടുന്നതിനൊപ്പം വ്യക്തിഹത്യയുമുണ്ടാകും. പരാതി പറഞ്ഞാൽ കുടുംബക്കാരെയും ഭീഷണിപ്പെടുത്തും. നായികമാർ ഒഴികെയുള്ളവർക്ക് കാരവാൻ ഇല്ല. സിനിമയിൽ പുറമെയുള്ള തിളക്കം മാത്രമേയുള്ളൂ. റിപ്പോർട്ടിലെ 55, 56 പേജുകളിലാണ് നടുക്കുന്ന വിവരങ്ങൾ ഉള്ളത്.അമ്പത്തിയൊന്ന് പേരാണ് മൊഴി നൽകിയത്. പല തരത്തിലുള്ള ഇടനിലക്കാർ സെറ്റുകളിലുണ്ടെന്ന് മൊഴി നൽകിയവരുണ്ട്. മേഖലയിൽ അടിമുടി സ്ത്രീ വിരുദ്ധതയുണ്ട്. നടിമാരുടെ മുറിയുടെ വാതിലിൽ…
പികെ ശശിക്കെതിരെ പാര്‍ട്ടി നടപടി എടുത്തുവെന്ന വാര്‍ത്ത തെറ്റാണെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍
തൃശൂര്‍: പികെ ശശി ഇപ്പോഴും ജില്ലാകമ്മിറ്റി അംഗമാണെന്നും അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി എടുത്തുവെന്ന വാര്‍ത്ത തെറ്റാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പികെ ശശിയെ സംഘടനാ ചുമതലയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിക്കകത്ത് നിരന്തരമായ ശുചീകരണം നടന്നുകൊണ്ടിരിക്കുകയാണ്. അത് തുടര്‍ച്ചയായി നടക്കുന്ന പ്രക്രിയയാണ്. ഏത് പരാതി ഉണ്ടായാലും കൃത്യമായ നിലപാട് സ്വീകരിക്കും. അതില്‍ വിട്ടുവീഴ്ചയുണ്ടായിട്ടില്ല. പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍നിന്നും മാറ്റാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതേതുടര്‍ന്ന് സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനവും കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട്, സ്വജനപക്ഷപാതം എന്നിവയുടെ പേരിൽ സി.പി.എം.ന്റെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കിയ പി.കെ.ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന് ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു. കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് കെ.ടി.ഡി.സി ചെയർമാൻ. ഗുരുതരമായ കുറ്റങ്ങൾക്ക് പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെട്ട ഒരാൾ ചെയർമാൻ സ്ഥാനത്തു തുടരുന്നത് കെ.ടി.ഡി.സിയുടെ മുഖം വികൃതമാക്കും. സ്ത്രീപീഡനത്തിന്റെ പേരിൽ പാർട്ടി അച്ചടക്ക നടപടിക്ക് വിധേയനാവുകയും നിയമസഭാ സീറ്റ് നിഷേധിക്കപ്പെടുകയും ചെയ്ത ഒരു കളങ്കിത വ്യക്തിയെ കെ.ടി.സി.സി ചെയർമാനാക്കിയത് സി.പി.എം ചെയ്ത ന്യായികരിക്കാൻ കഴിയാത്ത അപരാധമായിരുന്നുവെന്നും അദ്ദേഹം വ്യക്ത്യമാക്കി.
രഞ്ജിനിയുടെ തടസ ഹർജി ഹൈക്കോടതി തള്ളി; ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിട്ടേക്കും
കൊച്ചി: ചലച്ചിത്ര മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച തടസ ഹർജി ഹൈക്കോടതി തള്ളി. പുറത്തുവിടുന്ന റിപ്പോർട്ടിൽ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നടി കോടതിയെ സമീപിച്ചത്. സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ കോടതി നിർദേശം നൽകി. രഞ്ജിനി നിയമപരമായ നീക്കം തുടരുന്നു. ഹേമ കമ്മിറ്റിക്ക് മുന്നിൽ താൻ മൊഴി നൽകിയിട്ടുണ്ടെന്നും, മൊഴി നൽകിയവർക്ക് പകർപ്പ് ലഭ്യമാക്കി അവരെ കൂടി ബോദ്ധ്യപ്പെടുത്തിയാകണം റിപ്പോർട്ട് പുറത്തുവിടേണ്ടതെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും മൊഴി കൊടുത്ത ആളെന്ന നിലയിൽ ഉള്ളടക്കം അറിയാതെ പ്രസിദ്ധീകരിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നാണ് താൻ പറഞ്ഞതെന്നും നടി പിന്നീട് വ്യക്തമാക്കിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് നിർമാതാവ് സജി മോൻ പാറയിൽ നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രമുഖർക്കെതിരെയുള്ള മൊഴികൾ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. കണ്ടെത്തലുകളും നിർദേശങ്ങളും അടങ്ങുന്ന പ്രധാന ഭാഗത്ത് പ്രശ്നമില്ലെങ്കിലും…
ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഹോദരീ സഹോദരന്‍മാര്‍ തമ്മിലുള്ള അപാരമായ സ്‌നേഹത്തിന്റെ പ്രതീകമാണ് രക്ഷാബന്ധന്‍ ഉത്സവമെന്ന് മോദി പറഞ്ഞു. ഈ സുദിനം എല്ലാവരുടെയും ബന്ധങ്ങളില്‍ പുതിയ മധുരവും ജീവിതത്തില്‍ ഐശ്യര്വവും സന്തോഷവും സമൃദ്ധിയും ഭാഗ്യവും കൊണ്ടുവരട്ടെയെന്നും മോദി എക്‌സില്‍ കുറിച്ചു രക്ഷാബന്ധന്‍ ദിനമായ ഓഗസ്റ്റ് 19ന് ഇത്തവണയും മോദിക്ക് പാകിസ്ഥാന്‍ സഹോദരി ക്വാമര്‍ ഷേഖ് ആണ് രാഖി കെട്ടുന്നത്. മുപ്പതാം തവണയാണ് ക്വാമര്‍ മോദിക്ക് രക്ഷാബന്ധന്‍ കെട്ടുന്നത്. അവര്‍ തന്നെ സ്വന്തമായി നിര്‍മിച്ച രക്ഷാബന്ധനാണ് മോദിക്ക് കെട്ടിക്കൊടുക്കുക. ധാരാളം രാഖികള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് ഏറ്റവും ഇഷ്ടമായതില്‍ ഒന്ന് മോദിക്ക് സമ്മാനിക്കും. ഇത്തവണ വെല്‍വറ്റ് കൊണ്ടുള്ള രാഖിയാണ് തയ്യാറാക്കിയിരിക്കുന്നത്. അതില്‍ മുത്തുകളും കല്ലുകളും തുടങ്ങി ചില അലങ്കാരങ്ങളുമുണ്ട്. കോവിഡ് മഹാമാരിക്കു മുന്‍പ് എല്ലാക്കൊല്ലവും മോദിയെ നേരില്‍ കണ്ടാണ് രാഖി കെട്ടിയിരുന്നത്. എന്നാല്‍ 2020 മുതല്‍ 2022 വരെ മൂന്നുവര്‍ഷം അത് നടന്നില്ല. യാത്രാ നിയന്ത്രണങ്ങളും കോവിഡ് മാര്‍ഗരേഖകളും…
