Author: News Desk

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച അടിയന്തര ധനസഹായമായ 10,000 രൂപയിൽ നിന്നും വായ്പ തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീൺ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ കളക്ടറും കേരള ഗ്രാമീൺ ബാങ്ക് ചൂരൽമല ബ്രാഞ്ച് മാനേജരും ഇക്കാര്യം പരിശോധിച്ച് ഒരാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ബാങ്കിന്റെ ചൂരൽമല ശാഖയിൽ നിന്നും വായ്പയെടുത്തവരിൽ നിന്നാണ് പ്രതിമാസ തിരിച്ചടവ് ഈടാക്കിയതെന്നാണ് പരാതി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 10 പേരാണ് ബാങ്കിനെതിരെ രംഗത്തെത്തിയത്. സർക്കാർ ധനസഹായം ബാങ്കിലെത്തിയതിന് പിന്നാലെയാണ് വായ്പ തിരിച്ചു പിടിച്ചത്. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.

Read More

തിരുവനന്തപുരം: കരാറിലില്ലാത്ത തരത്തിൽ ശരീരപ്രദർശനം നടത്തുകയും ലിപ് ലോക്ക് സീനുകളിൽ അഭിനയിക്കുകയും ചെയ്യേണ്ടിവന്നതായി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടിയുടെ മൊഴി. ഒരു നടനിൽനിന്ന് മോശമായ അനുഭവമുണ്ടായതിന്റെ പിറ്റേദിവസം അയാളുടെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യമുണ്ടായെന്ന് മറ്റൊരു നടിയുടെ മൊഴിയുമുണ്ട്. തലേദിവസത്തെ മോശം അനുഭവം മാനസികമായി തകർത്തതിനാൽ ഒരു ഷോട്ട് എടുക്കാൻ 17 റീ ടേക്കുകൾ വേണ്ടിവന്നു. ആ സാഹചര്യത്തിൽ സംവിധായകൻ കഠിനമായി ശാസിച്ചെന്നും നടി പറയുന്നു. സ്ത്രീകൾ സിനിമാ മേഖലയിലേക്ക് കടന്നുവരുന്നത് കലയോടുള്ള ആഭിമുഖ്യം കാരണമാണെന്ന് ഈ മേഖലയിലെ പുരുഷൻ‌മാർക്ക് ചിന്തിക്കാനാകുന്നില്ല. അവർ പേരിനും പ്രശസ്ത‍ിക്കും പണത്തിനുമായാണ് എത്തുന്നതെന്നും ഒരു അവസരത്തിനായി ഏതു പരുഷനോടൊപ്പവും കിടക്ക പങ്കിടുമെന്നുമുള്ള ചിന്തയാണ് സിനിമാ മേഖലയിലെ ചില പുരുഷൻമാർക്ക്. ഒരു പെണ്‍കുട്ടി ചൂഷണത്തെ എതിർക്കുന്ന ആളാണെങ്കിൽ പിന്നീട് സിനിമയിലേക്ക് വിളിക്കാത്ത സാഹചര്യമാണന്നും ചിലർ മൊഴി നൽകിയിട്ടുണ്ട്. അതിനാൽ കലയോട് ആഭിമുഖ്യമുള്ളവരാണെങ്കിൽപോലും ചൂഷണം നിശബ്ദമായി സഹിക്കുന്നു. ഇത്തരം അനുഭവങ്ങൾ നേരിട്ടിട്ടുണ്ടോ എന്ന് കമ്മിറ്റി ഒരു നടിയോട് ചോദിച്ചപ്പോൾ, ചിലപ്പോൾ ഉണ്ടാകാമെന്നും…

Read More

കൽപ്പറ്റ: വയനാട്ടിലെ ദുരിതബാധിതര്‍ക്കുളള സര്‍ക്കാരിന്റെ അടിയന്തിര ധനസഹായം അക്കൗണ്ടില്‍ വന്നതിനു പിന്നാലെ വായ്പാ ഇ.എം.ഐ. പിടിച്ച സംഭവത്തില്‍ കേരളാ ഗ്രാമീണ്‍ ബാങ്കിനെതിരെ പ്രതിഷേധം ശക്തം. യുവജന സംഘടനകളുടെ നേതൃത്വത്തില്‍  കല്‍പ്പറ്റയിലെ ഗ്രാമീൺ ബാങ്കിന്റെ റീജിയണല്‍ ഓഫീസിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയതോടെ സ്ഥലത്ത് വന്‍ തോതില്‍ പോലീസ് സംഘത്തെ വിന്യസിച്ചു. ഡി.വൈ.എഫ്‌.ഐ, യൂത്ത് കോണ്‍ഗ്രസ്, മുസ്ലിം യൂത്ത് ലീഗ്, യുവമോര്‍ച്ച അടക്കമുള്ള സംഘടനകളാണ് ബാങ്കിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. ദുരിത ബാധിതരുടെ പണം അക്കൗണ്ടില്‍നിന്ന് പിടിച്ച ബാങ്ക് മാനേജര്‍ മാപ്പ് പറയണമെന്ന് ഡി.വൈ.എഫ്‌.ഐ.  ആവശ്യപ്പെട്ടു. അതുണ്ടായില്ലെങ്കില്‍ ബാങ്കിനെതിരെ കാമ്പയിന്‍ നടത്തും. പൊതുസമൂഹത്തോട് ബാങ്കിന് കടപ്പാടില്ലേയെന്ന്  ഡി.വൈ.എഫ്‌.ഐ. ചോദിച്ചു. പ്രശ്‌നം പൂര്‍ണമായി പരിഹരിച്ചില്ലെങ്കില്‍ ജില്ലയിലെ സകല ബ്രാഞ്ചുകളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് വിവിധ സംഘടനാ നേതാക്കൾ പറഞ്ഞു.

Read More

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നടുക്കുന്ന വിവരങ്ങൾ പുറത്ത്. സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണമുണ്ട്. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടന്മാരുമുണ്ട്. ക്രിമിനലുകളാണ് മലയാള സിനിമ നിയന്ത്രിക്കുന്നതെന്നൊക്കെയാണ് നടിമാർ മൊഴി നൽകിയിരിക്കുന്നത്. മലയാള സിനിമയിൽ “കാസ്റ്റിംഗ് കൗച്ച്” ഉള്ളതായി നടിമാർ മൊഴി നൽകിയിട്ടുണ്ട്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുമെന്ന് ഒന്നിലധികം നടിമാർ മൊഴി നൽകിയിട്ടുണ്ട്. വിട്ടുവിഴ്‌ചയ്ക്ക് തയ്യാറാകാത്തവർക്ക് അവസരമുണ്ടാകില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. സഹകരിക്കാൻ തയ്യാറാകുന്നവർ അറിയപ്പെടുക കോഡു പേരുകളിലാണ്. വഴങ്ങാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ്. പരാതിപ്പെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും. അവസരം നഷ്ടപ്പെടുന്നതിനൊപ്പം വ്യക്തിഹത്യയുമുണ്ടാകും. പരാതി പറഞ്ഞാൽ കുടുംബക്കാരെയും ഭീഷണിപ്പെടുത്തും. നായികമാർ ഒഴികെയുള്ളവർക്ക് കാരവാൻ ഇല്ല. സിനിമയിൽ പുറമെയുള്ള തിളക്കം മാത്രമേയുള്ളൂ. റിപ്പോർട്ടിലെ 55, 56 പേജുകളിലാണ് നടുക്കുന്ന വിവരങ്ങൾ ഉള്ളത്.അമ്പത്തിയൊന്ന് പേരാണ് മൊഴി നൽകിയത്. പല തരത്തിലുള്ള ഇടനിലക്കാർ സെറ്റുകളിലുണ്ടെന്ന് മൊഴി നൽകിയവരുണ്ട്. മേഖലയിൽ അടിമുടി സ്ത്രീ വിരുദ്ധതയുണ്ട്. നടിമാരുടെ മുറിയുടെ വാതിലിൽ…

Read More

തൃശൂര്‍: പികെ ശശി ഇപ്പോഴും ജില്ലാകമ്മിറ്റി അംഗമാണെന്നും അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി എടുത്തുവെന്ന വാര്‍ത്ത തെറ്റാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പികെ ശശിയെ സംഘടനാ ചുമതലയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിക്കകത്ത് നിരന്തരമായ ശുചീകരണം നടന്നുകൊണ്ടിരിക്കുകയാണ്. അത് തുടര്‍ച്ചയായി നടക്കുന്ന പ്രക്രിയയാണ്. ഏത് പരാതി ഉണ്ടായാലും കൃത്യമായ നിലപാട് സ്വീകരിക്കും. അതില്‍ വിട്ടുവീഴ്ചയുണ്ടായിട്ടില്ല. പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍നിന്നും മാറ്റാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതേതുടര്‍ന്ന് സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനവും കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Read More

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട്, സ്വജനപക്ഷപാതം എന്നിവയുടെ പേരിൽ സി.പി.എം.ന്റെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കിയ പി.കെ.ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന് ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു. കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് കെ.ടി.ഡി.സി ചെയർമാൻ. ഗുരുതരമായ കുറ്റങ്ങൾക്ക് പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെട്ട ഒരാൾ ചെയർമാൻ സ്ഥാനത്തു തുടരുന്നത് കെ.ടി.ഡി.സിയുടെ മുഖം വികൃതമാക്കും. സ്ത്രീപീഡനത്തിന്റെ പേരിൽ പാർട്ടി അച്ചടക്ക നടപടിക്ക് വിധേയനാവുകയും നിയമസഭാ സീറ്റ് നിഷേധിക്കപ്പെടുകയും ചെയ്ത ഒരു കളങ്കിത വ്യക്തിയെ കെ.ടി.സി.സി ചെയർമാനാക്കിയത് സി.പി.എം ചെയ്ത ന്യായികരിക്കാൻ കഴിയാത്ത അപരാധമായിരുന്നുവെന്നും അദ്ദേഹം വ്യക്ത്യമാക്കി.

Read More

കൊച്ചി: ചലച്ചിത്ര മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച തടസ ഹർജി ഹൈക്കോടതി തള്ളി. പുറത്തുവിടുന്ന റിപ്പോർട്ടിൽ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നടി കോടതിയെ സമീപിച്ചത്. സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ കോടതി നിർദേശം നൽകി. രഞ്ജിനി നിയമപരമായ നീക്കം തുടരുന്നു. ഹേമ കമ്മിറ്റിക്ക് മുന്നിൽ താൻ മൊഴി നൽകിയിട്ടുണ്ടെന്നും,​ മൊഴി നൽകിയവർക്ക് പകർപ്പ് ലഭ്യമാക്കി അവരെ കൂടി ബോദ്ധ്യപ്പെടുത്തിയാകണം റിപ്പോർട്ട് പുറത്തുവിടേണ്ടതെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും മൊഴി കൊടുത്ത ആളെന്ന നിലയിൽ ഉള്ളടക്കം അറിയാതെ പ്രസിദ്ധീകരിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നാണ് താൻ പറഞ്ഞതെന്നും നടി പിന്നീട് വ്യക്തമാക്കിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് നിർമാതാവ് സജി മോൻ പാറയിൽ നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രമുഖർക്കെതിരെയുള്ള മൊഴികൾ റിപ്പോർട്ടിലുണ്ടെന്നാണ്‌ സൂചന. കണ്ടെത്തലുകളും നിർദേശങ്ങളും അടങ്ങുന്ന പ്രധാന ഭാഗത്ത് പ്രശ്നമില്ലെങ്കിലും…

Read More

ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഹോദരീ സഹോദരന്‍മാര്‍ തമ്മിലുള്ള അപാരമായ സ്‌നേഹത്തിന്റെ പ്രതീകമാണ് രക്ഷാബന്ധന്‍ ഉത്സവമെന്ന് മോദി പറഞ്ഞു. ഈ സുദിനം എല്ലാവരുടെയും ബന്ധങ്ങളില്‍ പുതിയ മധുരവും ജീവിതത്തില്‍ ഐശ്യര്വവും സന്തോഷവും സമൃദ്ധിയും ഭാഗ്യവും കൊണ്ടുവരട്ടെയെന്നും മോദി എക്‌സില്‍ കുറിച്ചു രക്ഷാബന്ധന്‍ ദിനമായ ഓഗസ്റ്റ് 19ന് ഇത്തവണയും മോദിക്ക് പാകിസ്ഥാന്‍ സഹോദരി ക്വാമര്‍ ഷേഖ് ആണ് രാഖി കെട്ടുന്നത്. മുപ്പതാം തവണയാണ് ക്വാമര്‍ മോദിക്ക് രക്ഷാബന്ധന്‍ കെട്ടുന്നത്. അവര്‍ തന്നെ സ്വന്തമായി നിര്‍മിച്ച രക്ഷാബന്ധനാണ് മോദിക്ക് കെട്ടിക്കൊടുക്കുക. ധാരാളം രാഖികള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് ഏറ്റവും ഇഷ്ടമായതില്‍ ഒന്ന് മോദിക്ക് സമ്മാനിക്കും. ഇത്തവണ വെല്‍വറ്റ് കൊണ്ടുള്ള രാഖിയാണ് തയ്യാറാക്കിയിരിക്കുന്നത്. അതില്‍ മുത്തുകളും കല്ലുകളും തുടങ്ങി ചില അലങ്കാരങ്ങളുമുണ്ട്. കോവിഡ് മഹാമാരിക്കു മുന്‍പ് എല്ലാക്കൊല്ലവും മോദിയെ നേരില്‍ കണ്ടാണ് രാഖി കെട്ടിയിരുന്നത്. എന്നാല്‍ 2020 മുതല്‍ 2022 വരെ മൂന്നുവര്‍ഷം അത് നടന്നില്ല. യാത്രാ നിയന്ത്രണങ്ങളും കോവിഡ് മാര്‍ഗരേഖകളും…

Read More

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തുള്ളവരുടെ മുഴുവന്‍ വായ്പയും എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവിടെയുള്ളവരുടെ വായ്പകൾ ഇപ്പോള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അതില്‍ മാതൃകാപരമായ നടപടിയുണ്ടാകേണ്ടതാണ്. വായ്പകളുടെ കാര്യത്തില്‍ കേരള ബാങ്ക് സ്വീകരിച്ച മാതൃകാപരമായ നിലപാട് സ്വീകരിക്കണമെന്ന് ബാങ്കിങ് സമിതി യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യോഗത്തില്‍ പങ്കെടുക്കുന്ന റിസര്‍വ് ബാങ്കിന്റേയും നബാര്‍ഡിന്റേയും അധികാരികള്‍ ഇതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ചെറിയ സഹായധനം സര്‍ക്കാര്‍ കൊടുത്തു. ഇത് ബാങ്കു വഴിയാണല്ലോ കൊടുക്കുക. കേരള ഗ്രാമീണ്‍ ബാങ്കില്‍ പണം എത്തിയപ്പോള്‍ അവര്‍ ബാധ്യതയില്‍ നിന്നും ഈടാക്കുകയാണ് ചെയ്തത്. ഇതുപോലൊരു ഘട്ടത്തില്‍ ആരും യാന്ത്രികമായി പെരുമാറാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് കാര്‍ഷിക ഭൂമിയാണ്. ഉരുള്‍പൊട്ടല്‍ ആ ഭൂമിയുടെ സ്വഭാവം തന്നെ മാറ്റിക്കളഞ്ഞു. ഊഹിക്കാന്‍ കഴിയാത്തത്ര വലിയ പാറക്കല്ലുകളാണ് ഒഴുകിയെത്തിയത്. ഇവിടെയുള്ളവര്‍ പല തരത്തില്‍ ബാങ്കു വായ്പകളെടുത്തിട്ടുണ്ട്. വീടു നിര്‍മ്മിക്കാന്‍ വായ്പ എടുത്ത് വീടു…

Read More

മനാമ: ഹംഗറിയില്‍ നടന്ന 120 കിലോമീറ്റര്‍ ഇന്റര്‍നാഷണല്‍ എന്‍ഡുറന്‍സ് റേസില്‍ (കുതിരയോട്ട മത്സരം) ബഹ്‌റൈന്‍ റോയല്‍ ടീം ഒന്നാം സ്ഥാനം നേടി. 120 കിലോമീറ്റര്‍ മത്സരത്തില്‍ റോയല്‍ എന്‍ഡ്യൂറന്‍സ് ടീം ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചത്. ടീം ക്യാപ്റ്റന്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഒന്നാം സ്ഥാനവും മുഹമ്മദ് അല്‍ ഹാഷിമി രണ്ടാം സ്ഥാനവും ഉസ്മാന്‍ അല്‍ അവാദി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഷെയ്ഖ് ഈസ ബിന്‍ ഫൈസല്‍ ബിന്‍ റാഷിദ് അല്‍ ഖലീഫ നാലാം സ്ഥാനത്തും ജാബിര്‍ ബദര്‍ അഞ്ചാം സ്ഥാനത്തും മയൂഫ് അല്‍ റുമൈഹി ആറാം സ്ഥാനത്തും ഷെയ്ഖ് മുഹമ്മദ് ബിന്‍ മുബാറക് അല്‍ ഖലീഫ ഏഴാം സ്ഥാനത്തും ഹമദ് ഈസ അല്‍ ജനാഹി എട്ടാം സ്ഥാനത്തും ജാഫര്‍ മിര്‍സ ഒമ്പതാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. 120 കിലോമീറ്റര്‍ മത്സരത്തില്‍ യൂത്ത് വിഭാഗത്തില്‍ ഇസ അല്‍ അന്‍സി ഒന്നാം സ്ഥാനവും 100 കിലോമീറ്റര്‍ മത്സരത്തില്‍ സല്‍മാന്‍ ഇസ…

Read More