Author: News Desk

മലപ്പുറം: മലപ്പുറം: മലപ്പുറം വളാഞ്ചേരി കെഎസ്എഫ്ഇ ശാഖയിൽ  ഒരു കോടി രൂപയുടെ മുക്കുപണ്ട പണയ തട്ടിപ്പ്. ബ്രാഞ്ച് മാനേജരുടെ പരാതിയില്‍ ഒരു ജീവനക്കാരനടക്കം അഞ്ചു പേർക്ക് എതിരെ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശികളായ പടപ്പേതൊടി അബ്ദുൽ നിഷാദ്,  കൊരക്കോട്ടിൽ മുഹമ്മദ് അഷ്‌റഫ്,പറങ്ങാട്ടുതൊടി റഷീദലി , കാവുംപുറത്ത് മുഹമ്മദ് ശരീഫ് , കൊളത്തൂർ സ്വദേശി രാജൻ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. രാജൻ കെഎസ്എഫ്ഇ ശാഖയിലെ ഗോൾഡ് അപ്രൈസർ ജീവനക്കാരനാണ്. സ്വർണമെന്ന വ്യാജേന 221.63 പവൻ മുക്കുപണ്ടമാണ് നാലുപേര്‍ പല തവണകളായി കെഎസ് എഫ് ഇയില്‍ പണയം വെച്ചിട്ടുള്ളത്. .കഴിഞ്ഞ വർഷം ഒക്ടോബർ 28 നും ഈ വർഷം ജനുവരി 18 നും  ഇടയിൽ 10 തവണയാണ് പണയം വച്ചിട്ടുള്ളത്. 1.48 കോടി രൂപയാണ് സംഘം തട്ടിയെടുത്തത്. ബ്രാഞ്ച് മാനേജര്‍ ലിനിമോളുടെ  പരാതിയില്‍ പൊലീസ് നടത്തിയ  പ്രാഥമിക പരിശോധനയില്‍  സ്ഥാപനത്തിലെ ഗോൾഡ് അപ്രൈസറുടെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമായി. ഇതോടെയാണ് ഇയാളടക്കം അഞ്ചു പേർക്ക് എതിരെ…

Read More

തിരുവനന്തപുരം: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസം നീളുന്നു. ക്യാമ്പുകളിൽ നിന്ന് സ്വമേധയാ വീട് കണ്ടെത്താൻ ആണ് ആവശ്യപ്പെടുന്നത്. എന്നാൽ സർക്കാർ നിശ്ചയിച്ച വാടകയ്ക്ക് മേപ്പാടി വൈത്തിരി മേഖലയിൽ വീട് കിട്ടാനില്ലാത്തതാണ് ദുരന്തബാധിതർക്ക് പ്രതിസന്ധിയാകുന്നത്. അതേസമയം കേരള ഗ്രാമീൺ ബാങ്ക് മുണ്ടക്കൈ ചൂരൽ മേഖലയിൽ നൽകിയത് 16 കോടിയുടെ വായ്പയാണെന്ന കണക്ക് 24 പുറത്ത് വിട്ടു. ചൂരൽമല സ്വദേശിയാണ് രേവതി. പുതുതായി നിർമ്മിച്ച വീട് പൂർണമായും ഉരുൾ കൊണ്ടുപോയി. മേപ്പാടി ഹയർസെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ നിന്ന് സ്വമേധയാ വാടക വീട് കണ്ടെത്താനാണ് പറയുന്നത്. അന്വേഷിച്ചു നടക്കാത്ത സ്ഥലമില്ലെന്ന് പറഞ്ഞ രേവതി ആശങ്ക പങ്കുവെച്ചു. സർക്കാർ കണ്ടെത്തിയ വാടക കെട്ടിടങ്ങളിലേയ്ക്ക് എന്നുമുതൽ മാറാം, മേപ്പാടി വൈത്തിരി തുടങ്ങിയ സമീപപ്രദേശങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുന്നവരുടെ മുൻഗണന എങ്ങനെയാണ്, വാടക ഇനത്തിൽ നൽകുന്ന 6000 രൂപ എത്ര കാലം സർക്കാർ നൽകും എന്നീ കാര്യങ്ങളിലും വ്യക്തത വരണം. 975 പേരാണ് നിലവിൽ ക്യാമ്പുകളിൽ കഴിയുന്നത്. 404 പേർ സ്വമേധയാ…

Read More

തിരുവനന്തപുരം: ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം സ്ത്രീ പീഡകരെ സംരക്ഷിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഗുരുതരമായ കണ്ടെത്തലുകളാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. ആ റിപ്പോര്‍ട്ട് ഇത്രയും വര്‍ഷം പൂഴ്ത്തിവെച്ചതിലൂടെ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് തെളിയിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ കേസെടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. എന്നാല്‍ പരാതി ലഭിച്ചാല്‍ മാത്രമെ കേസെടുക്കുയെന്ന ബാലിശമായ വാദം അപഹാസ്യമാണ്. എക്കാലവും സ്ത്രീപീഡകരെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഎമ്മിന്റെത്. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് പോലും നീതി ഉറപ്പാക്കാന്‍ കഴിയാത്ത സിപിഎമ്മില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയും തുല്യതയും ഉറപ്പാക്കണം. വേട്ടാക്കാരെ സംരക്ഷിക്കുന്ന സമീപനം സര്‍ക്കാര്‍ തിരുത്തണം. സ്ത്രീകള്‍ക്കെതിരായ അതിക്രമം നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. റിപ്പോര്‍ട്ട് കൈയ്യില്‍ കിട്ടിയയുടനെ സ്വതന്ത്ര്യവും നിഷ്പക്ഷവുമായ അന്വേഷണം പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത്. പിണറായി സര്‍ക്കാര്‍ അതിന് തയ്യാറാകാതെ ഇരുന്നതിലൂടെ…

Read More

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമ നടപടിക്കും ശുപാർശ. സ്ത്രീത്വത്തെ അപമാനിച്ചതിന് ആരോപണ വിധേയർക്കെതിരെ കേസ് എടുക്കാമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. ഐപിസി 354 പ്രകാരം കേസ് എടുക്കാമെന്ന പരാമർശം സ്വകാര്യത കണക്കിലെടുത്ത് പുറത്ത് വിടാതിരുന്ന ഭാഗത്താണുളളത്. വിദേശ ഷോകളുടെ പേരിലും നടികൾക്ക് നേരെ ലൈംഗിക ചൂഷണമുണ്ടായെന്നും ഹേമാ കമ്മിറ്റിക്ക് മുന്നാകെ നടികൾ മൊഴി നൽകിയിട്ടുണ്ട്. മലയാള സിനിമയിൽ സ്ത്രീകൾ അതിക്രൂരമായി ലൈംഗിക ചൂഷണത്തിനും വിവേചനത്തിനും ഇരയാകുന്നതിന്റെ നടുക്കുന്ന വിവരങ്ങളാണ് പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലുളളത്. മലയാള സിനിമ അടക്കി വാഴുന്നത് ക്രിമിനലുകളും വൻകിട മാഫിയകളുമാണ്. അവസരം കിട്ടാനും സിനിമയിൽ നില നിന്നു പോകാനും ലൈംഗിക താത്പര്യങ്ങൾക്ക് സ്ത്രീകൾ വഴങ്ങേണ്ടി വരുന്നു. ചൂഷകരെ സംരക്ഷിക്കാൻ മലയാള സിനിമയിൽ പവർ ടീം ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമ നടപടിക്കും ശുപാര്‍ശ. സ്ത്രീത്വത്തെ അപമാനിച്ചതിന് ആരോപണ വിധേയര്‍ക്കെതിരെ കേസെടുക്കാമെന്നാണ് ശുപാര്‍ശ. ഐ.പി.സി. 354 പ്രകാരം കേസെടുക്കാമെന്ന പരാമര്‍ശം സ്വകാര്യത കണക്കിലെടുത്ത് പുറത്തുവിടാതിരുന്ന ഭാഗത്താണുളളത്. വിദേശ ഷോകളുടെ പേരിലും നടിമാർക്കു നേരെ ലൈംഗിക ചൂഷണമുണ്ടായെന്നും ഹേമ കമ്മിറ്റി മുമ്പാകെ നടിമാർ മൊഴി നല്‍കിയിട്ടുണ്ട്.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്‌പേസ് ഓഡിറ്റ് നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ ചേര്‍ന്ന് സ്‌പേസ് ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കണം. സ്ഥാപന തലത്തില്‍ പ്രിന്‍സിപ്പല്‍മാരും സംസ്ഥാന തലത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ഇത് ഉറപ്പാക്കണം. എല്ലാ മെഡിക്കല്‍ കോളേജുകളിലും സെക്യൂരിറ്റി, ഫയര്‍ സേഫ്റ്റി, ഇലട്രിക്കല്‍, ലിഫ്റ്റ് എന്നിവയുടെ സേഫ്റ്റി ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കി വരുന്നു. ഇത് കൂടാതെയാണ് ഡ്യൂട്ടി റൂം, പരിശോധനാ മുറി, റെസ്റ്റ് റൂം തുടങ്ങിയവ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ രണ്ട് പേരേയും വാര്‍ഡുകളില്‍ ഒരാളേയും മാത്രമേ കൂട്ടിരിപ്പുകാരായി അനുവദിക്കുകയുള്ളൂ. രോഗികളുടെ വിവരങ്ങള്‍ കൃത്യമായി അറിയിക്കാനായി ബ്രീഫിംഗ് റൂം സജ്ജമാക്കിയിട്ടുണ്ടെന്ന് എല്ലാ സ്ഥാപനങ്ങളും ഉറപ്പാക്കേണ്ടതാണ്. ഡോക്ടര്‍മാര്‍ രോഗികളോട് കൃത്യമായി വിവരങ്ങള്‍ വിശദീകരിച്ച് നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. മെഡിക്കല്‍…

Read More

തിരുവനന്തപുരം: ഗാനരചയിതാവും തിരക്കഥാകൃത്തുമായിരുന്ന വെള്ളനാട് നാരായണൻ്റെ സ്മരണാർത്ഥം ആൾ ഇന്ത്യാ വീരശൈവ മഹാസഭ  ഏർപ്പെടുത്തിയ നാലാമത് സാഹിത്യ പുരസ്കാരത്തിന് സലിൻ മാങ്കുഴി അർഹനായി.  തിരുവിതാംകൂർ ചരിത്രത്തെ ആസ്പദമാക്കി   എഴുതിയ എതിർവാ എന്ന നോവലിന്റെ രചനയ്ക്കാണ് പുരസ്കാരം. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടറാണ് സലിൻ മാങ്കുഴി. സെപ്റ്റംബർ ഒന്നിന് വെള്ളനാട് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് വീരശൈവ മഹാസഭ സെക്രട്ടറി ജി. അനിൽകുമാർ അറിയിച്ചു.

Read More

റിയാദ്: നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് പുറത്തുവിട്ട സ്ഥിതിവിവര റിപ്പോർട്ട് പ്രകാരം ഈന്തപ്പഴ കയറ്റുമതിയിൽ മുന്നേറ്റം തുടർന്ന് സൗദി അറേബ്യ. അൽ ഖസീം പ്രവിശ്യയിൽനിന്ന് മാത്രം പ്രതിവർഷം ഉദ്പാദിപ്പിക്കുന്നത് 3,90,000 ടണ്ണിലധികം ഈന്തപ്പഴങ്ങളാണ്. പ്രവിശ്യാ ആസ്ഥാനമായ ബുറൈദയിൽനിന്ന് കയറ്റിയയക്കപ്പെടുന്നത് നൂറിലധികം രാജ്യങ്ങളിലേക്കാണ്. ബുറൈദയിൽനിന്ന് ഈന്തപ്പഴം പാക്ക് ചെയ്‌ത് സൗദിയിലെ മറ്റ് നഗരങ്ങളിലേക്കും വടക്കേ അമേരിക്ക, യൂറോപ്പ്, കിഴക്കനേഷ്യ, മറ്റ് ഗൾഫ് രാജ്യങ്ങൾ തുടങ്ങി നൂറിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. പ്രതിദിനം ടൺ കണക്കിന് ഈന്തപ്പഴം നിറച്ച ആയിരത്തിലധികം വാഹനങ്ങളാണ് ബുറൈദയിൽനിന്ന് പുറപ്പെടുന്നത്. എല്ലാവർഷവും ബുറൈദ പട്ടണം ആതിഥേയത്വം വഹിക്കുന്ന ഈത്തപ്പഴ ഉത്സവം മേഖലയിലെ ഏറ്റവും വലിയ വിപണന മേളയാണ്. നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സും പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയവും ചേർന്നാണ് ഉത്സവം സംഘടിപ്പിക്കുന്നത്. 20 ലക്ഷത്തിലധികം ഈന്തപ്പനകൾ ബുറൈദയിലെ തോട്ടങ്ങളിലുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള ഉപഭോക്താക്കൾ ആശ്രയിക്കുന്ന സുപ്രധാനമായ ഈന്തപ്പഴ സ്രോതസാണ് ബുറൈദ. 50-ലധികം ഇനങ്ങളിലുള്ള ഈന്തപ്പഴം…

Read More

മനാമ: ബഹ്‌റൈനില്‍ റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാനസൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കാന്‍ നിയമഭേദഗതി വരുത്തിയതായി ഭവന, നഗരാസൂത്രണ മന്ത്രി അംന ബിന്‍ത് അഹമ്മദ് അല്‍ റുമൈഹി അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശപ്രകാരമാണിത്. ബില്‍ഡിംഗ് പെര്‍മിറ്റുകളുമായും അടിസ്ഥാനസൗകര്യ പദ്ധതികളുമായും ബന്ധപ്പെട്ട റിക്കവറി ഫീസ് ഒഴിവാക്കിക്കൊണ്ട് 2024ലെ ഉത്തരവ് (788) പുറപ്പെടുവിച്ചു. പുതിയ മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഫിനാന്‍സിംഗ് സൊല്യൂഷനുകള്‍ സ്ഥാപിക്കും. ഭൂവിഭജനം, ഉപവിഭാഗങ്ങള്‍ അനുവദനീയമായ പ്രദേശങ്ങള്‍ വ്യക്തമാക്കല്‍, അവശ്യ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയുമായി ഉപവിഭാഗങ്ങളെ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട 1994ലെ കരട് നിയമ(3)ത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് ഈ തീരുമാനം. സമഗ്രവികസന പ്രക്രിയയുടെ അടിത്തറയെന്ന നിലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലുള്ള സര്‍ക്കാരിന്റെ താല്‍പര്യം പ്രതിഫലിപ്പിക്കുന്ന തീരുമാനമാണിതെന്ന് മന്ത്രി പറഞ്ഞു. ബഹ്റൈനിലേക്ക് പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും സാമ്പത്തിക, നഗര വികസന പ്രക്രിയയുടെ പ്രധാന ചാലകമെന്ന നിലയില്‍ പൊതു- സ്വകാര്യ പങ്കാളിത്തത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കും. ഈ…

Read More

തി​രു​വ​ന​ന്ത​പു​രം​:​ ​ പ​ണ​ത്തി​ന് ​വേ​ണ്ടി​ ​സ്ത്രീ​ക​ൾ​ ​എ​ന്തും​ ​ചെ​യ്യു​മെ​ന്നാ​ണ് ​സി​നി​മാ​രം​ഗ​ത്തെ​ ​ചി​ല​ ​പു​രു​ഷ​ന്മാ​രു​ടെ​ ​മ​നോ​ഭാ​വമെന്ന് ചില ന‌ടിമാർ വെളിപ്പെടുത്തിയെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.​ ​പ്ര​ശ്ന​ക്കാ​രി​യാ​ണെ​ന്ന് ​മു​ദ്ര​കു​ത്തി​യാ​ൽ​ ​പി​ന്നീ​ട് ​ആ​രും​ ​അ​വ​സ​രം​ ​ന​ൽ​കി​ല്ല.​ ​അ​ഭി​ന​യം​ ​മോ​ഹ​മാ​യി​ ​കൊ​ണ്ടു​ന​ട​ക്കു​ന്ന​ ​പ​ല​ ​സ്ത്രീ​ക​ളു​ടെ​യും​ ​പ്ര​തി​ക​ര​ണം​ ​മൗ​ന​മാ​യി​രി​ക്കുമെന്നും ചൂണ്ടിക്കാട്ടി. ഷൂ​ട്ടിം​ഗ് ​ലൊ​ക്കേ​ഷ​നി​ൽ​ ​ചെ​ന്നാ​ൽ​ ​സ്ത്രീ​ക​ൾ​ക്ക് ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഇ​ല്ല.​ ​പി.​വി.​സി​ ​പൈ​പ്പു​ക​ളി​ൽ​ ​കീ​റ​ത്തു​ണി​ ​കെ​ട്ടി​വ​ച്ച് ​മ​റ​യാ​ക്കി​യാ​ണ് ​വ​സ്ത്രം​ ​മാ​റാ​ൻ​ ​സൗ​ക​ര്യം​ ​ന​ൽ​കു​ന്ന​ത്.​ ​കാ​റ്റ​ടി​ച്ചാ​ൽ​ ​പോ​ലും​ ​പ​റ​ന്നു​പോ​കു​ന്ന​ ​ഈ​ ​സം​വി​ധാ​നം​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും​ ​സു​ര​ക്ഷി​ത​മാ​യ​ ​സൗ​ക​ര്യം​ ​ഒ​രു​ക്ക​ണ​മെ​ന്നും​ ​ന​ടി​ ​ശാ​ര​ദ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​നി​ർ​ദേ​ശി​ക്കു​ന്നു. സി​നി​മ​യി​ലെ​ ​ഭൂ​രി​ഭാ​ഗം​ ​പു​രു​ഷ​ന്മാ​രും​ ​ക​രു​തു​ന്ന​ത് ​സ്‌​ക്രീ​നി​ൽ​ ​അ​ടു​ത്തി​ട​പ​ഴ​കി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ന​ടി​മാ​ർ​ ​ഇ​തേ​കാ​ര്യം​ ​സ്‌​ക്രീ​നി​ന് ​പു​റ​ത്തും​ ​ചെ​യ്യാ​ൻ​ ​ത​യ്യാ​റാ​ണെ​ന്നാ​ണ്. സെ​ക്സി​ന് ​താ​ത്പ​ര്യ​മു​ണ്ടെ​ന്ന് ​ഒ​രു​ ​മ​ടി​യും​കൂ​ടാ​തെ​ ​ന​ടി​മാ​രെ​ ​അ​റി​യി​ക്കും.​ ​താ​ത്പ​ര്യ​മി​ല്ലെ​ന്ന​റി​യി​ച്ചാ​ൽ​ ​കൂ​ടു​ത​ൽ​ ​അ​വ​സ​ര​ങ്ങ​ൾ​ ​വാ​ഗ്ദാ​നം​ ​ചെ​യ്യും.​ ​ചി​ല​ ​പു​തി​യ​ ​പെ​ൺ​കു​ട്ടി​ക​ൾ​ ​ഈ​ ​ച​തി​യി​ൽ​ ​വീ​ഴും.​ ​സ​മ്മ​ത​മി​ല്ലാ​തെ​ ​ലൈം​ഗി​ക​മാ​യി​ ​ചൂ​ഷ​ണം​ ​ചെ​യ്‌​തെ​ന്ന് ​ചി​ല​ ​ന​ടി​മാ​ർ​ ​വെ​ളി​പ്പെ​ടു​ത്തി. ലൈം​ഗി​ക​മാ​യി​ ​വ​ഴ​ങ്ങു​ന്ന​വ​ർ​ക്ക്…

Read More