- രണ്ടാമത് മർഹും ഉബൈദ് ചങ്ങലീരി സ്മാരക അവാർഡ് എസ് വി ജലീലിന്
- ഒന്നും ഓര്‍മയില്ല: ശബരിമല സ്വർണപ്പാളി കേസിൽ എൻ. വാസു റിമാൻഡിൽ
- യുനെസ്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ബോര്‍ഡില്‍ ബഹ്‌റൈന്‍ അംഗത്വം
- അഴിമതിയെ നേരിടാനുള്ള ഒ.ഐ.സി. ഉടമ്പടിക്ക് ബഹ്‌റൈന്‍ ശൂറ കൗണ്‍സിലിന്റെ അംഗീകാരം
- മനുഷ്യക്കടത്ത്: മൂന്നു വിദേശികളുടെ വിചാരണ ആരംഭിച്ചു
- ബഹ്‌റൈനില്‍ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടിക പ്രസിദ്ധീകരിച്ചു
- ദില്ലി സ്ഫോടനം ഭീകരാക്രമണമെന്ന സൂചന നൽകി പൊലീസ്
- ബഹ്‌റൈനിലെ പുതിയ മാധ്യമ നിയമം: ഉന്നതതല മാധ്യമ യോഗം ചേര്‍ന്നു
Author: News Desk
‘എസ്പിക്ക് മാപ്പില്ല, മലപ്പുറത്തിന്റെയും കേരളത്തിന്റെയും മാപ്പുണ്ട്’: നൽകുന്നത് പൂജ്യം മാർക്ക്; എസ്‌പി യെ വിമർശിച്ചതിന് മാപ്പ് പറയില്ലെന്ന് പി.വി.അൻവർ
മലപ്പുറം: എസ്‌പി എസ്.ശശിധരനെ വിമർശിച്ചതിന് മാപ്പ് പറയില്ലെന്ന് നിലമ്പൂർ എംഎൽഎ പി.വി.അൻവർ. ‘കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറത്തിന്റെ മാപ്പുണ്ട്, ഇനിയും വേണോ മാപ്പെന്നും’ സമൂഹമാധ്യമത്തിൽ അൻവർ പരിഹസിച്ചു. മാപ്പ് പറയണമെന്ന ഐപിഎസ് അസോസിയേഷന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ്‌പി എസ്.ശശിധരന്‍ നമ്പർവൺ സാഡിസ്റ്റാണെന്നും ഇഗോയിസ്റ്റിക്കാണെന്നും അൻവർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം നല്ല ഓഫിസറല്ലെന്നും പൂജ്യം മാർക്കാണ് അദ്ദേഹത്തിന് ഇടാനുള്ളതെന്നും വിമർശിച്ചു. മലപ്പുറത്തെ പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ എസ്‌പി വേദിയിലിരിക്കുമ്പോഴായിരുന്നു വിമർശനം. സർക്കാർ ഭവനപദ്ധതിക്ക് മണ്ണെടുക്കാൻ അനുവദിക്കാത്തതും പെറ്റിക്കേസുകൾ വർധിപ്പിച്ചതും തന്റെ പാർക്കിൽനിന്നു മോഷണം നടത്തിയവരെ പിടികൂടാത്തതുമാണ് എംഎൽഎയെ ചൊടിപ്പിച്ചത്. എല്ലാ ഐപിഎസുകാരെയും വിമർശിച്ചിട്ടില്ലെന്നും നിരവധി മികച്ച ഐപിഎസ് ഉദ്യോഗസ്ഥരുണ്ടെന്നും അന്‍വർ പറഞ്ഞു. ‘‘ മാപ്പ് പറയുന്നത് എന്തിനാണ്. തെറ്റ് ബോധ്യപ്പെടുമ്പോഴാണ് മാപ്പ് പറയുന്നത്. ഞാൻ മാപ്പ് പറയണമെന്ന് ഐപിഎസ് അസോസിേയഷൻ പറയുമെന്ന് തോന്നുന്നില്ല. പറഞ്ഞിട്ടുണ്ടെങ്കിൽ കാര്യങ്ങൾ അറിയാതെയാണ്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു. എസ്‌പിയാണ് ജനങ്ങളോട് മാപ്പ് പറയേണ്ടത്. എസ്‌പി വന്ന…
തിരുവനന്തപുരം: നെടുമങ്ങാട് വിനോദ് വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. പരവൂര്‍ സ്വദേശിയായ ഉണ്ണിയെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഉണ്ണി മുമ്പും നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്. ഇയാൾ ജയിലിൽ നിന്ന് ഇറങ്ങുന്നത് സമൂഹത്തിന് ആപത്താണെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ മറ്റു മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. ശരത് കുമാർ, രജിത് ബാബു, കണ്ണൻ എന്നിവർക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. കേസിലെ 6 പ്രതികളിൽ 2 പ്രതികളികളെ വെറുതെ വിട്ടു.
എസ്.എം.സിയില്‍ കോക്ലിയര്‍ ഇംപ്ലാന്റ് വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്കെല്ലാം ഓഗസ്റ്റില്‍ തന്നെ ശസ്ത്രക്രിയ നടത്തും
മനാമ: സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ (എസ്.എം.സി) കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കുള്ള വെയിറ്റിംഗ് ലിസ്റ്റുകളിലുള്ളവര്‍ക്കെല്ലാം ഈ ഓഗസ്റ്റില്‍ തന്നെ ശസ്ത്രക്രിയ നടത്തി ലിസ്റ്റ് പൂര്‍ണമായും ഒഴിവാക്കുമെന്ന് ബഹ്‌റൈനിലെ സര്‍ക്കാര്‍ ആശുപത്രികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മറിയം അദ്ബി അല്‍ ജലഹമ അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശപ്രകാരമാണിത്. രാജ്യത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തിലെ ഗണ്യമായ പുരോഗതിയില്‍ നാഴികക്കല്ലാകുമിത്. ആരോഗ്യമേഖലയെ മെച്ചപ്പെടുത്തുന്നതിലുള്ള ഈ നേട്ടത്തിലേക്ക് നയിച്ച കിരീടാവകാശിയുടെ പിന്തുണയ്ക്ക് ഡോ. അല്‍ ജലഹമ നന്ദി രേഖപ്പെടുത്തി. ഈ പുരോഗതി കോക്ലിയര്‍ ഇംപ്ലാന്റ് പോലുള്ള നിര്‍ണായക ശസ്ത്രക്രിയകള്‍ ആവശ്യമുള്ള പൗരര്‍ക്കും താമസക്കാര്‍ക്കും ഗണ്യമായി ഗുണം ചെയ്യും. ഇത് അവരുടെ ജീവിത നിലവാരം നാടകീയമായി മെച്ചപ്പെടുത്തും. 2024ന്റെ തുടക്കം മുതല്‍ ഇതുവരെ 23 കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഈ ശസ്ത്രക്രിയ ആരംഭിച്ചതിനുശേഷം മൊത്തം 373 എണ്ണം നടന്നു. വെയിറ്റിംഗ് ലിസ്റ്റുകള്‍ ഇപ്പോള്‍ തീര്‍ക്കുന്നതോടെ ആവശ്യമായ മെഡിക്കല്‍ വിലയിരുത്തലുകള്‍…
പരാതി നൽകിയിട്ടും നടപടിയില്ല, പഞ്ചായത്ത് ഓഫീസിന് മുന്നിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് 55കാരി
പാലക്കാട്: പഞ്ചായത്ത് ഓഫീസിന് മുന്നിൽ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി 55കാരി. പാലക്കാട് അഗളി പഞ്ചായത്ത് ഓഫീസിലാണ് സംഭവം. നെല്ലിപ്പതി സ്വദേശിനി ഖദീജയാണ് പഞ്ചായത്ത് ഓഫീസിലെ പ്രധാന കവാടത്തിന് മുന്നിലിരുന്ന് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. വീടിന് മുകളിലേക്ക് ചാഞ്ഞിരിക്കുന്ന തെങ്ങ് മുറിച്ച് മാറ്റാത്തതിനാലാണ് ഖദീജ പ്രതിഷേധവുമായെത്തിയത്. തന്റെ വീടിന് മുകളിലേക്ക് അപകടാവസ്ഥയിൽ അയൽവാസിയുടെ തെങ്ങ് ചാഞ്ഞ് നിൽക്കുന്നുവെന്നാണ് ഖദീജ പറയുന്നത്. തെങ്ങ് മുറിച്ച് മാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അയൽവാസിയായ വല്യാട്ടിൽ രൂപേഷ് തയ്യാറായില്ല. തുടർന്ന് ഖദീജ പരാതിയുമായി പഞ്ചായത്തിലെത്തി. പഞ്ചായത്തിൽ നിരന്തരം പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ഇവർ ആരോപിക്കുന്നത്. തുടർന്നാണ് ഖദീജ പഞ്ചായത്തിന് മുന്നിലെത്തി ആത്മഹത്യ ഭീഷണി മുഴക്കിയത്. കൈക്കൂലി കൊടുക്കാത്തത് കൊണ്ടാണ് പഞ്ചായത്ത് നടപടി എടുക്കാത്തതെന്നാണ് ഇവരുടെ ആരോപണം. പഞ്ചായത്ത് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് അഗളി പൊലീസെത്തിയാണ് ഖദീജയെ അനുനയിപ്പിച്ച് ആത്മഹത്യ ഭീഷണിയിൽ നിന്നും പിന്തിരിപ്പിച്ചത്. പരാതിയിൽ ഇടപെടാമെന്ന് പൊലീസ് പറഞ്ഞതോടെ…
കനത്ത കാറ്റിലും മഴയിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; റോഡുകളില്‍ ഗതാഗത തടസ്സം; റെയിൽവേ ട്രാക്കുകളില്‍ മരംവീണ് ട്രെയിനുകള്‍ വൈകി
കോട്ടയം: ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. കോട്ടയത്തും ആലപ്പുഴയിലുമാണ് നാശനഷ്ടങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴയില്‍ ട്രാക്കുകളില്‍ മരം വീണതിനാല്‍ ട്രെയിനുകള്‍ വൈകി. ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും ഉള്ള ട്രെയിനുകളാണ് വൈകിയത്. ഓച്ചിറയ്ക്കടുത്ത് ട്രാക്കില്‍ മരം വീണതോടെ എറണാകുളത്തേക്കുള്ള ട്രെയിനുകള്‍ പിടിച്ചിട്ടിരുന്നു. പാലരുവി എക്സ്പ്രസാണ് ഓച്ചിറയില്‍ പിടിച്ചിട്ടത്. തകഴിക്കടുത്ത് മരം വീണതോടെ കൊല്ലം- ആലപ്പുഴ ട്രെയിന്‍ ഹരിപ്പാട് പിടിച്ചിട്ടിരുന്നു. നിസാമുദ്ദീന്‍ തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് കൊല്ലം ജംഗ്ഷനിലും പിടിച്ചിട്ടു. ആലപ്പുഴ തുറവൂരില്‍ കാറിനു മുകളില്‍ മരം വീണ് കേടുപാടുകള്‍ സംഭവിച്ചു. തൃശൂര്‍ മലക്കപ്പാറയില്‍ പാലത്തിനു സമീപം മണ്ണിടിഞ്ഞ് മലക്കപ്പാറയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. കോട്ടയം, കുമരകം ഭാഗങ്ങളില്‍ ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണു. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഇടവിട്ട ശക്തമായ തുടരുകയാണ്. കുമരകത്തെ ഗ്രാമീണ റോഡുകളില്‍ മരം വീണ് ഗതാഗത തടസമുണ്ടായി. നാട്ടകം പോളിടെക്‌നിക്കിന് സമീപം മരംവീണ് ഗതാഗതം തടസപ്പെട്ടു.…
മനാമ: ബഹ്‌റൈനില്‍ സാമൂഹിക സേവന രംഗത്ത് വിശിഷ്ട സംഭാവന നല്‍കിയതിന് ഇന്ത്യന്‍ ലേഡീസ് അസോസിയേഷനെ (ഐ.എല്‍.എ) ക്യാപ്പിറ്റൽ ഗവര്‍ണറേറ്റ് വോളണ്ടിയര്‍ പാസ് 2024 നല്‍കി ആദരിച്ചു. ബഹ്‌റൈനിലെ സാമൂഹിക സേവനത്തിലും സാമൂഹിക സംരംഭങ്ങളിലുമുള്ള ഐ.എല്‍.എയുടെ അര്‍പ്പണബോധത്തിനുള്ള അംഗീകാരമാണ് ഈ ബഹുമതി. പ്രസിഡന്റ് കിരണ്‍ മംഗ്ലെ, വൈസ് പ്രസിഡന്റ് ഡോ. തേജേന്ദര്‍ കൗര്‍ സര്‍ന, ട്രഷറര്‍ ശീതള്‍ ഷാ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. അദ്‌ലിയയിലെ ദിവാന്‍ ഹബ്ബില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഹസ്സന്‍ അബ്ദുല്ല അല്‍ മദനി, ബഹ്‌റൈന്‍ ക്യാപ്പിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഫോളോ-അപ്പ് ഡയറക്ടര്‍ യൂസഫ് ലോരി എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു. ഈ അംഗീകാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് കിരണ്‍ മംഗ്ലെ പറഞ്ഞു. ഈ അംഗീകാരം പുതിയ ഊര്‍ജ്ജത്തോടെയും അര്‍പ്പണബോധത്തോടെയും സമൂഹത്തിന് സംഭാവനകള്‍ ചെയ്യാന്‍ പ്രചോദിപ്പിക്കുന്നു. ഈ നേട്ടത്തില്‍ പങ്കുവഹിച്ച എല്ലാ അംഗങ്ങള്‍ക്കും പിന്തുണച്ചവര്‍ക്കും പങ്കാളികള്‍ക്കും ഐ.എല്‍.എ. ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായും അവര്‍ പറഞ്ഞു.
മനാമ: 2024 ഓഗസ്റ്റ് 25 മുതല്‍ 31 വരെ നടക്കുന്ന ഇന്ത്യന്‍ ക്ലബ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഗുദൈബിയ ക്ലബ് പരിസരത്താണ് മത്സരം. പുരുഷ ഡബിള്‍സ് (എലൈറ്റ്, പ്രീമിയര്‍, ലെവല്‍- 1, 2, 3, 4), വെറ്ററന്‍സ് ഡബിള്‍സ് (45+, 55+), വനിതാ ഡബിള്‍സ് (ലെവല്‍ 1, ലെവല്‍ 2), മിക്‌സഡ് ഡബിള്‍സ് (എലൈറ്റ്, പ്രീമിയര്‍, ലെവല്‍ 1, 2), ജംബിള്‍ഡ് ഡബിള്‍സ് 80+ (പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും) എന്നീ വിഭാഗങ്ങളിലായാണ് മത്സരം. എല്ലാ വിജയികള്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും ട്രോഫികള്‍ സമ്മാനിക്കും. 4 ദിനാറാണ് പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്ര്‌ടേഷന് ക്ലബ്ബിന്റെ ബാഡ്മിന്റണ്‍ സെക്രട്ടറി അരുണാചലം ടി. (35007544) ടൂര്‍ണമെന്റ് ഡയറക്ടര്‍ ബിനു പാപ്പച്ചന്‍ (39198193) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
മനാമ: ബഹ്‌റൈനിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കായി ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ (ഐ.എല്‍.എ) എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് ഇത്തവണ സെപ്റ്റംബര്‍ ആറിന് ആരംഭിക്കും. ചെലവേറിയ പരിശീലനങ്ങള്‍ താങ്ങാന്‍ കഴിയാത്ത വ്യക്തികള്‍ക്ക് സ്‌പോക്കണ്‍ ഇംഗ്ലീഷിലെ അടിസ്ഥാന ആശയവിനിമയ കഴിവുകളുണ്ടാക്കുക എന്നതാണ് ഈ കോഴ്‌സ് ലക്ഷ്യമിടുന്നത്. സ്പീക്ക് ഈസി ഉപസമിതി അംഗങ്ങളായ ഡോ. റൂബി തോമസ്, നിഷ മാറോളി എന്നിവരാണ് കോഴ്‌സ് ഏകോപിപ്പിക്കുന്നത്. കോഴ്‌സ് രണ്ടു മാസം നീണ്ടുനില്‍ക്കും. ആഴ്ചയില്‍ രണ്ടു തവണ ക്ലാസുകള്‍ നടക്കും. കോഴ്‌സിന്റെ അവസാനം വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കും. അവിടെ അവര്‍ക്ക് പുതുതായി നേടിയ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും അവസരമുണ്ടാകും. പങ്കെടുക്കുന്നവരെ ഇംഗ്ലീഷില്‍ അടിസ്ഥാന ആശയവിനിമയ കഴിവുകള്‍ നേടാന്‍ സഹായിക്കുക, ജോലിസ്ഥലത്തും അവരുടെ സാമൂഹിക ഇടപെടലുകളിലും കൂടുതല്‍ ഫലപ്രദമാകാന്‍ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പാഠ്യപദ്ധതിയില്‍ അടിസ്ഥാന സംസാര ഇംഗ്ലീഷ്, ആശയവിനിമയം, സാമൂഹിക കഴിവുകള്‍, മര്യാദകള്‍ എന്നിവ ഉള്‍പ്പെടുന്നു. എന്റോള്‍മെന്റിനായി…
ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയ കെ.ജി.ബാബുരാജനെ കെ.സി.എ. പ്രതിനിധികൾ അഭിനന്ദിച്ചു
മനാമ: നൂറ്റി മുപ്പത് കോടി കത്തോലിക്കരുടെയും ആത്മീയ ആത്മീയ തലവനും ലോകത്തിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വ്യക്തികളിൽ ഒരാളായ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയെ കണ്ടുമുട്ടിയതിന് ബഹ്‌റൈനിലെ കേരള കാത്തലിക് അസോസിയേഷൻ (കെസിഎ) കെ ജി ബാബുരാജന് ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിൻ്റെ പ്രതിനിധി സംഘത്തിൻ്റെ ഭാഗമായി സ്വാമി വീരേശ്വരാനന്ദയോടൊപ്പം ശ്രീ. ബാബുരാജനും റോമിൽ നടത്താനുദ്ദേശിക്കുന്ന സർവമത സമ്മേളനത്തിൽ പങ്കെടുക്കാൻ മർപ്പാപ്പയേ ക്ഷണിക്കാനായിരുന്നു കൂടിക്കാഴ്ച. സർവമത സമ്മേളനത്തിന് പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ പിന്തുണ നൽകുകയും, അതിൻ്റെ വിജയത്തിനായി പ്രതിനിധി സംഘത്തെ ആശീർവദിക്കുകയും ചെയ്തു. 2022 -ൽ മാർപ്പാപ്പയുടെ ചരിത്രപരമായ ബഹ്‌റൈൻ സന്ദർശനത്തിനും, മതങ്ങൾക്കിടയിലുള്ള സൗഹാർദം വളർത്തിയെടുക്കുന്നതിൽ അദ്ദേഹം വഹികുന്ന നിർണായക നേതൃത്വത്തിനും നന്ദി പറയാൻ ബാബുരാജൻ ഈ അവസരം വിനിയോഗിച്ചു. 1924-ൽ, ശ്രീനാരായണ ഗുരു മതപരമായ അതിർവരമ്പുകൾക്കപ്പുറത്തുള്ള ചരിത്രപരമായ ഒരു സമ്മേളനം സംഘടിപ്പിച്ചതിന്റെ നൂറാം വാർഷികാഘോഷം 2024 നവംബറിൽ വത്തിക്കാനിൽ നടത്തുന്നതിന്റെ ഭാഗമായാണ് ശിവഗിരിമഠത്തിന്റെ പ്രതിനിധികളും മാർപാപ്പയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയത്. ബാബുരാജനുമായുള്ള…
മനാമ: വയനാട് ദുരന്തത്തിന്റെ പശ്ചാതലത്തിൽ എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ഐ സി ആർ എഫ് ചെയർമാൻ ബാബു രാമചന്ദ്രൻ, പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് സുധീർ തുരുനെലത്തിൽ, ചെയർമാൻ കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി സെക്രട്ടറി ശ്രീകാന്ത് സ്വാഗതവും വനിതാ വിഭാഗം കൺവീനർ സംഗീത ഗോകുൽ നന്ദിയും രേഖ പ്പെടുത്തി. സ്പോക്സ് പേഴ്സൺ സനീഷ്‌കുമാർ മുഖ്യ അവതാരകനായിരുന്നു. വിവിധ സംഘടനകളുടെ പ്രതിനിധികൾ അനുശോചനം അറിയിച്ചു സംസാരിച്ചു. ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാൻ ആകുന്നതെല്ലാം ചെയ്യുമെന്ന് ഇക്കാര്യത്തിൽ പ്രവാസി സംഘടനകൾ ഒറ്റകെട്ടായി പ്രവർത്തിക്കുമെന്നും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ജീവൻ നഷ്‍ടപ്പെട്ടവരോടുള്ള ആദരസൂചകമായി വിളക്ക് തെളിയിച്ചു മൗനമാചാരിച്ചു.
