Author: News Desk

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാരി. ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റിക്കെതിരെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്.കമ്മിറ്റി മുമ്പാകെ അതിജീവിതകള്‍ നല്‍കുന്ന മൊഴികള്‍ ആരോപണവിധേയര്‍ക്ക് ചോര്‍ത്തി നല്‍കുന്നതായാണ് അക്കാദമി ഫെസ്റ്റിവല്‍ സെക്ഷന്‍ പ്രോഗ്രാം അസിസ്റ്റന്റായിരുന്ന ജെ. ശ്രീവിദ്യയുടെ ആരോപണം. ഭരണസമിതിയുടെ നേതൃത്വത്തില്‍ അക്കാദമിയില്‍ നടത്തുന്നത് വഴിവിട്ട നീക്കങ്ങളാണ്. വര്‍ഷങ്ങളായി കുത്തഴിഞ്ഞ പ്രവര്‍ത്തനമാണ് ചലച്ചിത്ര അക്കാദമിയില്‍ നടക്കുന്നത്.അക്കാദമി ട്രഷറര്‍ ശ്രീലാല്‍ തെരുവുനായ്ക്കളെപ്പോലെയാണ് ഓഫീസ് ജീവനക്കാരോട് പെരുമാറുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും തൊഴിലാളി വിരുദ്ധ സമീപനങ്ങളും അക്കാദമിയില്‍ നടക്കുന്നു.ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി എന്ന ഐ.സി.സി. സംവിധാനത്തിന് രഹസ്യാത്മകതയില്ല. സ്ത്രീകള്‍ നല്‍കുന്ന പരാതികളും അവര്‍ നല്‍കുന്ന മൊഴികളും ആരോപണ വിധേയര്‍ക്ക് ലഭിക്കുന്നു.തെറ്റായ പ്രവണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ തന്നെ അക്കാദമിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചത് അക്കാദമി അംഗമായ കുക്കു പരമേശ്വരനാണ്. തുടര്‍ന്ന് നിവൃത്തിയില്ലാതെയാണ് ഒരുമാസം മുമ്പ് രാജിവെച്ചതെന്നും ശ്രീവിദ്യ പറഞ്ഞു.ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും സംസ്ഥാന വനിതാ കമ്മീഷനും ശ്രീവിദ്യ പരാതി നല്‍കി.മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി സംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക്…

Read More

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിറകെ നിരവധി ലൈംഗിക ആരോപണങ്ങളും പുറത്തുവന്നതിനെ തുടർന്ന് താര സംഘടനയായ അമ്മയിൽ കൂട്ട രാജി.|പ്രസിഡന്റ് മോഹന്‍ലാലടക്കമുള്ള മുഴുവന്‍ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചു വിട്ടു. ഇന്നു ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തില്‍ അമ്മയുടെ ചില ഭാരവാഹികള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ ആരോപിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കുന്നു എന്ന് സംഘടന പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. രണ്ടു മാസത്തിനകം ജനറല്‍ ബോഡി ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. കൂട്ടരാജിക്കു പിന്നാലെ അമ്മയുടെ ഓഫീസ് അടച്ചുപൂട്ടി.ആരോപണങ്ങള്‍ നിരന്തരം ഉയരുന്ന സാഹചര്യത്തില്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് താന്‍ തുടരുന്നില്ലെന്നും രാജിവെക്കുകയാണെന്നും മോഹന്‍ലാല്‍ അറിയിക്കുകയായിരുന്നു. ലാല്‍ രാജി അറിയിച്ചതോടെ മറ്റു ഭാരവാഹികളും രാജി സന്നദ്ധത അറിയിക്കുകയും തുടര്‍ന്ന് കൂട്ട രാജിയിലൂടെ ഭരണ സമിതി പിരിച്ചുവിടാമെന്ന ധാരണയിലെത്തുകയുമായിരുന്നു.

Read More

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടനും എംഎൽഎയുമായ മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളെ നിസാരവൽക്കരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചലച്ചിത്ര നടനെന്ന നിലയിൽ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും ബിജെപിയുടെ നിലപാട് പാർട്ടി നേതൃത്വം പറയുന്നതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപി പറയുന്നതല്ല പാർട്ടി നിലപാട്, മുകേഷ് രാജി വെക്കണം എന്ന് തന്നെയാണ് ബിജെപി നിലപാടെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി നിലപാട് പറയുന്നത് പാർട്ടി അധ്യക്ഷനാണ്. ആരോപണങ്ങൾ മാധ്യമ സൃഷ്ടിയല്ല. സുരേഷ് ഗോപിയ്ക്ക് അദ്ദേഹത്തിൻ്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അതേസമയം, സുരേഷ് ഗോപിക്ക് മേൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് നിയന്ത്രണം ഇല്ലേയെന്ന ചോദ്യത്തിന് കാത്തിരുന്ന് കണ്ടോളൂ എന്നുമായിരുന്നു സുരേന്ദ്രൻ്റെ മറുപടി. ധാർമ്മികത ഉയർത്തിപ്പിടിക്കേണ്ട ബാധ്യത മുകേഷിന് കൂടുതലാണ്. സർക്കാരിന്റെ ആത്മാർത്ഥതയാണ് കാണിക്കുന്നത്. ഇഷ്ടക്കാർക്ക് എന്തുമാകാമെന്ന സർക്കാർ നിലപാടാണ് മുകേഷിന്റെ ധാർഷ്ട്യത്തിന് അടിസ്ഥാനം. കൊല്ലം…

Read More

കൊച്ചി: പ്രശസ്ത സംവിധായകൻ എം. മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 23 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എ.ബി.രാജ്, മധു, പി.വേണു, ഹരിഹരന്‍ എന്നിവരുടെയെല്ലാം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. 1978 ൽ വാടകവീട് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നാലെ വന്ന ‘രണ്ട് പെണ്‍കുട്ടികള്‍’, ‘ശാലിനി എന്റെ കൂട്ടുകാരി’, ‘വിടപറയും മുമ്പേ’, ‘ഇളക്കങ്ങള്‍’, ആലോലം, രചന, മംഗളം നേരുന്നു, തീര്‍ത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷേ, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം തുടങ്ങിയ സംവിധാനം ചെയ്‌ത ചിത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. 2005 ൽ പുറത്തിറങ്ങിയ ‘ദ് ക്യാംപസ്’ ആണ് അവസാനമിറങ്ങിയ ചിത്രം. തിരുവനന്തപുരത്ത് നടന്ന ‘എം.കൃഷ്ണൻ നായർ-എ ലൈഫ് ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ്’ ഡോക്യുമെന്ററിയുടെ പ്രദർശനോദ്ഘാടന വേദിയിൽ അദ്ദേഹം കുഴഞ്ഞുവീഴുകയും തലച്ചോറിൽ രക്തസ്രാവമുണ്ടാവുകയും ചെയ്തിരുന്നു. ചടങ്ങിൽ പ്രസംഗം കഴിഞ്ഞ് തിരികെ ഇരിപ്പിടത്തിലേക്ക് വരുമ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ തന്നെ സ്വകാര്യ…

Read More

കൊച്ചി: നടൻ ബാബുരാജിനും സംവിധായകൻ വി.എ. ശ്രീകുമാർ മേനോനുമെതിരെ ലൈംഗിക പീഡനമാരോപിച്ച് മുൻ ജൂനിയർ ആർട്ടിസ്റ്റ് പോലീസിൽ പരാതി നൽകി. പ്രത്യേക അന്വേഷണ സംഘത്തിന് പരാതി ഇ മെയിലായി അയയ്ക്കുകയായിരുന്നു. ആവശ്യമെങ്കിൽ തെളിവുകൾ ഹാജരാക്കുമെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. സിനിമയിലും പരസ്യചിത്രത്തിലും അവസരം വാഗ്ദാനം ചെയ്ത് ആലുവയിലെ വീട്ടിൽവെച്ച് നടനും നിർമാതാവുമായ ബാബുരാജും കൊച്ചിയിലെ ഫ്ലാറ്റിൽവെച്ച് സംവിധായകൻ ശ്രീകുമാർ മേനോനും പീഡിപ്പിച്ചെന്നാണ് പരാതി. ബാബുരാജിന്റെ മൂന്നാറിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്നുയുവതി. പുതിയൊരു സിനിമയുടെ ചർച്ചയ്ക്കെന്നു പറഞ്ഞ് 2019ൽ ബാബുരാജ് ആലുവയിലെ വീട്ടിലേക്കു ക്ഷണിച്ചു. അവിടെവച്ച് പീഡിപ്പിച്ചു. പിറ്റേന്നാണ് പോകാൻ അനുവദിച്ചത്. പിന്നീട് ബാബുരാജിനെ കണ്ടിട്ടില്ലെന്നും അവർ പറയുന്നു. 2020ൽ പരസ്യചിത്രത്തിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ശ്രീകുമാർ മേനോൻ കൊച്ചിയിലെ ഹോട്ടലിലേക്കു വരാൻ ആവശ്യപ്പെട്ടു. പരസ്യചിത്രവുമായി ബന്ധപ്പെട്ടവർ മറ്റൊരു മുറിയിലാണെന്നും ചർച്ചയ്ക്ക് അദ്ദേഹത്തിന്റെ മുറിയിലേക്ക് എത്താനും പറഞ്ഞു. അന്നു ക്രൂരപീഡനത്തിനാണ് ശ്രീകുമാർ മേനോൻ ഇരയാക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതാണ് ചൂഷണങ്ങൾ തുറന്നു…

Read More

കൊച്ചി: തുല്യ നീതിയും അവസരവും ഉറപ്പു വരുത്തുന്ന ശക്തമായ നിയമങ്ങളിലൂടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ലിംഗ സമത്വം വരാതെ സ്ത്രീ ചൂഷണം പൂർണ്ണമായും തീരില്ല. രാഷ്ട്രീയം, മതം, സിനിമ, തൊഴിലിടം തുടങ്ങിയ വിവിധ മേഖലകളിൽ പുരുഷാധിപത്യ അധികാര വർഗ്ഗം നിലനിൽക്കുന്നതു കൊണ്ടാണ് സ്ത്രീകൾക്ക് അതിക്രമകാരികൾക്കു മുമ്പാകെ കീഴടങ്ങേണ്ടിവരുന്നത്. സ്ത്രീപീഢന കേസുകളിൽ അന്വേഷണം നടത്തുന്നവർ തെളിവുകൾ നശിപ്പിക്കുന്നതിനാൽ തെളിവില്ലാത്തതിന്റെ പേരിൽ കോടതികൾ വേട്ടക്കാരെ കുറ്റവിമുക്തരാക്കുമ്പോൾ അവരെ വേട്ടയാടപ്പെട്ടവരും അഗ്നിശുദ്ധി വരുത്തിയ വിശുദ്ധരുമായി വാഴ്ത്തുന്ന അവസ്ഥയാണിപ്പോൾ. രാജഭരണവും ജന്മിത്വവും മതങ്ങളും സൃഷ്ടിച്ച സ്ത്രീ വിരുദ്ധ സാമൂഹ്യ വ്യവസ്ഥിതി തകരണമെങ്കിൽ സ്ത്രീ -പുരുഷ സമത്വം എന്ന അവകാശത്തിനു വേണ്ടി വനിതാ സംഘടനകൾ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തണം.

Read More

കൊച്ചി: നടൻ ബാബുരാജ് ‘അമ്മ’ ആക്ടിംഗ് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് നടി ശ്വേത മേനോൻ.ആരോപണം വന്നാൽ ആരായാലും സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു. അതിൽ ജൂനിയറെന്നോ സീനിയറെന്നോ വ്യത്യാസമില്ല. അമ്മയുടെ ഭാരവാഹിത്വമൊഴിയാനുള്ള നടൻ സിദ്ദിഖിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു. ആരോപണം വരുമ്പോൾ സ്ഥാനത്തുനിന്ന് മാറിനിൽക്കുന്നതാണ് ഉചിതം. ആരായാലും മാറിനിൽക്കണം. നിയമത്തെ ബഹുമാനിക്കണം. ആരോപണമുണ്ടെങ്കിൽ മാറിനിന്നേ പറ്റൂ.താൻ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്നത് തടയാനാണ് ലൈംഗിക ആരോപണം ഉന്നയിക്കുന്നതെന്ന ബാബുരാജിന്റെ വാദത്തെ ശ്വേത തള്ളി. ആരാണ് തടയുന്നതെന്ന് അതു പറഞ്ഞ ആളുകളോട് ചോദിക്കണം. ഒരാളുടെ മേൽ സംശയമുണ്ടെങ്കിൽ ആ പേരു പറയണം. പേരു പറഞ്ഞാലേ കാര്യത്തിന്റെ ഗൗരവമുണ്ടാകൂ. ആണിനും പെണ്ണിനും രാജ്യത്ത് ഒരേ നിയമമാണ്. ആരോപണം വന്നപ്പോൾ സിദ്ദിഖ് മാറിനിന്നു. മറ്റുള്ളവർ എന്താണ് അങ്ങനെ ചെയ്യാത്തത്? നിയമം ഓരോ ആളുകൾക്കും ഓരോ രീതിയിലാകുന്നത് ശരിയല്ലെന്നും ശ്വേത പറഞ്ഞു.

Read More

മനാമ: നിയമവിരുദ്ധമായി ബഹ്റൈന്‍ പൗരത്വം നേടിയവരുടേത് മാത്രമല്ല, അവരുടെ ആശ്രിതത്വത്താല്‍ പൗരത്വം ലഭിച്ച കുടുംബാംഗങ്ങളുടെയും പൗരത്വം റദ്ദാക്കുമെന്ന് നാഷനാലിറ്റി, പാസ്പോര്‍ട്ട്, റസിഡന്‍സ് അഫയേഴ്‌സ് (എന്‍.പി.ആര്‍.എ) ഓഫീസ് അറിയിച്ചു.പൗരത്വം നിയമവിരുദ്ധമായി നേടിയ എല്ലാ കേസുകളും പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി 2010 മുതല്‍ പൗരത്വം അനുവദിച്ചവരുടെ കേസുകള്‍ അവലോകനം ചെയ്യുകയാണ്. ബഹ്റൈന്‍ പൗരത്വം നേടാന്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കുന്നുണ്ട്. രാജ്യതാല്‍പര്യങ്ങളെ ഹനിക്കാന്‍ ദേശീയത ദുരുപയോഗം ചെയ്യുകയോ രാജ്യത്തോടുള്ള വിശ്വസ്തതയുടെ കടമയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ രാജ്യത്തിന്റെ ബഹുമാനത്തെയോ വിശ്വാസത്തെയോ ബാധിക്കുന്ന കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്തവര്‍ക്കെതിരെ നിയമപ്രകാരം നിയമനടപടികള്‍ സ്വീകരിക്കും.നിയമങ്ങള്‍, ബഹ്റൈന്റെ സുരക്ഷ, സാമൂഹിക ഐക്യം എന്നിവയോട് പ്രതിജ്ഞാബദ്ധത പുലര്‍ത്തുകയും അതിനെയൊക്കെ ബഹുമാനിക്കുകയും ചെയ്യുന്നവര്‍ക്കാണ് ബഹ്റൈന്‍ പൗരത്വം ലഭിക്കുകയെന്ന് എന്‍.പി.ആര്‍.എ വ്യക്തമാക്കി.

Read More

തി​രു​വ​ന​ന്ത​പു​രം​:​ ​സം​വി​ധാ​യ​ക​ൻ​ ​ര​ഞ്ജി​ത്തി​നെ​തി​രെ​ ​ബംഗാളി ചലച്ചിത്ര നടി ശ്രീലേഖ മിത്ര​യു​ടെ​ ​പ​രാ​തി​യി​ൽ​ ​ഐ.​പി.​സി​ 354​ ​പ്ര​കാ​രം​ ​ജാ​മ്യ​മി​ല്ലാ​ ​വ​കു​പ്പ് ​ചു​മ​ത്തി​ പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​വൈ​കി​ട്ട് ​കൊ​ച്ചി​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​എ​സ്.​ ​ശ്യാം​ ​സു​ന്ദ​റി​ന് ​ന​ടി​ ​ഇ​-​മെ​യി​ലി​ൽ​ ​പ​രാ​തി​ ​ന​ൽ​കു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം​ ​നോ​‌​ർ​ത്ത് ​പൊ​ലീ​സി​നു​ ​കൈ​മാ​റി​യ​തി​നു​ ​പി​ന്നാ​ലെ​ ​രാ​ത്രി​ ​എ​ട്ട​ര​യോ​ടെ​ ​എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു. ഇ​തി​നു​ ​പു​റ​മേ​ ​ഡി.​ജി.​പി​ക്ക് ​ല​ഭി​ച്ച​ 13​പ​രാ​തി​ക​ളും​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ല​ഭി​ച്ച​ ​ഒ​രു​ ​പ​രാ​തി​യും​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​നു​ ​കൈ​മാ​റും.​ ​അ​റ​സ്റ്റും​ ​മ​റ്റ് ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളും​ ​പ്ര​ത്യേ​ക​ ​സം​ഘം​ ​തീ​രു​മാ​നി​ക്കും.​

Read More

റാവല്‍പിണ്ടി: ചരിത്രത്തിലാദ്യമായി പാകിസ്ഥാനെ അവരുടെ നാട്ടില്‍ പോയി ടെസ്റ്റ് മത്സരത്തില്‍ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. ആദ്യ ഇന്നിംഗ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും പത്ത് വിക്കറ്റിന് മത്സരത്തില്‍ പാകിസ്ഥാന്‍ തോല്‍വി വഴങ്ങുകയായിരുന്നു. മുന്‍ താരങ്ങളും ആരാധകരും തോല്‍വിയില്‍ കടുത്ത അമര്‍ഷത്തിലാണ്. പാക് സൂപ്പര്‍താരങ്ങള്‍ക്കെതിരെയും ക്യാപ്റ്റന്‍ ഷാന്‍ മസൂദിനെതിരെയും വലിയ വിമര്‍ശനം ഉയരുന്നുമുണ്ട്. ഈ വിഷയത്തില്‍ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം റമീസ് രാജ. പാകിസ്ഥാന്റെ തോല്‍വിയുടെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ റമീസ് രാജ അതിലൊന്ന് ഇന്ത്യയാണെന്നും അഭിപ്രായപ്പെട്ടു. പാകിസ്ഥാന്റെ പേസ് ബൗളിംഗ് നിരയെ ലോകത്തിലെ എല്ലാ ടീമുകളും ഭയത്തോടെയും ബഹുമാനത്തോടെയുമാണ് കണ്ടിരുന്നത്. ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ എന്നിവരെ ഭയക്കാത്ത ബാറ്റര്‍മാരുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ത്യയാണ് ഇവര്‍ക്കെതിരെ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ലോകത്തിന് കാണിച്ച് കൊടുത്തതെന്നാണ് റമീസ് രാജ പറയുന്നു.ആദ്യമായി നേരിട്ടപ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാരും ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ ആക്രമിച്ച് കളിക്കുന്നതാണ്…

Read More