- ബഹ്റൈൻ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
- നടുറോഡിൽ യുവാവിനെ മർദിച്ച കേസ്; കൊരട്ടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
- കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ കുടുംബസംഗമം സംഘടിപ്പിച്ചു
- 35,000 കോടിയുടെ വമ്പൻ പ്ലാന്റ്; മാരുതി സുസുക്കിയുടെ പുതിയ യുഗത്തിന് തുടക്കം
- വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പാക് ഉപപ്രധാനമന്ത്രിയുടെ കൊച്ചുമകനെതിരെ എഫ്.ഐ.ആർ
- കാഫിർ സ്ക്രീൻഷോട്ട് കേസ്; ജാമ്യത്തിൽ പുറത്തിറങ്ങിയ ജിതിൻ ഭാസ്കറിന് സ്വീകരണം
- ചരിത്രം കുറിച്ച് ഈജിപ്ത്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാർട്ടറിൽ
- ബി.ക്യു.എ അവലോകനത്തിൽ ഇന്ത്യൻ സ്കൂളിന് ‘ഗുഡ്’ റേറ്റിംഗ്
Author: News Desk
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ഉള്‍പ്പടെ മൂന്ന് പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. മുരാരി ബാബു, ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യഹര്‍ജികളാണ് ജസ്റ്റിസ് എ ബദറൂദ്ദീന്റെ ബെഞ്ച് തള്ളിയത്. രണ്ട് കേസുകളിലായാണ് മൂവരും ജാമ്യാപേക്ഷ നല്‍കിയത്. കേസിന്റെ വിധിപകര്‍പ്പ് പുറത്തുവന്നിട്ടില്ല. കേസില്‍ ഇതുവരെ ഒരുപ്രതിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടില്ല. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും അന്വേഷണ സംഘവും എതിര്‍ത്തു. പ്രതികള്‍ക്കെതിരെ ഗൗരവമായ തെളിവുകളുണ്ടെന്നും അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലാണെന്നുമാണ് സര്‍ക്കാരിന്റെ വാദം. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എ പത്മകുമാറിനെ നവംബര്‍ 20 നാണ് എസ് ഐ ടി അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതില്‍ പത്മകുമാര്‍ അടങ്ങുന്ന ബോര്‍ഡിനും വീഴ്ചയുണ്ടായെന്ന കണ്ടെത്തലിന് പിന്നാലെയായിരുന്നു അറസ്റ്റ്.
പാലക്കാട്: പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഷാഫി പറമ്പില്‍ എംപിക്ക് അറസ്റ്റ് വാറന്റ്. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) ആണ് ഷാഫിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ടത്. 2022 ജൂണ്‍ 24 ന് പാലക്കാട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു 2022 ജൂണ്‍ 24 ന് പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചത്. നാല്‍പ്പതോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചന്ദ്രനഗറില്‍ ചെമ്പലോട് പാലത്തിന് സമീപമാണ് ദേശീയപാത ഉപരോധിച്ചത്. കേസില്‍ ഷാഫി പറമ്പിലാണ് ഒന്നാം പ്രതി. ഷാഫി പറമ്പില്‍ കോടതിയില്‍ ഹാജരാവുന്നില്ലെന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. അന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന നിലവില്‍ ഇടതുപക്ഷത്തേക്ക് മാറിയ പി സരിന്‍ കേസില്‍ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയില്‍ ഹാജരായ പി സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു. ഷാഫി…
മനാമ: കറാച്ചിയിലെ ഒരു ഷോപ്പിംഗ് മാളിലുണ്ടായ തീപിടിത്തത്തിൽ നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയുമുണ്ടായ സംഭവത്തിൽ ബഹ്‌റൈൻ അനുശോചിച്ചു. പാകിസ്ഥാൻ സർക്കാരിനയും ജനങ്ങളെയും ഇരകളുടെ കുടുംബങ്ങളെയും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നതായി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രസ്താവനയിൽ ആശംസിച്ചു.
ദാവോസിൽ ട്രംപിനൊപ്പം 7 ഇന്ത്യൻ വ്യവസായ ഭീമന്മാർ, ലോക സാമ്പത്തിക ഫോറത്തിൽ കൂടിക്കാഴ്ച ക്ഷണം കിട്ടിയ പ്രമുഖർ ഇവർ.
ദില്ലി: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ആരംഭിച്ച ലോക സാമ്പത്തിക ഫോറത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ ഏഴ് പ്രമുഖ ബിസിനസുകാർക്ക് ക്ഷണം. ടാറ്റ സൺസ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ, ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ. വിപ്രോ സിഇഒ ശ്രീനി പല്ലിയ, ഇൻഫോസിസ് സിഇഒ സലിൽ എസ് പരേഖ്, ബജാജ് ഫിൻസെർവ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് ബജാജ്, മഹീന്ദ്ര ഗ്രൂപ്പിന്റെ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അനീഷ് ഷാ, ജൂബിലന്റ് ഭാരതിയ ഗ്രൂപ്പിന്റെ സ്ഥാപകനും സഹ-ചെയർമാനുമായ ഹരി എസ് ഭാർതിയ എന്നിവരാണ് സ്വീകരണത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ വ്യവസായികൾ. ഇന്ന് വൈകിട്ട് നടക്കുന്ന ചടങ്ങിൽ ട്രംപിനൊപ്പം ഇന്ത്യയിൽ നിന്നുള്ള ബിസിനസ് പ്രതിനിധികളും പങ്കെടുക്കും. പുതിയ വ്യാപാര കരാർ സംബന്ധിച്ചുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ ദാവോസിലെ ഇന്ത്യയിലെ പ്രമുഖ വ്യവസായികളുടെ സാന്നിധ്യം സാമ്പത്തിക വിദഗ്ധരും ഇന്ത്യൻ നിക്ഷേപകരും പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. അതേസമയം ഗ്രീൻലാൻഡ് വിഷയത്തിൽ ഉൾപ്പടെ നിർണായക ചർച്ചകൾ…
തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയുന്നു, വിജയ് ഒറ്റപ്പെടുന്നു; ഡിഎംകെ പാളയത്തിലേക്ക് ചുവടുമാറ്റി എഐഎഡിഎംകെ എംഎൽഎ; ദിനകരൻ എൻഡിഎയിൽ
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയുന്നു. ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുമെന്ന് വ്യക്തമായ സാഹചര്യത്തിൽ കരുനീക്കങ്ങൾ ശക്തമാക്കി ഡിഎംകെയും എഐഎഡിഎംകെയും തങ്ങളുടെ മുന്നണികളുടെ നില ഭദ്രമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന നടൻ വിജയ് ഒറ്റപ്പെടുന്നത്. തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ ഇതുവരെയും ഒരു സഖ്യകക്ഷിയെയും ഒപ്പം ചേർക്കാൻ ടിവികെയ്ക്ക് സാധിച്ചിട്ടില്ല. എഐഎഡിഎംകെ എംഎൽഎ ഡിഎംകെയിലേക്ക് കൂറുമാറിയതാണ് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ വാർത്ത. അണ്ണാ ഡിഎംകെയിൽ ഒ പനീർശെൽവം പക്ഷക്കാരനായ എംഎൽഎ വൈദ്യലിംഗം നിയമസഭാ സ്‌പീക്കർക്ക് രാജിക്കത്ത് കൈമാറി. ഇദ്ദേഹം ഇന്ന് ഡിഎംകെയിൽ അംഗത്വമെടുക്കും. സംസ്ഥാനത്ത് നിന്നുള്ള മുൻ രാജ്യസഭാംഗമായ ഇദ്ദേഹം മുൻപ് മന്ത്രിപദവിയിലും പ്രവർത്തിച്ചിരുന്നു. ഒ പനീർശെൽവം പക്ഷത്തിന് വലിയ തിരിച്ചടിയാണ് വൈദ്യലിംഗത്തിൻ്റെ കൂറുമാറ്റം. എന്നാൽ എഐഎഡിഎംകെ-ബിജെപി സഖ്യവും കരുനീക്കങ്ങളിൽ പിന്നോട്ടില്ല. ടിടിവി ദിനകരനെ എൻഡിഎ മുന്നണിയിലേക്ക് തിരിച്ചെത്തിച്ചാണ് തങ്ങളുടെ കരുത്ത് ഇവർ വർധിപ്പിച്ചത്. മറ്റന്നാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടക്കുന്ന എൻഡിഎ…
യുഗാന്ത്യം; സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു, 608 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച വനിത.
കാലിഫോര്‍ണിയ: ബഹിരാകാശ രംഗത്തെ ഐതിഹാസിക വനിതകളിലൊരാളായ ഇന്ത്യന്‍ വംശജ സുനിത വില്യംസ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നിന്ന് വിരമിച്ചു. നീണ്ട 27 വര്‍ഷക്കാലം നാസയില്‍ പ്രവര്‍ത്തിച്ച സുനിത വില്യംസ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ മൂന്ന് ദൗത്യങ്ങളിലായി 608 ദിവസം ചെലവഴിച്ചിട്ടുണ്ട്. 2006ലായിരുന്നു സുനിത വില്യംസിന്‍റെ കന്നി ഐഎസ്എസ് യാത്ര. ഇക്കഴിഞ്ഞ 2025 ഡിസംബര്‍ 27ന് സുനിത വില്യംസ് ഔദ്യോഗികമായി വിരമിച്ചതായി നാസ വൃത്തങ്ങള്‍ വ്യക്തമാക്കി. സുനിത വില്യംസിന് നന്ദി പറഞ്ഞ് നാസ മനുഷ്യ ബഹിരാകാശ യാത്രകളില്‍ സുനിത വില്യംസ് ഒരു വഴികാട്ടിയാണെന്നും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ തന്‍റെ നേതൃത്വത്തിലൂടെ പര്യവേക്ഷണത്തിന്‍റെ ഭാവി രൂപപ്പെടുത്തുകയും താഴ്ന്ന ഭൂമി ഭ്രമണപഥത്തിലേക്കുള്ള വാണിജ്യ ദൗത്യങ്ങൾക്ക് സുനി വില്യംസ് വഴിയൊരുക്കുകയും ചെയ്‌തതായി നാസ അഡ്‌മിനിസ്‌ട്രേറ്റര്‍ ജെറഡ് ഐസക്‌മാന്‍ വ്യക്തമാക്കി. ചന്ദ്രനിലേക്ക് നടക്കാനിരിക്കുന്ന ആര്‍ട്ടിമിസ് ദൗത്യത്തിനും ഭാവി ചൊവ്വാ ദൗത്യങ്ങള്‍ക്കും അടിസ്ഥാനമൊരുക്കിയതില്‍ സുനിതയുടെ ശാസ്ത്ര, സാങ്കേതിക വിജ്ഞാനത്തിന് വലിയ പങ്കുള്ളതായും, സുനിത വില്യംസ് തലമുറകള്‍ക്ക് പ്രചോദനമാകുമെന്നും ഐസക്‌മാന്‍ കൂട്ടിച്ചേര്‍ത്തു.…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നതിന് പകരം കൂടുതല്‍ എംഎല്‍എമാരെ സഭയിലെത്തിക്കാനുള്ള നീക്കവുമായി മുസ്ലീംലീഗ്. കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ചോദിക്കേണ്ടതില്ലെന്നാണ് മുസ്ലീംലീഗിന്റെ തീരുമാനം. പകരം വിജയസാധ്യതയുള്ള കൂടുതല്‍ മണ്ഡലങ്ങള്‍ നേടിയെടുക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. യുഡിഎഫില്‍ ലീഗ് പിടി മുറുക്കുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക്, കൂടുതല്‍ സീറ്റ് ആവശ്യപ്പെടാതിരിക്കുന്നതിലൂടെ തടയിടാനാവുമെന്നും പാര്‍ട്ടി കരുതുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളിലാണ് ലീഗ് മത്സരിച്ചത്. പതിനഞ്ച് എണ്ണത്തില്‍ വിജയിക്കുകയും ചെയ്തു. ഇപ്പോള്‍ വിജയസാധ്യതയില്‍ മാത്രമാണ് കേന്ദ്രീകരിക്കുന്നതെന്നും തുടര്‍ച്ചയായി തോല്‍ക്കുന്ന സീറ്റുകള്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള ഘടകകക്ഷികളുമായി വച്ചുമാറുന്നതാണ് ആലോചിക്കുന്നതെന്നും ലീഗിലെ പ്രമുഖ നേതാവ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയതും നഷ്ടപ്പെട്ടതുമായ സീറ്റുകളുടെ വിജയസാധ്യത വിലയിരുത്താന്‍ കോണ്‍ഗ്രസും ലീഗും പരസ്പരം ധാരണയായി. ഇതിന്റെകൂടി അടിസ്ഥാനത്തിലാകും സീറ്റുകള്‍ കൈമാറുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗിന് നഷ്ടപ്പെട്ട 10…
തിരുവനന്തപുരം: കേരളനിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചുമതലക്കാരെ നിശ്ചയിച്ച് ബിജെപി ദേശീയ നേതൃത്വം. ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയ്ക്കാണ് കേരളത്തിന്റെ ഇന്‍ചാര്‍ജ്. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയ്ക്കാണ് സഹചുമതല. ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക ഈ മാസം പ്രഖ്യാപിക്കും. ആദ്യഘട്ടത്തില്‍ 50 സ്ഥാനാര്‍ഥികളെയാകും പ്രഖ്യാപിക്കുക. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവരാകും ആദ്യപട്ടികയില്‍ ഇടം പിടിക്കുക. നേമത്ത് ഇതിനകം തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ കെ സുരേന്ദ്രന്റെയും നടന്‍ കൃഷ്ണകുമാറിന്റെയും ആര്‍ ശ്രീലേഖയുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. ആറന്മുളയില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ മത്സരിച്ചേക്കും. ആലപ്പുഴ ജില്ലയിലെ കായംകുളത്തോ, ആരുരിലോ ആയിരിക്കും ശോഭാ സുരേന്ദ്രന്‍ മത്സരിക്കുകയെന്നാണ് സൂചന. നേമം, വട്ടിയൂര്‍ക്കാവ്, പാലക്കാട് തുടങ്ങിയ ഒട്ടേറെ മണ്ഡലങ്ങളില്‍ വലിയ വിജയപ്രതീക്ഷയിലാണ് ബിജെപി.
തിരുവനന്തപുരം: വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വൻ റോഡ് ഷോ ഒരുക്കി സ്വീകരിക്കുമെന്ന് ബിജെപി. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് മോദിയുടെ സന്ദർശനം. രാവിലെ 11 മണിക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ കാല്‍ ലക്ഷം പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തും. കേരളത്തിനനുവദിച്ച പുതിയ നാല് ട്രെയിനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി തിരുവനന്തപുരത്ത് നിര്‍വഹിക്കും. വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂപ്രിന്റ് മേയര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു . 2030 വരെയുള്ള തിരുവനന്തപുരം വികസനത്തിന്റെ ബ്ലൂപ്രിന്റാണ് നരേന്ദ്രമാദി അവതരിപ്പിക്കുന്നത്.11 മണിയോടെ പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കും. റോഡ് ഷോയ്ക്ക് ശേഷമായിരിക്കും പ്രധാനമന്ത്രി ബിജെപി സമ്മേളത്തിൽ എത്തുക. നരേന്ദ്രമോദി എത്തുന്നതോടെ കോര്‍പ്പറേഷനില്‍ അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്ത് എത്തുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തദ്ദേശ തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെടുകയാണെന്ന്…
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുരാരി ബാബുവിന്റെ വീട്ടിലെ രേഖകൾ പിടിച്ചെടുത്ത് ഇഡി, പരിശോധന അവസാനിപ്പിച്ചു.
കോട്ടയം: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുരാരി ബാബുവിന്റെ വീട്ടിലെ ഇഡി പരിശോധന അവസാനിച്ചു. 13 മണിക്കൂർ നീണ്ട പരിശോധനയാണ് ഇഡി അവസാനിപ്പിച്ചത്. രാവിലെ മുതൽ തുടങ്ങിയ പരിശോധന അവസാനിപ്പിച്ച് ഇഡി സംഘം വീട്ടിൽ നിന്ന് മടങ്ങി. മുരാരി ബാബുവിന്റെ ആസ്തി വിവരങ്ങളുടെ രേഖകൾ, മുരാരിയുടെയും ഭാര്യയുടെയും മകന്റെയും ബാങ്ക് ഇടപാടുകളുടെ രേഖകൾ, വാഹനങ്ങളുടെ രേഖകൾ, വീട് നിർമ്മാണത്തിന്റെ രേഖകൾ തുടങ്ങിയവ ഇഡി സംഘം കസ്റ്റഡിയിലെടുത്തതായാണ് വിവരം. അതേസമയം, ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലെ ഇഡി പരിശോധനയും അവസാനിപ്പിച്ച് ഇഡി സംഘം മടങ്ങി. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇന്ന് 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടത്തുകയാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റി, പത്മകുമാർ, എൻ വാസു അടക്കമുള്ള പ്രതികളുടെ വീടുകളിലാണ് മിന്നൽ പരിശോധന തുടരുന്നത്. സ്വർണക്കൊള്ളയക്ക് പിന്നിലെ കള്ളപ്പണം വെളുപ്പിക്കലിന്‍റെ വ്യാപ്തി കണ്ടെത്തുന്നതിനാണ് ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിൽ മൂന്ന് സംസ്ഥാനങ്ങളിലെ പരിശോധന. വിവിധ സംസ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അതീവ രഹസ്യമായാണ് ഓപ്പറേഷൻ ഗോൾഡൻ ഷാഡോ. നിലവിൽ പ്രതിപ്പട്ടികയിലുള്ളവരുടെ വീടുകൾ,…
