- ‘ഇപ്പോൾ ഞാൻ സിപിഎമ്മിന് കൊള്ളാത്തവനായി; തോറ്റപ്പോൾ പിണറായിയെ ചവിട്ടിത്താഴ്ത്തി’: വെള്ളാപ്പള്ളി നടേശൻ
- ഐ.എൽ.എയുടെ സാമൂഹിക സേവനങ്ങൾക്ക് മന്ത്രിയുടെ അഭിനന്ദനം; പൂർണ പിന്തുണ വാഗ്ദാനം ചെയ്തു
- ലൈസൻസുള്ള ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം സംഭാവന നൽകണം; ബോധവൽക്കരണവുമായി അധികൃതർ
- ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ബഹ്റൈൻ; പുതിയ നിരക്കുകൾ ഇന്ന് മുതൽ
- ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾക്ക് സൗജന്യ തത്സമയ ബസ് ട്രാക്കിംഗ്
- ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കി
- വിസ്മയ കേരളത്തിൽ വേലി കെട്ടേണ്ടത് മനുഷ്യർക്കോ? ഉദ്യോഗസ്ഥ പ്രഭുക്കൾക്കോ?? ബഹ്റൈൻ എ.കെസി.സി
- മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു
Author: News Desk
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടികയിൽ വിശദ പരിശോധനയ്ക്ക് രാഷ്ട്രീയ പാർട്ടികൾ. അർഹരായ വോട്ടർമാർ ഒഴിവായിട്ടുണ്ടോയെന്നത് ബൂത്ത് അടിസ്ഥാനത്തിൽ പരിശോധിക്കും. അന്തിമ പട്ടികയിലും ഒരേ കുടുംബത്തിലുള്ളവർ പല ഭാഗത്തായി എന്ന സ്ഥിതി ചില ബൂത്തുകളിൽ ഉണ്ട്. അർഹതയില്ലാത്തവർ പട്ടികയിൽ കടന്നു കൂടിയെന്ന ആരോപണം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വെള്ളിയാഴ്ച വിളിച്ച യോഗത്തിൽ സി പി എം ഉന്നയിച്ചിരുന്നു. കരടിൽ ഒഴിവാക്കിയ പേരുകൾ സഹിതം അന്തിമ പട്ടികയിൽ ചേർക്കാനായെന്നാണ് പ്രാഥമിക പരിശോധനയിൽ കോൺഗ്രസ് വിലയിരുത്തൽ. അതേസമയം, ഹിയറിംഗ് നടപടികൾക്ക് ശേഷവും പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്കും അർഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ടവർക്കും നിയമപരമായ അപ്പീൽ നൽകാൻ അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിനിടയിൽ ആക്ഷേപങ്ങളോ പരാതികളോ ഉള്ളവർക്ക് അപ്പീൽ സമർപ്പിക്കാവുന്നതാണ്. ഒന്നാം അപ്പീൽ: ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ (ERO) തീരുമാനത്തിനെതിരെ 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 24(a) പ്രകാരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് (ജില്ലാ കളക്ടർ) അപ്പീൽ നൽകാം. തീരുമാനം…
ഇന്ത്യ-അമേരിക്ക വ്യാപാരകരാർ ഏപ്രിലിൽ തന്നെ ! അമേരിക്കയിൽ നാളെ സുപ്രധാന യോഗം, ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ പങ്കെടുക്കും
ദില്ലി : ഇന്ത്യ-അമേരിക്ക വ്യാപാരകരാർ ഏപ്രിലിൽ തന്നെ പ്രവർത്തനക്ഷമമാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം. മാർച്ചിൽ തന്നെ കരാറിൽ ഒപ്പ് വയ്ക്കുമെന്നും കേന്ദ്രം വിശദീകരിച്ചു. കരാറിന്റെ നിയമവശങ്ങൾ വിലയിരുത്താൻ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗം നാളെ തുടങ്ങും. അമേരിക്കയിലാണ് 3 ദിവസത്തെ യോഗം ചേരുന്നത്. അമേരിക്കക്ക് പിന്നാലെ ബ്രിട്ടൻ, ഒമാൻ എന്നീ രാജ്യങ്ങളുമായുള്ള കരാറുകളും ഏപ്രിലിൽ നിലവിൽ വരുമെന്ന് മന്ത്രാലയം വിശദീകരിച്ചു. അമേരിക്കയിലെ സുപ്രീം കോടതി വിധിയെ തുടർന്ന് ഡോണൾഡ് ട്രംപിന്റെ താരിഫ് നീക്കങ്ങൾ മന്ത്രാലയം നിരീക്ഷിച്ച് വിലയിരുത്തുകയാണ്. പ്രതികാര നടപടിയുടെ ഭാഗമായി വിവിധ രാജ്യങ്ങൾക്ക് മേൽ ട്രംപ് ചുമത്തിയ താരിഫുകൾ സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് പുതിയ പ്രതിസന്ധി. ട്രംപ്, തന്റെ അധികാര പരിധി ലംഘിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്ന് വിധിയിൽ വ്യക്തമാണ്. അതിനിടെ, പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീംകോടതി വിധിക്കെതിരെ ട്രംപ് രംഗത്തെത്തി. വിധി നിരാശാജനകമെന്നും ബദൽ നിയമങ്ങളുപയോഗിച്ച് ഇറക്കുമതി തീരുവകൾ…
ഉദ്യോഗസ്ഥരുടെ കൈയും കാലും തല്ലിയൊടിക്കുമെന്ന് ദേവികുളം എം.എല്‍.എ; നിയമം നോക്കുമെന്ന് വനിതാ തഹസില്‍ദാര്‍
മൂന്നാര്‍: റവന്യു ഉദ്യോഗസ്ഥരുടെ കൈയും കാലും തല്ലിയൊടിക്കുമെന്ന് ദേവികുളം എം.എല്‍.എ. എ. രാജയുടെ ഭീഷണി.കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയാണ് എം.എല്‍.എയെ പ്രകോപിപ്പിച്ചത്. മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ സി.വി. ഗായത്രിയെയാണ് എം.എല്‍.എ. ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.റവന്യു ഉദ്യോഗസ്ഥരെ അടിക്കുമെന്ന് എം.എല്‍.എ. സംസാരത്തിനിടെ ഭീഷണിപ്പെടുത്തുന്നത് പുറത്തുവന്നിട്ടുണ്ട്. നിയമം നോക്കിയാല്‍ നാട്ടില്‍ കെട്ടിടങ്ങള്‍ ഉയരില്ലെന്ന് എം.എല്‍.എ. ഫോണ്‍ കോളില്‍ പറയുന്നു. നിയമപരമായ കാര്യങ്ങളേ തനിക്കു ചെയ്യാന്‍ കഴിയൂ എന്നാണ് ഭീഷണിക്ക് തഹസില്‍ദാര്‍ മറുപടി നല്‍കിയത്.
‘യോഗത്തിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോകേണ്ടി വന്നു, അപമാനിച്ചത് ഡിസിസി ജനറൽ സെക്രട്ടി’; വെളിപ്പെടുത്തലുമായി ആര് രശ്മി
കൊല്ലം: തന്നെ അപമാനിച്ചത് ഡിസിസി ജനറൽ സെക്രട്ടറി ഒ രാജനാണെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന മുൻ മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറി ആര് രശ്മി ആരോപിച്ചു. ഡിസിസി ജനറൽ സെക്രട്ടറി തന്നോട് വളരെ മോശമായിട്ടാണ് സംസാരിച്ചത്. പരാതി നൽകിയിട്ടും നേതാക്കള്‍ നടപടിയെടുത്തില്ല. ഒരു യോഗത്തിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോകേണ്ടി വന്നു. കൊടിക്കുന്നിൽ സുരേഷ് അനുനയ ചർച്ച നടത്തിയിരുന്നു. പാർട്ടി വിടരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത്തവണ അയിഷ പോറ്റി മത്സരിക്കട്ടെയെന്നും രശ്മിക്ക് ഇനിയും അവസരം ഉണ്ടെന്നായിരുന്നു കൊടിക്കുന്നിലിന്റെ മറുപടി. തനിക്കെതിരെ പല പ്രചരണങ്ങൾ നടക്കുന്നുണ്ട്. സാമ്പത്തിക തിരിമറി ഉന്നയിക്കുന്നു. അത്തരത്തിൽ തിരിമറി ഉണ്ടെങ്കിൽ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് നൽകട്ടെ. തെരുവ് പട്ടികൾ കുരയ്ക്കട്ടെയെന്നും അതിനെല്ലാം മറുപടി കൊടുക്കാനില്ലെന്നും രശ്മി പറഞ്ഞു. കൊട്ടാരക്കരയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രശ്മിയുടെ പ്രതികരണം. ഇന്ന് ഉച്ചയോടെയാണ് ബിജെപി സംസ്ഥാൻ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ച് ആർ രശ്മി ബിജെപിയിൽ ചേര്‍ന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ…
കോഴിക്കോട്ടെ ബസ് ഡ്രൈവർ, രാത്രി താഴത്ത് റോഡിൽ നിർത്തിയിട്ട ടാക്സി കാറിൽ അജ്മലിനെ കണ്ട് സംശയം, എംഡിഎംഎയുമായി അറസ്റ്റിൽ
കോഴിക്കോട്: എംഡിഎംഎയുമായി ബസ് ഡ്രൈവർ കോഴിക്കോട് പിടിയിൽ. വെങ്ങളം സ്വദേശി അജ്മൽ റഫീഖ് ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും നിരോധിക രാസലഹരിയായ 7 ഗ്രാം എംഡിഎംഎ പിടികൂടി. കോഴിക്കോട് അന്നശ്ശേരി റൂട്ടിൽ ഓടുന്ന ബസുകളിലെ ഡ്രൈവർ ആണ് അജ്മൽ റഫീഖ്. ലഹരിക്കടിമയായ റഫീഖ് ഡാൻസാഫ് സംഘത്തിൻറെ നിരീക്ഷണത്തിൽ ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രി വേങ്ങേരി റോഡ് സൈഡിൽ നിർത്തിയിട്ട കാർ പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘം സംശയത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് പ്രതി കുടുങ്ങിയത്.വേങ്ങേരി ചോറൂണി പൊയിൽ താഴത്ത് റോഡിനോട് ചേർന്നുള്ള വയലിൽ നിർത്തിയിട്ട വെള്ള ടാക്സി കാറിലാണ് അജ്മലിനെ കണ്ടത്. പരിശോധനയിൽ കാറിനുള്ളിൽ ഉണ്ടായിരുന്ന അജ്മലിന്റെ പോക്കറ്റിൽ നിന്നും എംഡിഎംഎ പിടികൂടുകയായിരുന്നു. എംഡിഎംഎ വിൽക്കുന്നതിനായാണ് പ്രതി രാത്രി സ്ഥലത്ത് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാളിൽ നിന്നും 2500 രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി. ചേവായൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ നിമിൻ.കെ.ദിവാകരൻ, അബ്ദു റഹ്മാൻ എന്നിവരുടെ…
ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ, ആർട്ടറി ഫോർസെപ്സ് ഉപകരണം പുറത്തെടുത്തു
കൊച്ചി: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ ഉഷ ജോസഫ് കുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ ഉപകരണം പുറത്തെടുത്തു. ഉഷയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. ഉഷയുടെ ശരീരത്തിൽ നിന്നും ആർട്ടറി ഫോർസെപ്സ് (Artery forceps) എന്ന ശസ്ത്രക്രിയാ ഉപകരണമാണ് പുറത്തെടുത്തത്. വയറ്റിൽ ഉപകരണം കുടുങ്ങിയതിനെ തുടര്‍ന്ന് 5 വര്‍ഷമായി ഉഷ വേദന സഹിച്ച് കഴിയുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് അമൃത ആശുപത്രിയിലെ ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ഒ.വി സുധീർ, യൂറോളജി വിഭാഗം മേധാവി ഡോ. കെ. വി സഞ്ജീവൻ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. രാധാമണി. കെ എന്നിവരാണ് നേതൃത്വം നൽകിയത്.കേരള സർക്കാർ നിർദ്ദേശിച്ച എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, സർജറി വിഭാഗം മേധാവി ഡോ. അബ്ദുൾ സിയാദ് എ. കെ എന്നിവരും ശസ്ത്രക്രിയയിൽ ഉടനീളം സന്നിഹിതരായിരുന്നു
കേരളത്തിലെ വോട്ടർ പട്ടികയിൽ നിന്ന് 9 ലക്ഷം പേർ പുറത്ത്, എസ്ഐആർ അന്തിമ വോട്ടർ പട്ടിക; പേരുണ്ടോ എന്ന് പരിശോധിക്കാം
തിരുവനന്തപുരം: കേരളത്തിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാരാണ് ഉൾപ്പെട്ടത്. വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത് ഒമ്പത് ലക്ഷത്തോളം പേരാണ്. കൃത്യമായി 8,97,211 പേർ വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്തായി. ഇനിയും വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാൻ അവസരമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടര്‍ ഐഡി നമ്പർ, പേര്, ബന്ധുവിന്റെ പേര് ,മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം. https://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റിൽ നിങ്ങളുടെ വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചോ, പേര്, ബന്ധുവിന്റെ പേര്, ജനന തീയതി/ വയസ് ഉപയോഗിച്ചോ, മൊബൈൽ ഉപയോഗിച്ചോ പരിശോധിക്കാവുന്നതാണ്. കൂടാതെ പ്രത്യേക തീവ്ര പുതുക്കൽ 2026ന്റെ ബൂത്ത് തല വോട്ടർ പട്ടിക പരിശോധിക്കാവുന്നതാണ്. അതിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.ceo.kerala.gov.in/…
തിരുവനന്തപുരം: വേളിയില്‍ കടലില്‍ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹം കരയ്ക്കെത്തിച്ചു.കൈകള്‍ തുണികൊണ്ട് കൂട്ടിക്കെട്ടിയ നിലയിലുള്ള മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമാണ് തോന്നിക്കുന്നത്. 40-50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് തുമ്പ പോലീസ് അറിയിച്ചു. രാവിലെ വേളി പള്ളിക്കു സമീപം മൃതദേഹം കടലില്‍ ഒഴുകിനടക്കുന്നത് കണ്ട മത്സ്യത്തൊഴിലാളികളാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് മൃതദേഹം പുറത്തെത്തിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.ആരെങ്കിലും കൊലപ്പെടുത്തി കടലില്‍ തള്ളിയതാണോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്ന് തുമ്പ പോലീസ് അറിയിച്ചു.
തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുമായിരുന്ന ആര്. രശ്മി ബി.ജെ.പിയില്‍ ചേര്‍ന്നു.മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് രശ്മി അംഗത്വം സ്വീകരിച്ചത്. സി.പി.എം. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ഐഷ പോറ്റിയെ കൊട്ടാരക്കരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പ്രതിഷേധിച്ചാണ് രശ്മി പാര്‍ട്ടി വിട്ടതെന്നറിയുന്നു. രശ്മി ഇക്കുറിയും കൊട്ടാരക്കരയില്‍ യു.ഡി.എഫ്. സ്ഥാനാര്ത്ഥിത്വംപ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് ഐഷ പോറ്റി കോണ്‍ഗ്രസിലെത്തിയത്. ഇതോടെ രശ്മി രണ്ട് നിബന്ധനകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നില്‍ വെച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ സാമ്പത്തിക ബാധ്യത പാര്‍ട്ടി തീര്‍ക്കണമെന്നും യു.ഡി.എഫ.് അധികാരത്തില്‍ വന്നാല്‍ ബോര്‍ഡ്- കോര്പറേഷന് സ്ഥാനങ്ങള്‍ ഏതെങ്കിലുമൊന്ന് നല്‍കണമെന്നുമായിരുന്നു രശ്മിയുടെ ആവശ്യം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഈ ആവശ്യങ്ങള്‍ അംഗീകരിക്കാതിരുന്നതോടെയാണ് രശ്മി പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചത്.ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന രശ്മി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.എന്‍. ബാലഗോപാലിനെതിരെയാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ഇത്തവണ രശ്മി കൊട്ടാരക്കരയില്‍ എന്‍.ഡി.എ.…
മനാമ: ബഹ്റൈനിലെ ചരിത്രപ്രാധാന്യമുള്ള നഗരമായ മുഹറഖിന്റെ വികസന പദ്ധതി അന്ത്യഘട്ടത്തിലെത്തിയെന്ന് ഭവന- നഗരാസൂത്രണ മന്ത്രി അംന അല്‍ റുഹൈമി അറിയിച്ചു.പദ്ധതി ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. മാതൃകാ വീടുകളുടെ നിര്‍മ്മാണം 92 ശതമാനമായി. പ്രദേശത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ 60 ശതമാനവും വിസിറ്റേഴ്സ് സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം 82 ശതമാനവുമായിട്ടുണ്ടെന്നും പാര്‍ലമെന്റില്‍ ഹമദ് അല്‍ ദോയിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
