- ബഹ്‌റൈൻ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
- നടുറോഡിൽ യുവാവിനെ മർദിച്ച കേസ്; കൊരട്ടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
- കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ കുടുംബസംഗമം സംഘടിപ്പിച്ചു
- 35,000 കോടിയുടെ വമ്പൻ പ്ലാന്റ്; മാരുതി സുസുക്കിയുടെ പുതിയ യുഗത്തിന് തുടക്കം
- വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പാക് ഉപപ്രധാനമന്ത്രിയുടെ കൊച്ചുമകനെതിരെ എഫ്.ഐ.ആർ
- കാഫിർ സ്ക്രീൻഷോട്ട് കേസ്; ജാമ്യത്തിൽ പുറത്തിറങ്ങിയ ജിതിൻ ഭാസ്കറിന് സ്വീകരണം
- ചരിത്രം കുറിച്ച് ഈജിപ്ത്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാർട്ടറിൽ
- ബി.ക്യു.എ അവലോകനത്തിൽ ഇന്ത്യൻ സ്‌കൂളിന് ‘ഗുഡ്’ റേറ്റിംഗ്
Author: News Desk
ദാവോസ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥാപിച്ച ‘സമാധാന സമിതി’ (ബോര്‍ഡ് ഓഫ് പീസ്) വ്യാഴാഴ്ച നിലവില്‍ വന്നു. ആദ്യം ഗാസയിൽ സുസ്ഥിര സമാധാനമുണ്ടാക്കുക, പിന്നീട് ആഗോള സംഘര്‍ഷ പരിഹര വേദിയായി മാറ്റുക എന്നതാണ് സമിതിയുടെ ലക്ഷ്യം. സമിതിയില്‍ 19 രാജ്യങ്ങള്‍ ഒപ്പിട്ടു. അതേസമയം സമിതിയില്‍ ചേരാന്‍ ഇന്ത്യ താത്പര്യം കാണിച്ചില്ല. പാകിസ്ഥാന്‍ സമിതിയില്‍ ചേര്‍ന്നിട്ടുമുണ്ട്. അര്‍ജന്റീന, അര്‍മേനിയ, അസര്‍ബൈജാന്‍, ബഹ്‌റൈന്‍, ബലറൂസ്, ഈജിപ്റ്റ്, ഹംഗറി, കസാഖിസ്ഥാന്‍, മൊറോക്കോ, യുഎഇ, സൗദി അറേബ്യ, വിയറ്റ്‌നാം അടക്കമുള്ള രാജ്യങ്ങള്‍ സമിതിയിലുണ്ട്. ഇന്ത്യ, റഷ്യ ഉള്‍പ്പെടെയുള്ള പ്രമുഖ രാജ്യങ്ങളെല്ലാം സമിതിയില്‍ ചേരാതെ വിട്ടുനില്‍ക്കുന്നു. ജര്‍മനി, ഇറ്റലി, പരാഗ്വെ, സ്ലോവേനിയ, തുര്‍ക്കി, യുക്രൈന്‍ അടക്കമുള്ള രാജ്യങ്ങളും സമിതിയോട് മുഖം തിരിച്ചാണുള്ളത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തിലാണ് സമിതി നിലവില്‍ വരികയാണെന്നു ട്രംപ് പ്രഖ്യാപിച്ചത്. സമാധാന സമിതിയുടെ പ്രമാണ രേഖ, മുദ്ര എന്നിവയും പുറത്തിറക്കിയിട്ടുണ്ട്. 19 രാജ്യങ്ങള്‍ ഈ പ്രമാണ രേഖയിലാണ് ഒപ്പിട്ടത്. ഐക്യരാഷ്ട്ര സഭയ്ക്ക് ബദലായാണ് ഈ…
ബിജെപി അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്ണക്കൊള്ളക്കാര് ജയിലില്‍; ‘ഇത് മോദിയുടെ ഗ്യാരന്റി’
തിരുവനന്തപുരം: കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളക്കാരെ ജയില്‍ ആക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടതുസര്‍ക്കാര്‍ ശബരിമലയെ കൊള്ളയടിച്ചെന്നും മോദി പറഞ്ഞു. ശബരിമലയുടെ വിശ്വാസത്തെ തകര്‍ക്കാന്‍ ലഭിച്ച ഓരോ അവസരവും ഭരിക്കുന്നവര്‍ പാഴാക്കിയില്ല. ബിജെപി സര്‍ക്കാര്‍ ഉണ്ടായാല്‍ മുഴുവന്‍ ആരോപണങ്ങളെ കുറിച്ചും അന്വേഷണം നടത്തും. തെറ്റുചെയ്തവര്‍ എല്ലാവരും ജയിലില്‍ ആകുമെന്നത് മോദിയുടെ ഗാരന്റിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇടതുസര്‍ക്കാരിന്റെ കാലത്ത് ബാങ്കില്‍ നിക്ഷേപിച്ച പണം പോലും സുരക്ഷിതമല്ല. സഹകരണ ബാങ്കിലെ അഴിമതി കാരണം സാധാരണക്കാരുടെ പണമാണ് അപഹരിച്ചത്. ഇവര്‍ക്ക് കടുത്ത ശിക്ഷ നല്‍കേണ്ടതാണ്. ബിജെപിക്ക് ഭരിക്കാന്‍ അവസരം ലഭിച്ചാല്‍ മോഷ്ടിച്ചവരില്‍നിന്നും പണം ഈടാക്കി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലും ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ വേണം. ‘യുവാക്കള്‍ക്ക് തൊഴില്‍ സൃഷ്ടിക്കാനുള്ള പദ്ധതി എന്‍ഡിഎയുടെ പക്കലുണ്ട്. ഇതിന്റെ ഗുണം കേരളത്തിനും ലഭിക്കണമെങ്കില്‍ ഇവിടെയും ഒരു ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ ആവശ്യമാണെന്നും മോദി പറഞ്ഞു. കേരളത്തിലെ എല്ലാ റെയില്‍വേ ലൈനുകളും വൈദ്യുതീകരിച്ചു. റെയില്‍ വികസനത്തില്‍ വലിയ മാറ്റം വന്നു.…
‘അഹമ്മദാബാദില്‍ തുടങ്ങിയ മാറ്റം തിരുവനന്തപുരത്തും എത്തി, കേരളം ബിജെപിയില്‍ വിശ്വസിക്കുന്നു; ഇനി മാറാത്തത് മാറും’
തിരുവനന്തപുരം: അഹമ്മദാബാദില്‍ തുടങ്ങിയ മാറ്റം തിരുവനന്തപുരത്തും എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം ബിജെപിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ തുടങ്ങിയെന്നും തിരുവനന്തപുരത്തെ മാതൃകാനഗരമാക്കുമെന്നും മോദി പറഞ്ഞു. കേരളം മാറി മാറി ഭരിക്കുന്ന എല്‍ഡിഎഫിനും യുഡിഎഫിനും ഓരേ അജന്‍ഡയാണെന്നും അത് അഴിമതി, വര്‍ഗീയത, പ്രീണനം, നിരുത്തരവാദിത്വം എന്നിവയാണെന്നും മോദി പറഞ്ഞു. ബിജെപിയുടെത് വികസനപക്ഷമാണ്. ത്രിപുര മാറി, ബംഗാള്‍ മാറി, എന്താണ് കേരളത്തില്‍ സംഭവിക്കാത്തത്?. അതിന് – എല്‍ഡിഎഫ് യുഡിഎഫ് കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും കേരള ജനത അല്‍പം കൂടി ചിന്തിക്കണമെന്നും മോദി പറഞ്ഞു. നമസ്‌കാരം തിരുവനന്തപുരം എന്ന് മലയാളത്തില്‍ പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ഭഗവാന്‍ പത്മനാഭ സ്വാമിയുടെ മണ്ണില്‍ വരികയെന്നത് തന്റെ സൗഭാഗ്യമാണ്. നാരായണഗുരുദേവന്റെ അറിവിനും അയ്യങ്കാളിയുടെ മാര്‍ഗദര്‍ശനത്തിന് മുന്നില്‍ മന്നത്ത് പത്മനാഭന്റെ നിസ്വാര്‍ഥ സേവനത്തിന് മുന്നില്‍ നമസ്‌കരിക്കുന്നു. തിരുവനന്തപുരത്തെ ലക്ഷക്കണക്കിന് ബിജെപി പ്രവര്‍ത്തകരുടെ ആഗ്രഹം സഫലമായിരിക്കുകയാണ്. എല്ലാവര്‍ക്കും നമസ്‌കാരം. കേരളം പരിവര്‍ത്തനത്തിന്റെ പാതയിലാണെന്നും മോദി പറഞ്ഞു. ഇത്തവണത്തെ നിങ്ങളുടെ ആവേശം കാണുമ്പോള്‍ കേരളത്തില്‍ ഇത്തവണ മാറ്റം…
രണ്ടു തലമുറകളെ ഒരുമിപ്പിച്ച് ആസ്പയര്‍ ഫോര്‍മുല മോട്ടോര്‍സ്‌പോര്‍ട്ട് സിംഗിള്‍ സീറ്റര്‍ ടെസ്റ്റ്
മനാമ: അബുദാബിയുടെ ഓട്ടോണമസ് റേസിംഗ് ലീഗായ എ2ആര്‍.എല്‍. നടത്തുന്ന അഡ്വാന്‍സ്ഡ് ടെക്നോളജി റിസര്‍ച്ച് കൗണ്‍സില്‍ കമ്പനിയായ ആസ്പയര്‍ ഫോര്‍മുല മോട്ടോര്‍സ്‌പോര്‍ട്ട് (എ.എഫ്.എം) ബഹ്‌റൈനില്‍ സിംഗിള്‍ സീറ്റര്‍ ടെസ്റ്റ് സംഘടിപ്പിച്ചു.സാഖിറിലെ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന മത്സരം രണ്ടു തലമുറകളെ ഒരുമിച്ചു കൊണ്ടുവന്നു. മത്സരത്തില്‍ സിംഗിള്‍ സീറ്റര്‍ പ്രകടനത്തിന്റെയും മോട്ടോര്‍സ്‌പോര്‍ട്ട് എഞ്ചിനീയറിംഗിന്റെയും പരിണാമം പ്രകടമായി.എമേഴ്സണ്‍ ഫിറ്റിപാല്‍ഡിയും എമ്മോ ഫിറ്റിപാല്‍ഡിയും തയ്യാറെടുപ്പിന് നേതൃത്വം നല്‍കി. അന്താരാഷ്ട്ര സിംഗിള്‍ സീറ്റര്‍ മത്സരങ്ങളില്‍ മത്സരിക്കുന്ന ഡ്രൈവര്‍മാരെ പിന്തുണയ്ക്കുന്ന വിശാലമായ ഒരു പരിപാടിയുടെ ഭാഗമാണ് എ.എഫ്.എം.സിന്റെ ബഹ്റൈന്‍ ടെസ്റ്റ്.എ.എഫ്.എം.സിന്റെ സിംഗിള്‍ സീറ്റര്‍ ടെസ്റ്റിംഗ് പ്രോഗ്രാമിന് ആതിഥേയത്വം വഹിക്കുന്നതിലും അന്താരാഷ്ട്ര റേസിംഗ് ലാഡറില്‍നിന്നുള്ള ഡ്രൈവര്‍മാരെ ബഹ്റൈനിലേക്ക് സ്വാഗതം ചെയ്യുന്നതിലും സന്തോഷമുണ്ടെന്ന് ബി.ഐ.സി. ചീഫ് എക്‌സിക്യൂട്ടീവ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഈസ അല്‍ ഖലീഫ പറഞ്ഞു.
ബംഗലൂരു: ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്ക് സിദ്ധരാമയ്യ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. മോട്ടോര്‍ വാഹനങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്യുന്നതിന് ടാക്‌സി അഗ്രഗേറ്റര്‍മാര്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കാന്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഒല, ഊബര്‍, റാപ്പിഡോ പോലുള്ള ടാക്‌സി അഗ്രഗേറ്ററുകള്‍, ബൈക്ക് ടാക്‌സി വെല്‍ഫെയര്‍ അസോസിയേഷന്‍, ഏതാനും ഇരുചക്ര വാഹന ഉടമകള്‍ എന്നിവര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ അനുവദിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി എം ജോഷി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കോണ്‍ട്രാക്ട് കാരിയേജുകളായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാനും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 74(2) അനുസരിച്ച് ആവശ്യമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സര്‍ക്കാര്‍ നടപടി ശരിവെക്കുകയായിരുന്നു. ഈ സിംഗിള്‍ ബെഞ്ച്…
ശബരിമലയുമായി അടുത്ത് പ്രവര്‍ത്തിച്ചവര്‍ക്ക് മാനക്കേടും ജയില്‍വാസവും; 12 വര്‍ഷം മുന്‍പേ പ്രവചനം, ചര്‍ച്ചയായി 2014ലെ ദേവപ്രശ്‌നം
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരും തന്ത്രിയും ഉദ്യോഗസ്ഥരും ജയിലിലായ പശ്ചാത്തലത്തില്‍ 2014ല്‍ നടന്ന ശബരിമല ദേവപ്രശ്‌നം ചര്‍ച്ചയാകുന്നു. ക്ഷേത്രം നടത്തിപ്പുകാര്‍ക്ക് കേസും ജയില്‍വാസവും അനുഭവിക്കേണ്ടി വരുമെന്നാണ് അന്ന് ദേവപ്രശ്‌നത്തില്‍ പ്രവചിച്ചത്. അന്ന് ക്ഷേത്രവുമായി അടുത്ത് പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഇന്ന് സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായി ജയിലില്‍ കഴിയുന്നത്. 2014 ജൂണ്‍ 18നാണ് പ്രശസ്ത ജ്യോതിഷികളായ ചെറുവള്ളി നാരായണന്‍ നമ്പൂതിരി, കൂറ്റനാട് രാവുണ്ണിപ്പണിക്കര്‍, തൃക്കുന്നപ്പുഴ ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ദേവപ്രശ്‌നം നടന്നത്. 2017ല്‍ ശബരിമലയിലെ കൊടിമരം പുതുക്കി പണിയുന്നതിനും പതിനെട്ടാം പടിയുടെ സ്ഥാനമോ അളവോ മാറ്റാതെ ഭക്തര്‍ക്ക് പിടിച്ചുകയറാന്‍ കൈവരികള്‍ നിര്‍മ്മിക്കുന്നതിനും അനുവാദം നല്‍കിയതും ഈ ദേവപ്രശ്‌നത്തിലൂടെയായിരുന്നു. അതോടൊപ്പം തന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും അന്ന് നല്‍കിയിരുന്നു. ഹിന്ദു വിശ്വാസമനുസരിച്ച് ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് അഹിതമായ കാര്യങ്ങള്‍ അവിടെ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും ക്ഷേത്രത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങളില്‍ ദേവഹിതം…
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജില്‍ നിന്നും പുത്തരിക്കണ്ടം മൈതാനത്തിലേക്ക് മോദി റോഡ് ഷോ നടത്തി. മോദിക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ വന്‍തോതില്‍ ബിജെപി പ്രവര്‍ത്തകര്‍ തിരുവനന്തപുരം നഗരത്തിലെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ റോഡ് ഷോ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. തമ്പാനൂരില്‍ നാലു ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്യും. ഇതില്‍ മൂന്നെണ്ണം അമൃത് ഭാരത് ട്രെയിനുകളാണ്. തൃശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനും പ്രധാനമന്ത്രി ഓണ്‍ലൈനായി ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് പുത്തരിക്കണ്ടം മൈതാനത്തില്‍ ബിജെപി പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ട്വന്റി20 പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേരുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ചടങ്ങില്‍ ഉണ്ടാകും.
മനാമ: 2024–2025 അധ്യയന വർഷത്തിലെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) പരീക്ഷകളിൽ മികച്ച വിജയം നേടിയതിനു ഇന്ത്യൻ സ്‌കൂളിന് ഏഴ് സി.ബി.എസ്.ഇ ഗൾഫ് സഹോദയ അവാർഡുകൾ ലഭിച്ചു. ജനുവരി 3 മുതൽ 6 വരെ കൊച്ചിയിൽ നടന്ന 38-ാമത് വാർഷിക പ്രിൻസിപ്പൽമാരുടെ സമ്മേളനത്തിൽ സിബിഎസ്ഇ ഗൾഫ് സഹോദയ ഈ നേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐ.എസ്. ബി) പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി അവാർഡുകൾ സ്വീകരിച്ചു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഓവറോൾ ഗൾഫ് ടോപ്പറായി ഉയർന്നുവന്ന വിദ്യാർത്ഥിനി ശ്രേയ മനോജിന്റെ മികച്ച പ്രകടനമാണ് ഈ ശ്രദ്ധേയമായ വിജയത്തിന്റെ പ്രത്യേകത. പുനർമൂല്യനിർണ്ണയത്തിന് ശേഷം, അവർ 500 ൽ 494 മാർക്ക് നേടി (98.8 ശതമാനം) ഗൾഫ് ടോപ്പറായി. ഫസ്റ്റ് ബഹ്‌റൈൻ ടോപ്പറും ശ്രേയ മനോജ് തന്നെയാണ്. ജോയൽ സാബു 500 ൽ 493 മാർക്ക് നേടി രണ്ടാമത്തെ സ്കൂൾ ടോപ്പറായിരുന്നു. സയൻസ് സ്ട്രീമിൽ മൂന്നാം ഓവറോൾ ഗൾഫ് ടോപ്പറും ഒന്നാം ബഹ്‌റൈൻ ടോപ്പറുമാണ് ജോയൽ…
‘രോഹിത് പരാജയപ്പെടാനായി ഇന്ത്യൻ ടീമിലെ ചിലര്‍ കാത്തിരുന്നു’, വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യൻ താരം
കൊല്‍ക്കത്ത: അടുത്ത വര്‍ഷം ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മക കളിക്കാന്‍ ഇന്ത്യൻ ടീമിലെ ചിലര്‍ താല്‍പര്യപ്പെടുന്നില്ലെന്ന് മുന്‍ ഇന്ത്യൻ താരം മനോജ് തിവാരി. അവരാണ് രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയതിന് പിന്നിലെന്നും അവരിപ്പോള്‍ രോഹിത് പരാജയപ്പെടുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും മനോജ് തിവാരി ഇന്‍സൈഡ് സ്പോര്‍ട്ടിനോട് പറഞ്ഞു. രോഹിത് പരാജയപ്പെട്ടാല്‍ അവര്‍ക്ക് അദ്ദേഹത്തെ ലോകകപ്പ് ടീമില്‍ നിന്ന് ആ കാരണം പറഞ്ഞ് ഒഴിവാക്കാനാവുമെന്നും തിവാരി വ്യക്തമാക്കി. ചാമ്പ്യൻസ് ട്രോഫി കിരീടം നേടിക്കൊടുത്ത ഒരു നായകനെ സ്ഥാനത്തുനിന്ന് മാറ്റുന്നത് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് തിവാരി ചോദിച്ചു. രോഹിത് ഏകദിന ലോകകപ്പ് കളിക്കുന്നത് മാനേജ്‌മെന്റ് ആഗ്രഹിക്കുന്നില്ല എന്നാണോ ഇതിനർത്ഥമെന്നും തിവാരി സംശയം പ്രകടിപ്പിച്ചു. ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി നേടിയില്ലായിരുന്നെങ്കിൽ, ന്യൂസിലൻഡിനെതിരായ പ്രകടനം മുൻനിർത്തി സെലക്ടർമാർ അദ്ദേഹത്തെ പുറത്താക്കുമായിരുന്നു. എന്നാൽ ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും നടത്തിയ പ്രകടനത്തിലൂടെ താൻ ഇന്നും കരുത്തനാണെന്ന് രോഹിത് തെളിയിച്ചു. മൂന്ന് ഇരട്ട സെഞ്ചുറി നേടിയ രോഹിത്തിന് അർഹമായ ബഹുമാനം നൽകണമെന്നും മനോജ് തിവാരി പറഞ്ഞു.…
തിരുവനന്തപുരം: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ച് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. മോദി പങ്കെടുക്കുന്ന ചടങ്ങില്‍ ട്വന്റി ട്വന്റി കണ്‍വീനര്‍ സാബു എം ജേക്കബ് പങ്കെടുക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ട്വന്റി ട്വന്റി കണ്‍വീനര്‍ സാബു എം ജേക്കബും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ട്വന്റി ട്വന്റി പാര്‍ട്ടി വികസനം നടപ്പാക്കുന്ന പാര്‍ട്ടിയാണ്. സാബു ജേക്കബ് നാട്ടിലെ വലിയൊരു തൊഴില്‍ ദാതാവാണ്. വികസിത കേരളത്തിന്റെ വലിയൊരു ഭാഗമായി ട്വന്റി ട്വന്‍രി നാട്ടില്‍ തുടരണമെന്നാണ് എന്‍ഡിഎ ആഗ്രഹിക്കുന്നത്. നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് ഇത്തവണ വരാന്‍ പോകുന്നത്. കഴിഞ്ഞ 10 വര്‍ഷം ഭരിച്ച ഇടതുമുന്നണി നാടിനെ നശിപ്പിച്ചുവെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ വികസിത കേരളം എന്ന എന്‍ഡിഎ മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാടിന് ജനം പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി ഒറ്റക്കെട്ടായി…
