- ബഹ്റൈൻ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
- നടുറോഡിൽ യുവാവിനെ മർദിച്ച കേസ്; കൊരട്ടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
- കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ കുടുംബസംഗമം സംഘടിപ്പിച്ചു
- 35,000 കോടിയുടെ വമ്പൻ പ്ലാന്റ്; മാരുതി സുസുക്കിയുടെ പുതിയ യുഗത്തിന് തുടക്കം
- വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പാക് ഉപപ്രധാനമന്ത്രിയുടെ കൊച്ചുമകനെതിരെ എഫ്.ഐ.ആർ
- കാഫിർ സ്ക്രീൻഷോട്ട് കേസ്; ജാമ്യത്തിൽ പുറത്തിറങ്ങിയ ജിതിൻ ഭാസ്കറിന് സ്വീകരണം
- ചരിത്രം കുറിച്ച് ഈജിപ്ത്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാർട്ടറിൽ
- ബി.ക്യു.എ അവലോകനത്തിൽ ഇന്ത്യൻ സ്കൂളിന് ‘ഗുഡ്’ റേറ്റിംഗ്
Author: News Desk
പി.ആർ. സുമേരൻ കൊച്ചി: സ്റ്റീൽ വ്യാപാര മേഖലയിലെ പ്രമുഖ സംഘടനയായ കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘കേരള സ്റ്റീൽ ടെക് എക്സ്പോ 2026’ നാളെ കൊച്ചി മറൈൻ ഡ്രൈവിൽ ഹെലിപാഡ് ഗ്രൗണ്ടിൽ ആരംഭിക്കും. 85 ലധികം സ്റ്റാളുകൾ, ലോകോത്തര ബ്രാൻഡുകൾ മുതൽ പ്രാദേശിക നിർമ്മാതാക്കൾ വരെ പങ്കെടുക്കും. നാളെ രാവിലെ 10:30 ന് എക്സ്പോ മന്ത്രി പി.രാജീവ് ഉത്ഘാടനം ചെയ്യും. മൂന്ന് ദിവസമാണ്പ്രദർശനം. രാവിലെ 11 മണി മുതൽ രാത്രി 8 വരെ പൊതുജനങ്ങൾക്ക് പ്രദർശനം കാണാം. കേരളത്തിന്റെ നിർമ്മാണ മേഖലക്ക് പുതിയ ഊർജ്ജം പകരുകയാണ് എക്സ്പോയുടെ ലക്ഷ്യമെന്ന് അസോസിയേഷൻ ഭാരവാഹികളായ പ്രസിസന്റ് , കെ.എം. മുഹമ്മദ് സഗീർ , ജനറൽ സെക്രട്ടറി സി.കെ സിബി,ട്രഷറർ ജിതേഷ് ആർ ഷേണായ് എന്നിവർ അറിയിച്ചു
മനാമ: ബഹ്‌റൈനില്‍ വിദേശ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചുനല്‍കിയിരുന്ന ലൈസന്‍സില്ലാത്ത ഒരു സ്ഥാപനം അടച്ചുപൂട്ടിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.ഈ സ്ഥാപനം നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് പലര്‍ക്കും നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തില്‍ ഇത് വ്യക്തമായതിനെ തുടര്‍ന്ന് ഏഷ്യന്‍ പൗരനായ സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പബ്ലിക് പ്രോസിക്യൂഷന്‍ റിമാന്‍ഡ് ചെയ്തു.ലൈസന്‍സില്ലാത്ത ക്ലാസ് മുറികളായിട്ടാണ് സ്ഥാപനം ക്രമീകരിച്ചിരുന്നത്. ഇവിടെ നടത്തിയ പരിശോധനകളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുന്ന ഉപകരണങ്ങളും പരസ്യ അടയാളങ്ങളും പിടിച്ചെടുത്തിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി സ്ഥാപന ഉടമ വന്‍ തുക സമ്പാദിച്ചതായും കണ്ടെത്തി.
2025ല്‍ ബഹ്‌റൈന്‍ ടൂറിസം മേഖലയില്‍ വന്‍ കുതിപ്പ്; 15 ദശലക്ഷത്തിലധികം വിദേശ സന്ദര്‍ശകരെത്തി
മനാമ: 2025ല്‍ ബഹ്‌റൈന്‍ ടൂറിസം മേഖലയില്‍ വന്‍ കുതിപ്പുണ്ടായതായി ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍ അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.2025ല്‍ 15 ദശലക്ഷത്തിലധികം വിദേശ സന്ദര്‍ശകരാണ് രാജ്യത്തെത്തിയത്. ഈ കാലയളവില്‍ രാജ്യത്തുടനീളം നടന്ന വിവിധ പരിപാടികളാണ് വന്‍തോതില്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചത്.ഏഷ്യന്‍ യൂത്ത് ഗെയിംസ്, എ.വി.സി. പുരുഷ വോളിബോള്‍ നാഷന്‍സ് കപ്പ്, ലോക ടൂറിസം ദിനാഘോഷം, ശരത്കാല മേള തുടങ്ങിയ പരിപാടികളാണ് ഇതില്‍ മുഖ്യ പങ്കു വഹിച്ചത്.കഴിഞ്ഞ വര്‍ഷം ലോകോത്തര സംഗീതക്കച്ചേരികളുടെ കേന്ദ്രമായി ബഹ്‌റൈന്‍ മാറി. കൂടാതെ വിവിധ പ്രാദേശിക ഉത്സവങ്ങളും വിദേശികളെ ആകര്‍ഷിച്ചു.
മനാമ: പന്ത്രണ്ടാമത് യൂസഫ് ബിന്‍ അഹമ്മദ് കാനൂ അവാര്‍ഡുകള്‍ വിതരണം ചെയ്തു.അവാര്‍ഡ് ദാന ചടങ്ങില്‍ ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയും മറ്റു മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു.ബഹ്റൈനകത്തും പുറത്തുംനിന്നുള്ള ദൃശ്യകലകള്‍ക്കും ശാസ്ത്ര-സാമ്പത്തിക ഗവേഷണങ്ങള്‍ക്കും മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കിയത്. ജഡ്ജിംഗ് പാനലിനെയും വിജയികളെയും ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആദരിച്ചു.ചടങ്ങില്‍ പങ്കെടുത്തതിനും വിജയികളെ ആദരിച്ചതിനും ഉപപ്രധാനമന്ത്രിയോട് യൂസഫ് ബിന്‍ അഹമ്മദ് കാനൂ ഗ്രൂപ്പ് ചെയര്‍മാന്‍ ഫൗസി അഹമ്മദ് കാനൂ നന്ദി പറഞ്ഞു.
മനാമ: 24ലധികം വിദേശ രാജ്യങ്ങളില്‍നിന്നുള്ള 600ഓളം പ്രദര്‍ശകരുടെ വിശാലമായ അന്താരാഷ്ട്ര പങ്കാളിത്തത്തോടെ എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ നടക്കുന്ന 36ാമത് ശരത്കാല മേള 2026 ടൂറിസം മന്ത്രി ഫാത്തിമ ബിന്‍ത് ജാഫര്‍ അല്‍ സൈറാഫി ഉദ്ഘാടനം ചെയ്തു. മേള 31 വരെ നീണ്ടുനില്‍ക്കും.ബഹ്റൈന്‍ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് ശരത്കാല മേളയെന്ന് മന്ത്രി പറഞ്ഞു. പ്രാദേശിക, അന്തര്‍ദേശീയ പ്രദര്‍ശനങ്ങളിലും കണ്‍വെന്‍ഷനുകളിലും ടൂറിസം ഭൂപടത്തില്‍ രാജ്യത്തിന്റെ ഉറച്ച സ്ഥാനത്തെ അത് പ്രതിഫലിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു.തുണിത്തരങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഭക്ഷ്യ ഉല്‍പന്നങ്ങള്‍, ഫാഷന്‍ വസ്തുക്കള്‍, സുഗന്ധദ്രവ്യങ്ങള്‍, യന്ത്രസാമഗ്രികള്‍, കരകൗശല വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ വ്യത്യസ്തവും വൈവിധ്യമാര്‍ന്നതുമായ ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ലഭ്യമാണ്.വൈകുന്നേരം 6 മുതല്‍ 7 വരെ ‘ഡബ്ദൂബ്’, ‘ഡബ്ദൂബ’ എന്നീ കഥാപാത്രങ്ങളുടെ ദൈനംദിന പ്രകടനം, മാട്രിക്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഇലക്ട്രോണിക് ഗെയിമിംഗ് സോണ്‍, വിവിധ അന്താരാഷ്ട്ര ഭക്ഷണവിഭവങ്ങള്‍ ലഭിക്കുന്ന വിപുലമായ ഭക്ഷണ മേഖല, കുടുംബ വിനോദ പരിപാടികള്‍ എന്നിവയുമുണ്ട്.എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനിലെ 2, 3, 5, 6…
മനാമ: ബഹ്റൈന്‍- കുവൈത്ത് സംയുക്ത ഉന്നത സമിതിയുടെ പന്ത്രണ്ടാമത്തെ യോഗം ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുടെയും കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്ത്‌യയുടെയും അധ്യക്ഷതയില്‍ ചേര്‍ന്നു.ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധവും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയുടെയും നിര്‍ദേശപ്രകാരമുള്ള ഇരു രാജ്യങ്ങളുടെയും വികസനവും അല്‍ സയാനി ചൂണ്ടിക്കാട്ടി.നിലവിലെ പ്രാദേശിക- അന്തര്‍ദേശീയ വിഷയങ്ങളില്‍ രണ്ട് വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മിലുള്ള തുടര്‍ച്ചയായ സഹകരണം, ഏകോപനം, കൂടിയാലോചന എന്നിവയുടെ പ്രാധാന്യം, പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അവ നല്‍കുന്ന പ്രത്യാഘാതങ്ങള്‍, മേഖലയിലെ രാജ്യങ്ങളുടെ താല്‍പര്യങ്ങളെ ബാധിക്കുന്ന കാര്യങ്ങള്‍ എന്നിവ അദ്ദേഹം പരാമര്‍ശിച്ചു.
അറിഞ്ഞതിലും നേരത്തെ സ്ട്രീമിംഗിന്; ‘സര്‍വ്വം മായ’ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു
ഇടവേളയ്ക്ക് ശേഷം ഒരു നിവിന്‍ പോളി ചിത്രം തിയറ്ററുകളില്‍ നേടിയ വലിയ വിജയമായിരുന്നു സര്‍വ്വം മായയുടേത്. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ക്രിസ്മസ് റിലീസ് ആയാണ് തിയറ്ററുകളില്‍ എത്തിയത്. ഹൊറര്‍ കോമഡി ഗണത്തില്‍ പെട്ട ചിത്രമായിരുന്നെങ്കിലും ഹൊററിനേക്കാള്‍ കോമഡിക്കും ഫാമിലി സെന്‍റിമെന്‍റ്സിലും പ്രാധാന്യമുള്ള ചിത്രമായിരുന്നു ഇത്. അതേസമയം ആദ്യ ദിനം മുതല്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ നേടിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പും നടത്തി. ഇപ്പോഴിതാ തിയറ്ററുകളില്‍ ഒരു മാസം പിന്നിടുമ്പോള്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപനവും എത്തിയിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. എന്നാല്‍ ഒടിടി റിലീസ് ഡേറ്റ് സംബന്ധിച്ച് നേരത്തെ എത്തിയിരുന്ന അനൗദ്യോഗിക ഡേറ്റുകളേക്കാള്‍ മുന്‍പേ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ചിത്രം ഫെബ്രുവരി ആദ്യ വാരമോ രണ്ടാം വാരമോ എത്തുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജിയോ ഹോട്ട്സ്റ്റാറിന്‍റെ ഇപ്പോള്‍ വന്നിരിക്കുന്ന പ്രഖ്യാപനം അനുസരിച്ച് ചിത്രം ഈ മാസം 30 ന് സ്ട്രീമിംഗ് ആരംഭിക്കും. നിവിന്‍ പോളിയുടെ കരിയറിലെ…
ഇനി ഞാനൊരു വാക്ക് പറയട്ടെ ‘ബ്ലുപ്രിന്റ്’..! പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ട്രോളുമായി ശിവന്‍കുട്ടി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തിയതിന് പിന്നാലെ പരിഹാസവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇനി ഞാനൊരു വാക്ക് പറയട്ടെ “ബ്ലുപ്രിന്റ്”..! എന്ന കുറിപ്പോടെയാണ് അദ്ദേഹം ബിജെപിയെ പരിഹസിച്ചത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ലഭിച്ചാൽ 45 ദിവസത്തിനകം നഗര വികസനത്തിന്റെ ബ്ലൂപ്രിന്റ് പ്രധാനമന്ത്രിയെക്കൊണ്ട് പുറത്തിറക്കുമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. എന്നാൽ പ്രധാനമന്ത്രിയെത്തിയെങ്കിലും ബ്ലൂ പ്രിന്റ് പുറത്തിറക്കിയില്ല. ഇതിനെയാണ് മന്ത്രി വിമർശിച്ചത്. അതേസമയം, 15 ദിവസം കൊണ്ട് നഗര വികസനത്തിന് രൂപരേഖ തയ്യാറാക്കിയെന്നും പ്രധാനമന്ത്രിക്ക് നൽകിയെന്നും മേയർ വിവി രാജേഷ് പറഞ്ഞു. 2030നുള്ളിൽ തിരുവനന്തപുരത്തെ രാജ്യത്തെ മികച്ച 3 നഗരങ്ങളിൽ ഒന്നാക്കി മാറ്റുമെന്നും മേയർ പറഞ്ഞു. മോദിയെ കൊണ്ട് വരുമെന്ന വാക്ക് പാലിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. സ്വർണ കൊള്ള നടത്തിയ ആൾ എന്തിന് സോണിയയെ കണ്ടുവെന്നും എന്തിന് സിപിഎം നേതാക്കളെ കണ്ടുവെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. തിരുവനന്തപുരത്തെ ബിജെപി വേദിയിൽ അയ്യപ്പ വിഗ്രഹം സമ്മാനിച്ചാണ് പ്രധാനമന്ത്രിക്ക് സ്വീകരണം നൽകിയത്. വേദിയിൽ…
നിളയൊഴുകും വഴിയെല്ലാം പുണ്യം പകര്‍ന്നു, തമിഴ്നാട്ടില്‍ നിന്ന് ശ്രീചക്രവുമായി മഹാമേരു രഥയാത്ര എത്തി; തൊഴുകൈകളോടെ ഭക്തര്‍.
മലപ്പുറം: മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ തിരുമൂര്‍ത്തി മലയില്‍ നിന്ന് തിരുനാവായയിലേക്ക് പൂജിച്ച ശ്രീചക്രവുമായി മഹാമേരു രഥയാത്ര എത്തി. വന്‍ സ്വീകരണം നല്‍കിയാണ് രഥത്തെ തിരുനാവായയിലേക്കു സ്വീകരിച്ചത്. പാലക്കാട് ജില്ലയിലെ വിവിധ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകീട്ടോടെ കുറ്റിപ്പുറത്തെത്തി. ഇവിടത്തെ സ്വീകരണത്തിനു ശേഷമാണ് തിരുനാവായയിലെത്തിയത്. മുത്തുക്കുടകളും താലപ്പൊലിയും വാദ്യഘോഷവുമായി നൂറുകണക്കിനു ഭക്തര്‍ ഘോഷയാത്രയായാണ് രഥത്തെ സ്വീകരിച്ചത്. തിരുനാവായ നവാമുകുന്ദ ക്ഷേത്രപരിസരത്ത് ജുനാ അഘാഡയുടെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, താനൂര്‍ അമൃതാനന്ദമയി മഠാധിപതി അതുല്യാമ്യത പ്രാണ, ഗുരുവായൂര്‍ ഷിര്‍ദി സായി മന്ദിരത്തിലെ മൗനയോഗി സ്വാമി ഹരിനാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് രഥത്തെ സ്വീകരിച്ചത്. സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ കെ ദാമോദരന്‍, ചീഫ് കോ ഓര്‍ഡിനേറ്റര്‍ കെ കേശവദാസ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ക്ഷേത്രത്തിന്റെ കിഴക്കേനടയിലെത്തിയ ശ്രീചക്രത്തെ ശബരിമല മുന്‍ മേല്‍ശാന്തി അരീക്കര സുധീര്‍ നമ്പൂതിരി ആരതിയുഴിഞ്ഞ് പൂജിച്ചു. ഇവിടെ നിന്ന് നദിയില്‍ ഒരുക്കിയ യജ്ഞശാലയിലെത്തിച്ച് ശ്രീചക്രം പ്രതിഷ്ഠിച്ചു. താല്‍ക്കാലിക പാലത്തിലൂടെ ഭക്തര്‍ യജ്ഞശാലയിലെത്തി. ഇവിടെ…
ബിഗ് ടിക്കറ്റ് ജനുവരിയിലെ രണ്ടാമത്തെ ആഴ്ച്ചയിലെ ഇ-ഡ്രോ വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യ ഉൾപ്പെടെ മൂന്നു രാജ്യങ്ങളിൽ നിന്നുള്ള നാലുപേരാണ് 50,000 ദിർഹംവീതം നേടിയത്. മംഗാലാപുരത്ത് നിന്നുള്ള ഷഫീക്ക് മുഹമ്മദാണ് സമ്മാനം നേടിയ ഒരു ഇന്ത്യൻ പ്രവാസി. ദുബായിൽ 15 വർഷമായി സെയിൽസ് മേഖലയിൽ ജോലി ചെയ്യുകയാണ് ഷഫീക്ക്. ഒരു സുഹൃത്തിനൊപ്പമാണ് ഷഫീക്ക് ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. “ഇതൊരു വലിയ സർപ്രൈസാണ്. എനിക്ക് ഇത് ആവശ്യമായിരുന്നു. സമ്മാനത്തുക സുഹൃത്തുമായി പങ്കുവെക്കും. പിന്നെ, കുടുംബത്തെ ഇടയ്ക്ക് യു.എ.ഇയിലേക്ക് കൊണ്ടുവരാനും ഈ തുക സഹായിക്കും.” – വിജയി പറഞ്ഞു. രണ്ടാമത്തെ ഇന്ത്യൻ വിജയി മുഹമ്മദ് അലി റിയാസ് ആണ്. ഓൺലൈനായി എടുത്ത 283-181481 എന്ന ടിക്കറ്റിലൂടെയാണ് മുഹമ്മദിന് സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ചതിൽ അതീവസന്തോഷവാനാണെന്ന് അദ്ദേഹം ബിഗ് ടിക്കറ്റിനോട് പറഞ്ഞു. ഇ-ഡ്രോയിൽ സമ്മാനം നേടിയ മൂന്നാമത്തെ വിജയി ബംഗ്ലാദേശിൽ നിന്നുള്ള റഫീക്കുൾ ഇസ്ലാം ആണ്. ഓൺലൈനായി എടുത്ത 283-016623 നമ്പർ ടിക്കറ്റിലൂടെയാണ് അദ്ദേഹം വിജയിയായത്. പാകിസ്ഥാനിൽ…
