- എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്പെന്ഷന് ആറുമാസം കൂടി നീട്ടി
- ബഹ്റൈനില്‍ സ്വകാര്യ ശുചീകരണ സ്ഥാപനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കാന്‍ നിര്‍ദേശം
- ബഹ്റൈനിലെ നാഷണല്‍ റവന്യൂ ഏജന്‍സിക്ക് പൊതുമേഖലാ സൈബര്‍ വിഷന്‍ അവാര്‍ഡ്
- ബഹ്റൈനിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് കിരീടാവകാശിയുടെ പ്രശംസ
- പാക്കിസ്ഥാനിലെ ഭീകരാക്രമണങ്ങളെ ബഹ്റൈന്‍ അപലപിച്ചു
- സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ ബഹ്റൈനിലെ നിക്ഷേപാവസരങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഇ.ഡി.ബി.
- കുവൈത്തില്‍ എണ്ണ ഖനനകേന്ദ്രത്തില്‍ അപകടം; 2 മലയാളികള്‍ക്ക് ദാരുണാന്ത്യം
- ഖദ പ്രോഗ്രാം രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്തു
Author: News Desk
കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ട പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച 14-കാരൻ മുങ്ങിമരിച്ചു
തിരുവനന്തപുരം: കുളിക്കാൻ ഇറങ്ങിയപ്പോൾ പനത്തുറ പൊഴിയിൽ അപകടത്തിൽപ്പെട്ട പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുവായപതിനാലുകാരൻ മുങ്ങിമരിച്ചു. അമ്പലത്തറ കുമരിച്ചന്തയ്ക്കു സമീപം പള്ളിത്തോപ്പിൽ വീട്ടിൽ ഗിരീശന്റെയും സരിതയുടെയും മകനായ ശ്രീഹരിയാണ് മരിച്ചത്. തിരുവല്ലം ഇടയാറിൽ തൈക്കുട്ടത്ത് ശ്രീക്കുട്ടിയാണ്(17) പൊഴിയിൽ മുങ്ങിത്താഴ്ന്നത്. ശ്രീക്കുട്ടിയെ നാട്ടുകാരെത്തി രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് 4.45-ഓടെ ആയിരുന്നു അപകടം. അമ്പലത്തറയിലെ വീട്ടിൽനിന്നും തിരുവല്ലം ഇടയാർ തയ്ക്കൂട്ടം വീട്ടിൽ താമസിക്കുന്ന അമ്മയെയും ബന്ധുക്കളെയും കാണാനെത്തിയതായിരുന്നു ശ്രീഹരി. ശ്രീഹരിയുടെ അമ്മ സരിത, അയൽവാസികളും ബന്ധുക്കളുമായ ഷീജ, കുട്ടികളായ സ്വാതി, ശ്രുതി, സൂരജ് എന്നിവരും നന്ദന എന്ന യുവതിയുമടക്കമാണ് പൊഴിക്കരയിലെത്തിയത്. ശ്രീക്കുട്ടി പൊഴിയിലേക്ക് ഇറങ്ങിയപ്പോൾ താഴ്ന്നുപോകുകയായിരുന്നു. സംഭവം കണ്ട ശ്രീഹരി പൊഴിയിലേക്ക് ചാടിയെങ്കിലും വെള്ളത്തിൽ താഴ്ന്നുപോയി. ഇതോടെ ഭീതിയിലായ ഇവർ നിലവിളിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന നന്ദന തൊട്ടകലെ നിന്നവരെ വിളിച്ചുവരുത്തി. അവരെത്തി ശ്രീക്കുട്ടിയെ കരയിലേക്ക് വലിച്ച് കയറ്റി. തുടർന്ന് നടത്തിയ തിരച്ചിൽ ശ്രീഹരിയെ കണ്ടെത്തിയെങ്കിലും അവശനിലയിലായിരുന്നു. വള്ളത്തിൽ കയറ്റി കരയിലെത്തിച്ച് സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ…
കണ്ണൂര്‍: നഗരത്തില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു. ചൊവ്വാഴ്ച്ച രാത്രി എട്ടുമണിയോടെ താണ മൈജിക്കടുത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാറാണ് കത്തിനശിച്ചത്. കാറില്‍ നിന്നും പുക ഉയരുന്നതു കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് കണ്ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം മുടങ്ങി. സംഭവത്തില്‍ ആളപായമില്ല.
മുക്കം: കോഴിക്കോട് മുക്കത്ത് സര്‍വ്വീസിനായി മൊബെെല്‍ ഷോപ്പിലെത്തിച്ച ഫോണ്‍ തീപ്പിടിച്ച് പൊട്ടിത്തെറിച്ചു. മുക്കം കൊടിയത്തൂരിലെ ചാലില്‍ മൊബെെല്‍ ഷോപ്പില്‍ ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ഒരാഴ്ച്ചയോളമായി ഫോണിന്‍റെ ബാറ്ററിക്ക് തകരാർ ഉണ്ടെങ്കിലും ഫോണ്‍ വീട്ടുകാര്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഫോണ്‍ നന്നാക്കാനായി വീട്ടുടമസ്ഥന്‍ മൊബെെല്‍ ഷോപ്പില്‍ എത്തിക്കുകയും ജീവനക്കാരന്‍ സര്‍വ്വീസിനായി ഫോണ്‍ തുറക്കുകയും ചെയ്തതോടെയാണ് തീപ്പിടിച്ച് പൊട്ടിത്തെറിച്ചത്. തീ ആളിക്കത്തിയെങ്കിലും ജീവനക്കാരന്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. കേടുവന്ന ബാറ്ററിയുമായി മൊബെെല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന്‍റെ അപകട സാധ്യത ജനങ്ങള്‍ മനസ്സിലാക്കണമെന്ന് മൊബെെല്‍ ഷോപ്പ് ഉടമകള്‍ പറഞ്ഞു.
ലെബനനിൽ പേജറുകൾ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങൾ ഉൾപ്പെടെ 8പേർ കൊല്ലപ്പെട്ടു;നിരവധിപേർക്ക് പരിക്ക്
ബെയ്‌റൂത്ത്: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകരും ഹിസ്ബുള്ള അംഗങ്ങളും ലെബനനിലെ ഇറാന്‍ സ്ഥാനപതിയും ഉള്‍പ്പെടെ 2750 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സായുധസംഘമായ ഹിസ്ബുള്ളയിലെ അംഗങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന പേജറുകളാണ് പൊട്ടിത്തെറിച്ചത്. പേജറുകൾ പൊട്ടിത്തെറിക്കുന്നതിന്റെ ചിലയിടങ്ങളിൽ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊട്ടിത്തെറിയുടെ കാരണമെന്താണെന്ന് വ്യക്തമല്ല. അതേസമയം ഇസ്രായേലിന്റെ ഹാക്കിങ്ങാണ് പേജറുകള്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്ന സംശയം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഹിസ്ബുള്ളയുടെ റേഡിയോ കമ്യൂണിക്കേഷൻ ശൃംഖലയിലേക്ക് കടന്നുകയറിയാണ് ഇസ്രയേൽ സ്‌ഫോടനം സാധ്യമാക്കിയതെന്ന് ലെബനീസ് സുരക്ഷാ ഏജൻസിയിലെ വൃത്തങ്ങൾ പറഞ്ഞു. പേജറുകള്‍ പൊട്ടിത്തെറിച്ചത് ഇസ്രയേലുമായുള്ള സംഘര്‍ഷം ആരംഭിച്ച് ഒരുകൊല്ലത്തിനിടെ ഉണ്ടായ വലിയ സുരക്ഷാ വീഴ്ചയാണെന്ന് മുതിര്‍ന്ന ഹിസ്ബുള്ള അംഗം പ്രതികരിച്ചു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് സമാന്തരമായി ലെബനനിലെ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലും പോരാട്ടം നടക്കുന്നുണ്ട്. അതേസമയം പേജറുകള്‍ പൊട്ടിത്തെറിച്ചതിനെ കുറിച്ച് ഇസ്രയേല്‍ സൈന്യം പ്രതികരിക്കാന്‍ തയ്യാറായില്ല. പൊട്ടിത്തെറിയെ കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും ഹിസ്ബുള്ള അറിയിച്ചു. മരിച്ചവരില്‍ ഒരാള്‍ ലെബനീസ്…
‘മാധ്യമങ്ങളെ ബഹിഷ്കരിക്കണമെന്ന അഭിപ്രായത്തോട് യോജിപ്പില്ല’: പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.ബി.രാജേഷ്
പാലക്കാട്: മാധ്യമങ്ങളെ ബഹിഷ്കരിക്കണമെന്നും അവർ മുഖ്യശത്രുക്കളാണെന്നുമുള്ള അഭിപ്രായത്തോടു താൻ വിയോജിച്ചില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. മറ്റൊരാൾ എഴുതിയ കുറിപ്പിലെ മാധ്യമബഹിഷ്കരണം, മുഖ്യശത്രു എന്നീ വിശേഷണങ്ങൾ തന്റെ പേരിൽ ഉൾപ്പെടുത്താൻ ശ്രമിക്കരുത്. സുഹൃത്തിന്റെ ഫെയ്സ്ബുക് കുറിപ്പിൽ വയനാട് കണക്കുകളെക്കുറിച്ചു വിശദീകരിച്ച വസ്തുതകളോടു വിയോജിപ്പില്ല എന്നാണു പറഞ്ഞതെന്നും എം.ബി. രാജേഷ് പറഞ്ഞു. വസ്തുനിഷ്ഠമായ വിമർശനമാണു മാധ്യമങ്ങളോടു പുലർത്താറുള്ളത്. ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമാണു മാധ്യമ വിമർശനം. ബഹിഷ്കരിക്കുന്നതിനു പകരം എതിർക്കുന്ന മാധ്യമങ്ങളെ നിരന്തരം തുറന്നു കാണിക്കുക എന്നതാണു രീതി. വയനാട്ടിലെ ഉരുൾപൊട്ടലിൽ കേന്ദ്രത്തിൽ നിന്നു കിട്ടേണ്ട ധനസഹായം തടസ്സപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണു കേന്ദ്രത്തിനു കേരളം സമർപ്പിച്ച കണക്കിനെച്ചൊല്ലിയുള്ള വിവാദങ്ങളെന്നു മന്ത്രി പറഞ്ഞു. വിവാദങ്ങൾക്കു പിന്നിൽ പ്രതിപക്ഷവും ചില മാധ്യമങ്ങളുമാണ്. ദുരന്തം കഴിഞ്ഞു 50 ദിവസം കഴിഞ്ഞിട്ടും കേന്ദ്രം സഹായം നൽകാത്തതിനെക്കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല. കേന്ദ്രത്തിൽ നിന്നു കിട്ടേണ്ട 2018ലെ പ്രളയസഹായം നിഷേധിച്ചപ്പോഴും പ്രതിപക്ഷത്തിനും ബിജെപിക്കും ഒരു വിഭാഗം…
ഹൈക്കോടതി ദേവസ്വം ബെഞ്ച് അധികാരം കവര്‍ന്നെടുക്കുന്നു; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍. ഹൈക്കോടതി ദേവസ്വം ബെഞ്ച് ദേവസ്വം ബോര്‍ഡിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്ന് ആരോപിച്ചാണ് അസാധാരണ നീക്കം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി ആഭ്യന്തര വകുപ്പ് അഡീഷനല്‍ സെക്രട്ടറി സി വി പ്രകാശിനെ നിയമിച്ച ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിന് എതിരെയാണ് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചത് കണ്ണൂരില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു, ദേശീയ പാതയില്‍ ഗതാഗതം മുടങ്ങി-വിഡിയോദേവസ്വം ബോര്‍ഡിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രീംകോടതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തേടി. ഹൈക്കോടതി ദേവസ്വം ബെഞ്ച് ജുഡീഷ്യല്‍ അച്ചടക്കം ലംഘിക്കുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി തങ്ങളുടെ ഭരണാധികാരം കവര്‍ന്നത് എന്ന് ബോര്‍ഡിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ിരിയും, അഭിഭാഷകന്‍ പി എസ് സുധീറും കോടതിയെ അറിയിച്ചു. നിയമസഭ പാസാക്കിയ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ദേവസ്വം ബോര്‍ഡ് കമ്മീഷണറെ നിയമിക്കാനുള്ള അധികാരം തങ്ങള്‍ക്കാണെന്നാണ് തിരുവിതാംകൂര്‍…
കേരളത്തില്‍ നിന്ന് ഐഎസ് റിക്രൂട്ട്‌മെന്റ് നടക്കുന്നു; യുവാക്കള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴി തെറ്റുന്നു; പി ജയരാജന്റെ പ്രസ്താവന വിവാദമാകുന്നു
കണ്ണൂര്‍: യുവാക്കള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴിതെറ്റുന്നുവെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. കേരളത്തില്‍ നിന്ന് ഐസിലേക്ക് നടന്ന റിക്രൂട്ട്‌മെന്റ് ഗൗരവതരമായി കാണണമെന്ന് പി ജയരാജന്‍ പറഞ്ഞു. മതതീവ്രവാദ ആശയം ചിലരെ സ്വാധീനിക്കുന്നു. കണ്ണൂരില്‍ നിന്നടക്കം ചെറുപ്പക്കാര്‍ ഭീകര സംഘടനയുടെ ഭാഗമായെന്ന് പി ജയരാജന്‍ പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയും, പോപ്പുലര്‍ ഫ്രണ്ടും അപകടകരമായ ആശയ തലം സൃഷ്ടിക്കുന്നുവെന്ന് പി ജയരാജന്‍ പറഞ്ഞു. മുസ്ലിം രാഷ്ട്രീയവും, രാഷ്ട്രീയ ഇസ്ലാമും എന്ന പേരില്‍ പൊളിറ്റിക്കല്‍ ഇസ്ലാമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രമേയമാക്കി പി ജയരാജന്‍ രചിച്ച പുസ്തകം അടുത്തമാസം പുറത്തിറങ്ങുന്നത് വിശദീകരിച്ചാണ് പരാമര്‍ശം. കൂടുതല്‍ വിശദാംശങ്ങള്‍ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പി ജയരാജന്‍ വ്യക്തമാക്കി. കശ്മീരിലെ കൂപ്വാരയില്‍ കണ്ണൂരില്‍ നിന്നുള്ള നാല് ചെറുപ്പക്കാര്‍ എത്തുകയും അവിടെ ഒരു ഏറ്റുമുട്ടലില്‍ അവര്‍ കൊല്ലപ്പെട്ടെന്നും പി ജയരാജന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ യുവാക്കള്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് ജയരാജന്‍ പറയുന്നുണ്ട്. പുസ്‌കത്തിന് വലിയ…
ഇടുക്കി: മാങ്കുളത്ത് വിവാഹ ഫോട്ടോഗ്രാഫർമാർക്ക് മർദ്ദനമേറ്റു. എറണാകുളം സ്വദേശികളായ നിതിൻ, ജെറിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. വിവാഹത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ എത്തിയ ഇവരെ വധുവിന്റെ ബന്ധുക്കളാണ് മർദ്ദിച്ചതെന്നാണ് പരാതി. എറണാകുളത്ത് നിന്ന് ഇടുക്കിയിലെത്തിയ ഫോട്ടോഗ്രാഫർമാർക്ക് ഒരുക്കിയ താമസ സൗകര്യവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഇതാണ് മർദ്ദനത്തിലേക്ക് നയിച്ചത്. യുവാക്കൾ സഞ്ചരിച്ച കാർ വഴിയിൽ തടഞ്ഞായിരുന്നു മർദ്ദനം. മർദ്ദനമേറ്റ ഫോട്ടോഗ്രാഫർമാരുടെ പരാതിയിൽ മൂന്നാർ പൊലീസ് കേസെടുത്തു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മൊഴി നല്‍കിയ പലര്‍ക്കും കേസിന് താത്പര്യമില്ല; പ്രത്യേക അന്വേഷണസംഘത്തെ ഇക്കാര്യം അറിയിച്ചു
മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിക്ക് മുന്നില്‍ തങ്ങള്‍ നേരിട്ട ലൈംഗിക ചൂഷണത്തിന്റെ ദുരനുഭവങ്ങള്‍ പറഞ്ഞ പലര്‍ക്കും കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ല. ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍ സര്‍ക്കാര്‍ ഈ കേസുകള്‍ക്കായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ എസ്‌ഐടിയുടെ മൊഴിയെടുപ്പ് തുടരുകയാണ്. ഹേമ കമ്മറ്റിക്ക് മൊഴി നല്‍കിയ ഭൂരിഭാഗം പേരില്‍ നിന്നും മൊഴി രേഖപ്പെടുത്തി. പ്രത്യേക അന്വേഷണസംഘം നേരിട്ടും ഓണ്‍ലൈനായുമാണ് മൊഴിയെടുക്കുന്നത്. തുടര്‍ നിയമനടപടികള്‍ക്ക് താല്പര്യമില്ലെന്ന് പലരും അന്വേഷണസംഘത്തെ അറിയിച്ചു. ഹേമ കമ്മറ്റിക്ക് മുന്നില്‍ നല്‍കിയ മൊഴിയില്‍ മിക്കവരും ഉറച്ചുനില്‍ക്കുന്നുണ്ട്. പക്ഷേ നടപടികളിലേക്ക് കടക്കാനില്ലെന്നാണ് വിശദീകരണം. പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഉദ്യോഗസ്ഥരാണ് മൊഴിയെടുപ്പ് നടത്തുന്നത്. ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ നേരിട്ട് ഇടപെടാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ 50 പേരുടെയും മൊഴി പ്രത്യേകം രേഖപ്പെടുത്താനുള്ള നീക്കത്തിലേക്ക് അന്വേഷണസംഘം കടന്നത്.…
ചെങ്ങന്നൂര്‍: പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു. മുതവഴി പള്ളിയോടം പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി. ഇതിലെ തുഴക്കാരനായിരുന്ന പാണ്ടനാട് നടുവിലേത്ത് വിഷ്ണുദാസ് (അപ്പു-22 ) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെ ബി ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍ മത്സരത്തിലായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് ഫൈനല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചു. കോടിയാട്ടുകരയും മുതവഴിയുമാണ് മത്സരിച്ചത്. സ്റ്റാര്‍ട്ടിങ് പോയിന്റ് പിന്നിട്ട് കുറച്ചു കഴിഞ്ഞപ്പോള്‍ ഒരേ ട്രാക്കിലെത്തിയ പള്ളിയോടങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി ഇരുപള്ളിയോടങ്ങളുടെയും തുഴച്ചിലുകാര്‍ വെള്ളത്തില്‍ വീണിരുന്നു. മുതവഴി പള്ളിയോടം പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി. ഇതിനിടെ വിഷ്ണുദാസിനെ കാണാതാകുകയായിരുന്നു. തലകീഴായി വെള്ളത്തില്‍ മുങ്ങിയ മുതവഴി പള്ളിയോടത്തിലെ തുഴച്ചിലുകാരെ അഗ്നിരക്ഷാസേനയുടെ ബോട്ടുകളുടെ സഹായത്തോടെ രക്ഷിച്ചെങ്കിലും വിഷ്ണുവിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കടവത്തിനാല്‍ക്കടവ് ഭാഗത്തുനിന്ന് വിഷ്ണുവിനെ കണ്ടെത്തി. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് നടക്കേണ്ടിയിരുന്ന എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍…
