Author: News Desk

കൊച്ചി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച്( ഐസിഎസ്എസ്ആര്‍) വികസിത് ഭാരത് 2047 -ന്റെ ഭാഗമായി നടപ്പാക്കുന്ന സംയുക്ത ഗവേഷണ പഠന പദ്ധതിക്ക് കൊച്ചി ജയിന്‍ യൂണിവേഴ്‌സിറ്റിയും കുസാറ്റും അര്‍ഹരായി. ഇരു യൂണിവേഴ്‌സിറ്റികളും സംയുക്തമായി നടത്തുന്ന പദ്ധതിക്ക് ഐസിഎസ്എസ്ആറിന്റെ 17,00,000 രൂപയുടെ ഗ്രാന്റും ലഭിച്ചിട്ടുണ്ട്. സ്മാര്‍ട്‌സിറ്റികള്‍ക്കനുയോജ്യമായ ഉള്‍നാടന്‍ ജലഗതാഗത പദ്ധതികളില്‍ ആദ്യത്തെ ചുവടുവയ്പായ കൊച്ചി വാട്ടര്‍ മെട്രോയാണ് പദ്ധതിയുടെ ശ്രദ്ധാകേന്ദ്രം. മാനേജ്‌മെന്റ്, ഫിഷറീസ്, ഷിപ്പ് ടെക്‌നോളജി എന്നീ വ്യത്യസ്തമേഖലകളില്‍ വൈദഗ്ധ്യമുള്ള സംഘം കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രധാനവശങ്ങള്‍ കേന്ദ്രീകരിച്ച് സമഗ്ര പഠനം നടത്തും. സാമൂഹ്യ സഹകരണവും സ്റ്റേക്ക് ഹോള്‍ഡര്‍മാരുടെ ധാരണകളും മനോഭാവങ്ങളും സാമ്പത്തിക സുസ്ഥിരതയും ഗവേഷണത്തിന്റെ വിഷയമാകും. കൂടാതെ, കൊച്ചി വാട്ടര്‍ മെട്രോ സംവിധാനത്തിന്റെ വിശദമായ ലൈഫ് സൈക്കിള്‍ അസസ്‌മെന്റും പദ്ധതിയുടെ ഭാഗമായി നടത്തും. രണ്ട് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം സമകാലീന നഗരവികസനത്തിലെ വെല്ലുവിളികളെ നേരിടുന്നതിലും 2047-ലേക്കുള്ള രാജ്യത്തിന്റെ കാഴ്ചപ്പാടിനെ രൂപവത്കരിക്കുന്നതിലും ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണത്തിന്റെ പ്രാധാന്യം…

Read More

കോഴിക്കോട്: പൊതുയോഗത്തിന് പറ്റിയ നേതാക്കൾ ഇന്ന് കേരളത്തിലെ കോൺഗ്രസിന് ഇല്ലെന്ന് കെ. മുരളീധരൻ. കോഴിക്കോട് വെള്ളയിൽ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്‌മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മുമ്പ് ഒരു പൊതുയോഗത്തിനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി എന്നിവർ മതിയാകുമായിരുന്നു. ഇന്ന് രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ വരണമെന്ന സ്ഥിതിയാണ്.തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതിയും ഇന്ന് കോൺഗ്രസിലില്ല. ഒന്നിച്ചുനിൽക്കേണ്ട കാലമായതിനാൽ കൂടുതലൊന്നും പറയുന്നില്ല. പിണറായി വിജയനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് കരുതി ഇരിക്കരുത്. പണിയെടുത്താലേ ഭരണം കിട്ടൂ. സംസ്ഥാനത്ത് ബി.ജെ.പി- സി.പി.എം. ധാരണ ഒരുപാട് സ്ഥലത്തുണ്ട്. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ അതിന്റെ സത്യമറിയാം.തൃശൂരിൽ 56,000 വോട്ടുകൾ ബി.ജെ.പി. ചേർത്തത് കോൺഗ്രസിലെ വിദ്വാന്മാർ അറിഞ്ഞില്ല. എന്നിട്ടും ജയിക്കുമെന്നാണ് പറഞ്ഞത്. ഒരു വണ്ടിയിൽ കയറി യാത്ര ചെയ്യാൻ പറഞ്ഞു. വണ്ടിയിൽ നോക്കുമ്പോൾ സ്റ്റിയറിങ്ങുമില്ല നട്ടുമില്ല ബോൾട്ടുമില്ല. തൃശൂരിൽ ചെന്ന് പെട്ടുപോയി. എങ്ങനെയൊക്കെയോ ഭാഗ്യത്തിന് തടി കേടാകാതെ രക്ഷപ്പെട്ടതാണ്. ജീവനും കൊണ്ടാണ് ഓടിയതന്നും അദ്ദേഹം…

Read More

തിരുവനന്തപുരം: തിരുവിതാകൂർ ദേവസ്വം ബോർഡ് ബഹു. സുപ്രീംകോടതിയെ സമീപി ച്ചത്ബഹുമാനപ്പെട്ട ഹൈകോടതിക്കോ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനോ എതിരെയുള്ള ഒരു നടപടി അല്ല. ബോർഡിന്റെ നിയമപരമായ അവകാശങ്ങൾ സംരക്ഷിച്ചു കിട്ടുന്നതിനുള്ള നിയമ പരമായ നടപടി മാത്രമാണ്.കീഴ് കോടതി ഉത്തരവിനെതിരെ ഉപരി കോടതിയെ സമീപിക്കാം എന്ന ഏതൊരു പൗരനും സംഘടനയ്ക്കും ഉള്ള നിയമപരമായ അവകാശമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിനിയോഗിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറെ നിയമിക്കുന്നതിനോ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയോഗിക്കുന്നതിനോ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ മുൻകൂർ അനുമതി വേണമെന്ന ഡി ബി പി നമ്പർ 2024ലെ 44 ആം നമ്പർ കേസിലെ ഹൈക്കോടതി ഉത്തരവിന് എതിരായിട്ടാണ് ദേവസ്വം ബോർഡ് സുപ്രീംകോടതിയെ സമീപിച്ചത്. 1950ലെ ട്രാവൻകൂർ കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആൻഡ് തേർട്ടീൻ ബി പ്രകാരം ദേവസ്വം ബോർഡ് കമ്മീഷണർ നിയമിക്കുവാനുള്ള പൂർണ്ണ അധികാരം ദേവസ്വം ബോർഡിൽ നിക്ഷിപ്തമാണ്. നിലവിലെ നിയമത്തിൽ എവിടെയും കമ്മിഷണർ നിയമനത്തിൽ ഹൈകോടതിയുടെ. മുൻകൂർ അനുവാദത്തെക്കുറിച്ച് പറയുന്നില്ല. ദേവസ്വം…

Read More

മനാമ: ഫ്രാൻസിലെ മോൺപാസിയറിൽ നടന്ന 160 കിലോമീറ്റർ ലോക എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ, ഹമദ് രാജാവിന്റെ ജീവകാരുണ്യ, യുവജന കാര്യ പ്രതിനിധിയും റോയൽ എൻഡുറൻസ് ടീമിൻ്റെ ക്യാപ്റ്റനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയെ ആദരിച്ചുകൊണ്ട് ആഘോഷം സംഘടിപ്പിച്ചു. https://youtube.com/shorts/mXIhbOy7VGc സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിൻ്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ആഘോഷം സംഘടിപ്പിച്ചതിന്ഷൈഖ് ഖാലിദിനെയും അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചതിന് ഉദ്യോഗസ്ഥരെയും മാധ്യമ പ്രതിനിധികളെയും ഷെയ്ഖ് നാസർ അഭിനന്ദിച്ചു. ഈ നേട്ടം രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ പിന്തുണയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ താൽപ്പര്യവും പ്രതിഫലിപ്പിക്കുന്നുവെന്ന് ഷെയ്ഖ് ഖാലിദ് ചടങ്ങിൽ നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞു. ഷെയ്ഖ് നാസറിൻ്റെ നിശ്ചയദാർഢ്യത്തെയും നേതൃത്വത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഷൈഖ്…

Read More

തിരുവനന്തപുരം: മൈനാഗപ്പള്ളിയില്‍ മദ്യലഹരിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പിടികൂടിയവര്‍ക്കെതിരെയുംകേസ്. കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അപകട ശേഷം നിര്‍ത്താതെ പോയ പ്രതികളെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടിയവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതിയായ മുഹമ്മദ് അജ്മല്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. വാഹനങ്ങളില്‍ പിന്തുടര്‍ന്ന് എത്തി കരുനാഗപ്പള്ളി കോടതിക്ക് സമീപം തടഞ്ഞു നിര്‍ത്തി തന്നെ മര്‍ദിച്ചുവെന്നാണ് പ്രതി മുഹമ്മദ് അജ്മല്‍ പൊലീസിന് നല്‍കിയ മൊഴി. ഇതിനെത്തുടര്‍ന്നാണ് കരുനാഗപ്പള്ളി പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. അജ്മലും നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടിയും ആണ് വാഹനാപകടക്കേസിലെ പ്രതികള്‍. മൈനാഗപ്പള്ളിയിലെ സുഹൃത്തിനൊപ്പം ഓണാഘോഷവും മദ്യസല്‍ക്കാരവും കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം.

Read More

മനാമ: നവംബർ 13 മുതൽ15 വരെ സഖീറിലെ എയർ ബേസിൽ നടക്കുന്ന ബഹ്‌റൈൻ ഇൻ്റർനാഷണൽ എയർഷോയുടെ (ബി.ഐ.എ.എസ്) ആദ്യ സംഘാടക സമിതി യോഗം രാജാവിൻ്റെ വ്യക്തിഗത പ്രതിനിധിയും എയർ ഷോയുടെ സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.2010ൽ ആരംഭിച്ച എയർ ഷോയുടെ ഇവൻ്റിൻ്റെ ഏഴാം പതിപ്പാണ് നവംബറിൽ നടക്കുന്നത്.എയർഷോയുടെ ഒരുക്കങ്ങളും പദ്ധതികളും യോഗം അവലോകനം ചെയ്തു. എയർഷോയുടെ പ്രാദേശികവും അന്തർദേശീയവുമായ പ്രശസ്തി വർദ്ധിപ്പിക്കുന്നതിനായി വിജയകരമായി അതു നടത്താൻ ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിക്കേണ്ടതുണ്ടെന്ന് ഷെയ്ഖ് അബ്ദുല്ല പറഞ്ഞു.മേജർ ജനറൽ സ്റ്റാഫ് പൈലറ്റും സഖീർ എയർ ബേസ് കമാൻഡറുമായ മുഹമ്മദ് ബഹുസൈൻ അൽ മുസല്ലം, ഫാർൺബറോ ഇൻ്റർനാഷണൽ, ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയങ്ങൾ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സിംഗപ്പൂരിൽനിന്നുള്ള സിറ്റിനിയോൺ ഹോൾഡിംഗ്‌സ്, ബാപ്‌കോ എനർജീസ്, ഗൾഫ് എയർ, ആൽബ, ബഹ്‌റൈൻ ഡ്യൂട്ടി ഫ്രീ, ബഹ്‌റൈൻ എയർപോർട്ട് സർവീസസ്, ഫസ്റ്റ് മോട്ടോഴ്‌സ്-ജെനിസിസ്,…

Read More

മനാമ: ബഹ്‌റൈൻ ഫിനാൻഷ്യൽ ഹാർബറിലെ ഹാർബർ ഹൈറ്റ്‌സിലെ സ്ട്രാത്ത്ക്ലൈഡ് സർവകലാശാലയുടെ ബഹ്റൈൻ കാമ്പസ് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഹ്യൂമാനിറ്റേറിയൻ വർക്ക് ആൻഡ് യൂത്ത് അഫയേഴ്‌സ് പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്തു.യു.കെയിലെ സ്‌കോട്ട്‌ലൻഡിന് പുറത്തുള്ള സർവകലാശാലയുടെ ആദ്യത്തെ കാമ്പസാണിത്. ബഹ്‌റൈനിൽ സ്‌ട്രാത്ത്ക്ലൈഡ് യൂണിവേഴ്‌സിറ്റി കാമ്പസ് തുറക്കുന്നത് വിദ്യാഭ്യാസരംഗത്ത് രാജ്യത്തിൻ്റെ വർദ്ധിച്ചുവരുന്ന ആഗോള പ്രശസ്തിയുടെയും പ്രമുഖ അന്തർദ്ദേശീയ സർവകലാശാലകളെ ആകർഷിക്കുന്നതിലെ വിജയത്തിൻ്റെയും തെളിവാണെന്ന് ഷെയ്ഖ് നാസർ പറഞ്ഞു. സ്ട്രാത്ത്ക്ലൈഡ് യൂണിവേഴ്സിറ്റിയും നൂതന വിദ്യാഭ്യാസ പദ്ധതികളിലെ പ്രമുഖ നിക്ഷേപക കമ്പനിയായ എസ്. ഇലവൻ എജുക്കേഷനും സഹകരിച്ചാണ് ബഹ്റൈൻ കാമ്പസ് സ്ഥാപിച്ചത്.

Read More

മനാമ: നബിദിനത്തോട് അനുബന്ധിച് സെൻട്രൽ മാർക്കറ്റിൽ നടത്തിയ മീലാദ് സംഗമം സമസ്ത ബഹ്‌റൈൻ പ്രസിഡണ്ട്‌ ബഹു:സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.കെ എം സി സി സസ്ഥാന സിക്രട്ടറി അഷ്‌റഫ്‌ കക്കണ്ടി,സമസ്ത സിക്രട്ടറിമാരായ എസ്.എം അബ്ദുൾ വാഹിദ് , മജീദ് ചോലക്കാട്,സമസ്ത ബഹ്‌റൈൻ വൈസ് പ്രസിഡന്റ് സയ്യിദ് യാസർ ജഫ്രി തങ്ങൾ,എം എം സ്.ഇബ്രാഹിം ഒ ഐ സി സി. സൽമാൻ ഫാരിസ്‌, റംഷാദ് അയലക്കാട്,സത്യൻ പേരാമ്പ്ര,നാസർ കൊല്ലം.ബി കെ എസ് ഫ് പ്രതിനിധികളായ ബഷീർ അമ്പലായി, ഫസൽ ബായ്, ലത്തീഫ് മരക്കാട്ട്,ഷിജു.എസ് കെ എസ് എസ് ഫ് നേതാക്കളായ നവാസ് കുണ്ടറ,സജീർ പന്തക്കൽ.എം സി .എം .എ. നേതാക്കളായ ശ്രീജേഷ്, ചന്ദ്രൻ വളയം, നിസാം ഒപ്പം വിവിധ രാഷ്ട്രീയ,സമൂഹിക, സംസ്കാരിക മേഖലയിലെ നേതാക്കളും സന്നിഹിതരായിരുന്നു. കെ.എം. സി. സി സെൻട്രൽ മാർക്കറ്റ് കമ്മിറ്റി നേതാക്കളായ സലാം മമ്പാട്ട്മൂല, അഷ്‌റഫ്‌ കൊറ്റാടത്ത്,അസീസ് പേരാമ്പ്ര, സുജീബ് ഗുരുവായൂർ, ജസീർ അത്തോളി,അസീസ് കാഞ്ഞങ്ങാട്,…

Read More

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേരള ഹൈക്കോടതി. മതപരമായ ചടങ്ങുകൾക്കും വിവാഹങ്ങൾക്കും അല്ലാതെ നടപ്പന്തലിൽ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി. സെലിബ്രിറ്റികളോടാെപ്പം എത്തുന്ന വ്ലോഗർമാക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്ര നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശ്രീകൃഷ്ണ ഭക്തയായ ചിത്രകാരി ജസ്ന സലിം ക്ഷേത്രപരിസരത്ത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതിയുടെ ഈ നിർണായക ഉത്തരവ്.

Read More

മനാമ: ജീവകാരുണ്യ കലാസാംസ്കാരിക രംഗത്ത് ബഹ്‌റൈനിലെ അറിയപ്പെടുന്ന സംഘടനയായി മാറിയ സിസ്റ്റേഴ്സ് നെറ്റ്‌വർക്ക് അംഗങ്ങളുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന പുതിയ പദ്ധതി ഡോക്ടർ പി വി ചെറിയാൻ ഗ്രൂപ്പ് അംഗം ജമീലയ്ക്ക് തുക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ വിസ പുതുക്കുന്നതിന് ആവശ്യമായ തുക നൽകുന്നതാണ് പദ്ധതി. മുഹമ്മദ്‌ നിയമുത്തുള്ള, ജിജോ, ദീപ്തി എന്നിവർ പങ്കെടുത്തു. രക്ഷധികാരി ഷക്കീല മുഹമ്മദലി, പ്രസിഡന്റ്‌ ഹലീമ ബീവി, സെക്രട്ടറി മായ അച്ചു,ജോയിന്റ് സെക്രട്ടറി ഷംല നസീർ, എക്സിക്യൂട്ടീവ് അംഗങ്ങൾ ഉസൈബ ഷെറിൻഎന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Read More