- കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി; എകെ ആന്റണിയും ഷാനിമോൾ ഉസ്മാനും സമിതിയിൽ, കൺവീനറായി ദീപ ദാസ് മുൻഷി
- ഭീകരവാദ ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കലിനുമെതിരായ കമ്മിറ്റി ശില്പശാല നടത്തി
- ക്ഷാമ ബത്ത കൂട്ടി ധന വകുപ്പ് ഉത്തരവ്, നാല് ശതമാനം ഡിഎ അനുവദിച്ചു, ഒക്ടോബറിലെ ശമ്പളത്തിനൊപ്പം ലഭിക്കും
- സനദില് വാഹനാപകടം; രണ്ടു മരണം
- ഭാരോദ്വഹനത്തില് രണ്ട് സ്വര്ണവും ഹാന്ഡ്ബോളില് വെങ്കലവും; ഏഷ്യന് യൂത്ത് ഗെയിംസില് ബഹ്റൈന്റെ മെഡല് നേട്ടം 12 ആയി
- ബഹ്റൈനില് ഡെലിവറി ഡ്രൈവര്മാര് ഉപഭോക്താക്കളുടെ തിരിച്ചറിയല് കാര്ഡിന്റെ ഫോട്ടോ എടുക്കുന്നത് നിരോധിച്ചു
- ബഹ്റൈന് എം.പി. മംദൂഹ് അബ്ബാസ് അറബ് പാര്ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്
- പേരാമ്പ്ര മർദ്ദനം: പൊലീസ് നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഷാഫി പറമ്പിൽ എംപി, ‘നിയമ നടപടിയുമായി മുന്നോട്ടു പോകും’
Author: News Desk
നിലപാട് മാറ്റി സിദ്ദിഖ് സേഠിന്റെ ചെറുമക്കൾ; മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് ട്രിബ്യൂണലിനെ അറിയിച്ചു
കോഴിക്കോട്: മുനമ്പം വഖഫ് കേസില് നിലപാട് മാറ്റി ഭൂമി വഖഫ് ചെയ്ത സിദ്ദിഖ് സേഠിന്റെ ചെറുമക്കള്. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നാണ് സിദ്ദിഖ് സേഠിന്റെ ചെറുമക്കളുടെ അഭിഭാഷകന് വഖഫ് ട്രിബ്യൂണലിനെ അറിയിച്ചത്. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും വഖഫ് ബോര്ഡില് ഹര്ജി നല്കിയ സിദ്ദിഖ് സേഠിന്റെ മകള് സുബൈദയുടെ മക്കളാണ് നിലപാട് മാറ്റിയത്. ഭൂമി വഖഫല്ലെന്ന് ഫാറൂഖ് കോളേജിന് വേണ്ടി ഹാജരായ അഭിഭാഷകരും ട്രിബ്യൂണലിന് മുന്പാകെ വാദിച്ചിരുന്നു. ഭൂമി ഫാറൂഖ് കോളേജിന് രജിസ്റ്റര് ചെയ്തുനല്കിയപ്പോള് ഭൂമിയുടെ ക്രയവിക്രയം ഫാറൂഖ് കോളേജിന് പൂര്ണമായും നല്കിയതായി പരാമര്ശമുണ്ട്. മാത്രമല്ല, ശേഷിച്ച ഭൂമി ഉടമസ്ഥര്ക്ക് തിരികെ ലഭ്യമാക്കാനും വ്യവസ്ഥയുണ്ടായിരുന്നു. അതിനാല് ഈ പരാമര്ശങ്ങള് ഭൂമി വഖഫ് അല്ലെന്നതിന് തെളിവാണെന്നാണ് സുബൈദയുടെ മക്കളുടെ അഭിഭാഷകന് വാദിച്ചത്. അതേസമയം, സിദ്ദിഖ് സേഠിന്റെ രണ്ടുമക്കള് മുനമ്പത്തെ ഭൂമി വഖഫാണെന്ന നിലപാടില് ഉറച്ചുനില്ക്കുകയാണ്. വഖഫ് ആധാരത്തില് രണ്ടുതവണ വഖഫ് എന്ന് പരാമര്ശിച്ചതും ദൈവനാമത്തില് ആത്മശാന്തിക്കായി സമര്പ്പിക്കുന്നതായി പറഞ്ഞതും ഉന്നയിച്ച് ഭൂമി വഖഫ്…
മനാമ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന കൊലുവിലൂടെ ശ്രെദ്ധേയമായ പാർവതി കൃഷ്ണൻ നിര്യാതയായി. വാർധ്യക്യസഹജമായ അസുഖംമൂലമാണ് ബാർബാറിലെ ആൻഡലസ് ഗാർഡനിൽ മരണപ്പെട്ടത്. കഴിഞ്ഞ ഇരുപത്തിമൂന്ന് വര്ഷമായി ബഹ്റൈനിലെ ഏറ്റവും വലിയ വലിയ ബൊമ്മക്കൊലു ഒരുക്കുന്നത് ഈ മുത്തശ്ശിയും മകൻ ശ്യം കൃഷ്ണനും, മരുമകൾ പദ്മ ശ്യാമും, മക്കളുമാണ്. വിവിധ രാജ്യങ്ങളിൽ നിന്നുമായി എത്തുന്ന നൂറുകണക്കിന് പേർ ഈ മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങാറുണ്ടായിരുന്നു. മക്കൾ: അരുൺകൃഷ്ണൻ, രേണുക ജയചന്ദ്രൻ, ശ്യം കൃഷ്ണൻ(ബഹ്റൈൻ)മരുമക്കൾ: ലതാ അരുൺ, ജയചന്ദ്രൻ, പദ്മ ശ്യം കൃഷ്ണൻ. ചെറുമക്കൾ: അശ്വൻ കൃഷ്ണൻ, കൃഷ്ണ ജയചന്ദ്രൻ, ഐശ്വര്യ ശ്യം, അക്ഷയ് ശ്യം. ശ്രീറാം ജയചന്ദ്രൻ, ഭാര്യ ഐശ്വര്യ ശ്രീറാം, കൊച്ചുമകൻ മകൻ വിഹാൻ ശ്രീറാം. കേരള – തമിഴ് പാരമ്പര്യ ആചാര അനുഷ്ടാനങ്ങൾ ബഹ്റൈനിലെ പുതു തലമുറയ്ക്ക് പകർന്നു നൽകിയ പാർവതി കൃഷ്ണൻ എന്ന മുത്തശ്ശിയുടെ ശവസംസ്കാര ചടങ്ങുകൾ ഹിന്ദുമത ആചാര പ്രകാരം അസ്കർ ഹിന്ദു ശ്മശാനത്തിൽ നടന്നു. =========================================================================== കേരള…
ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളമെയ് 3 മുതല് 5 വരെ കൊട്ടാരക്കരയില്സംഘാടക സമിതി രൂപീകരിച്ചു; ഡെലിഗേറ്റ് രജിസ്ട്രേഷന് ഏപ്രില് 22 മുതല്
കൊല്ലം: സാംസ്കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 മെയ് മൂന്നു മുതല് അഞ്ചു വരെ കൊട്ടാരക്കരയില് സംഘടിപ്പിക്കുന്ന ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ (ഡബ്ള്യു.ഐ.എഫ്.എഫ്) സുഗമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു*. ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് കൊട്ടാരക്കര മിനി സിവില് സ്റ്റേഷനിലെ കോണ്ഫറന്സ് ഹാളില് ചേര്ന്ന യോഗം ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര് ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല് നഗരിയായി കൊട്ടാരക്കര മാറുകയാണെന്ന് പ്രേംകുമാര് പറഞ്ഞു. മുനിസിപ്പല് ചെയര്മാന് അഡ്വ.ബി.ഉണ്ണികൃഷ്ണമേനോന് അധ്യക്ഷത വഹിച്ചു. മേളയുടെ ലോഗോ അക്കാദമി ചെയര്മാന് പ്രേംകുമാര് ചലച്ചിത്രനിര്മ്മാതാവ് അനില് അമ്പലക്കരയ്ക്ക് നല്കി പ്രകാശനം ചെയ്തു. ധനമന്ത്രി കെ.എന്. ബാലഗോപാല്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്, ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി, കൊടിക്കുന്നില് സുരേഷ് എം.പി, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന് എന്നിവര് മുഖ്യ രക്ഷാധികാരികളായ സംഘാടക…
കേരള സർവകലാശാലയിൽ എംബിഎ ഉത്തരക്കടലാസുകള് നഷ്ടപ്പെട്ട സംഭവം, അധ്യാപകനെ സർവീസില് നിന്ന് പിരിച്ചുവിടാന് തീരുമാനം
തിരുവനന്തപുരം: എംബിഎ ഉത്തരക്കടലാസുകള് നഷ്ടപ്പെട്ട സംഭവത്തില് കുറ്റക്കാരനായ ഗസ്റ്റ് അധ്യാപകനെ പിരിച്ചുവിടാന് കേരള സര്വകലാശാല തീരുമാനം. സെനറ്റ് കമ്മിറ്റി ശുപാര്ശയുടെ അടിസ്ഥാനത്തില് വൈസ് ചാന്സലര് ഡോക്ടര് മോഹനന് കുന്നുമ്മലാണ് തീരുമാനമെടുത്തത്. സംഭവത്തില് വൈസ് ചാന്സിലര്ക്ക് അന്വേഷണ സമിതി റിപ്പോര്ട്ട് സമര്പ്പിച്ചു. ബൈക്കില് ഉത്തരക്കടലാസ് പാലക്കാടേക്ക് കൊണ്ടുപോയത് വീഴ്ചയെന്നാണ് അന്വേഷണ സമിതി റിപ്പോര്ട്ട്. പൂജപ്പുര ഐസിഎം കോളേജിലെ ഗസ്റ്റ് അധ്യാപകനായ പി പ്രമോദിനെതിരെയാണ് നടപടി. പുനഃപരീക്ഷയ്ക്ക് വേണ്ടിവന്ന ചെലവ് പൂജപ്പുര ഐസിഎം കോളജില് നിന്ന് ഈടാക്കാനും തീരുമാനമുണ്ട്. മൂല്യനിര്ണയം നടത്താന് അധ്യാപകന് നല്കിയ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താനായിരുന്നു സര്വകലാശാലാ തീരുമാനം. ഇതിനെതിരെ പ്രതിഷേധം കനത്തതോടെയാണ് വിസി അധ്യാപകനെതിരെ നടപടിയെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
പത്തനാപുരം: പൊലീസ് കൺട്രോൾ റൂം വാഹനത്തിൽ മദ്യപിച്ച് പട്രോളിംഗ് നടത്തിയെന്ന ആരോപണത്തിൽ ഗ്രേഡ് എസ്.ഐ ഉൾപ്പെടെ രണ്ടു പേർക്ക് സസ്പെൻഷൻ. കൺട്രോൾ റൂം ഗ്രേഡ് എസ്.ഐ സുമേഷ്, സി.പി.ഒ മഹേഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.റൂറൽ പൊലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. കഴിഞ്ഞ നാലിന് പുലർച്ചെയായിരുന്നു സംഭവം. പത്തനാപുരത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ഇരുവരെയും മദ്യപിച്ചെന്നെരോപിച്ച് ആശുപത്രി ജംഗ്ഷന് സമീപം നാട്ടുകാർ തടഞ്ഞിരുന്നു. നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ഇവർ വാഹനത്തിൽ നിന്നിറങ്ങിയില്ല. തുടർന്ന് തടയാൻ ശ്രമിച്ച നാട്ടുകാരെ തട്ടിയിട്ട് വാഹനം അമിത വേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു. ആക്രമണത്തെക്കുറിച്ച് സ്റ്റേഷനിലോ കൺട്രോൾ റൂമിലോ ഇരുവരും അറിയിച്ചിരുന്നില്ല.എന്നാൽ കഴിഞ്ഞ ദിവസം സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതോടെയാണ് വകുപ്പുതല അന്വേഷണം നടത്തിയത്. സുമേഷ് മുൻപും നിരവധിതവണ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതിനെ തുടർന്ന് നടപടിക്ക് വിധേയനായിട്ടുണ്ട്.
അഹമ്മദാബാദ്: കനത്ത ചൂട് താങ്ങാനാകാതെ മുതിര്ന്ന കോണ്ഗ്രസ് നേതാവ് പി. ചിദംബരം കുഴഞ്ഞുവീണു. ഗുജറാത്തിലെ അഹമ്മദാബാദില് നടക്കുന്ന പാര്ട്ടി കണ്വെന്ഷനിടെയാണ് ചിദംബരം കുഴഞ്ഞുവീണത്. കുഴഞ്ഞുവീണ ചിദംബരത്തിനെ കോണ്ഗ്രസ് പ്രവര്ത്തകര് താങ്ങിയെടുത്തുകൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നിരുന്നു. അതേസമയം ചിദംബരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മകനും കോണ്ഗ്രസ് എംപിയുമായ കാര്ത്തി ചിദംബരം വ്യക്തമാക്കി. അച്ഛന്റെ ആരോഗ്യനിലയില് ആശങ്കപ്പെടാനില്ലെന്നും ഡോക്ടര്മാരുടെ നിരീക്ഷണത്തിലാണെന്നും കാര്ത്തി ചിദംബരം പറഞ്ഞു. അഹമ്മദാബാദിലെ സാബര്മതി നദീതീരത്ത് വെച്ചാണ് കോണ്ഗ്രസിന്റെ കണ്വെന്ഷന് നടക്കുന്നത്. മഹാത്മ ഗാന്ധി ബ്രിട്ടീഷ് സര്ക്കാരിനെതിരെ ഉപ്പുസത്യാഗ്രഹം തുടങ്ങിയ സ്ഥലം കൂടിയാണ് സാബര്മതി തീരം. ഇവിടെ ന്യായ്പഥ്: സങ്കല്പ്, സമര്പണ്, സംഘര്ഷ് (നീതിയുടെ പാത: ദൃഢനിശ്ചയം, പ്രതിബദ്ധത, പോരാട്ടം) എന്ന പേരിലാണ് പാര്ട്ടി സമ്മേളനം നടക്കുന്നത്. ഏപ്രില് ഒന്പതിന് അവസാനിക്കുന്ന കണ്വെന്ഷന്റെ സമാപന സമ്മേളനത്തില് ആയിരത്തിലധികം പ്രവര്ത്തകര് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തൃശൂര് (പഴയന്നൂര്): ഗായത്രിപ്പുഴയില് ചീരക്കുഴി റെഗുലേറ്ററിനു താഴെ ഒഴുക്കില്പ്പെട്ട് 12 വയസുകാരന് മരിച്ചു. പാലക്കാട് പുതുശ്ശേരി സ്വദേശി മനോജിന്റെയും ജയശ്രീയുടെയും മകന് വിശ്വജിത്ത് (ജിത്തു -12) ആണ് മരിച്ചത്. അച്ഛന്റെ നാടായ പുതുശ്ശേരിയില് പഠിക്കുകയായിരുന്ന വിശ്വജിത്ത് കഴിഞ്ഞ ദിവസമാണ് അമ്മവീടായ ലക്കിടിയിലെത്തിയത്. വേനലവധി ആഘോഷിക്കാന് മുതിര്ന്നവരും കുട്ടികളുമടങ്ങുന്ന പത്തോളം പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് വിശ്വജിത്ത് ചീരക്കുഴിയിലെത്തിയത്.ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഘം പുഴയിലെത്തിയത്. സുഹൃത്തുകളോടൊപ്പം പുഴയിലിറങ്ങി കളിക്കുന്നതിനിടെ പഴയലക്കിടി നാലകത്ത് കാസിമിന്റെ മകന് അബുസഹദാ(12) ണ് ആദ്യം ഒഴുക്കില്പ്പെട്ടത്. രക്ഷിക്കാന് ശ്രമിച്ച ഹനീഫയുടെ മകന് കാജാഹുസൈ(12)നും ഒഴിക്കില്പ്പെട്ടു. ഇരുവരെയും രക്ഷിച്ച് പുഴയിലുണ്ടായിരുന്ന പാറയോടടുപ്പിച്ച ശേഷമാണ് വിശ്വജിത്ത് ഒഴിക്കില്പ്പെട്ടത്. സംഘത്തിലുണ്ടായിരുന്ന കാസിം പുഴയിലിറങ്ങി മൂന്ന് കുട്ടികളെയും രക്ഷിക്കാന് ശ്രമിച്ചെങ്കിലും രണ്ട് പേരെ മാത്രമെ കരക്കെത്തിക്കാനായുള്ളു.രണ്ട് ദിവസം മുന്പുണ്ടായ വേനല് മഴയില് ഗായത്രിപുഴയില് വെള്ളത്തിന്റെ അളവ് വര്ദ്ധിച്ചതോടെ റെഗുലേറ്ററിന്റെ ഷട്ടറുകള് തുറന്നിരുന്നതിനാല് പുഴയില് ഒഴുക്കുണ്ടായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ചേര്ന്നാണ് രക്ഷാപ്രവര്ത്തനം നടത്തിയത്. ചീരക്കുഴി…
മനാമ: കാൻസർ രോഗികൾക്കു വിഗ് നിർമ്മിക്കുവാൻ മുടി ദാനം നൽകി വേറിട്ട പിറന്നാൾ ആഘോഷവുമായി സാൻവി സുജീഷ്. ബഹ്റൈനിൽ ജോലി ചെയ്യുന്ന കോഴിക്കോട് ഇരിങ്ങത്ത് സുജീഷ് മാടായിയുടെയും അഞ്ജലി സുജീഷിന്റെയും മകളായ സാൻവി ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന ദിയോ ദേവ് സഹോദരനാണ്. ബഹ്റൈൻ കാൻസർ സൊസൈറ്റിയിൽ അവിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പ് ന്റെ ജനറൽ സെക്രട്ടറി കെ. ടി. സലിം സാൻവിയിൽ നിന്നും മുടി സ്വീകരിച്ചു. ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. തികച്ചും സൗജന്യമായാണ് ബഹ്റൈൻ കാൻസർ സൊസൈറ്റി കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് വിഗ് നൽകി വരുന്നത്.
സ്കൂട്ടറിൽ അസാധാരണമായൊരു അനക്കവും തണുപ്പും; കളക്ടറേറ്റ് ജീവനക്കാരി വണ്ടിയിൽ നിന്ന് വീണു, സ്കൂട്ടറിൽ പാമ്പ്
കൊച്ചി: സ്കൂട്ടറിന്റെ മുൻഭാഗത്ത് നിന്ന് പാമ്പിനെ കണ്ടെത്തി. എറണാകുളം കളക്ടറേറ്റ് ജീവനക്കാരിയുടെ സ്കൂട്ടറിൽ നിന്നാണ് ഇന്ന് രാവിലെ രാവിലെ പാമ്പിനെ പിടികൂടിയത്. രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനത്തിൻ നിന്ന് അനക്കവും തണുപ്പും അനുഭവപ്പെടുകയായിരുന്നു. ശ്രദ്ധിച്ചപ്പോൾ സ്കൂട്ടറിൽ പാമ്പിനെ കണ്ടു. ഇതോടെ യാത്രക്കാരി പരിഭ്രാന്തയായി വാഹനത്തിൽ നിന്ന് മറിഞ്ഞുവീണു. വിവരം അറിയിച്ചതനുസരിച്ച് പാമ്പിനെ പിടിക്കാൻ വൈദഗ്ധ്യമുള്ളവരെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സ്കൂട്ടറിന്റെ മുൻ ഭാഗം സ്ക്രൂ ഡ്രൈവർ കൊണ്ട് അഴിച്ചെടുത്താണ് അതിനുള്ളിൽ ഉണ്ടായിരുന്ന വലിയ പാമ്പിനെ പുറത്തെടുത്തത്.
കൊച്ചി: കാക്കനാട് ജില്ലാ ജയിലില് റിമാന്ഡ് തടവുകാരുടെ അക്രമത്തില് ജയില് ജീവനക്കാരന് പരിക്കേറ്റു. അസിസ്റ്റന്റ് പ്രിസണ് ഓഫീസര് അഖില് മോഹനന് ആണ് പരിക്കേറ്റത്. ഇന്നു വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. അമ്പലമേട് പൊലീസ് സ്റ്റേഷനില് പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളാണ് ജയില് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. സഹോദരങ്ങളായ അഖില് ഗണേശന്, അജിത് ഗണേശന് എന്നിവരാണ് അക്രമം അഴിച്ചുവിട്ടത്. മറ്റൊരു തടവുകാരനെ ആക്രമിച്ച ഇവരെ പിടിച്ചുമാറ്റുന്നതിനിടെയാണ് ജയില് ഉദ്യോഗസ്ഥനെ പ്രതികള് ആക്രമിക്കുന്നത്. പ്രിസണ് ഓഫീസര് അഖില് മോഹന്റെ കൈക്ക് പൊട്ടലുണ്ട്. ഇദ്ദേഹത്തെ മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
