- ‘ഇപ്പോൾ ഞാൻ സിപിഎമ്മിന് കൊള്ളാത്തവനായി; തോറ്റപ്പോൾ പിണറായിയെ ചവിട്ടിത്താഴ്ത്തി’: വെള്ളാപ്പള്ളി നടേശൻ
- ഐ.എൽ.എയുടെ സാമൂഹിക സേവനങ്ങൾക്ക് മന്ത്രിയുടെ അഭിനന്ദനം; പൂർണ പിന്തുണ വാഗ്ദാനം ചെയ്തു
- ലൈസൻസുള്ള ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം സംഭാവന നൽകണം; ബോധവൽക്കരണവുമായി അധികൃതർ
- ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ബഹ്റൈൻ; പുതിയ നിരക്കുകൾ ഇന്ന് മുതൽ
- ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കൾക്ക് സൗജന്യ തത്സമയ ബസ് ട്രാക്കിംഗ്
- ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കി
- വിസ്മയ കേരളത്തിൽ വേലി കെട്ടേണ്ടത് മനുഷ്യർക്കോ? ഉദ്യോഗസ്ഥ പ്രഭുക്കൾക്കോ?? ബഹ്റൈൻ എ.കെസി.സി
- മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു
Author: News Desk
തൃശ്ശൂർ: പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്. നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ അറിയിച്ചു. മറ്റു പാർട്ടികളുടെ പിന്തുണ സ്വീകരിക്കും. സിപിഐയിൽ നിരവധി പേർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗീത ഗോപിയ്ക്കെതിരെ മുകുന്ദൻ വീണ്ടും ആരോപണമുന്നയിച്ചു. മകൾക്ക് 225 പവൻ വിവാഹ സമ്മാനമായി നൽകിയെന്നാണ് മുകുന്ദന്‍റെ ആരോപണം. നാട്ടികയിൽ നിന്ന് പണം പിരിച്ചു. എന്നാൽ പണം തിരികെ കൊടുത്തില്ല. പണം കൊടുത്തവർ പരാതിയുമായി സമീപിച്ചെന്നും മുകുന്ദൻ വെളിപ്പെടുത്തുന്നു. ബിനോയ് വിശ്വത്തിന്റെ ഉറപ്പിൽ വിശ്വാസമില്ലെന്നും സിസി മുകുന്ദൻ വ്യക്തമാക്കി.നാട്ടികയിൽ ഗീതാഗോപിയെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെയാണ് സിപിഐയില്‍ പൊട്ടിത്തെറിയുണ്ടായത്. പണം പിരിക്കാന്‍ ശേഷിയുള്ളതാണ് ഗീതാ ഗോപിയുടെ മാനദണ്ഡമെന്നായിരുന്നു നാട്ടിക എംഎല്‍എ സി.സി. മുകുന്ദന്‍റെ പ്രതികരണം. എന്നാൽ ആരോപണത്തോട് പ്രതികരിക്കാതെ ഗീതാഗോപി ഒഴിഞ്ഞുമാറി. മുകുന്ദനെ അനുനയിപ്പിക്കാനുള്ള നീക്കം സിപിഐ തുടങ്ങിയപ്പോള്‍ മുകുന്ദൻ കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. ഒരുവട്ടം മാത്രം മത്സരിച്ച തന്നെ…
വനിതാ ദിനത്തിൽ 10 വയസ്സുകാരി മുതൽ 74കാരി വരെ ഒരേ താളത്തിൽ, തൃശൂരിൽ 75 വനിതകൾ അണിനിരന്ന മാന്ത്രിക പഞ്ചവാദ്യം, അരങ്ങുണർത്തി സോപാനം സ്‌കൂൾ
തൃശൂർ: എടപ്പാള്‍ സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനത്തില്‍ സമ്പൂര്‍ണ്ണ വനിതാ പഞ്ചവാദ്യം അരങ്ങേറി. എടപ്പാൾ സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പത്തു വയസ്സുകാരി മുതൽ 74 വയസ്സുകാരി വരെ നീളുന്ന 75 അംഗ വനിതാ സംഘമാണ് മാസ്മരിക പ്രകടനം കാഴ്ചവെച്ചത്. 21 തിമില, 10 മദ്ദളം, 8 ഇടയ്ക്ക, 14 കൊമ്പ്, 21 ഇലത്താളം, ഒരു ശംഖ് എന്നിങ്ങനെ 75 പേർ അണിനിരന്ന സംഘം ഒന്നര മണിക്കൂർ നീളുന്ന പഞ്ചവാദ്യമാണ് അവതരിപ്പിച്ചത്.മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവര്‍ ഗണപതിക്കൈ കൊട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം പ്രമുഖ സാമൂഹിക പ്രവർത്തക കെ. അജിത ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അധ്യക്ഷത വഹിച്ചു. കവി ആലംകോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ കെ.ടി. ജലീൽ, പി. നന്ദകുമാർ, നോർക്ക ചെയർമാൻ പി.…
`പ്രണയമുണ്ട്, അത് കുറ്റമാണോ?’, ആരോപണങ്ങളിൽ പ്രതികരണം; വ്യക്തിപരമായ കാര്യങ്ങളില്‍ ആരും ഇടപെടേണ്ടെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ. തെരഞ്ഞെടുപ്പ് കാലം അടുക്കുമ്പോൾ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പാണ് ഇതെന്നും ഇക്കാര്യങ്ങൾ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും ഗണേഷ്കുമാർ മാധ്യമങ്ങളോട് പറഞ്ഞു. മുൻപും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ ആരും ഇടപെടേണ്ടെന്നും ഗണേഷ്കുമാർ പറഞ്ഞു. പ്രണയം ഒരു കുറ്റമല്ല. പ്രണയം എല്ലാവർക്കുമുണ്ട്. അത് ഇനിയും തുടരും. ഞാനൊരു മികച്ച പൊതു പ്രവർത്തകനാണ്. ഇന്നേവരെ അഴിമതി ചെയ്തിട്ടില്ല. പത്തനാപുരത്തുകാർ ഇത് വിശ്വസിക്കില്ല. എൻ്റെ എക്സ്റേ അവർക്ക് അറിയാം. വീട്ടിലെ കാര്യം പറയണ്ടാ എന്ന് കരുതിയതാണ്. പക്ഷേ എനിക്ക് ഒന്നും മറയ്ക്കാനില്ല. വീട്ടിനുള്ളിൽ തന്നെ ശത്രുകൾ ഉണ്ട്. തൻ്റെ ഭാഗത്തു നിന്ന് മാന്യതയില്ലാത്ത പെരുമാറ്റം ഒരു സ്ത്രീക്കും ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പിതൃതുല്യനാണെന്ന് ഗണേഷ്കുമാർ.…
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാറിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. എൻ വിജയകുമാർ സമർപ്പിച്ച രണ്ട് ജാമ്യഹർജികളും കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി നൽകിയത്. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാറിന്റെ നിർദേശ പ്രകാരമാണ് രേഖകളിൽ ഒപ്പിട്ടതെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമായിരുന്നു വിജയകുമാറിൻ്റെ മൊഴി.കട്ടിളപ്പാളി കേസിലും ദ്വാരപലക ശിൽപ പാളി കേസിലും വിജയകുമാർ പ്രതിയാണ്. എ പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗമായിരുന്നു വിജയകുമാർ. ആരോഗ്യ പ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് രണ്ട് കേസുകളിലും ജാമ്യഹർജി സമർപ്പിച്ചത്. പത്മകുമാറിന്റെ നിർദേശ പ്രകാരമാണ് രേഖകളിൽ ഒപ്പ് വെച്ചതെന്നും സ്വർക്കൊള്ളയിൽ പങ്കില്ലെന്നുമായിരുന്നു വിജയകുമാറിന്റെ വാദം.
മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 95 മിസൈലുകളും 164 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി നശിപ്പിച്ചതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്‌റൈനിലെ സിത്രയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഇതുവരെ 32 സാധാരണക്കാര്‍ക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. അവരില്‍ ശസ്ത്രക്രിയ ആവശ്യമുള്ള കുട്ടികളും ഉള്‍പ്പെടെുന്നു.പരിക്കേറ്റവരെല്ലാം ബഹ്റൈന്‍ പൗരരാണ്. തലയ്ക്കും കണ്ണിനും സാരമായ പരിക്കേറ്റ 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയും കൈകാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ഏഴ്, എട്ട് വയസ്സുള്ള രണ്ടു കുട്ടികളും ഇതിലുള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ ഏറ്റവും ഇളയവന്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞാണ്.പരിക്കേറ്റ എല്ലാവരും സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും പ്രത്യേക മെഡിക്കല്‍ സംഘങ്ങളുടെ തുടര്‍പരിചരണം ലഭിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ബഹ്റൈനെതിരായ ഈ അന്യായമായ ആക്രമണം ആരംഭിച്ചതിനുശേഷം ആരോഗ്യ സംവിധാനം അതീവ ജാഗ്രതയിലാണെന്നും മന്ത്രാലയം പറഞ്ഞു.
മനാമ: ഇറാനിയന്‍ ആക്രമണത്തില്‍ ബഹ്‌റൈനിലെ മാഅമീറിലെ നാഷണല്‍ കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ഒരു കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായതായും അതില്‍ ഭൗതിക നാശനഷ്ടങ്ങള്‍ ഉണ്ടായതായും സെന്റര്‍ അറിയിച്ചു.ആര്‍ക്കെങ്കിലും പരിക്കുകളോ മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അടിയന്തര പ്രതികരണ സംഘങ്ങള്‍ സ്ഥലത്തുണ്ട്. തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
‘എന്തുകൊണ്ട് നഷ്ടത്തില്‍ ഓടുന്നു? സ്വകാര്യ ബസ് സർവീസുകൾ ലാഭത്തിലല്ലേ?’; കെഎസ്ആർടിസിയോട് സുപ്രീം കോടതി
ദില്ലി: വിരമിച്ച ജീവനക്കാരുടെ പെൻഷൻ അനൂകൂല്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ കെഎസ്ആര്‍ടിസിയോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. കെഎസ്ആര്‍ടിസി എന്തുകൊണ്ട് നഷ്ടത്തിൽ ഓടുന്നുവെന്നും നഷ്ടം സഹിച്ച് എന്തിന് ഇങ്ങനെ പ്രവർത്തിക്കുന്നവെന്നും സുപ്രീംകോടതി ചോദിച്ചു. ഇതേ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യബസ് സർവീസുകൾ ലാഭത്തിൽ പ്രവർത്തിക്കുമ്പോൾ എന്തുകൊണ്ടാണ് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനം എന്തുകൊണ്ട് ഇത്രയും നഷ്ടത്തിലാകുന്നതെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്രശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. പിഎഫ് തുക ജീവനക്കാരുടെ അവകാശമാണെന്നും അത് സ്ഥാപനം നൽകുന്ന ചാരിറ്റിയല്ലെന്നും കോടതി വ്യക്തമാക്കി.കെഎസ്ആര്‍ടിസിയിലെ പെൻഷനുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമുണ്ട്. പെൻഷൻ വിതരണത്തിൽ സീനിയോറിറ്റി അടക്കം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പെൻഷൻ വിതരണത്തിൽ കോടതിയുടെ ഇടപെടൽ ഉണ്ടാകുമെന്ന സൂചനയാണ് സുപ്രീം കോടതി നൽകിയിരിക്കുന്നത്. എന്നാൽ ലാഭം മാത്രം നോക്കിയല്ല പ്രവർത്തിക്കുന്നതെന്നും കളക്ഷൻ കുറഞ്ഞ റൂട്ടുകളിലും പൊതുജനതാൽപര്യാർത്ഥം ബസ് ഓടുന്നുണ്ടെന്നും കെഎസ്ആര്‍ടിസിയ്ക്കായി ഹാജരായ അഭിഭാഷകൻ അബിദ് അലി ബീരാൻ, സ്റ്റാൻഡിംഗ് കൌൺസൽ പ്രണവ്…
ചരിത്രനേട്ടത്തിന് പിന്നാലെ ലോകകപ്പുമായി അനുഗ്രഹം തേടി സൂര്യകുമാറും ഗംഭീറും ജയ് ഷായും ഹനുമാൻ ക്ഷേത്രത്തില്‍
അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ചരിത്രവിജയം കുറിച്ചതിന് പിന്നാലെ അഹമ്മദാബാദിലെ പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ടീം അംഗങ്ങൾ. ലോകകപ്പ് കിരീടവുമായാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, ഐസിസി ചെയർമാൻ ജയ് ഷാ എന്നിവർ ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടിയത്. ഞായറാഴ്ച നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകിരീടം സ്വന്തമാക്കിയിരുന്നു. കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും സ്വന്തം മണ്ണിൽ ലോകകപ്പ് ഉയർത്തുന്ന ആദ്യ രാജ്യമെന്ന റെക്കോര്‍ഡും ഈ വിജയത്തോടെ ഇന്ത്യക്ക് സ്വന്തമായി. ചരിത്രനേട്ടത്തിന് പിന്നാലെയാണ് ടീമിന്‍റെ അമരക്കാർ വിജയത്തിന് നന്ദി പറയാൻ ക്ഷേത്രത്തിലെത്തിയത്. നായകൻ സൂര്യകുമാർ യാദവ് ലോകകപ്പ് കിരീടം കൈകളിലേന്തിയാണ് ദർശനം നടത്തിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡിന്‍റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബാറ്റർമാർ പുറത്തെടുത്തത്. 21 പന്തിൽ 52 റൺസ് നേടി…
മൊജ്താബയുടെ നിയമനത്തിൽ ഇറാന് നിര്‍ണായക മുന്നറിയിപ്പുമായി ട്രംപ്, ‘അമേരിക്കൻ അംഗീകാരമില്ലാതെ പുതിയ നേതാവ് അധികകാലം വാഴില്ല’
വാഷിംഗ്ടൺ: ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള മൊജ്താബ ഖമേനി (56) നിയമിതനായതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിന്റെ അംഗീകാരമില്ലാത്ത ഒരു നേതാവും ഇറാനിൽ അധികകാലം അധികാരത്തിൽ തുടരില്ലെന്നാമ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇറാന്റെ ഭാവി നേതൃത്വത്തെ തീരുമാനിക്കുന്നതിൽ അമേരിക്കയ്ക്ക് നിർണ്ണായക പങ്കുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ നേതാവ് ഞങ്ങളുടെ അംഗീകാരം നേടേണ്ടതുണ്ട്. അമേരിക്കയുടെ അനുമതിയില്ലാതെ ഇറാനിലെ പുതിയ നേതൃത്വത്തിന് നിലനിൽപ്പില്ല, ട്രംപ് എബിസി ന്യൂസിനോട് പറഞ്ഞു. ഓരോ അഞ്ച് പത്ത് വർഷം കൂടുമ്പോഴും ഇറാനിലേക്ക് സൈന്യത്തെ അയക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം മൊജ്താബയെ ഒരു ലൈറ്റ്‌വെയ്റ്റ് നേതാവ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മൊജ്താബ ഖമേനി തനിക്ക് ഒട്ടും സ്വീകാര്യനല്ലെന്നും ഇറാന് വേണ്ടത് സമാധാനവും ഐക്യവും കൊണ്ടുവരുന്ന പുതിയൊരു നേതാവിനെയാണെന്നും അദ്ദേഹം ആക്സിയോസിനോട് പറഞ്ഞു. മൊജ്താബ അയോഗ്യനാണെന്ന് അലി ഖമേനി തന്നെ മുൻപ് കരുതിയിരുന്നതായും ട്രംപ് അവകാശപ്പെട്ടു. ഇറാനുമായുള്ള യുദ്ധം എപ്പോൾ…
