- സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന കമ്മിറ്റികളിൽ പങ്കാളിത്തമില്ല, യൂത്ത് ലീഗിന്റെ പ്രതിഷേധം ഫലം കണ്ടു; പരിഹരിച്ച് സാദിഖലി തങ്ങൾ
- ഇന്ത്യൻ ടീമില്‍ മുഹമ്മദ് ഷമിക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ, ഒടുവില്‍ നിലപാട് വ്യക്തമാക്കി ശുഭ്മാന്‍ ഗില്‍
- ബഹ്റൈനില്‍ സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ ട്രയല്‍ റണ്‍ തുടങ്ങി
- റോഡില്‍ വാഹനാഭ്യാസം: ഡ്രൈവര്‍ അറസ്റ്റില്‍
- പണം തട്ടിപ്പ്: ബഹ്റൈന്‍ പൗരന് 10 വര്‍ഷം തടവ്
- വിജയ സാധ്യതയുള്ള വാർഡിനായി ബിജെപിയിൽ പിടിയും വലിയും; പ്രശാന്തുൾപ്പെടെ 3 നേതാക്കൾ രംഗത്ത്, പാലക്കാട് തർക്കം തുടരുന്നു.
- വൈദ്യുതി പ്രസരണ ശൃംഖല വികസിപ്പിക്കാന്‍ ബഹ്റൈനും കുവൈത്തും കരാര്‍ ഒപ്പുവെച്ചു
- ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ട്രോഫി കുതിരപ്പന്തയത്തിന് നറുക്കെടുത്തു
Author: News Desk
കൊച്ചി: ബലാത്സംഗക്കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചതിനു പിന്നാലെ അഭിഭാഷകന്റെ ഓഫീസിലെത്തി നടന്‍ സിദ്ദിഖ്. ഹൈക്കോടതിയില്‍ സിദ്ദിഖിനായി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഡ്വ. രാമന്‍പിള്ളയുടെ ഓഫീസിലാണ് ചൊവ്വാഴ്ച സിദ്ദിഖ് എത്തിയത്. ഒരാഴ്ചയ്ക്ക് ശേഷമാണ് സിദ്ദിഖ് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് സിദ്ദിഖ് അഡ്വ. രാമന്‍പിള്ളയുടെ ഓഫീസില്‍ എത്തിയത്. ഒരു മണിക്കൂറോളം അഭിഭാഷകനുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അതേസമയം, ഓഫീസില്‍ നിന്നിറങ്ങിയ സിദ്ദിഖ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. അന്വേഷണ സംഘവുമായി സഹകരിക്കുമോ എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി പുഞ്ചിരിയിലൊതുക്കി. മകന്‍ ഷഹീന്‍ സിദ്ധിഖും ഒപ്പമുണ്ടായിരുന്നു. ഷഹീനും പ്രതികരണങ്ങള്‍ക്ക് തയ്യാറായില്ല. നേരത്തേ, കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും രൂക്ഷ വിമര്‍ശനത്തോടെ കോടതി അപേക്ഷ തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്ന്, അറസ്റ്റ് ഭീഷണി ഉയര്‍ന്നതോടെ നടന്‍ ഒളിവില്‍ പോയി. പാലാരിവട്ടത്തെയും ആലുവയിലെയും വീടുകളില്‍ പോലീസ് എത്തിയെങ്കിലും സിദ്ധിഖിനെ കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണസംഘം ലൂക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെ…
മനാമ: ബഹ്‌റൈനിലെ വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനവുമായി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ് രണ്ട് ഘട്ടങ്ങളിലായി ‘വിസിറ്റ് എംബസി’ പരിപാടി സംഘടിപ്പിച്ചു. 2023ലും 2024ലും രണ്ട് ഘട്ടങ്ങളിലായി ബഹ്‌റൈനിലെ ഒമ്പത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള 160 വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. സന്ദര്‍ശനവേളയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എംബസി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താന്‍ അവസരം ലഭിച്ചു. എംബസിയുടെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവിധ വിഭാഗങ്ങളെക്കുറിച്ചും ഉദ്യാഗസ്ഥര്‍ വിശദീകരിച്ചു. എംബസിയിലെ വിവിധ സംരംഭങ്ങളെക്കുറിച്ചും എക്‌സിബിഷനുകളെക്കുറിച്ചും വിദ്യാര്‍ത്ഥികളെ ധരിപ്പിച്ചു. എംബസി കെട്ടിടത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ വാസ്തുവിദ്യാ സവിശേഷതകളെക്കുറിച്ചും എംബസി പ്രദര്‍ശിപ്പിക്കുന്ന കലാരൂപങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ അറിവ് നേടി. അംബാസഡര്‍ വിനോദ് കെ. ജേക്കബും വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ചോദ്യങ്ങള്‍ ഉന്നയിക്കാനും നയതന്ത്രത്തിന്റെ സങ്കീര്‍ണ്ണതകള്‍ മനസിലാക്കാനും ഇന്ത്യ-ബഹ്‌റൈന്‍ ബന്ധം പ്രോത്സാഹിപ്പിക്കുന്നതില്‍ എംബസിയുടെ പങ്കിനെക്കുറിച്ച് അറിയാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിച്ചു.
കോഴിക്കോട്: സ്വർണക്കടത്തുകാരെയും ഹവാലക്കാരെയും പിടികൂടുമ്പോൾ എന്തിനാണ് ചിലർക്ക് പൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തിനാണ് നിയമവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട് സിപിഐ എം ജില്ലാ കമ്മിറ്റി നിർമിച്ച എ കെ ജി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെ ചിലർ തെറ്റായി വ്യാഖ്യാനിക്കുകയാണ്. ഇതിനൊന്നും എതിരായി പൊലീസ് ഒരു നടപടിയും എടുക്കേണ്ടെന്ന് ഇതുമായി ബന്ധപ്പെട്ടവർ കരുതുന്നുണ്ടോ?. തെറ്റായ നടപടികളിൽ ആവശ്യമായ നടപടികളുണ്ടാകും. കോഴിക്കോട് രാജ്യാന്തര വിമാനത്താവളം മലപ്പുറം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് മലപ്പുറം ജില്ലയിലെ കേസായാണ് രേഖപ്പെടുത്തുക. അത് ആ ജില്ലയ്ക്ക് എതിരായ കാര്യമല്ല. കഴിഞ്ഞ വാർത്താസമ്മേളനത്തിൽ ഇത്തരം കാര്യങ്ങൾ വ്യക്തമാക്കേണ്ട അവസ്ഥ വന്നു. സംസ്ഥാനത്ത് പിടികൂടിയ സ്വർണത്തിൽ ഏറ്റവും കൂടുതൽ കരിപ്പൂരിലാണ് എന്നത് വസ്തുതയാണ്. ഇതിന്റെ കൂടെ തന്നെ ഹവാല പണം പിടിച്ചതിന്റെ കണക്കും പറഞ്ഞു. അതും കൂടുതൽ പിടിച്ചത് മലപ്പുറം ജില്ലയിൽ നിന്നാണ്. ഇത്തരത്തിലുള്ള…
മനാമ: നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സും (എൻ.ഐ.എച്ച്.ആർ) ബഹ്‌റൈൻ ജേണലിസ്റ്റ് അസോസിയേഷനും (ബി.ജെ.എ) ധാരണാപത്രം ഒപ്പുവെച്ചു.എൻ.ഐ.എച്ച്.ആർ. ചെയർമാൻ അലി അഹമ്മദ് അൽ ദേരാസിയും ബി.ജെ.എ. ചെയർമാൻ ഇസ അൽ ഷൈജിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.മാധ്യമപ്രവർത്തകരുടെ അവകാശങ്ങളെ പ്രതിനിധീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സംഘടന എന്ന നിലയിൽ ബി.ജെ.എയുടെ പങ്ക് ചൂണ്ടിക്കാട്ടി, ഈ സഹകരണത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് അൽ ദേരാസി പറഞ്ഞു. എൻ.ഐ.എച്ച്.ആറിൻ്റെ സഹകരണത്തെ അൽ ഷൈജി അഭിനന്ദിച്ചു. ധാരണാപത്രം രണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.മനുഷ്യാവകാശ തത്ത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അറിവ് കൈമാറ്റം ചെയ്യുന്നതിനും ഇരു കക്ഷികളും ശ്രമിക്കുന്നതിനൊപ്പം പരസ്പര ധാരണ വർദ്ധിപ്പിക്കാനും മനുഷ്യാവകാശങ്ങളിൽ സഹകരണം വികസിപ്പിക്കാനും ഈ ധാരണാപത്രം ലക്ഷ്യമിടുന്നു. മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും പഠനങ്ങളും തയ്യാറാക്കുന്നതിനും പ്രസക്തമായ വിദ്യാഭ്യാസ പരിപാടികളും കോൺഫറൻസുകളും സംഘടിപ്പിക്കുന്നതിനുമുള്ള സംയുക്ത പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടും.
തിരുവനന്തപുരം: തലസ്ഥാനത്ത് പോക്‌സോ കേസിലെ പ്രതി ബ്ലെയ്ഡ് വിഴുങ്ങി. സുമേഷ് എന്നയാളാണ് ബ്ലെയ്ഡ് വിഴുങ്ങിയത്. പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് സംഭവം നടന്നത്. കൊല്ലത്തെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവേ പൊലീസിനെ വെട്ടിച്ച് പ്രതി ബ്ലെയ്ഡ് വിഴുങ്ങുകയായിരുന്നു. സുമേഷ് തന്നെയാണ് ബ്ലെയ്ഡ് വിഴുങ്ങിയ കാര്യം പൊലീസിനെ അറിയിച്ചത്. ഉടൻ പൊലീസ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മനാമ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫ്യുച്ചർ ടച്ച് എക്സ്പോയിൽ ഒന്നാം സ്ഥാനം നേടിയ നാസിൽ നൗഷാദിനു ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (BKCK) സ്നേഹാദരം നൽകി ആദരിച്ചു . തമിഴ്നാട് ധർമ്മപുരിയിൽ നടന്ന എക്സ്പോയിൽ ഐ ഐ ടി മദ്രാസ്,ഐ ഐ എം ബാംഗ്ലൂർ എന്നിവിടങ്ങളിലടക്കമുള്ള 1500 വിദ്യാർത്ഥികളെ പിന്നിലാക്കിയാണ് മുൻ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി കൂടിയായ നാസിൽ മികച്ച വിജയം കരസ്ഥമാക്കിയത്. 26 വർഷത്തിലധികമായി സെന്റർ മാർക്കറ്റിലെ കച്ചവടക്കാരനായ നൗഷാദിന്റെ മകനാണ്. ചടങ്ങിൽ റെയീസ് എം ഇ സ്വാഗതം പറഞ്ഞു.സൈനുദ്ധീൻ കണ്ടിക്കൽ മൊമെന്റോ നൽകി. ഫസൽ ബഹ്‌റൈൻ,അഷ്‌റഫ് കാക്കണ്ടി,അൻസാരി ,നൗഷാദ് കണ്ടിക്കൽ,മഷൂദ് എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു. സിദ്ദിഖ് നന്ദി പറഞ്ഞു.
മനാമ: ബഹ്റൈന്‍ ടെന്നീസ് ക്ലബ്ബിന്റെ 50-ാം വാര്‍ഷികാഘോഷം ഗള്‍ഫ് ഹോട്ടലില്‍ നടന്നു. ചടങ്ങില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പ്രതിനിധിയായി ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) ചെയര്‍മാനും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ പങ്കെടുത്തു. ജി.എസ്.എ. വൈസ് പ്രസിഡന്റ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, ബി.ഒ.സി. വൈസ് പ്രസിഡന്റ് ഷെയ്ഖ് ഈസ ബിന്‍ അലി അല്‍ ഖലീഫ, ജി.എസ്.എയുടെ സി.ഇ.ഒ ഡോ. അബ്ദുല്‍റഹ്‌മാന്‍ സാദിഖ് അസ്‌കര്‍ എന്നിവരും മറ്റു വിശിഷ്ടാതിഥികളും അതിഥികളും പങ്കെടുത്തു.ബഹ്റൈനില്‍ വലിയ ജനപ്രീതിയാര്‍ജിച്ച ടെന്നീസ് ഉള്‍പ്പെടെയുള്ള കായിക വിനോദങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് ഷെയ്ഖ് ഖാലിദ് രാജാവിന് നന്ദി പറഞ്ഞു. ബഹ്റൈന്‍ ടെന്നീസ് ക്ലബ്ബിന്റെ 50 വര്‍ഷത്തെ പ്രവര്‍ത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു. ക്ലബ്ബിന്റെ സ്പോണ്‍സര്‍മാരായ യൂസുഫ് ഖലീല്‍ അല്‍മോയ്യിദ് ആന്‍ഡ് സണ്‍സ്,…
മനാമ: നിലവിലെ സുരക്ഷാ സാഹചര്യങ്ങളും അപകടസാധ്യതകളും കണക്കിലെടുത്ത് ലെബനനിലേക്ക് പോകരുതെന്ന് വിദേശകാര്യ മന്ത്രാലയം നൽകിയ മുൻ മുന്നറിയിപ്പുകൾ പാലിക്കണമെന്ന് സിറിയയിലെ ബഹ്‌റൈൻ പൗരർക്ക് അവിടുത്തെ ബഹ്‌റൈൻ എംബസി നിർദ്ദേശം നൽകി.ലെബനനിൽ ഇപ്പോൾ ഉള്ള ബഹ്‌റൈൻ പൗരർ, അവരുടെ സുരക്ഷ ഉറപ്പാക്കാൻ ഉടൻ അവിടംവിട്ടു പോകണമെന്നും എംബസി അഭ്യർത്ഥിച്ചു. പുറപ്പെടുന്നതു വരെ യോഗ്യതയുള്ള പ്രാദേശിക അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം. ജാഗ്രത പാലിക്കുകയും വേണം.എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ സഹായമഭ്യർത്ഥിക്കാൻ ഡമാസ്‌കസിലെ ബഹ്‌റൈൻ എംബസിയെ ഇനിപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:00963 93244449900963 99444446700961 3824709അല്ലെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിൻ്റെ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഫോളോ-അപ്പ് ഓഫീസുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതുമാണ്:00973 17227555
മാമിയുടെ തിരോധാനം: അന്വേഷണോദ്യോഗസ്ഥനെ തിരിച്ചുകൊണ്ടുവരാൻ മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടും ഫലമുണ്ടായില്ലെന്ന് അൻവർ
കോഴിക്കോട്: കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങളുമായി പി.വി. അൻവർ എം.എൽ.എ. തിരോധാനക്കേസ് അന്വേഷണത്തിനിടയിൽ സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥനെ തിരിച്ചുകൊണ്ടുവരാൻ മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടും ഫലമുണ്ടായില്ലെന്ന് കോഴിക്കോട്ട് മാമി തിരോധാന ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തിൽ അൻവർ പറഞ്ഞു. മാമി കേസ് അന്വേഷണത്തിൽ എല്ലാവരും തൃപ്തരായിരുന്നു. അതിനിടെ അന്വേഷണോദ്യോഗസ്ഥനെ പോലീസിൽനിന്ന് തിരുവനന്തപുരത്ത് എക്സൈസിലേക്ക് മാറ്റി. അന്വേഷണം പൂർത്തിയാക്കാൻ ഈ ഉദ്യോഗസ്ഥനെ തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണനും സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനനും എളമരം കരീമിനും മന്ത്രി മുഹമ്മദ് റിയാസിനും മുഖ്യമന്ത്രിക്കും രണ്ടാഴ്ച മുന്നേ താനൊരു കത്ത് കൊടുത്തു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ ഓഫിസിൽ 20 മിനിറ്റോളം ഇരുന്നു. മെയിൽ ഡി.ജി.പിക്ക് കൊടുക്കുന്നത് കണ്ടിട്ടാണ് താൻ എ.ഡി.ജി.പിയുടെ ഓഫിസിൽനിന്ന് ഇറങ്ങിയത്. വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടും അദ്ദേഹത്തെ അന്വേഷണത്തിനായി നിയമിച്ച് ഉത്തരവിറങ്ങിയില്ലെന്ന് അൻവർ പറഞ്ഞു. നിലമ്പൂരിലെ പൊതുസമ്മേളനത്തിനു പിന്നാലെയാണ് അൻവർ ഇന്ന് കോഴിക്കോട് മുതലക്കുളത്ത്…
മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ കമ്പനിക്ക് നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (എന്‍എച്ച്ആര്‍എ) ഡയണ്ട് അക്രഡിറ്റേഷന്‍. എന്‍എച്ച്ആര്‍എ അക്രഡിറ്റേഷന്‍ സര്‍വേയിലാണ് ഡയമണ്ട് പദവി നേടി ആരോഗ്യ സംരക്ഷണ മികവില്‍ ഷിഫ അല്‍ ജസീറ പുതു ചരിത്രം രചിച്ചത്.ബഹ്‌റൈനിലെ ആരോഗ്യ സേവന ദാതാക്കള്‍ക്ക് നേടാവുന്ന ഏറ്റവും ഉയര്‍ന്ന അംഗീകാരമാണ് ഡയമണ്ട് അക്രഡിറ്റേഷന്‍. ഗുണനിലവാരം, രോഗികളുടെ സുരക്ഷ, ക്ലിനിക്കല്‍ മികവ് എന്നിവയോടുള്ള ഷിഫ അല്‍ ജസീറയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് പുതിയ നേട്ടം. രോഗികളുടെ സുരക്ഷ, പരിചരണത്തിന്റെ ഗുണനിലവാരം, ക്ലിനിക്കല്‍ മികവ്, ജീവനക്കാരുടെ കഴിവ്, സ്ഥാപന ഭരണം എന്നിവയുള്‍പ്പെടെ ആരോഗ്യ പരിപാലനത്തിന്റെ വിവിധ വശങ്ങളുടെ സൂക്ഷ്മമായ വിലയിരുത്തല്‍ ഉള്‍പ്പെടുന്നതാണ് എന്‍എച്ച്ആര്‍എ അക്രഡിറ്റേഷന്‍ പ്രക്രിയ. ഷിഫ അല്‍ ജസീറയുടെ നേട്ടം ഈ മേഖലകളിലെല്ലാം കൈവരിച്ച അതിന്റെ അസാധാരണമായ നേട്ടമാണ് പ്രകടമാക്കുന്നത്. ‘എന്‍എച്ച്ആര്‍എയില്‍ നിന്ന് ഈ അഭിമാനകരമായ ഡയമണ്ട് അക്രഡിറ്റേഷന്‍ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷവും അഭിമാനമുണ്ടെന്ന് കമ്പനി സിഇഒ ഹബീബ് റഹ്മാന്‍ പറഞ്ഞു. ഞങ്ങളുടെ…
