- വൈഭവ് വൈകാതെ വരും, വഴിമാറേണ്ടിവരിക സഞ്ജു മാത്രമല്ല, കിഷനും ജയ്സ്വാളുമൊന്നും ഇനി ഓപ്പണര്‍ സ്ഥാനം സ്വപ്നം കാണേണ്ട
- കൊച്ചിൻ ക്യാൻസര്‍ റിസര്‍ച്ച് സെന്റര്‍ നാടിന് സമര്‍പ്പിച്ചു; മധ്യകേരളത്തിലെ മികച്ച ക്യാൻസര്‍ ചികിത്സാ കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി
- എസ്ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; ബംഗാളില്‍ ഒരാഴ്ച കൂടി നീട്ടി
- ഗാർഹിക മാലിന്യ സംസ്കരണം: എസ്.സി.ഇയും സാമൂഹിക വികസന മന്ത്രാലയവും സംയുക്ത ശിൽപശാല നടത്തി
- ആറാമത് ലോക സംരംഭക നിക്ഷേപ ഫോറത്തിന് നാളെ തുടക്കം
- ബഹ്റൈൻ പോസ്റ്റ് പുതിയ സ്റ്റാമ്പ് ആൽബം പുറത്തിറക്കി
- അമേരിക്കയുടെ സൈനിക വിന്യാസത്തെ ഭയക്കുന്നില്ല, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ലെന്ന് ഇറാന്
- ‘സത്യം ആളുകള്‍ അറിയണം’; കമ്യൂണിസ്റ്റുകാരുടെ അവസാന കോട്ടയായ കേരളത്തിലും അവരുടെ അന്ത്യത്തിന് തുടക്കമായെന്ന് അമിത് ഷാ
Author: News Desk
മനാമ: കഴിഞ്ഞ ദിവസം നിര്യാതനായ സീതത്തോട് കണികുന്നത്ത് പ്ലാത്താനം കുടുംബാംഗം ഷെറിൻ തോമസിന്റെ(38) സംസ്കാരം ബുധനാഴ്ച നടക്കും. കെ.ടി. ഏബ്രഹാമിന്റെ മകനായ ഷെറിൻ വർഷങ്ങളായി ബഹ്റൈൻ പ്രവാസിയായിരുന്നു. മൃതദേഹം ചൊവ്വാഴ്ച നാലിനു മാതൃസഹോദരൻ വി.കെ.എൽ ഗ്രൂപ്പ് ചെയർമാൻ ചിറ്റാർ പുത്തൻപുരയ്ക്കൽ ഡോ.വർഗീസ് കുര്യന്റെ ഭവനത്തിൽ എത്തിക്കും. ബുധനാഴ്ച രാവിലെ എട്ടിനു സ്വഭവനിൽ കൊണ്ടുവരും.ഒൻപതിനു ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 11.30 നു ആങ്ങമൂഴി ചായൽപടി മലങ്കര കത്തോലിക്കാ പള്ളിയിൽ പത്തനംതിട്ട രൂപതാ അധ്യക്ഷൻ ഡോ.സാമുവൽ മാർ ഐറേനിയോസിന്റെ പ്രധാന കാർമികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടക്കും. മാതാവ്:റോസമ്മ ഏബ്രഹാം.ഭാര്യ:ജീനാ.(മൈലപ്രാ വഹാനിയേൽ കുടുംബാംഗം.)മകൾ:യോവാൻ.സഹോദരി: റീജ. സഹോദരീഭർത്താവ്: രഞ്ജിത്ത് തോമസ്(ബഹ്റൈൻ).
ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മാതാവിന്റെ സുഹൃത്തുക്കളായ 3 പേർ അറസ്റ്റിൽ
കോഴിക്കോട്: മുക്കത്ത് 15കാരിയായ ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിയടക്കം 3 പേർ അറസ്റ്റിൽ. പിടിയിലായവർ കുട്ടിയുടെ മാതാവിന്റെ സുഹൃത്തുക്കളാണ്.വിദ്യാർത്ഥിനിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവശിപ്പിച്ചപ്പോഴാണ് ആറു മാസം ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്നുള്ള അന്വേഷണത്തിൽ മാതാവിന്റെ സുഹൃത്തുക്കളായ അസം സ്വദേശി മോമൻ അലി, മലപ്പുറം അരീക്കോട് ഊർങ്ങാട്ടീരി സ്വദേശികളായ മുഹമ്മദ് അനസ്, യുസുഫ് എന്നിവരെ മുക്കം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. വിദ്യാർത്ഥിനിയെ തിരുവനന്തപുരം ചൈൽഡ് കെയറിലേക്ക് മാറ്റി. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വിദ്യാർത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുക്കം പോലീസ് ഇവരെ കണ്ടെത്താൻ അന്വേഷണമാരംഭിച്ചു.
മനാമ: കണ്ണൂർ പരിയാരം മെഡിക്കൽ കോളജിനു സമീപം കോറോക്കാരൻ കുമാരൻ (67) നിര്യാതനായി. 37 വർഷം ബഹ്റൈനിൽ പ്രവാസിയായിരുന്നു. 25 വർഷമായി വി.കെ. എൽ. അൽ നമൽ ഗ്രൂപ്പിൽ ജോലി ചെയ്യുകയായിരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിലേക്ക് പോയത്. ഭാര്യ ഐ.പി. ഗൗരി . മക്കൾ ഐ.പി. ദിവ്യ, ഐ.പി. ധനുഷ. മരുമക്കൾ ശ്രീജേഷ് കുറ്റൂർ, ദിലീപ് മുണ്ടയാട്. പരേതരായ പടിഞ്ഞാറെ പുരയിൽ കുഞ്ഞപ്പ, കോറോക്കാരത്തി പാറു എന്നിവരുടെ മകനാണ്. സഹോദരങ്ങൾ കമല(താവം), നളിനി ( ചെറുതാഴം) സാവിത്രി(പരേത) മണിയറ, ചന്ദ്രിക (കണ്ണോം) സത്യൻ(ചെറുതാഴം), ഗിരിജ (ചന്തപ്പുര).
12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ ആത്മഹത്യാശ്രമം
മലപ്പുറം: അരീക്കോട്ട് 12 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവും 7 ലക്ഷം രൂപ പിഴയും. മഞ്ചേരി പോക്സോ കോടതിയുടേതാണ് വിധി. സഹോദരൻ 19 വയസുകാരനാണ്.പിഴ തുക പെൺകുട്ടിയുടെ ക്ഷേമത്തിനായി കൈമാറും.വിധി കേട്ടയുടൻ പ്രതി കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. 2019ലാണ് കേസിനാസ്പദമായ സംഭവം. ഗർഭിണിയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഡി.എൻ.എ. പരിശോധനയിലാണ് സഹോദരനാണ് പ്രതിയെന്ന് കണ്ടെത്തിയത്. മാതാവും ബന്ധുക്കളും സഹോദരനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയിരുന്നു.
തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച; കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷം കഴിഞ്ഞ്
കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അടക്കമുള്ളവരെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച കാരണമെന്ന് വ്യക്തമാക്കുന്നതാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി. സമയപരിധി കഴിഞ്ഞശേഷമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചതെന്ന് കോടതി ഉത്തരവിൽ പറയുന്നു. തിരഞ്ഞെടുപ്പ് കേസിൽ ഒരു വർഷത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്ന ചട്ടം പാലിച്ചില്ല. കുറ്റപത്രം സമര്‍പ്പിച്ചത് ഒരു വർഷവും ഏഴു മാസവും കഴിഞ്ഞാണ്. തിരഞ്ഞെടുപ്പ് കോഴക്കേസിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത് 2021 മാർച്ച് 21ന്. അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപിച്ചത് 2023 ഒക്ടോബർ ഒന്നിനും. ഒരു വർഷവും 7 മാസവും കഴിഞ്ഞാണ് റിപ്പോർട്ട് സമർപിച്ചത്. ഒരു വർഷത്തിനകം റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ നിയമനടപടി സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി. പൊലീസിന്റെ കാലതാമസത്തിന്റെ കാരണം വ്യക്തമല്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി ഫയൽ ചെയ്ത കോഴക്കേസിലാണ് ബിജെപി നേതാക്കൾക്കെതിരെ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യുഷൻ പരാജയപ്പെട്ടത്. ബിഎസ്പി സ്ഥാനാർഥി കെ.സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽവച്ച് ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിക്കുകയും…
കോഴിക്കോട്: റെയിൽ ക്രോസ് കടക്കുന്നതിനിടെ ട്രെയിൻ തട്ടി കേൾവിക്കുറവുള്ള വിദ്യാർഥി മരിച്ചു. ചാലിയം ചാലിയപ്പാടം കൈതവളപ്പിൽ ഹുസൈൻ കോയയുടെ മകൻ മുഹമ്മദ് ഇർഫാൻ (14) ആണ് മരിച്ചത്. രാവിലെ മണ്ണൂർ റെയിലിനു സമീപം വടക്കോടിത്തറ ഭാഗത്താണ് അപകടം. ഇർഫാൻ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. 8.18ന് എത്തിയ ഗുഡ്സ് ട്രെയിൻ ഇടിച്ചാണ് മരണം. ട്രെയിൻ വരുന്ന ശബ്ദം കേൾക്കാൻ ഇർഫാന് സാധിക്കാതിരുന്നതാണ് അപകടകാരണമെന്ന് കരുതുന്നു.
മനാമ: ഗുദൈബിയ കൂട്ടം ഓണാഘോഷം ‘ഓണത്തിളക്കം2024’ ന്റെ ഭാഗമായി ട്യൂബ്ലിയിൽ ഉള്ള ലേബർ ക്യാമ്പിലെ ഇരുനൂറോളം ആളുകൾക്ക് വെള്ളിയാഴ്ച ഭക്ഷണ വിതരണം നടത്തി. രക്ഷാധികാരികളായ സയീദ് ഹനീഫ, റോജി ജോൺ, അഡ്മിൻ സുബീഷ് നിട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ ടൂബ്ലി ലേബർ ക്യാമ്പിൽ വച്ച് ഭക്ഷണ വിതരണം നടന്നു. എക്സിക്യൂട്ടീവ് മെമ്പർമാരായ ഗോപിനാഥൻ, ജിഷാർ കടവല്ലൂർ, രേഷ്മ മോഹൻ കോഡിനേഷൻ മെമ്പർമാരായ മുഹമ്മദ്. എസ്, രാകേഷ്,പ്രോഗ്രാം കമ്മിറ്റി അംഗം ഷമീർ സുബൈർകുട്ടി എന്നിവർ പങ്കെടുത്തു.
മനാമ: ഒക്‌ടോബർ 7 തിങ്കൾ മുതൽ ഒക്‌ടോബർ 10 വ്യാഴം വരെ ബഹ്‌റൈനിലെ മുഹറഖിലെ കോസ്റ്റ് ഗാർഡ് ബേസിന് സമീപം രാവിലെ 8 മുതൽ വൈകിട്ട് 3 വരെ കോസ്റ്റ് ഗാർഡ് പരിശീലന അഭ്യാസം നടത്തും.പൗരരും താമസക്കാരും മുൻകരുതലുകൾ എടുക്കണമെന്നും നിർദ്ദിഷ്ട സമയത്ത് ഈ പ്രദേശത്തേക്ക് പോകരുതെന്നും കോസ്റ്റ് ഗാർഡ് അഭ്യർത്ഥിച്ചു.
പാലക്കാട്ട് സി.പി.എം. ബി.ജെ.പിക്കും ചേലക്കരയിൽ ബി.ജെ.പി. സി.പി.എമ്മിനും വോട്ട് ചെയ്യും: അൻവർ
മഞ്ചേരി: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സി.പി.എമ്മും തിരിച്ച് ചേലക്കരയിൽ സി.പി.എമ്മിന് ബി.ജെ.പിയും വോട്ട് ചെയ്യുമെന്ന് പി.വി. അൻവർ എം.എൽ.എ. ഈ ഇടപാടിന് നേതൃത്വം കൊടുക്കുന്നത് എ.ഡി.ജി.പി. അജിത് കുമാറാണെന്നും മഞ്ചേരിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സർക്കാരിന് മുന്നിൽ ഉന്നയിച്ച വിഷയങ്ങൾ ഇപ്പോഴും ചോദ്യചിഹ്നമായി തുടരുകയാണ്. തൃശൂർ പൂരം കലക്കാൻ എ.ഡി.ജി.പി. അജിത് കുമാറിന്റെ നേതൃത്വത്തിൽ വലിയ ഗൂഢാലോചനയാണ് നടന്നത്. ആ ഗുഢാലോചന വഴിയാണ് ബി.ജെ.പിക്ക് ലോക്സഭാ സീറ്റ് കിട്ടിയത്. 30 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് വരുമെന്നും നടപടി പ്രഖ്യാപിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇന്ന് 32 ദിവസമായി. മുപ്പതാമത്തെ ദിവസം തന്നെ ഡി.ജി.പി. അന്വേഷണ റിപ്പോർട്ട് കൊടുത്തു. അജിത് കുമാറിന് പൂരം കലക്കലിൽ വീഴ്ച സംഭവച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആ നിമിഷം സർക്കാർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്യണമായിരുന്നു. 35 ലക്ഷം രൂപയ്ക്ക് ഫ്ലാറ്റ് വാങ്ങിയ എ.ഡി.ജി.പി. നയാ പൈസ വൈറ്റായിട്ട് കൊടുത്തിട്ടില്ല. ഫെബ്രുവരി 18ന് വാങ്ങിയ ഫ്ലാറ്റ് 28ാം…
ചെന്നൈ: ചെന്നൈ മറീന ബീച്ചില്‍ വ്യോമസേനയുടെ എയര്‍ ഷോ കാണാനെത്തിയ മൂന്ന് പേര്‍ മരിച്ചു. സൂര്യാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. 92-ാമത് ഐഎഎഫ് ദിനാചരണത്തോടനുബന്ധിച്ച് നടന്ന എയര്‍ ഷോ കാണാന്‍ രാവിലെ 11.00 മുതല്‍ നിരവധി പേര്‍ എത്തിയിരുന്നു. ഏകദേശം 15 ലക്ഷം പേരാണ് ബീച്ചില്‍ തടിച്ചുകൂടിയത്. ശക്തമായ ചൂടില്‍ കുട ചൂടിയാണ് അഭ്യാസ പ്രകടനങ്ങള്‍ കണ്ടത്. എയര്‍ ഷോയില്‍ സ്പെഷ്യല്‍ ഗരുഡ് ഫോഴ്സ് കമാന്‍ഡോകളുടെ രക്ഷാപ്രവര്‍ത്തനത്തിന്റെയും ബന്ദികളെ മോചിപ്പിക്കുന്നതിന്റേയും പ്രത്യേക പ്രകടനവും ഉള്‍പ്പെടുത്തിയിരുന്നു. റാഫേല്‍ ഉള്‍പ്പെടെ 72 വിമാനങ്ങള്‍, തദ്ദേശീയമായി നിര്‍മ്മിച്ച അത്യാധുനിക ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ്, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ പ്രചന്ദ്, ഹെറിറ്റേജ് എയര്‍ക്രാഫ്റ്റ് ഡക്കോട്ട എന്നിവയും എയര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
