- മുനീറ അല്‍ ദോസേരി കെ.എച്ച്.ജി.സി. എക്സിക്യൂട്ടീവ് ഡയറക്ടര്‍
- തെറ്റായ മാധ്യമ പ്രസ്താവന നടത്തിയയാള്‍ അറസ്റ്റില്‍
- ബഹ്‌റൈന്‍, സൗദി നാവിക സേനകള്‍ സംയുക്ത അഭ്യാസം നടത്തി
- ചെങ്കോട്ട സ്ഫോടനം; നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യ വിവരങ്ങൾ പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷനിലൂടെ
- ഐപിഎല്‍ ലേലത്തിന് മുമ്പ് രണ്ട് വമ്പന്‍ താരങ്ങളെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്
- ഗതാഗത നിയമലംഘകർക്ക് കർശന ശിക്ഷ, 1000 ദിനാർ വരെ പിഴ ചുമത്തുമെന്ന് കുവൈത്ത് അധികൃതർ
- തൃക്കാരയില്‍ എല്‍ഡിഎഫില്‍ ഭിന്നത; ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ
- ബഹ്റൈനില്‍ കുട്ടികള്‍ക്ക് മൊബൈല്‍ പ്രമേഹ ബോധവല്‍ക്കരണ യജ്ഞം ആരംഭിച്ചു
Author: News Desk
കൊല്ലം: നാലു പതിറ്റാണ്ടു കാലം മലയാള സിനിമയിൽ ജ്വലിച്ചുനിന്ന പ്രശസ്ത നടൻ ടി.പി. മാധവൻ (88) അന്തരിച്ചു.കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. രണ്ടു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഏറെ നാളായി പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു താമസിച്ചിരുന്നത്. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു. 600ലേറെ മലയാള ചലച്ചിത്രങ്ങളിലും 30ലേറെ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. കേരള സർവകലാശാല ഡീനും സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി അദ്ധ്യക്ഷനുമായിരുന്ന ഡോ. എൻ.പി. പിള്ളയുടെ മകനായ മാധവൻ 1935 നവംബർ 7ന് തിരുവനന്തപുരം വഴുതക്കാട്ടാണ് ജനിച്ചത്. സോഷ്യോളജിയിൽ എംഎ ബിരുദധാരിയായ അദ്ദേഹം 1960ൽ മുംബൈയിൽ ഒരു ഇംഗ്ലീഷ് പത്രത്തിൽ സബ് എഡിറ്ററായിരുന്നു. പിന്നീട് നടൻ മധുവുമായുള്ള സൗഹൃദത്തിലൂടെ നാടകത്തിലേക്കും സിനിമയിലേക്കുമെത്തി. 1975ൽ നടൻ മധു സംവിധാനം ചെയ്ത കാമം ക്രോധം മോഹം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ തുടക്കം കുറിച്ചത്. രാഗം,…
ദില്ലി: തെക്കൻ കശ്മീരിലെ അനന്തനാഗിൽ നിന്ന് ജവാനെ ഭീകരർ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. ടെറിട്ടോറിയൽ ആർമിയിൽ രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്യുന്ന രണ്ട് സൈനികരെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇതിലൊരാൾ രക്ഷപ്പെട്ടു. അവശേഷിച്ച സൈനികനുമായി ഭീകരർ കടന്നു. സിവിൽ വേഷത്തിലായിരുന്നു രണ്ട് സൈനികരുമെന്നാണ് വിവരം. ഭീകരർക്കായി സ്ഥലത്ത് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. അനന്തനാഗിലെ കൊക്കർനാഗ് ഏരിയയിലെ ഷാൻഗസ് എന്ന സ്ഥലത്ത് വച്ചാണ് സംഭവം. ഇന്ത്യൻ ആർമിയും ജമ്മു കശ്മീർ പൊലീസും പ്രദേശത്ത് വ്യാപക തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.
മനാമ: വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിലിന്റെ ഓണാഘോഷ പരിപാടി “ഓണ സംഗമം 2024” ഭാഗമായി ഇന്ത്യൻ ദർബാർ റെസ്റ്റോറൻ്റ് ഹാളിൽ നടന്ന പ്രൗഡഗംഭീരമായ നമ്മുടെ ചടങ്ങ് ബഹ്‌റൈൻ പാര്‍ലമെന്റ് അംഗം ഡോ. ഹസ്സന്‍ ബുഖാമാസ്, ഇന്ത്യൻ എംബസിയുടെ സെക്കന്റ് സെക്രട്ടറി രവി സിങ് , ഗ്ലോബൽ വൈസ് പ്രസിഡൻറ് കോശി സാമുവൽ, മിഡിൽ ഈസ്റ്റ് പ്രസിഡന്റ് വർഗീസ് പെരുമ്പാവൂർ എന്നിവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായി. ഏകദേശം മുന്നൂറിലധികം പേർ സദ്യയിൽ പങ്കെടുത്തു WMF ഓണം പരിപാടി മനോഹരമായി നടത്തുവാൻ WMF പ്രസിഡന്റ് ശ്രീമതി. മിനി മാത്യു, ജനറൽ സെക്രട്ടറി ആലിൻ ജോഷി, കോഓർഡിനേറ്റർ ശ്രീജിത് ഫെറോക്ക്, കൺവീനർമാരായ നെൽസൺ വർഗീസ്, ഋതിൻ തിലക് എന്നിവർ നേതൃത്വം നൽകി. സ്റ്റേജ് സഹകരണം നൽകിയ സുമേഷ്, മുഹമ്മദ് സാലി, ബാബ, ഷേർളി മാത്യു എന്നിവർ ചേർന്നു ജ്വാല ബഹ്‌റൈൻ ടീമിൻ്റെ നേതൃത്വത്തിൽ മ്യൂസിക് ബാൻഡ്, സാരംഗിയും സംഘവും അവതരിപ്പിച്ച തിരുവാതിര ,…
ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയ പരാതി: ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ കൂടുതൽ അന്വേഷണം
കാസർകോട്: കാസർകോട് കുമ്പളയിൽ ജോലി വാഗ്ദാനം ചെയ്ത് മുൻ ഡിവൈഎഫ്ഐ വനിതാ നേതാവ് 15 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ കൂടുതൽ അന്വേഷണത്തിന് പൊലീസ്. കൂടുതൽ പേർ തട്ടിപ്പിനിരയായെന്ന സംശയത്തെ തുടർന്നാണ് അധ്യാപികയായ നേതാവിനെതിരെ അന്വേഷണം വ്യാപിപ്പിക്കുന്നത്. ഡിവൈഎഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനമായ തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കുമ്പള കിദൂര്‍ സ്വദേശി നിഷ്മിത ഷെട്ടിയോട് 15 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. മഞ്ചേശ്വരം ബാഡൂരിലെ സ്കൂള്‍ അധ്യാപികയാണ് ബല്‍ത്തക്കല്ല് സ്വദേശിയായ സച്ചിതാ റൈ. സ്ഥാപനത്തിൽ അസിസ്റ്റൻറ് മാനേജരായി ജോലി ലഭിക്കും എന്ന് വിശ്വസിപ്പിച്ചാണ് പണം ആവശ്യപ്പെട്ടതെന്നും നിഷ്‌മിത പറയുന്നു. അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ഉപജില്ലാ കമ്മിറ്റി അംഗം കൂടിയായണ് സച്ചിത. സച്ചിതയെ 10 ദിവസം മുമ്പ് പുറത്താക്കിയതായി കാസർകോട് ജില്ലാ ഡിവൈഎഫ്ഐ കമ്മിറ്റി അറിയിച്ചു. 2023 മെയ് 31 നും ഓഗസ്റ്റ് 23 നും ഇടയിൽ…
രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെയും ജനാധിപത്യത്തെയും സാമൂഹിക ഘടനയെയും ദുർബലപ്പെടുത്താനുള്ള ആഗോള ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി. കോൺഗ്രസും സഖ്യകക്ഷികളും ഈ ശ്രമത്തിൻ്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയെ ദുർബലപ്പെടുത്താൻ ആഗോളതലത്തിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കോൺഗ്രസും അതിൻ്റെ കൂട്ടാളികളും ഈ ഗെയിമിൻ്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയിൽ ഭാരതീയ ജനതാ പാർട്ടിയുടെ അഭൂതപൂർവമായ വിജയം തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രി മോദി ആഘോഷിച്ചു. ഇത് സത്യത്തിൻ്റെയും വികസനത്തിൻ്റെയും സദ്ഭരണത്തിൻ്റെയും വിജയത്തിൻ്റെ നിമിഷമാണെന്ന് വിശേഷിപ്പിച്ചു. എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തലകീഴായി മാറ്റി, ഹരിയാനയിൽ തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കാൻ ബിജെപി ഒരുങ്ങുകയാണ്. ഹരിയാനയിൽ 90ൽ 48 സീറ്റും ബിജെപി നേടി ; ഭൂരിപക്ഷം 46 ആണ്. കോൺഗ്രസ് 37 സീറ്റുകൾ നേടി. ഹരിയാനയിൽ തുടർച്ചയായ മൂന്നാം തവണയും താമര വിരിഞ്ഞുവെന്ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ ബിജെപിയുടെ…
ഹരിയാണ തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ കോഴിക്കോട് ബി.ജെ.പി പ്രവര്‍ത്തകനെ ലോറിയിടിച്ചു
കോഴിക്കോട്: ഹരിയാണ തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ കോഴിക്കോട് വെള്ളയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ ലോറി ഇടിച്ചു. ബി.ജെ.പി പുതിയങ്ങാടിഏരിയാ സെക്രട്ടറി ടി.പി പ്രഭാഷിനെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ പ്രഭാഷിനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെ ചൊവ്വാഴ്ച വൈകിട്ട് നടന്ന ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. പിറകിൽനിന്നുവന്ന ലോറി ബി.ജെ.പി പ്രവര്‍ത്തകനെ ഇടിക്കുകയായിരുന്നു. വാഹനം പോലീസ് കസ്റ്റഡിലെടുത്തു. അപകടത്തിനുശേഷം നിര്‍ത്താതെ പോയ വാഹനം പോലീസ് പിന്നാലെ പോയി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ലഖ്‌നൗ: പരിശോധനയ്ക്കായി ശേഖരിച്ച ക്ഷയരോഗിയുടെ കഫം ഡോക്ടര്‍ക്ക് ഭക്ഷണത്തില്‍ കലര്‍ത്തിനല്‍കാന്‍ ശ്രമിച്ച സംഭവത്തില്‍ ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്കെതിരേ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ബാഗ്പതിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ടി.ബി/എച്ച്.ഐ.വി. വിഭാഗം കോര്‍ഡിനേറ്റര്‍ ജബ്ബാര്‍ ഖാന്‍, ടെക്‌നീഷ്യന്‍ മുഷീര്‍ അഹമ്മദ് എന്നിവര്‍ക്കെതിരേയാണ് ഡോക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്തത്. ആശുപത്രിയിലെ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസറും ജില്ലാ ടി.ബി. ഓഫീസറുമായ ഡോ. യഷ് വീര്‍ സിങ്ങിന്റെ പരാതിയിലാണ് പോലീസ് നടപടി. ആശുപത്രിയിലെ ക്ലാസ് 4 വിഭാഗം ജീവനക്കാരനെ പ്രതികളായ രണ്ടുപേരും ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് പരിശോധനയ്ക്കായി ശേഖരിച്ച ക്ഷയരോഗിയുടെ കഫത്തിന്റെ സാമ്പിള്‍ ഭക്ഷണത്തില്‍ കലര്‍ത്തിനല്‍കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. പോലീസ് കേസെടുത്തതോടെ പ്രതികളായ രണ്ടുപേരും ഒളിവില്‍പോയിരിക്കുകയാണ്. സംഭവത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്. ആശുപത്രിയിലെ ക്ലാസ് 4 വിഭാഗം ജീവനക്കാരനായ ടിങ്കുവിനെ സമ്മര്‍ദത്തിലാക്കിയാണ് പ്രതികള്‍ ഇത് ചെയ്തതെന്നാണ് ഡോക്ടറുടെ ആരോപണം. ഡോക്ടര്‍ക്കും കുടുംബത്തിനും ഇടയ്ക്കിടെ ഭക്ഷണം വാങ്ങി വീട്ടില്‍ എത്തിച്ചുനല്‍കിയിരുന്നത് ടിങ്കുവാണ്. തുടര്‍ന്നാണ് പ്രതികള്‍ ടിങ്കുവിനെ ഭീഷണിപ്പെടുത്തി സംഭവം…
ജുഫൈര്‍ (ബഹ്‌റൈന്‍): തലൈവര്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ സംഭാവനകള്‍ ആഘോഷിക്കുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഫാന്‍സ് ഷോ ഒക്ടോബര്‍ 11 മുതല്‍ 24 വരെ ജുഫൈറിലെ മുക്ത എ 2 സിനിമാസില്‍ നടക്കും.തലൈവര്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വേട്ടയ്യന്‍ ഫാന്‍സ് ഷോ എന്ന പരിപാടി രാവിലെ 9 മണി മുതല്‍ ആയിരിക്കും നടക്കുക. രജനീകാന്തിന്റെ ഐതിഹാസിക ഗാനങ്ങള്‍ അവതരിപ്പിക്കുന്ന ഡാന്‍സ് പെര്‍ഫോമന്‍സ് പരിപാടിയുടെ ഭാഗമായി നടക്കും. ബഹ്‌റൈനിലെ ബീറ്റ്‌സ് ഉത്സവത്തിന്റെ സ്വരമുയര്‍ത്തുന്ന പരിപാടിയില്‍ രജനീകാന്തിന്റെ മുഖം മുഹമ്മദ് ഇസാന്‍ പുനരാവിഷ്‌കരിക്കും. ഭഹിരതി ‘രതി’ വേണുഗോപാലന്‍ പരിപാടി നയിക്കും.ബഹ്‌റൈന്‍ രജനി ഫാന്‍സ് അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന ഈ പരിപാടി ഇന്ത്യന്‍ സിനിമയ്ക്ക് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നല്‍കിയ സമാനതകളില്ലാത്ത സംഭാവനകള്‍ക്കുള്ള ശ്രദ്ധാഞ്ജലിയായിരിക്കും.
തിരുവനന്തപുരം: സി.പി.ഐ. ദേശീയ നേതാവ് ആനി രാജയ്ക്കെതിരെ സംസ്ഥാന നേതൃത്വത്തിന്റെ വിമർശനം. വിവാദ വിഷയങ്ങളിൽ ആനി രാജ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കുന്നില്ലെന്നു കാട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആനിയുടെ ഭർത്താവ് കൂടിയായ സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജയ്ക്ക് കത്തയച്ചു.വിവാദ വിഷയങ്ങളിൽ ആനി രാജ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തും ആനി രാജയുമായി നേതൃത്വം വിയോജിപ്പിലായിരുന്നു. കേരള പോലീസിൽ സംഘ്പരിവാർവൽക്കരണം നടക്കുന്നതായി ആനി ചൂണ്ടിക്കാട്ടിയത് വിവാദമായിരുന്നു. ഇതിനെതിരെ പാർട്ടി നേതൃത്വം രംഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലും സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിലപാട് ആനി സ്വീകരിച്ചതായാണ് പാർട്ടി നേതൃത്വം പറയുന്നത്.
കേക്ക് കഴിച്ചതിന് പിന്നാലെ അഞ്ചുവയസുകാരൻ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം, മാതാപിതാക്കൾ ആശുപത്രിയിൽ
ബംഗളൂരു: കേക്ക് കഴിച്ചതിന് പിന്നാലെ അഞ്ച് വയസുകാരൻ മരിച്ച സംഭവത്തിൽ മരണകാരണം ഭക്ഷ്യവിഷബാധയെന്ന് സംശയം. അഞ്ച് വയസുകാരന്റെ മാതാപിതാക്കളും ആശുപത്രിയിൽ ചികിത്സയിലാണ്. അത്യാസന്ന നിലയിലാണ് ഇവരെന്നാണ് വിവരം. സ്വിഗ്ഗിയിൽ ഡെലിവറി ബോയായി ജോലിനോക്കുന്ന ബാൽരാജുവും ഭാര്യ നാഗലക്ഷ്‌മിയുമാണ് കെംപെഗൗഡ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലുള്ളത്. ഇവരുടെ മകൻ ധീരജാണ് മരിച്ചത്. തിങ്കളാഴ്‌ചയാണ് സംഭവം ഉണ്ടായത്. ബാൽരാജുവിന്റെ വീട്ടിലെ ഭക്ഷണ സാധനങ്ങളുടെ സാമ്പിളുകൾ പരിശോധനയ്‌ക്കായി ശേഖരിച്ചിട്ടുണ്ട്. പ്രാഥമിക വിവരമനുസരിച്ച് ഭക്ഷ്യവിഷബാധയെന്നാണ് സംശയിക്കുന്നത്. എന്നാൽ ആത്മഹത്യാ ശ്രമമാണോ എന്നതും പരിശോധിക്കുന്നുണ്ട്. പരിശോധനാ ഫലം വന്നശേഷമേ ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു. കെ പി അഗ്രഹാര പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. അത്യാഹിതത്തിൽ സ്വിഗ്ഗി അനുശോചനം അറിയിച്ചു. സംഭവം ഹൃദയഭേദകമായിരുന്നു എന്നും ബാൽരാജുവിനെയും കുടുംബത്തെയും ആശുപത്രിയിൽ സന്ദർശിച്ചതായും വേണ്ട പിന്തുണ നൽകുമെന്നും സ്വിഗ്ഗി വക്താവ് പ്രതികരിച്ചു. ബംഗളൂരു നഗരത്തിലെ വിവിധ ബേക്കറികളിൽ വിൽക്കുന്ന 12 തരം കേക്കുകളിൽ നടത്തിയ പരിശോധനയിൽ ഇവ ക്യാൻസറിന് കാരണമാകുന്നതാണെന്ന് കണ്ടെത്തിയിരുന്നു.…
