- മുനീറ അല്‍ ദോസേരി കെ.എച്ച്.ജി.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
- തെറ്റായ മാധ്യമ പ്രസ്താവന നടത്തിയയാള്‍ അറസ്റ്റില്‍
- ബഹ്റൈന്‍, സൗദി നാവിക സേനകള്‍ സംയുക്ത അഭ്യാസം നടത്തി
- ചെങ്കോട്ട സ്ഫോടനം; നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യ വിവരങ്ങൾ പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷനിലൂടെ
- ഐപിഎല്‍ ലേലത്തിന് മുമ്പ് രണ്ട് വമ്പന്‍ താരങ്ങളെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്
- ഗതാഗത നിയമലംഘകർക്ക് കർശന ശിക്ഷ, 1000 ദിനാർ വരെ പിഴ ചുമത്തുമെന്ന് കുവൈത്ത് അധികൃതർ
- തൃക്കാരയില്‍ എല്‍ഡിഎഫില്‍ ഭിന്നത; ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ
- ബഹ്റൈനില്‍ കുട്ടികള്‍ക്ക് മൊബൈല്‍ പ്രമേഹ ബോധവല്‍ക്കരണ യജ്ഞം ആരംഭിച്ചു
Author: News Desk
മനാമ: ബഹ്‌റൈനിലെ സമുദ്രാതിർത്തിയിൽ ചാനാദ് (കിംഗ്ഫിഷ്) മത്സ്യബന്ധനത്തിനുള്ള നിരോധനം നീക്കിയതായി സുപ്രീം കൗൺസിൽ ഫോർ എൻവയൺമെൻ്റ് (എസ്.സി.ഇ) എക്‌സിക്യൂട്ടീവ് അതോറിറ്റിയിലെ മറൈൻ റിസോഴ്‌സസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ഇവയുടെ വിൽപ്പനയ്ക്കും വിപണനത്തിനും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും ഒക്ടോബർ 15 മുതൽ നീക്കിയിട്ടുണ്ട്. മത്സ്യപ്രജനന സീസണിൽ ഓഗസ്റ്റ് 15ന് ഏർപ്പെടുത്തിയ മത്സ്യബന്ധന നിരോധന കാലാവധി അവസാനിച്ചതിനെ തുടർന്നാണിത്.മത്സ്യബന്ധനം, ചൂഷണം, സമുദ്രവിഭവങ്ങളുടെ സംരക്ഷണം എന്നിവ നിയന്ത്രിക്കുന്നതിനുള്ള 2002ലെ 20-ാം നമ്പർ നിയമമനുസരിച്ച് സമുദ്രവിഭവങ്ങൾ സംരക്ഷിക്കാനുള്ള ബഹ്‌റൈൻ്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു നിരോധനമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് മറൈൻ റിസോഴ്‌സ് വ്യക്തമാക്കി. ജി.സി.സി. കാർഷിക സഹകരണ സമിതിയുടെ 23-ാമത് യോഗത്തിൽ ചാനാദിനെ സംരക്ഷിക്കുന്നതിന് എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണിത്.പ്രജനനകാലത്ത് മത്സ്യബന്ധന പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, അമിത മത്സ്യബന്ധനം തടയുക, സമുദ്ര ആവാസവ്യവസ്ഥകൾക്കുള്ളിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുക എന്നിവയിലൂടെ മത്സ്യസമ്പത്ത് വർധിപ്പിക്കാനാണ് നിരോധനം ലക്ഷ്യമിടുന്നത്.നിരോധനകാലത്തുടനീളം മത്സ്യത്തൊഴിലാളികൾ കാണിച്ച സഹകരണത്തെയും ഉത്തരവാദിത്തബോധത്തെയും മറൈൻ റിസോഴ്‌സ് ഡയറക്ടറേറ്റ് അഭിനന്ദിച്ചു.
ജനീവ: നിർമിതബുദ്ധി (എ.ഐ) മുന്നേറ്റങ്ങളിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ നേടുന്നതിൽ നീതിയും സമത്വവും ഉറപ്പാക്കുന്നതിന് സാങ്കേതിക വിടവുകൾ പരിഹരിക്കേണ്ടതുണ്ടെന്ന് ബഹ്റൈൻ പാർലമെന്ററി സംഘം അഭിപ്രായപ്പെട്ടു.സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന ഇൻ്റർ പാർലമെൻ്ററി യൂണിയൻ്റെ 149-ാമത് ജനറൽ അസംബ്ലിയിൽ ജനാധിപത്യവും മനുഷ്യാവകാശങ്ങളും സംബന്ധിച്ച സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിലാണ് ബഹ്‌റൈൻ പാർലമെന്ററി സംഘം ഈ അഭിപ്രായമുന്നയിച്ചത്. ശൂറ കൗൺസിൽ അംഗങ്ങളായ ദലാൽ ജാസിം അൽ സായിദ്, ഡോ. ബസ്സാം ഇസ്മായിൽ അൽ ബിൻ മുഹമ്മദ്, പാർലമെന്റ് അംഗം ഡോ. മഹ്ദി അബ്ദുൽ അസീസ് അൽ ഷൊവൈഖ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. നിർമിതബുദ്ധി വികസനത്തിൽ ധാർമ്മികവും സാംസ്കാരികവുമായ മാനങ്ങൾ പാലിക്കാനും മാനുഷിക മൂല്യങ്ങളെ പ്രതിഫലിപ്പിക്കാനും സംസ്കാരങ്ങൾക്കിടയിൽ സമാധാനപരമായ സഹവർത്തിത്വവും പരസ്പര ബഹുമാനവും പ്രോത്സാഹിപ്പിക്കാനും സംഘം ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പിൽ നിർമിതബുദ്ധിയുടെ സ്വാധീനം നിരീക്ഷിക്കുന്നതിനും വോട്ടർമാരുടെ വിശ്വാസത്തെയും സുതാര്യതയെയും ദുർബലപ്പെടുത്തുന്ന തെറ്റായ വിവരങ്ങളിൽനിന്ന് ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനും നിയമപരമായ സംവിധാനങ്ങളുണ്ടാകണം.കൃത്രിമത്വത്തെ ചെറുക്കുന്നതിനും ജനാധിപത്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും തെരഞ്ഞെടുപ്പുകളുടെ നീതിയും ജനാധിപത്യ പ്രക്രിയയിൽ പൊതുവിശ്വാസവും…
തിരുവനന്തപുരം: സ്വർണക്കടത്തിൽ മുസ്‍ലിം ലീഗ് നേതാവ് എം.കെ. മുനീർ എം.എൽ.എയുടെ പങ്ക് അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജാണ് ഈ ആവശ്യമുന്നയിച്ച് ഡി.ജി.പിക്ക് പരാതി നൽകിയത്. കൊടുവള്ളി നിയമസഭാ മണ്ഡലത്തിൽനിന്ന് ദുബായിലേക്കു പോകുന്നയാളുകൾക്ക് സൗജന്യ താമസവും മറ്റും നൽകാൻ നടപ്പാക്കുന്ന ‘അമാന എംബ്രേസ്’ പദ്ധതിയുടെ ഭരണസമിതിയിൽ സ്വർണക്കടത്ത് പ്രതികളുണ്ടെന്ന് പരാതിയിൽ ആരോപിച്ചു. ഭരണസമിതി അംഗങ്ങളായ അബുലൈസ്, റഫീഖ് അമാന, ഇക്ബാൽ അമാന, ഒ.കെ. അബ്ദുൽസലാം എന്നിവർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്നവരാണെന്നും പദ്ധതി ഉപയോഗിച്ച് ആളുകളെ സ്വർണക്കടത്ത് കാരിയർമാരായി ഉപയോഗിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികൾ; അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുണ്ടെന്ന് ഹൈക്കോടതി. പ്രത്യേക സംഘത്തിന് (എസ്.ഐ.ടി) അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.റിപ്പോർട്ടിന്റെ പൂർണരൂപം പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹേമ കമ്മിറ്റി റിപ്പോർട്ട് പരിശോധിക്കാൻ നിയോഗിച്ച പ്രത്യേക ബെഞ്ചിലെ ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.എസ്. സുധ എന്നിവരാണ് കേസ് പരിഗണിക്കുന്നത്. സിനിമാ ഷൂട്ടിംഗ് സെറ്റുകളിലും ബന്ധപ്പെട്ട ഇടങ്ങളിലുമുള്ള ലഹരി, മദ്യം ഉപയോഗത്തെക്കുറിച്ച് അന്വേഷിക്കണമെന്നും എസ്.ഐ.ടിക്ക് കോടതി നിർദേശം നൽകി.ഹേമ കമ്മിറ്റിക്കു മൊഴി നൽകിയ അതിജീവിതമാരുടെ പേരുകൾ ഒരുവിധത്തിലും പുറത്തുപോകരുതെന്നും കോടതി നിർദേശിച്ചു. എഫ്.ഐ.ആറിൽ അതിജീവിതമാരുടെ പേരുകൾ മറച്ചുവെക്കണം. ഇവയുടെ പകർപ്പുകള്‍ പുറത്തുപോകില്ലെന്ന് ഉറപ്പാക്കണം. എഫ്.ഐ.ആറിന്റെ പകർപ്പ് അതിജീവിതമാർക്കു മാത്രമേ നൽകാവൂ. അന്തിമ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ മാത്രമേ കുറ്റാരോപിതർക്ക് ഇതിന്റെ പകർപ്പ് ലഭ്യമാക്കാവൂ. ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകിയ സാക്ഷികളിലാ രെങ്കിലും എസ്.ഐ.ടിയുമായി സഹകരിക്കാനോ മൊഴി നൽകാനോ തയാറല്ലെങ്കിൽ യാതൊരു കാരണവശാലും അവർക്കുമേൽ സമ്മർദ്ദമുണ്ടാവരുത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ…
തൃശൂർ: തൃശൂർ പൂരം അലങ്കോലമായ സമയത്ത് പ്രശ്നപരിഹാരത്തിനെത്തിയ സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. സി.പി.ഐ. തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷിന്റെ പരാതിയിലാണ് അന്വേഷണം. സുമേഷിന്റെ മൊഴി തൃശൂർ എ.സി.പി രേഖപ്പെടുത്തി. ചടങ്ങുകൾ അലങ്കോലമായതിന്റെ പേരിൽ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവെച്ചതിനു പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. മറ്റു വാഹനങ്ങൾക്ക് പ്രവേശനം നൽകാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് എൽ.ഡി.എഫും യു.ഡി.എഫും ആരോപിച്ചിരുന്നു. സേവാഭാരതിയുടെ ആംബുലൻസിന്റെ മുൻസീറ്റിലിരുന്ന് സുരേഷ് ഗോപി വന്നിറങ്ങുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. പൂരം നിലയ്ക്കാതിരിക്കാൻ തിരുവമ്പാടി ദേവസ്വം പ്രതിനിധികളുമായി ചർച്ച നടത്താൻ പൂരനഗരിയിലേക്ക് ആദ്യമെത്തിയ നേതാക്കളിലൊരാൾ സുരേഷ് ഗോപിയായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലം വിശ്രമത്തിലായിരുന്ന സുരേഷ് ഗോപി പൂരത്തിന്റെ മറ്റു ചടങ്ങുകളിലൊന്നും പങ്കെടുത്തിരുന്നില്ലെന്ന് ആരോപണമുയർന്നിരുന്നു.
മനാമ: കെഎംസിസി ബഹ്‌റൈൻ സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റ് ഒക്ടോബർ 16 17 18 തീയതികളിൽ സിഞ്ച് അൽ അഹ് ലീ സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് കെഎംസിസി ഓഫീസിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംഘാടകർ അറിയിച്ചു. പ്രവാസികളുടെ കായിക ക്ഷമത വർധിപ്പിക്കുക, മാനസിക സംഘർഷം കുറക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് കെഎംസിസി സ്പോർട്സ് വിങ് പ്രവർത്തിക്കുന്നത്. ബഹ്‌റൈൻ പ്രവാസി സമൂഹത്തിൽ ഏറ്റവും വലിയ ടൂര്ണമെറ്റുകൾ സംഘടിപ്പിച്ച ചരിത്രമുള്ള കെഎംസിസി സ്പോർട്സ് വിങ് 2024 സീസണിൽ വിപുലമായ ഫുട്ബോൾ ടൂർണമെന്റാണ് സഘടിപ്പിക്കുന്നത്. ബഹ്‌റൈനിലെ പ്രൊഫെഷണൽ കാറ്റഗറിയിലുള്ള 8 ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റിൽ പ്രശസ്ത ക്ലബ്ബ്കളായ കെഎംസിസി എഫ്‌സി, യുവ കേരള എഫ്‌സി, അൽ കേരളവി എഫ്‌സി, ഗ്രോ എഫ്‌സി , അൽ മിനാർ എഫ്‌സി , സ്പോർട്ടിങ് എഫ്‌സി, ഗോസി എഫ്‌സി, മറീന എഫ്‌സി തുടങ്ങിയ പ്രബല ടീമുകൾ അണിനിരക്കും. പ്രവാസി മേഖലയിൽ ആരോഗ്യ സംരക്ഷണത്തിനും മാനസിക ഉല്ലാസത്തിനും പ്രാധാന്യം നൽകി കൊണ്ട്…
കോഴിക്കോട്: അടുത്ത വ്യവസായ യുഗത്തിൽ സഹകരണ പ്രസ്ഥാനത്തിന്റെ ആഗോള സാധ്യതകൾ ആരായാനുള്ള അന്താരാഷ്ട്രസമ്മേളനം കോഴിക്കോട്ട് നടക്കും. ദക്ഷിണേന്ത്യയിൽ ആദ്യമായി നടക്കുന്ന സമ്മേളനത്തിനാണ് കോഴിക്കോട് വേദിയാകുന്നതെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഊഴമനുസരിച്ച് സമ്മേളനത്തിൻ്റെ ആതിഥേയത്വം ഇന്ത്യയ്ക്കായിരുന്നില്ല. ഊരാളുങ്കൽ സൊസൈറ്റിയുടെ ശതാബ്ദി പ്രമാണിച്ച് അത് ഇന്ത്യയ്ക്ക് അനുവദിക്കുകയായിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരു വർഷം നീളുന്ന ശതാബ്ദിയാഘോഷത്തിന്റെ ഭാഗമാണ് സമ്മേളനമെന്ന് ഊരാളുങ്കൽ സൊസൈറ്റി എം.ഡി. എസ്. ഷാജു പറഞ്ഞു.അടുത്ത വ്യവസായ യുഗത്തിൽ സംസ്ഥാനത്തെ സഹകരണമേഖലയുടെ സാധ്യതകളും പങ്കും ചർച്ച ചെയ്യുന്ന രാജ്യാന്തര സെമിനാറോടെയാണ് സഹകരണ സമ്മേളനത്തിനു തുടക്കം. ഒക്ടോബർ 15ന് കോഴിക്കോട് യു.എൽ. സൈബർപാർക്കിലാണ് സമ്മേളന ഉദ്ഘാടനം. അന്നു വൈകുന്നേരം മന്ത്രി മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ സഹകരണ, തുറമുഖ മന്ത്രി വി. എൻ. വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഒകടോബർ 16, 17, 18 തിയതികളിൽ കോഴിക്കോട് ഐ.ഐ.എമ്മിൽ സഹകരണ പ്രസ്ഥാനങ്ങളുടെ അന്താരാഷ്ട്രസംഘടനയായ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിന്റെ ഏഷ്യ -…
കോഴിക്കോട്: അത്തോളി കോളിയോട് താഴത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റ്യാടി ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസും കോഴിക്കോട് ഭാഗത്ത് നിന്ന് അത്തോളിയിലേക്ക് പോകുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. 37 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ബസുകളുടെ മുൻഭാഗം തകർന്നനിലയിലാണ്. ഡ്രെെവർ സീറ്റിന് സമീപഭാഗം ഭൂരിഭാഗവും തകർന്നു.
തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് നിർത്തിയതിനെ വിമർശിച്ച് സി.പി.ഐ. മുഖപത്രം. ശബരിമല വിഷയത്തിൽ ഇടതു മുന്നണിക്ക് ഒരിക്കൽ കൈപൊള്ളിയതാണെന്ന് വാസവൻ മന്ത്രിക്ക് ഓർമ വേണമെന്ന് ജനയുഗം ഇന്ന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിംഗിനു പുറമെ സ്പോട്ട് ബുക്കിംഗ് കൂടി വേണമെന്നാണ് സി.പി.ഐയുടെ നിലപാട്. സ്പോട്ട് ബുക്കിംഗ് വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്. സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ലെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവനും വ്യക്തമാക്കിയിരുന്നു.’സെൻസിറ്റീവായ വിഷയത്തിലെ കടുംപിടുത്തം നമ്മെ ആപത്തിൽ ചാടിക്കും. പുതിയ പരിഷ്ക്കാരത്തിനെതിരെ ഹിന്ദു സംഘടനകളും പന്തളം കൊട്ടാരവും അയ്യപ്പസേവാ സംഘവും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഇതിനിടെയാണ് ദേവസ്വം മന്ത്രി വാസവൻ പറയുന്നത് ഒരു കാരണവശാലും സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന്. ഒരിക്കൽ ഇടതുമുന്നണിക്ക് ശബരിമല വിഷയത്തിൽ കൈപൊള്ളിയതാണെന്ന് വാസവൻ മന്ത്രി ഓർക്കണം’–ലേഖനത്തില്‍ പറയുന്നു. ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ലെന്നും ഇടത്താവളങ്ങളിലെ അക്ഷയകേന്ദ്രങ്ങളിൽ വെർച്വൽ ക്യൂ ബുക്കിംഗിനു സൗകര്യമൊരുക്കുമെന്നും മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കിയിരുന്നു. ശബരിമല ദർശനത്തിനായി…
കൊല്ലം: യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊല്ലം ചിതറയിലാണ് സംഭവം. നിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് കൊല്ലപ്പെട്ടത്. അടൂർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ഇർഷാദ്. സംഭവത്തിൽ ഇർഷാദിന്റെ സുഹൃത്ത് സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹദിന്റെ വീട്ടിൽവച്ചാണ് ഇർഷാദിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സഹദ് എംഡിഎംഎ ലഹരിക്കേസിലെ പ്രതിയാണ്. ഇർഷാദിനെ അച്ചടക്ക നടപടിയുടെ ഭാഗമായി ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയായിരുന്നു. ലഹരി ഇടപാടാണോ കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സഹദിനെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.
