Author: News Desk

കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പൊതുവേദിയിൽ അപമാനിച്ചതു സഹിക്കാനാവാതെ എ.ഡി.എം. നവീൻ ബാബു ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമനടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു.ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബർ 19ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. എ.ഡി.എമ്മിന് ജീവനക്കാർ നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ഡി.എമ്മിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് സംസാരിച്ചെന്നാണ് പരാതി. പ്രസിഡന്റിന്റെ നടപടി തീർത്തും നിയമവിരുദ്ധമാണെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ട്. നവീൻ ബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതയ്ക്ക് ജോലിയും നൽകണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. വി. ദേവദാസ് നൽകിയ പരാതിയിലാണ് നടപടി.

Read More

മനാമ: 2024ലെ അവസാനത്തെ സൂപ്പർ മൂണിന് സാക്ഷ്യം വഹിക്കാൻ ബഹ്‌റൈൻ ഒരുങ്ങുന്നു. ഭൂമിയിൽനിന്ന് 3,57,000 കിലോമീറ്റർ അകലെ ദൃശ്യമാകുന്ന സൂപ്പർ മൂൺ പ്രതിഭാസം നാളെ ബഹ്റൈൻ്റെ ആകാശം ചുവപ്പിക്കും.ഹിജ്റ വർഷം 1446ലെ റബീഉൽ താനിയിലെ പൗർണമി ദിനമായ നാളെയും വെള്ളിയാഴ്ചയും ദൃശ്യമാകുന്ന പൂർണചന്ദ്രനോടൊപ്പമായിരിക്കും ഈ ആകാശ വിസ്മയയ്ക്കാഴ്ചയെന്ന് ജ്യോതിശാസ്ത്ര ഗവേഷകൻ മുഹമ്മദ് ദെറ അൽ അസ്ഫൂർ പറഞ്ഞു.നാളെ സൂര്യാസ്തമയത്തിന് തൊട്ടുമുമ്പ് വൈകുന്നേരം 5.04ന് ചന്ദ്രനുദിക്കും. പിറ്റേന്ന് രാവിലെ 6.26ന് അസ്തമിക്കും. ഒക്ടോബറിലെ പൗർണമി ‘വേട്ടക്കാരുടെ ചന്ദ്രൻ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. വടക്കെ അമേരിക്കയിലെയും യൂറോപ്പിലെയും പുരാതന ഗോത്രങ്ങളിൽനിന്നാണ് ഈ പേര് വന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

ജനീവ: സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടക്കുന്ന ഇൻ്റർ പാർലമെൻ്ററി യൂണിയൻ്റെ (ഐ.പി.യു) 149-ാമത് ജനറൽ അസംബ്ലി സമ്മേളനത്തിന്റെ ഭാഗമായി നടന്ന യോഗത്തിൽ ബഹ്‌റൈൻ ജനപ്രതിനിധി കൗൺസിലിൻ്റെ ആദ്യ ഡെപ്യൂട്ടി സ്‌പീക്കർ എം.പി. അബ്ദുൽനബി സൽമാൻ അദ്ധ്യക്ഷനായി.’കൂടുതൽ സമാധാനപരവും സുസ്ഥിരവുമായ ഭാവിക്കായി ശാസ്ത്രവും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തൽ’ എന്ന വിഷയത്തിൽ നടന്ന യോഗത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള പാർലമെൻ്ററി നേതാക്കളും പ്രതിനിധികളും പ്രസംഗിച്ചു.ഒക്‌ടോബർ 13 മുതൽ 17 വരെ നടക്കുന്ന ജനറൽ അസംബ്ലി സമ്മേളനത്തിൽ ഷൂറ കൗൺസിലിൻ്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ ജമാൽ മുഹമ്മദ് ഫഖ്‌റോയുടെ നേതൃത്വത്തിലാണ് ബഹ്‌റൈൻ പാർലമെൻ്ററി സംഘം പങ്കെടുക്കുന്നത്.

Read More

തിരുവനന്തപുരം: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയാകും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യാ ഹരിദാസുമാണ് സ്ഥാനാര്‍ഥി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. മുന്‍ ആലത്തൂര്‍ എംപിയും കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു രമ്യ ഹരിദാസ്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നല്‍കിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയത്. വയനാട്ടില്‍ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു.

Read More

മനാമ: പാലക്കാട് ആർട്ട് ആൻഡ് കൾച്ചർ തിയേറ്ററിൻ്റെ (പി.എ.എ.സി.ടി) ചീഫ് കോ- ഓർഡിനേറ്റർ ജ്യോതി മേനോൻ തൻ്റെ മുടി ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ദാനം ചെയ്തു. 2024 ഒക്ടോബർ സ്തനാർബുദ ബോധവൽക്കരണ മാസമായി ആചരിക്കുന്നതിനോടനുബന്ധിച്ചാണ് അദ്ദേഹം മുടി ദാനം ചെയ്തത്.”ഒരു ദിവസം ഒരു സമയത്ത്, ഒരു ഘട്ടത്തിൽ ഒരു ഘട്ടം. നിങ്ങൾക്ക് കഴിയുന്നത് ചെയ്യുക, നിങ്ങളുടെ പരമാവധി ചെയ്യുക, ദൈവം ബാക്കി കാര്യങ്ങൾ കൈകാര്യം ചെയ്യട്ടെ”- അദ്ദേഹം പറഞ്ഞു.

Read More

മസ്‌കറ്റ്: ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിൽ ഒക്ടോബർ 14-16 തീയതികളിൽ നടക്കുന്ന രണ്ടാമത് അറബ് ടൂറിസം സ്റ്റാറ്റിസ്റ്റിക്‌സ് ഫോറം 2024-ൽ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) പങ്കെടുത്തു. ഒമാനൻ ഹെറിറ്റേജ് ആന്റ് ടൂറിസം മന്ത്രാലയവും ലീഗ് ഓഫ് അറബ് നാഷൻസും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ വിവിധ അറബ് രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരും സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫോർമാറ്റിക് മേഖലയുമായി ബന്ധപ്പെട്ട പ്രാദേശിക, അന്തർദേശീയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.ബി.ടി.ഇ.എയുടെ പോളിസി ആന്റ് പ്ലാനിംഗ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ നൗറ അൽ സാദൂൻ ദേശീയ ടൂറിസം മേഖലയിലെ ബഹ്റൈന്റെ അനുഭവത്തെക്കുറിച്ചുള്ള ഒരു പ്രവർത്തന പ്രബന്ധം ഫോറത്തിൽ അവതരിപ്പിച്ചു. ബഹ്‌റൈൻ്റെ 2015 മുതൽ 2024 വരെയുള്ള അന്താരാഷ്ട്ര ടൂറിസം സ്ഥിതിവിവരക്കണക്കുകൾക്കായി ദേശീയ സംവിധാനം സ്ഥാപിക്കുന്നതിൽ രാജ്യം നടപ്പാക്കിയ പ്രവർത്തനങ്ങളുടെ ഘട്ടങ്ങൾ അവർ അവലോകനം ചെയ്തു.നിരവധി സ്റ്റാറ്റിസ്റ്റിക്കൽ സർവേകൾ നടപ്പിലാക്കുന്നതിനിടയിൽ നിലവിലുള്ള സ്ഥിതിവിവരക്കണക്ക് സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ പ്രബന്ധത്തിൽ വിശദീകരിച്ചു.ടൂറിസം സൂചകങ്ങളിൽ രാജ്യത്തിൻ്റെ ആഗോള റാങ്കിംഗിൽ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തിൻ്റെ ഉൽപാദനത്തിൻ്റെ…

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി 25 സുവർണ്ണ വർഷങ്ങൾ പൂർത്തിയാക്കി ജി എസ് എസ് മഹോത്സവം 2024 എന്ന പേരിൽ രജത ജൂബിലി ആഘോഷവും ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയും കഴിഞ്ഞദിവസം കേരളീയ സമാജത്തിൽ വച്ച് സ്റ്റാർ വിഷൻ ഇവൻസുമായി സഹകരിച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. സംഘടനയുടെ രജത ജൂബിലി ആഘോഷങ്ങളോടൊപ്പം നടന്ന സർവ്വമത സമ്മേളന ശതാബ്ദിചടങ്ങിൽ ശിവഗിരിമഠം മഠാധിപതിയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾമുഖ്യ അതിഥി ആയിരുന്നു, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ ഋത്യബരാനന്ദ സ്വാമികൾ, കോട്ടയം ചങ്ങനാശ്ശേരി രൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ചാലക്കുടി എംപിയും പ്രമുഖ കോൺഗ്രസ് നേതാവുമായ ബെന്നി ബഹനാൻ, കോട്ടക്കൽ നിയമസഭാംഗം പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും പ്രമുഖ വ്യവസായിയുമായ കെ. ജി ബാബുരാജൻ, പ്രവാസി ഭാരതീയ സമ്മാൻ…

Read More

കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെ കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം) നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്.കണ്ണൂരിൽനിന്ന് സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയിൽ അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു നവീൻ ബാബു.ഇന്നലെ വൈകീട്ട് കണ്ണൂർ കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ എ.ഡി.എമ്മിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ചെങ്കണാൽ പെട്രോൾ പമ്പിന് നിരാക്ഷേപ പത്രം മാസങ്ങൾ വൈകിച്ചു എന്നും അവസാനം എങ്ങനെ കൊടുത്തു എന്ന് അറിയാമെന്നുമാണു ദിവ്യ പറഞ്ഞത്. രണ്ടു ദിവസത്തിനകം കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും പറഞ്ഞാണ് ദിവ്യ ചടങ്ങിൽനിന്ന് ഇറങ്ങിപ്പോയത്.നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങിന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ ക്ഷണിക്കാതിരുന്നിട്ടും അവിടേക്ക് നാടകീയമായി കടന്നുവന്നാണ് അവർ ജില്ലാ കലക്ടർ കൂടി ഉണ്ടായിരുന്ന വേദിയിൽവെച്ച് നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ഉപഹാരം നൽകുന്ന സമയത്ത് തൻ്റെ…

Read More

മനാമ: ബഹ്‌റൈൻ ഇൻ്റർനാഷണൽ സ്‌കൂൾ ഗെയിംസ് (ഐ.എസ്.എഫ്) ജിംനേഷ്യഡ് ഒക്‌ടോബർ 23 മുതൽ 31 വരെ നടക്കും.രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ 26 കായിക ഇനങ്ങളിലായി 70 രാജ്യങ്ങളിൽനിന്നുള്ള 5,651 പേർ പങ്കെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും സംഘാടക സമിതി തലവനുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമായും ഇവൻ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മേധാവി അലി ഈസ ഇഷാഖിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു.ശിൽപശാലകളും ചാരിറ്റി ഇവൻ്റും ഉൾപ്പെടെയുള്ള സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പരിപാടികൾ ഗെയിമുകൾക്കൊപ്പമുണ്ടാകും. സംഘാടക സമിതി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. ഇസ ബിൻ റാഷിദ് സ്‌പോർട്‌സ് ഹാൾ, ഖലീഫ സ്‌പോർട്‌സ് സിറ്റി തുടങ്ങി വിവിധ വേദികളിലായാണ് പരിപാടികൾ നടക്കുകയെന്നും അവർ അറിയിച്ചു.

Read More

മനാമ: ത്യാഗീ വര്യരായ ഒരുപാട് നേതാക്കളാൽ നയിക്കപ്പെട്ട പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം. എൽ. എ പറഞ്ഞു. എം സി യുടെ ചരിത്രവും ” “പാറക്കലിന്റെ വർത്തമാനവും*”എന്ന ശീർഷകത്തിൽ കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മറ്റി നടത്തിയ കൗൺസിൽ മീറ്റ് 2024 ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മൂല്യങ്ങളിൽ അടിയുറച്ചു അതിന് വേണ്ടി പോരാദിയ പാരമ്പര്യം ഉള്ള പ്രസ്ഥാനമാണ് ലീഗെന്നും അദ്ദേഹം കൂട്ടി ചേർത്തു. കെഎംസിസി മുസ്ലിം. ലീഗ് പാർട്ടിയുടെ വളർച്ചയിലും ഉയർച്ചയിലും മികച്ച പിന്തുണ നൽകുന്ന പോഷക സംഘടന ആണെന്നും തങ്ങൾ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ അധ്യക്ഷനായിരുന്നു. മുസ്ലിം ലീഗിന്റെ ആഭിർഭാവം മുതൽ ഇന്നേവരെയുള്ള ലീഗിന്റെ രോമാഞ്ചിതമായ ചരിത്രം ചരിത്രകാരനും പ്രമുഖ വാഗ്മിയുമായ എം സി വടകര പങ്കു വെച്ചു. സമകാലിക രാഷ്ട്രീയ സംഭവ വികസങ്ങളിലൂന്നി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള നടത്തിയ പ്രസംഗം കൗൺസിലർമാർക്ക്…

Read More