Author: News Desk

തൃശൂർ: സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനും പ്രഭാഷകനുമായ ബാലചന്ദ്രൻ വടക്കേടത്ത് (69) അന്തരിച്ചു.അസുഖബാധിതനായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 10 ന് തൃപ്രയാറിലെ വീട്ടുവളപ്പിലാണ് സംസ്കാരം. മൃതദേഹം ഇന്ന് രാവിലെ 11.30 ന് കേരള സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിനായി എത്തിക്കും.കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുമ്പോൾ വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ചുയർന്ന വിവാദങ്ങളെത്തുടർന്ന് 2012 ഡിസംബറിൽ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് വടക്കേടത്തിനെ നീക്കിയത് വിവാദമായിരുന്നു. അക്കാദമി മുറ്റത്ത് ഒറ്റയ്ക്കിരുന്ന് പ്രതിഷേധിച്ചതും വാർത്തയായി. ആരോഗ്യ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. 1955 ൽ തൃശൂർ നാട്ടികയിൽ എഴുത്തുകാരനായ രാമചന്ദ്രൻ വടക്കേടത്തിന്റെയും സരസ്വതിയുടെയും മകനായി ജനനം. നാട്ടിക ഫിഷറീസ് ഹൈസ്‌കൂൾ, നാട്ടിക എസ്.എൻ. കോളജ്, തൃശൂർ സെന്റ് തോമസ് കോളജ്…

Read More

ടെൽ അവീവ്: കഴിഞ്ഞദിവസം കൊല്ലപ്പെട്ട ഹമാസ് തലവൻ യഹ്യാ സിൻവാറിന്റെ അവസാന നിമിഷങ്ങൾ ഇസ്രയേൽ സേന പുറത്തുവിട്ടു. ഇസ്രയേൽ സൈന്യത്തിന്റെ ഡ്രോൺ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഇസ്രയേലിനെയും അമേരിക്കയെയും കിടുകിടെ വിറപ്പിച്ച ആ പോരാളിയുടെ അന്ത്യം അത്യന്തം ദയനീയമായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തം. ഷെല്ലാക്രമണത്തിൽ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിനുള്ളിലെ സോഫയിൽ തലയിൽ ആഴത്തിലുള്ള മുറിവും പൊടിപിടിച്ച ശരീരവുമായി പേടിച്ചരണ്ടിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഇയാളുടെ വലതുകൈയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ദൃശ്യം പകർത്തിയ ഇസ്രയേലി ഡ്രോൺ അടുത്തേക്ക് വരുമ്പോൾ കയ്യിലുണ്ടായിരുന്ന എന്തോ ഒന്ന് ഡ്രോണിനുനേരെ എറിയാനുള്ള അയാളുടെ വിഫലശ്രമവും ദൃശ്യങ്ങളിൽ കാണാം. ഡ്രോൺ ദൃശ്യങ്ങൾ പകർത്തുമ്പോൾ സോഫയിലിരിക്കുന്നത് യഹ്യാ സിൻവാർ ആണെന്ന് സൈന്യത്തിന് വ്യക്തമായിരുന്നില്ല. ഹമാസിന്റെ ഒരു പോരാളി മാത്രമാണെന്നാണ് കരുതിയത്. ഹമാസിലെ ഒരാൾ ജീവനോടെ കെട്ടിടത്തിലുണ്ടെന്ന് വ്യക്തമായതോടെ കെട്ടിടത്തിനുനേരെ മറ്റൊരു ഷെൽ പ്രയോഗിക്കുകയും കെട്ടിടം പൂർണമായും തകർന്ന് അയാൾ കൊല്ലപ്പെടുകയായിരുന്നു എന്നാണ് ഇസ്രയേൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരി പറയുന്നത്.ഹമാസ് പോരാളികളായ മൂന്നുപേർ ഒരു…

Read More

തൃശൂർ: ഭർത്താവും മക്കളുമായി കഴിയുന്ന യുവതിയെ ബലാത്സംഗം ചെയ്ത ബന്ധുവായ യുവാവിന് കഠിന തടവ്. ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് എത്തി ബലമായി കിടപ്പുമുറിയിലേക്ക് കൊണ്ടുപോയാണ് അതിക്രമം കാണിച്ചത്. യുവാവിന് കുന്നംകുളം പോക്സോ കോടതി ഏഴ് വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. വെളിയംങ്കോട് സ്വദേശിയായ 33കാരനാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷ വിധിച്ചത്. 2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവമറിഞ്ഞ അതിജീവിതയുടെ സഹോദരൻ വടക്കേക്കാട് പൊലീസിനെ വിവരം അറിയിച്ചു. സിവിൽ പോലീസ് ഓഫീസർ ബിന്ദു അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ 18 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകൾ ഹാജരാക്കുകയും ചെയ്തു. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം നൽകിയത് വടക്കേക്കാട് ഇൻസ്പെക്ടർ അമൃതരംഗനാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ എസ്. ബിനോയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി ഗ്രേയ്ഡ് എ എസ്…

Read More

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസ്. 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ദിവ്യക്കെതിരെ ചുമത്തിയിട്ടുണ്ട്. ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് നടപടി. ദിവ്യക്കെതിരെ നവീന്റെ സഹോദരന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ പോലീസ് നേരത്തെ തയ്യാറായിരുന്നില്ല. അസ്വാഭാവിക മരണമെന്ന് മാത്രമായിരുന്നു എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരുന്നത്. കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച കാലത്താണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ…

Read More

തിരുവനന്തപുരം: വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാകും. സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് ഇക്കാര്യം ധാരണയായത്. സത്യന്‍ മോകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു കമ്മറ്റിയില്‍ ഉയര്‍ന്നുവന്നത്. സീനിയോറിറ്റിയും വയനാട്ടിലെ മുന്‍ സ്ഥാനാര്‍ഥിയായിരുന്നു എന്നതുമാണ് സത്യന്‍ മൊകേരിക്ക് അനുകൂലമായത്. 2014-ല്‍ വയനാട്ടില്‍ മത്സരിച്ച സത്യന്‍ മൊകേരി ഇരുപതിനായിരം വോട്ടിനാണ്‌ പരാജയപ്പെട്ടത്. മൂന്ന തവണ എം.എല്‍.എയുമായിരുന്നു. നിലവില്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമാണ്. ഇന്ന് ഉച്ചക്ക് ശേഷം പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. ഇതിന്‌ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.

Read More

മനാമ: ബഹ്‌റൈനിൽ ആദ്യ മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടന്നതിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വർഷം സ്മരണിക സ്റ്റാമ്പുകൾ പുറത്തിറക്കും. മുനിസിപ്പാലിറ്റി- കൃഷി മന്ത്രാലയവുമായി സഹകരിച്ചാണ് ബഹ്‌റൈൻ പോസ്റ്റ് വകുപ്പ് സ്റ്റാമ്പുകൾ ഇറക്കുന്നത്.സ്റ്റാമ്പുകളിൽ മനാമയിലെ ആദ്യ മുനിസിപ്പൽ കെട്ടിടത്തിന്റെ ചിത്രമുണ്ടാകും.ആദ്യ ദിവസത്തെ സ്റ്റാമ്പ് കവറിന് ഒരു ദിനാറും 10 ഷീറ്റ് സ്റ്റാമ്പുകൾകൾക്ക് 5 ദിനാറും വിലയുണ്ടാകും. ബഹ്റൈൻ നാഷണൽ മ്യൂസിയം, മുഹറഖ്, അൽ ഹിദ്ദ്, മനാമ പോസ്റ്റ് ഓഫീസുകളിലും ഡിപ്ലോമാറ്റിക് ഏരിയ, ബഹ്‌റൈൻ മാൾ, സിത്ര, അൽ ബുദയ്യ, ഹമദ് ടൗൺ, ഇസ ടൗൺ, സനദ് എന്നിവിടങ്ങളിലും സ്റ്റാമ്പുകൾകൾ ലഭ്യമായിരിക്കും.ശനി മുതൽ വ്യാഴം വരെയുള്ള പതിവ് പ്രവൃത്തി സമയങ്ങളിലായി രിക്കും വിൽപ്പന.

Read More

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിലെ സെക്ഷന്‍ 6 എയുടെ ഭരണഘടനാ സാധുത സുപ്രീംകോടതി ശരിവെച്ചു. അസമിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട പൗരത്വ നിയമത്തിലെ സെക്ഷന്‍ 6 എയുടെ ഭരണഘടനാ സാധുതയാണ് 4:1 എന്ന ഭൂരിപക്ഷ വിധിയോടെ സുപ്രീം കോടതി ശരിവെച്ചത്. 1966 ജനുവരി ഒന്നു മുതല്‍ 1971 മാര്‍ച്ച് 25 വരെ ബംഗ്ലദേശ് അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും അസമിലേക്ക് കുടിയേറിപ്പാര്‍ത്തവര്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് സിറ്റിസണ്‍ ഷിപ്പ് സെക്ഷന്‍ 6 എ. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ബംഗ്ലാദേശ് രൂപീകൃതമായതിന് ശേഷമുള്ള അനധികൃത കുടിയേറ്റ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരമാണ് അസം കരാറെന്നും, സെക്ഷന്‍ 6 എ നിയമപരമായ പരിഹാരമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ബംഗ്ലാദേശ് വിമോചനയുദ്ധം അവസാനിച്ച തീയതി ആയതിനാല്‍ 1971 മാര്‍ച്ച് 25 എന്ന കട്ട് ഓഫ് തീയതി യുക്തിസഹമാണെന്നും ഭൂരിപക്ഷ വിധിയില്‍…

Read More

മനാമ: യുവാക്കൾക്കിടയിൽ അറബി ഭാഷാ പ്രയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈൻ ഇസ്ലാമിക് ബാങ്ക് ‘ഞങ്ങൾ അറബിയിൽ എഴുതുന്നു’ എന്ന പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു.വാർത്താ വിതരണ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ബഹ്‌റൈൻ റൈറ്റേഴ്‌സ് അസോസിയേഷൻ, വിസ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി. ഇതിന്റെ ഭാഗമായി, നവീകരണത്തിലും ഡിജിറ്റൽ പരിവർത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച്, ബഹ്‌റൈൻ്റെ ഭാവി വിഭാവനം ചെയ്യുന്ന ചെറുകഥകൾ സമർപ്പിച്ചുകൊണ്ട് ക്രിയേറ്റീവ് റൈറ്റിംഗ് മത്സരത്തിൽ പങ്കെടുക്കാൻ 13 മുതൽ 18 വയസ്സുവരെയുള്ള യുവ ബഹ്‌റൈനികളെ ക്ഷണിച്ചു.അറബി ഭാഷയും ദേശീയ സ്വത്വവും ശക്തിപ്പെടുത്തുന്നതിനുള്ള വിലപ്പെട്ട സംഭാവനയാണ് ഈ സംരംഭമെന്ന് ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു.യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിലും അറബിയോടുള്ള ആഴമായ വിലമതിപ്പ് വളർത്തിയെടുക്കുന്നതിലും ഈ സംരംഭത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ബാങ്കിന്റെ ആക്ടിംഗ് സി.ഇ.ഒ. ഫാത്തിമ അൽ അലവി പറഞ്ഞു. ‘മനാമ അറബ് മാധ്യമ തലസ്ഥാനം’ എന്ന പരിപാടിയുമായി ഒത്തുപോകുന്നതാണ് ഈ സംരംഭമെന്ന് ബഹ്‌റൈൻ റൈറ്റേഴ്‌സ് അസോസിയേഷൻ…

Read More

മനാമ: ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ ഓണാഘോഷം ഓണം പോന്നോണം 2024, സമുചിതമായി നടന്നു. 200 ൽ പരം ആളുകൾക്കായി സല്ലാഖ് ബീച്ച് ബെ റിസോർട്ടിൽ വെച്ചാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ഓണത്തിന്റെ സന്ദേശം അന്വർഥമാക്കുന്ന സന്തോഷവും ഐക്യവും വിളിച്ചോതുന്നതായിരുന്നു ആഘോഷപരിപാടികള്‍. ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ്‌ ഫൈസൽ ആനോടിയിൽ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ഷാഹുൽ കാലടി സ്വാഗതവും, ഇടപ്പാളയം രക്ഷാധികാരികളായ പാർവതി ടീച്ചർ, ഷാനവാസ്‌ പുത്തൻവീട്ടിൽ എന്നിവർ ഓണാശംസകളും അറിയിച്ചു. ബഹ്‌റൈൻ കേരളീയ സമാജം ട്രഷറർ ദേവദാസ് കുന്നത്ത് മുഖ്യാതിഥിയായി. ചെണ്ട മേളത്തിന്റെ അകമ്പടിയോട് കൂടി മാവേലിയെയും പുലികളെയും ആനയിച്ചു തുടങ്ങിയ ആഘോഷപരിപാടികൾ ഓണത്തനിമയും ചാതുര്യവും വിളിച്ചോതുന്നതായിരുന്നു. ഇടപ്പാളയം ലേഡീസ് വിങ്ങ് അവതരിപ്പിച്ച തിരുവാതിര, മുതിർന്നവരും കുട്ടികളും അവതരിപ്പിച്ച വിവിധ സംഗീത നൃത്ത പരിപാടികൾ, കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും കൂടി ആയപ്പോൾ മനസും വയറും ഒരുപോലെ നിറഞ്ഞു എന്ന് എല്ലാവരും അഭിപ്രായപെട്ടു.ഓണാഘോഷവുമായി ഉറിയടി, കമ്പവലി, കസേരക്കളി, ലെമൺ ആൻഡ് സ്പൂൺ റേസ്…

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഏർപ്പെടുത്തിയ നാലാമത് ഗുരുസ്‌മൃതി അവാർഡ് കഴിഞ്ഞദിവസം ബഹറിൻ കേരള സമാജത്തിൽ വച്ച് സംഘടിപ്പിച്ച GSS മഹോത്സവം 2024 ൽ ചടങ്ങിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ പിതാവ് ജോസഫ് പെരുന്തോട്ടം, ചാലക്കുടി എംപി ബെന്നി ബഹനാൻ, കോട്ടക്കൽ എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ, കേരളീയ സമാജം പ്രസിഡണ്ട് P.V രാധാകൃഷ്ണപിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് ബിനു മണ്ണിൽ വർഗീസ് എന്നിവർ പങ്കെടുത്ത പ്രൗഡ ഗംഭീരമായ ചടങ്ങിൽ ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും, ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ശ്രീനാരായണ പ്രസ്ഥാങ്ങളുടെ ഉന്നമനത്തിനുവേണ്ടി ആത്മാർഥമായി പ്രവർത്തിക്കുകയും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ ശ്രീ.കെ.ജി. ബാബുരാജന് ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ അവാർഡ് സമ്മാനിച്ചു. സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ പൊന്നാട അണിയിക്കുകയും വിശിഷ്ട അതിഥിയായിരുന്ന കോട്ടക്കൽ എംഎൽഎ…

Read More