Author: News Desk

നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത് പ്രതിഷേധമാണ് ഉയരുന്നത്. നിരവധി താരങ്ങൾ സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. വിവാദമായ ശേഷം രമേശ് നാരായണൻ മാപ്പ് പറഞ്ഞുവെങ്കിലും അത് മനസിൽ നിന്ന് വന്നതാണെന്ന് തോന്നുന്നില്ലെന്നായിരുന്നു ധ്യാനിന്റെ പ്രതികരണം. ഒരു പരിപാടിക്കിടെ മാദ്ധ്യമങ്ങളോടാണ് ഇക്കാര്യം ധ്യാൻ പറഞ്ഞത്. ‘എന്തുകൊണ്ട് അങ്ങനെ ചെയ്തുവെന്ന് ചോദിച്ചാൽ പേര് മാറി വിളിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. സംഘാടനത്തിൽ തന്നെ എനിക്ക് ഒരു പാളിച്ച തോന്നി. വേദിയിൽ വച്ച് പുരസ്കാരം നൽകാത്തതിൽ രമേശ് നാരായണൻ മാനസിക വിഷമത്തിലായിരുന്നു. അതുകൊണ്ട് ആസിഫിനെ ശ്രദ്ധിച്ചില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ നമ്മൾ അപമാനിക്കപ്പെട്ട സമയത്ത് മറ്റൊരാളെ അതേ നാണയത്തിൽ തിരിച്ച് അപമാനിക്കാൻ കഴിയുമോ?വ്യക്തിപരമായി നമുക്ക് പല വിഷമങ്ങളും ഉണ്ടാകും. പക്ഷേ അത് മാദ്ധ്യമങ്ങളോടോ മറ്റ് വ്യക്തികളോടോ പ്രകടിപ്പിക്കരുത്. രമേശ് നാരായണൻ തോളിൽ തട്ടിയെന്നാണ് ആദ്യം പറഞ്ഞത്.…

Read More

കോഴിക്കോട്: പി.എസ്‌.സി. കോഴയുമായി ബന്ധപ്പെട്ട് പ്രമോദ് കോട്ടൂളിയെ പുറത്താക്കിയ സംഭവത്തിൽ മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ആക്രമണം നടത്തുന്നുവെന്ന് സി.പി.എം. കോഴിക്കോട് ജില്ലാ കമ്മിറ്റി. ഇതിനെ ചെറുത്ത് പരാജയപ്പെടുത്തുമെന്നും ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. പ്രവർത്തകർക്കെതിരെയുള്ള അച്ചടക്ക നടപടി തിരുത്തൽ പ്രക്രിയയുടെ ഭാഗമാണ്. തെറ്റു ചെയ്തതിൻ്റെ പേരിൽ നടപടിക്ക് വിധേയരാകുന്നവർക്ക് വീരപരിവേഷം നൽകുന്ന രീതി എതിരാളികൾ സ്വീകരിക്കുന്നു. പാർട്ടിയെയും നേതൃത്വത്തെയും കരിവാരിത്തേക്കാൻ ഈ അവസരത്തെ ഉപയോഗിക്കുകയാണ്. മാധ്യമങ്ങളും പാർട്ടിയിൽനിന്ന് പുറത്തായവരും ഈ അവസരത്തെ ഉപയോഗിക്കുന്നു. എളമരം കരീമിനും മുഹമ്മദ് റിയാസിനും ജില്ലാ നേതൃത്വത്തിനും നേരെ നടക്കുന്നത് നീചമായ ആക്രമണമാണ്. ഈ പ്രചാരണങ്ങളുടെ അജൻഡ പാർട്ടി തുറന്നുകാണിക്കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.

Read More

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ രണ്ടു രാത്രിയും ഒരു പകലും രോഗി കുടുങ്ങിയ സംഭവത്തിൽ രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഈ വിവാദം കെട്ടടങ്ങും മുൻപേ രോഗിക്ക് പിന്നാലെ ഡോക്ടറും ലിഫ്റ്റില്‍ കുടുങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍  അത്യാഹിത വിഭാഗത്തില്‍ നിന്നും സിടി സ്‌കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് ഡോക്ടറും രോഗിയും കുടുങ്ങിയത്. തുടര്‍ന്ന് ഡോക്ടര്‍ ലിഫ്റ്റിലെ അലാറം മുഴക്കുകയും ഫോണില്‍ വിളിക്കുകയും ചെയ്തു. ഇതോടെ ബന്ധപ്പെട്ട ജീവനക്കാരെത്തി ലിഫ്റ്റില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചു. ഏതാണ്ട് അരമണിക്കൂറോളം ഇവര്‍ ലിഫ്റ്റില്‍ കുടുങ്ങി.

Read More

തിരുവനന്തപുരം: ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ രോഗി തകരാറിലായ ലിഫ്റ്റിനുള്ളിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ 42 മണിക്കൂർ കുടുങ്ങിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. 15 ദിവസത്തിനകം മെഡിക്കൽ കോളേജ് സൂപ്രണ്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. എം.എൽ.എ. ഹോസ്റ്റൽ ജീവനക്കാരൻ രവീന്ദ്രൻ നായരാണ് 2 രാത്രിയും ഒരു പകലും ലിഫ്റ്റിൽ കുടുങ്ങിയത്. ആരുടെ അനാസ്ഥ കാരണമാണ് സംഭവമുണ്ടായതെന്ന് സൂപ്രണ്ട് വിശദീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. 2021 ജൂണിൽ അമ്മയെ പരിചരിക്കാൻ ആർ.സി.സിയിലെത്തിയ പത്തനാപുരം സ്വദേശി നാജിറ അറ്റകുറ്റപ്പണികൾക്കായി തുറന്നിട്ട ലിഫ്റ്റിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ കമ്മീഷൻ ഇടപെട്ടിരുന്നു. പത്രവാർത്തയുെടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Read More

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഒഡിഷയ്ക്ക് മുകളിൽ സ്ഥിതിചെയ്യുന്ന നിലവിലെ ന്യൂനമർദം ദുർബലമായതിനു ശേഷം ഏകദേശം ജൂലൈ 19ന് വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടുമൊരു ന്യൂനമർദം രൂപപ്പെടാൻ സാധ്യത. ഇതിന്റെ ഫലമായി ഈ സമയത്ത് അറബിക്കടലിലെ കാലവർഷക്കാറ്റ് സജീവമായി തന്നെ തുടരാനും കേരളത്തിൽ വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനപ്രകാരം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ശക്തിയാർജിച്ച് വടക്കോട്ട് സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ ഈ സമയങ്ങളിൽ വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കാനിടയുണ്ട്. ഐ.ഐ.ടി.എം. പൂനെയുടെ ആഴ്ച തിരിച്ചുള്ള മഴ പ്രവചനത്തിൽ അടുത്ത രണ്ടാഴ്ച കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

Read More

തിരുവനന്തപുരം∙ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. റെയിൽവേ സ്റ്റേഷനടിയിൽക്കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടിക്കിടക്കുന്നത് തടയാൻ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. വ്യാഴാഴ്ച രാവിലെ 11:30ന് ഓൺലൈനായാണ് യോഗം ചേരുക. വിവിധ വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എം.എൽ.എമാരും തിരുവനന്തപുരം മേയറും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥരും തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിൽ പങ്കെടുക്കും. മേഖലയിൽ മാലിന്യം കുന്നുകൂടുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുകയും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാക്കുകയും ചെയ്തിരുന്നു. മാലിന്യം പെരുകുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കുകൂടി കാരണമാകുന്നുണ്ട്. കൂടാതെ തോട്ടിലെ മാലിന്യം നീക്കംചെയ്യാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയി തോട്ടിൽ മുങ്ങിമരിച്ചത് വലിയ വിവാദം സൃഷ്ടിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചത്.

Read More

മസ്‌കറ്റ്: ഒമാനിലെ വാദി അൽ കബീർ പള്ളിക്ക് സമീപമുണ്ടായ വെടിവയ്പ്പിൽ നാല് മരണം. നിരവധിപേർക്ക് പരിക്കേറ്റതായും ഒമാനി പൊലീസ് അറിയിച്ചു. ഇന്നുരാവിലെയാണ് സംഭവം.പ്രഭാത പ്രാർത്ഥനയ്ക്കായി മസ്‌ജിദിൽ അനേകം പേർ ഒത്തുകൂടിയിരുന്നു. ഇതിനിടെയാണ് വെടിവയ്പ്പുണ്ടായത്. വെടിയൊച്ചകൾക്കിടയിൽ ആളുകൾ പ്രാണരക്ഷാർത്ഥം ഓടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിനിടെ പള്ളിക്ക് ചുറ്റുമായി പൊലീസ് വാഹനങ്ങൾ എത്തുന്നതും ദൃശ്യങ്ങളിലുണ്ട്. വെടിവയ്പ്പിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വെടിവയ്പ്പിൽ നാലുപേരുടെ മരണത്തിൽ അധികൃതർ അനുശോചനം അറിയിച്ചു.

Read More

സുല്‍ത്താന്‍ ബത്തേരി: തദ്ദേശമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ മറുപടി. പ്രതിപക്ഷം വിമര്‍ശിക്കുമ്പോള്‍ മന്ത്രിമാര്‍ക്ക് പൊള്ളും. സര്‍ക്കാരിന്‍റെ  തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തിക്കുകയെന്നതാണ് പ്രതിപക്ഷ ധര്‍മ്മം. ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയ് എന്ന തൊഴിലാളി വീണപ്പോള്‍ പ്രതിപക്ഷം വിമര്‍ശിച്ചെന്നാണ് തദ്ദേശമന്ത്രിയുടെ പരാതി. പക്ഷെ പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിച്ചത് അപ്പോഴല്ല. മഴക്കാലപൂര്‍വ ശുചീകരണം നടന്നിട്ടില്ലെന്നും അതിന്‍റെ  ഭാഗമായി സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പടരുന്നെന്നും അതീവ ഗൗരവത്തോടെ പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞതാണ്. അന്ന് ഈ മന്ത്രി എന്ത് ഉത്തരമാണ് നല്‍കിയത്? ഇപ്പോള്‍ അതേ മന്ത്രി എന്താണ് പറയുന്നത്? പ്രതിപക്ഷമാണോ വിവാദമുണ്ടാക്കിയത്? ജോയിയുടെ തിരോധനത്തോടെ തിരുവനന്തപുരം കോര്‍പറേഷനും റെയില്‍വെയും ഇറിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റും തമ്മില്‍ അടി തുടങ്ങി. കോര്‍പറേഷനും റെയില്‍വെയും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ പരിഹരിക്കേണ്ടത് കോര്‍പറേഷനാണ്. തിരുവനന്തപുരത്തെ 1039 ഓടകളില്‍ 839 എണ്ണത്തിന്റെ ശുചീകരണം കഴിഞ്ഞെന്നാണ് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. എവിടെയാണ് ഓട വൃത്തിയാക്കിയത്. ഒന്നും ചെയ്തില്ല. പെരുമാറ്റച്ചട്ടം കാരണം യോഗം നടത്താന്‍ പറ്റിയില്ലെന്നതാണ് മന്ത്രിയുടെ മറ്റൊരു വാദം. മന്ത്രിമാരും എം.എല്‍.എമാരും…

Read More

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി ഡോണൾഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി. പാർട്ടിയുടെ ദേശീയ കൺവെൻഷനിലായിരുന്നു പ്രഖ്യാപനം. വെടിവെയ്പിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ട്രംപ് വെടിയേറ്റ വലതുചെവിയിൽ ബാൻഡേജ് ധരിച്ചാണ് കൺവെൻഷനിൽ പങ്കെടുത്തത്. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്,​​ സൗത്ത് കാരലൈന മുൻ ഗവർണറും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി തുടങ്ങിയ മുൻനിര നേതാക്കൾ പങ്കെടുക്കുന്ന കൺവെൻഷൻ വ്യാഴാഴ്ച അവസാനിക്കും. അതേസമയം, അമേരിക്കൻ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ജെ ഡി വാൻസിനെ പ്രഖ്യാപിച്ചു. സമഗ്ര കൂടിയാലോചനകൾക്ക് ശേഷമാണ് 39കാരനായ വാൻസിനെ തെരഞ്ഞെടുത്തതെന്ന് ഡോണൾഡ് ട്രംപ് സാമൂഹ്യ മാധ്യമങ്ങൾ വഴി അറിയിച്ചു. രാഷ്ട്രീയ എതിരാളികൾക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തുന്ന വ്യക്തിയാണ് ജെ ഡി വാൻസ്‌. നിലവിൽ ഒഹായോ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന യുഎസ് സെനറ്ററാണ് വാൻസ്. ജെ ഡി വാൻസിന്റെ ഭാര്യ ഉഷ ചിലുകുരി വാൻസ്‌ ഇന്ത്യൻ വംശജയാണ്. നേരത്തെ ട്രംപിന്റെ കടുത്ത വിമർശകനായിരുന്നു വാൻസ്‌.

Read More

മനാമ: 2024 ജൂലൈ 7 മുതൽ 13 വരെയുള്ള കാലയളവിൽ 408 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. ഇതിൽ നിയമലംഘകരും ക്രമരഹിതവുമായ 58 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. അതേസമയം 168 പേർ നിയമലംഘകരെ നാടുകടത്തി. പരിശോധനാ സന്ദർശനങ്ങൾ നിരവധി നിയന്ത്രണ നിയമങ്ങളുടെ, പ്രത്യേകിച്ച് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, ബഹ്‌റൈനിലെ റസിഡൻസി നിയമങ്ങൾ എന്നിവയുടെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്താൻ കാരണമായി. കണ്ടെത്തിയ ലംഘനങ്ങളിൽമേൽ നിയമപരമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ കടകളിൽ 394 പരിശോധനാ സന്ദർശനങ്ങൾ നടത്തി.

Read More