Author: News Desk

മനാമ: ബഹ്‌റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ഒക്ടോബര്‍ 13 മുതല്‍ 19 വരെ നടത്തിയ പരിശോധനകളെ തുടര്‍ന്ന് നിയമലംഘകരായ 152 പേരെ നാടുകടത്തി.ഈ കാലയളവില്‍ 1,780 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. നിയമം പാലിക്കാതെ ജോലി ചെയ്ത 33 തൊഴിലാളികളെ പിടികൂടിയിട്ടുമുണ്ട്. കൂടാതെ എല്ലാ ഗവര്‍ണറേറ്റുകളിലുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് 32 പ്രചാരണ പരിപാടികളും നടത്തി.തൊഴില്‍ വിപണിയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനും നിയമങ്ങള്‍ പാലിക്കാത്ത തൊഴിലാളികളെ കണ്ടെത്താനും സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ എല്‍.എം.ആര്‍.എ. പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ഒക്ടോബര്‍ 24 മുതല്‍ 31 വരെ നടക്കുന്ന ഐ.എസ്.എഫ്. ബഹ്റൈന്‍ ജിംനേഷ്യഡ് 2024 ഗെയിംസിന് മുന്നോടിയായി ഔദ്യോഗിക ഇവന്റ് വെബ്സൈറ്റ് ആരംഭിച്ചു.ഗെയിമുകളെക്കുറിച്ചും ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്പോര്‍ട്സ് ഫെഡറേഷനെ(ഐ.എസ്.എഫ്)ക്കുറിച്ചുമുള്ള പ്രധാന വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. മത്സരങ്ങളെക്കുറിച്ചുള്ള തത്സമയ അപ്ഡേറ്റുകള്‍, അലി ഈസ ഇഷാഖിയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍, ഇവന്റുമായി ബന്ധപ്പെട്ട എക്സ്‌ക്ലൂസീവ് വാര്‍ത്തകള്‍ എന്നിവ https://isfbahrain.org എന്ന ലിങ്ക് വഴി ലഭ്യമാകും.’കുടുംബവും സുഹൃത്തുക്കളും’ പാക്കേജ്, ‘ഒബ്‌സര്‍വേഴ്സ് പ്രോഗ്രാം’ പോലുള്ള സവിശേഷതകളും സൈറ്റിലുണ്ട്. ഇത് ഭാവിയിലെ ആതിഥേയര്‍, സ്പോര്‍ട്സ് പ്രൊഫഷണലുകള്‍, കമ്പനികള്‍, അന്താരാഷ്ട്ര ഫെഡറേഷനുകള്‍, ഇവന്റ് ഓര്‍ഗനൈസര്‍മാര്‍ എന്നിവര്‍ക്ക് അന്തര്‍ദ്ദേശീയ യൂത്ത് സ്പോര്‍ട്സ് ഇവന്റുകളെക്കുറിച്ച് വിവരങ്ങള്‍ നല്‍കും. ബഹ്റൈനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സൈറ്റിലുണ്ട്.

Read More

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്റെ (ഐ.എല്‍.എ) ദീപാവലി ആഘോഷം ഒക്ടോബര്‍ 25ന് ഐ.എല്‍.എ. ആസ്ഥാനത്ത് നടക്കും.പരിപാടി മൂന്നു മണിക്ക് ആരംഭിക്കും. ഇതിന്റെ ഭാഗമായി അല്‍ ഹിലാലുമായി സഹകരിച്ച് സ്തനാര്‍ബുദ ബോധവല്‍ക്കരണത്തിനായുള്ള പിങ്ക് ഇനിഷ്യേറ്റീവ് പരിപാടിയുണ്ടാകുമെന്നും ഐ.എല്‍.എ. പ്രസിഡന്റ് കിരണ്‍ മാംഗ്ലെ അറിയിച്ചു.

Read More

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ്. പ്രതിപക്ഷനേതാവിന് ധാർഷ്ട്യമാണെന്നും ഷാനിബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പക്വതയില്ലാത്ത നേതാവാണ് വി.ഡി. സതീശൻ. സതീശനും ഷാഫി പറമ്പിലും പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്. നാലു വർഷമായി താൻ പാർട്ടിയുടെ ഭാഗമല്ലെന്ന് സതീശൻ പറയുന്നത് കള്ളമാണ്.ബി.ജെ.പിയെ സഹായിക്കാനാണ് സതീശന്റെ ശ്രമം. പാർട്ടി പ്രവർത്തകരുടെ വാക്കു കേൾക്കുന്നില്ല. പാർട്ടിക്കുള്ളിലെ പ്രാണികൾക്കും പുഴുക്കൾക്കുമായി പോരാടും. മറ്റു പാർട്ടികളുമായി ചർച്ച നടത്തിയിട്ടില്ലെന്നും ഷാനിബ് പറഞ്ഞു.

Read More

കൊച്ചി: സ്‌കൂള്‍ യൂണിഫോം ധരിക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥിയെ വഴക്കു പറയുകയും വീട്ടില്‍ പറഞ്ഞു വിടുകയും ചെയ്ത പ്രിന്‍സിപ്പലിനെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി. സ്‌കൂളിലെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് യൂണിഫോം ധരിക്കണമെന്ന് നിര്‍ബന്ധം പിടിച്ചതെന്നും പ്രിന്‍സിപ്പലിനെതിരെ ചുമത്തിയ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75 ാം വകുപ്പ് നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി. തൃശൂര്‍ ജില്ലയിലെ സ്‌കൂളില്‍ 2020ലാണ് കേസിനാസ്പദമായ സംഭവം. എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിനി പരീക്ഷാഫലം അറിയുന്നതിനും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുസ്തകങ്ങള്‍ വാങ്ങാനുമാണ് സ്‌കൂളിലെത്തിയത്. പ്രിന്‍സിപ്പലിനെ കണ്ടപ്പോള്‍ അഭിവാദ്യം ചെയ്ത വിദ്യാര്‍ഥിനിയോട് എന്തുകൊണ്ടാണ് യൂണിഫോം ധരിക്കാത്തതെന്ന് ചോദിച്ചു. തുടര്‍ന്ന് യൂണിഫോം ധരിച്ച് വരാന്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥിനിയെ വീട്ടിലേയ്ക്ക് തിരികെ വിട്ടുവെന്നാണ് പരാതി. പ്രിന്‍സിപ്പലിന്റെ പെരുമാറ്റം കുട്ടിക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നും പരാതിയിലുണ്ട്. പരാതിക്കാരിയായ വിദ്യാര്‍ഥിനിയുടെ മാതാവ് അതേ സ്‌കൂളിലെ അധ്യാപികയായിരുന്നു. പരീക്ഷാ നടത്തിപ്പ് ചുമതലയില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് ഈ അധ്യാപികക്ക് പ്രിന്‍സിപ്പല്‍ മെമ്മോ നല്‍കിയിരുന്നു. ഇതിന് ശേഷമാണ്…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രി ഒരു ചുക്കും ചെയ്യാത്ത പോങ്ങനാണെന്ന് വിമർശിച്ച സുധാകരൻ പിണറായി വിജയൻ ബിജെപിയുടെ നിയന്ത്രണത്തിലാണെന്നും ആരോപിച്ചു. അഴിമതി കാണിച്ചിട്ടും കേന്ദ്ര അന്വേഷണം ഇല്ല. തൊടരുതെന്നാണ് നിർ​ദേശം. പിണറായി വിജയന്റെ രാഷ്ട്രീയ ലക്ഷ്യം നാടല്ല, വീടാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. എട്ട് വർഷമായി ഭരിക്കുന്നു എന്നിട്ടും എന്തുണ്ടാക്കി കേരളത്തിലെന്നും കെപിസിസി അധ്യക്ഷൻ ചോദിച്ചു.

Read More

തിരുവനന്തപുരം: പി വി അന്‍വറുമായി ഒരു ഉപാധിക്കും തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചാല്‍ മതിയെന്നും വിഡി സതീശന്‍ പറഞ്ഞു. അന്‍വറുമായി ബന്ധപ്പെട്ടത് ഊതി വീര്‍പ്പിച്ച വാര്‍ത്തകളാണ്. https://youtu.be/PeUuhY7lSMc ഞങ്ങളെ അവര്‍ ബന്ധപ്പെട്ടിരുന്നു. നിങ്ങള്‍ രണ്ടു സ്ഥലത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ട് എന്തിനാണ് ഞങ്ങളെ ബന്ധപ്പെടുന്നതെന്ന് ചോദിച്ചു. നിങ്ങള്‍ റിക്വസ്റ്റ് ചെയ്താല്‍ പിന്‍വലിക്കാമെന്ന് പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ റിക്വസ്റ്റ് ചെയ്‌തേക്കാമെന്ന് പറഞ്ഞു. അപ്പോഴാണ് ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് ഡിഎംകെ യുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ അന്‍വര്‍ ആവശ്യപ്പെട്ടത്. ഇത്തരം തമാശകളൊന്നും പറയരുതെന്നാണ് അന്‍വറിനോട് പറയാനുള്ളത്. ഞങ്ങളുടെ കൂടെ നില്‍ക്കാമെന്ന നിലപാടുമായി വന്നാല്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കേണ്ട. അല്ലാതെ യുഡിഎഫ് ഒരു തരത്തിലുള്ള ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നിരന്തരമായി ചര്‍ച്ച നടത്തിയെന്നത് അന്‍വറിന് സ്വയം തോന്നിയതാണ്.

Read More

മനാമ: ബഹ്റൈനിൽ നൈറ്റ് ക്ലബ്ബിലെ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ചുകൊന്ന കേസിൽ 24കാരായ രണ്ട് ഗൾഫ് പൗരന്മാർക്കെതിരെ കൊലക്കുറ്റം ചുമത്തി. ഓഗസ്റ്റ് ഒന്നിന് രാത്രി 10 മണിയോടെ നടന്ന ഒരു തർക്കമാണ് കൊലയ്ക്ക് കാരണമായതെന്ന് നൈറ്റ് ക്ലബ്ബ് മാനേജർ പറഞ്ഞു. ലഹരിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് എത്തിയ രണ്ട് യുവാക്കൾ ക്ലബ്ബിലേക്ക് നിയമം ലംഘിച്ചു മദ്യം കൊണ്ടുവരാൻ ശ്രമിച്ചു. സെക്യൂരിറ്റി ജീവനക്കാർ ഇവരെ പുറത്താക്കി. തുടർന്ന് ഇവർ വഴക്കുണ്ടാക്കുകയും സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തു. മൂന്നു മണിക്കൂർ കഴിഞ്ഞ്, ഏതാണ്ട് പുലർച്ചെ ഒരു മണിയോടെ ഇവർ കാറോടിച്ചെത്തി ക്ലബ്ബിന് പുറത്തുനിൽക്കുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരെ കാറിടിപ്പിച്ചു. ഇതിൽ ഒരാൾ 10 മീറ്റർ അകലെയുള്ള അഴുക്കുചാലിലേക്ക് തെറിച്ചു വീണതിനെ തുടർന്നുണ്ടായ പരിക്കേറ്റു മരിച്ചു. മറ്റു രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു. പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞതിന് തുടർന്നാണ് ഇവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ കൊലക്കുറ്റം ചുമത്തിയത്.

Read More

കോഴിക്കോട്: അരിക്കുളം കുരുടിമുക്കിൽ എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ പണം കവർന്ന സംഭവം നാടകം. ബന്ദിയാക്കി പണം തട്ടിയെന്ന കേസിൽ പരാതിക്കാരനായ യുവാവും സുഹൃത്തുക്കളും ചേർന്ന് നടത്തിയ കവർച്ചാ നാടകമാണിതെന്ന് പോലീസ് കണ്ടെത്തി. ഇന്ത്യ വൺ എ.ടി.എം. കൗണ്ടറുകളിൽ പണം നിറയ്ക്കാൻ പോകുന്നതിനിടെ കുരുടിമുക്കിൽവെച്ച് കവർച്ച നടന്നെന്നായിരുന്നു പരാതിക്കാരനായ സുഹൈല്‍ പോലീസിനു മൊഴി നൽകിയത്. കണ്ണിൽ മുളകുപൊടി വിതറി ബന്ദിയാക്കിയ ശേഷം പണം കവരുകയായിരുന്നെന്നും സുഹൈൽ പറഞ്ഞിരുന്നു. സുഹൈലിനെ കാറിൽ ബന്ദിയാക്കിയ നിലയിലും ശരീരമാകെ മുളകുപൊടി വിതറിയ നിലയിലുമാണ് കണ്ടെത്തിയത്. ഇത് സുഹൈലും സുഹൃത്തുക്കളും ചേർന്ന് നടത്തിയ കവർച്ചാ നാടകമാണെന്നാണ് പോലീസ് കണ്ടെത്തിയത്. പയ്യോളി സ്വദേശി സുഹൈൽ, സുഹൃത്ത് താഹ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സുഹൃത്തായ മറ്റൊരാൾ കൂടി പോലീസ് വലയിലായിട്ടുണ്ട്. താഹയിൽനിന്ന് 37 ലക്ഷം രൂപ പോലീസ് കണ്ടെത്തി. ‌ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. എ.ടി.എമ്മിൽ നിറയ്ക്കാനായി 72,40,000 രൂപയുമായാണ് സുഹൈൽ കൊയിലാണ്ടിയിലെ ഫെഡറൽ ബാങ്കിൽനിന്ന് പുറപ്പെട്ടത്. എന്നാൽ പയ്യോളിയിലേക്കുള്ള…

Read More

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 നാണ് രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനം ആചരിക്കുന്നത്. https://youtu.be/Byr96Ah8zo0 തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുഷ്പചക്രം അര്‍പ്പിച്ചു. സായുധരായ പോലീസ് സേനാംഗങ്ങള്‍ വീരചരമം പ്രാപിച്ച ഓഫീസര്‍മാരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ച് സല്യൂട്ട് ചെയ്തു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. തിരുവനന്തപുരം നഗരത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വാഹനാപകടത്തില്‍ മരിച്ച എന്‍ എസ് അജയകുമാറിന് പോലീസ് സേന ആദരവ് അര്‍പ്പിച്ചു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആദരിച്ചു. പോലീസ്, അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നായി രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 216 ഉദ്യോഗസ്ഥരാണ് ഔദ്യോഗിക ജീവിതത്തിനിടെ വീരചരമം പ്രാപിച്ചത്. 1959ലെ ഇന്ത്യാചൈന തര്‍ക്കത്തില്‍ ലഡാക്കിലെ ഹോട്ട് സ്പ്രിംഗില്‍ വച്ച് കാണാതായ പോലീസ് സേനാംഗങ്ങളെ തിരഞ്ഞ് പോയ പോലീസ് സംഘത്തിനുനേരെ ചൈനീസ് സൈന്യം നടത്തിയ…

Read More