- മുനീറ അല്‍ ദോസേരി കെ.എച്ച്.ജി.സി. എക്സിക്യൂട്ടീവ് ഡയറക്ടര്‍
- തെറ്റായ മാധ്യമ പ്രസ്താവന നടത്തിയയാള്‍ അറസ്റ്റില്‍
- ബഹ്‌റൈന്‍, സൗദി നാവിക സേനകള്‍ സംയുക്ത അഭ്യാസം നടത്തി
- ചെങ്കോട്ട സ്ഫോടനം; നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യ വിവരങ്ങൾ പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷനിലൂടെ
- ഐപിഎല്‍ ലേലത്തിന് മുമ്പ് രണ്ട് വമ്പന്‍ താരങ്ങളെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്
- ഗതാഗത നിയമലംഘകർക്ക് കർശന ശിക്ഷ, 1000 ദിനാർ വരെ പിഴ ചുമത്തുമെന്ന് കുവൈത്ത് അധികൃതർ
- തൃക്കാരയില്‍ എല്‍ഡിഎഫില്‍ ഭിന്നത; ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ
- ബഹ്‌റൈനില്‍ കുട്ടികള്‍ക്ക് മൊബൈല്‍ പ്രമേഹ ബോധവല്‍ക്കരണ യജ്ഞം ആരംഭിച്ചു
Author: News Desk
മനാമ: ബഹ്‌റൈനില്‍ മഴക്കാലത്തെ നേരിടാന്‍ മുനിസിപ്പാലിറ്റീസ്, കൃഷി മന്ത്രാലയവും മരാമത്ത് മന്ത്രാലയവും സഹകരിച്ച് നടപടികള്‍ സജീവമാക്കി.മഴവെള്ളം ഒഴുകിപ്പോകാനുള്ള തുറന്ന സ്ഥലങ്ങളുടെയും ഓടകളുടെയും ശുചീകരണം, പമ്പിംഗ് സ്റ്റേഷനുകളുടെ പതിവ് അറ്റകുറ്റപ്പണികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ശീതകാലം ആസന്നമായതിനാല്‍ പൂര്‍ണ്ണമായ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാന്‍ മഴവെള്ളം ശേഖരിച്ച് ആഗിരണം ചെയ്യാനുള്ള ടാങ്കുകള്‍ ശൂന്യമാക്കിനിര്‍ത്തും.പ്രധാന റോഡുകളിലെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മരാമത്ത് മന്ത്രാലയമാണ്. മുനിസിപ്പാലിറ്റീസ്, കൃഷി മന്ത്രാലയം ഉള്‍ഭാഗങ്ങളിലെ തെരുവുകളിലെ പ്രവര്‍ത്തനവും നടത്തുന്നു. വെള്ളക്കെട്ടുകള്‍ പരിഹരിക്കാന്‍ എമര്‍ജന്‍സി ടീമുകള്‍ തയ്യാറാക്കിയിട്ടുണ്ട്. മഴയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഇരു മന്ത്രാലയങ്ങളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവയുമായി ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും നടത്തും.മഴക്കാലത്ത് മലിനജല പരിശോധനാ അടപ്പുകള്‍ തുറക്കരുതെന്നും ഡ്രെയിനേജ് സംവിധാനങ്ങള്‍ മാലിന്യമുക്തമാക്കണമെന്നും മരാമത്ത് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.എല്ലാ ഗവര്‍ണറേറ്റുകളിലും മഴക്കെടുതികളെ നേരിടാന്‍ അടിയന്തര സംഘങ്ങളെ മുനിസിപ്പാലിറ്റീസ്, കൃഷി മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. പ്രതികരണങ്ങള്‍ ഏകോപിപ്പിക്കാന്‍ ഫീല്‍ഡ്, കമ്മ്യൂണിക്കേഷന്‍ ടീമുകള്‍ നിലവിലുണ്ട്.…
വേദിക് പെന്റാത്ത്‌ലോണ്‍ 2024: ബഹ്‌റൈനിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ ഒളിമ്പ്യാഡ്
മനാമ: സാന്റാമോണിക്ക സ്റ്റഡി അബ്‌റോഡ്, ഐ ലേണിംഗ് എന്‍ജിന്‍സ്, ബോസ്‌കോ എജ്യു, പി.ഇ.സി.എ. എന്നിവയുടെ സഹകരണത്തോടെ വേദിക് എ.ഐ. സ്‌കൂളുള്‍സ് പെന്റാത്ത്‌ലോണ്‍ 2024 സംഘടിപ്പിക്കും. https://youtu.be/jB-tjeQyRzQ 2024 നവംബര്‍ രണ്ടിന് അദാരി പാര്‍ക്കില്‍ നടക്കുന്ന ഈ പരിപാടി ബഹ്‌റൈനിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു ചരിത്രപരമായ ഒളിമ്പ്യാഡ് വിദ്യാഭ്യാസ മത്സരം ആയിരിക്കുമെന്ന് ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗം ഡോ. മറിയം അല്‍ ദീന്‍ പറഞ്ഞു. https://www.youtube.com/shorts/ixxFswyCvrk ബഹ്‌റൈനിലെ എല്ലാ സ്‌കൂളുകളില്‍നിന്നുമായി 5,000 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ഫോളോ അപ്പ് ഡയരക്ടര്‍ യൂസുഫ് യാഖൂബ് ലോരി, വേദിക് ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സി.ഇ.ഒയും സഹസ്ഥാപകനുമായ ജെയിംസ് മറ്റം, ബോബ്‌സ്‌കോ ഹോള്‍ഡിംഗ് ഡബ്ല്യു.എല്‍.എല്‍. സ്ഥാപകനും സി.എം.ഡിയുമായ ബോബന്‍ തോമസ്, പി.ഇ.സി.എ. ഇന്റര്‍നാഷണല്‍ സി.ഇ.ഒ. സി.എം. ജുനിത് എന്നിവര്‍ പറഞ്ഞു. https://www.youtube.com/shorts/5o2YL7-cxWw ഒരേ ദിവസം അഞ്ച് വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഞ്ച് ഒളിമ്പ്യാഡുകളാണ് നടക്കുന്നത്. https://www.youtube.com/shorts/NqCjl2ZWU0g 6 മുതല്‍ 12 വരെയുള്ള ഗ്രേഡുകളിലുള്ളവര്‍ അഞ്ച് വിഷയ നിര്‍ദ്ദിഷ്ട ഒളിമ്പ്യാഡുകളില്‍…
മനാമ: ഇന്ത്യൻ സ്‌കൂളിൽ ഇംഗ്ലീഷ് ഭാഷാ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാനും സാംസ്കാരികവും സാഹിത്യപരവുമായ വശങ്ങളോടുള്ള ആദരവ് വളർത്താനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സർഗ്ഗാത്മകതയുടെയും സാഹിത്യ നൈപുണ്യത്തിന്റെയും സമാനതകളില്ലാത്ത സമന്വയത്തോടെയാണ് ഇംഗ്ലീഷ് ദിന പരിപാടികൾ അരങ്ങേറിയത്. അക്കാദമിക ചുമതലയുള്ള സ്‌കൂൾ അസി. സെക്രട്ടറി രഞ്ജിനി മോഹൻ നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി.സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ഇംഗ്ലീഷ് വകുപ്പ് മേധാവി ജി.ടി മണി,പ്രധാനാധ്യാപകർ, മറ്റു വകുപ്പ് മേധാവികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ദേശീയ ഗാനത്തോടെയും സ്കൂൾ പ്രാർത്ഥനയോടെയും ആരംഭിച്ച പരിപാടിയിൽ സാഹിത്യ വിഭാഗം സെക്രട്ടറി ഹന സന്തോഷ് മാത്യു സ്വാഗതം പറഞ്ഞു. തുടർന്ന് ആഘോഷങ്ങളുടെ ഭാഗമായി എല്ലാ തലത്തിലുമുള്ള വിദ്യാർത്ഥികൾക്കായി ഘട്ടം ഘട്ടമായി നടത്തിയ വിവിധ…
അങ്കാറ: തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ ഭീകരാക്രമണം. അങ്കാറയിലെ എയ്‌റോസ്‌പേസ് കമ്പനി ആസ്ഥാനത്താണ് നടുക്കുന്ന ഭീകരാക്രമണമുണ്ടായത്. സ്ഫോടനത്തിലും വെടിവെപ്പിലും നിരവധി പേർ കൊല്ലപ്പെട്ടതായി തുർക്കി ആഭ്യന്തരമന്ത്രി അലി യെർലികായ അറിയിച്ചു. തലസ്ഥാനമായ അങ്കാറയിലെ എയ്‌റോസ്‌പേസ് കമ്പനിയെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണമെന്ന് അദ്ദേഹം വിവരിച്ചു. സംഭവത്തിന്‍റെ കൂടുതൽ വിശദാംശങ്ങളും അദ്ദേഹം ആഭ്യന്തരമന്ത്രി എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘മാരകമായ ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. നിർഭാഗ്യവശാൽ ഞങ്ങൾക്ക് രക്തസാക്ഷികളും പരിക്കേറ്റവരും ഉണ്ട്. മരിച്ചവരുടെയും മരണങ്ങളുടെയും കൃത്യമായ എണ്ണം നിലവിൽ വ്യക്തമല്ല. തുർക്കിയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ, എയ്‌റോസ്‌പേസ് കമ്പനിക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്’. – ആഭ്യന്തരമന്ത്രി അലി യെർലികായ എക്സിൽ കുറിച്ചത് ഇങ്ങനെയാണ്. അതേസമയം ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ ആരാണെന്നതും വ്യക്തമായിട്ടില്ല. കുർദിഷ് തീവ്രവാദികളും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പും ഇടതുപക്ഷ തീവ്രവാദികളുമെല്ലാം രാജ്യത്ത് മുമ്പ് ആക്രമണം നടത്തിയിട്ടുണ്ട്.
സെക്രട്ടറിയേറ്റിന് മുന്നിലെ സമരം: രാഹുൽ മാങ്കൂട്ടത്തിലിനെ വിടാതെ പോലീസ്; ജാമ്യവ്യവസ്ഥയിൽ ഇളവ് പാടില്ലെന്ന് കോടതിയിൽ
തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് പാടില്ലെന്ന് പോലീസ്. സ്ഥാനാർത്ഥിയെന്ന നിലയില്‍ ഇളവു വേണമെന്ന രാഹുലിന്റെ ആവശ്യത്തിനെതിരെ കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കി.ഇളവു നല്‍കിയാല്‍ തെറ്റായ സന്ദേശമാകുമെന്നാണ് പോലീസിന്റെ വാദം. ഇളവില്‍ കോടതി നാളെ വിധി പറയും.സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ എല്ലാ തിങ്കളാഴ്ചയും മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്ന് രാഹുലിനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഈ വ്യവസ്ഥ നീക്കണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ വീണ്ടും കോടതിയെ സമീപിച്ചത്.
പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. വർഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ രാഹുലിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കും. ഡി.എം.കെയുടെ സ്ഥാനാർത്ഥി എം.എം. മിൻഹാജിനെ പിൻവലിച്ചെന്നും രാഹുലിനു നിരുപാധിക പിന്തുണ നൽകുമെന്നും അൻവർ പറഞ്ഞു.കോൺഗ്രസ് വ്യക്തിപരമായി അപമാനിച്ചതെല്ലാം ക്ഷമിക്കുന്നു. യു.ഡി.എഫിനെ പിന്തുണച്ചില്ലെങ്കിൽ പാലക്കാട്ട് ബി.ജെ.പി. വിജയിക്കുമെന്നതുകൊണ്ടാണ് ഈ തീരുമാനം. രാഹുലിനു വേണ്ടി പ്രചരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ചേലക്കരയിൽ വിട്ടുവീഴ്ചയില്ല. ചേലക്കരയിൽ എൻ.കെ. സുധീർ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള സ്ഥാനാർത്ഥിയായി മത്സരരംഗത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: നരേന്ദ്ര മോദിയെ കാണുന്നതിൽ സന്തോഷമെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് രണ്ടു രാജ്യങ്ങൾക്കും അത്യാവശ്യമാണെന്നും ഷി ജിൻപിങ് പറഞ്ഞു. ബ്രിക്സ് ഉച്ചകോടിയിലാണ് ഷി ജിൻപിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. ഇരു നേതാക്കളും തമ്മിലുള്ള പ്രത്യേക ചർച്ച അഞ്ച് കൊല്ലത്തിനു ശേഷമാണ് നടക്കുന്നത്. ആശയ വിനിമയം ശക്തമാക്കണമെന്ന് ഷി ജിൻപിങ് പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചർച്ച ചെയ്യണമെന്ന് ഷി ജിൻപിങ് പറഞ്ഞു. അതിർത്തിയിൽ സമാധാനവും ശാന്തിയും നിലനിറുത്തണമെന്ന് മോദിയും ആവശ്യപ്പെട്ടു.അതിർത്തിയിലെ ധാരണ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മോദി ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ബന്ധം നന്നാക്കേണ്ടത് ലോക സമാധാനത്തിന് അനിവാര്യമാണെന്നും പറഞ്ഞു. ചർച്ചയിലൂടെ അതിർത്തിയിലെ തർക്കം പരിഹരിക്കാനായതിൽ ഇരു നേതാക്കളും സന്തുഷ്ടി അറിയിച്ചു. അതേസമയം, ഇന്ത്യ- ചൈന പ്രത്യേക പ്രതിനിധികൾ അതിർത്തി തർക്കത്തിൽ ചർച്ച തുടരും. രണ്ടു രാജ്യങ്ങളും പരസ്പരസഹകരണത്തിനുള്ള വഴികൾ ആലോചിക്കും. തന്ത്രപ്രധാന ആശയവിനിമയം പുനസ്ഥാപിക്കും. ഇരു…
കൊച്ചി: അന്തരിച്ച മുതിർന്ന സി.പി.എം. നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കുന്നതിനെതിരെ മകൾ ആശ ലോറൻസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. പിതാവിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുമതി നൽകണമെന്നായിരുന്നു ആശയുടെ ആവശ്യം. സെപ്റ്റംബർ 21ന് അന്തരിച്ച ലോറൻസിന്റെ മൃതദേഹം നിലവിൽ കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മകന്‍ എം.എൽ. സജീവനും മറ്റൊരു മകളായ സുജാതയും മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകാൻ തീരുമാനിച്ചതിനെതിരെയായിരുന്നു ആശ കോടതിയെ സമീപിച്ചത്. തുടർന്ന് ഇക്കാര്യത്തിൽ കളമശേരി മെഡിക്കൽ കോളേജ് അധികൃതരോട് ഹിയറിംഗ് നടത്തി തീരുമാനമറിയിക്കാൻ ജസ്റ്റിസ് വി.ജി. അരുൺ നിർദേശിക്കുകയായിരുന്നു. മൂന്നു മക്കളെയും കേട്ട കോടതി മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കാമെന്ന വിധിയാണ് പുറപ്പെടുവിച്ചത്. എന്നാൽ ശരിയായ രീതിയിലല്ല ഹിയറിംഗ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ആശ വീണ്ടും കോടതിയെ സമീപിച്ചു. അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് ശരിയായ ഹിയറിംഗ് നടത്തണമെന്നും ആശ ആവശ്യപ്പെട്ടു. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിനു വിട്ടുകൊടുക്കാൻ നേരത്തെ രേഖാമൂലം സമ്മതം നൽകിയിരുന്ന മറ്റൊരു മകളായ…
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം അതീവദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം വിവാദമായത് മുതൽ മൗനം പാലിച്ച മുഖ്യമന്ത്രി ഒൻപതാം ദിവസമാണ് പരസ്യപ്രതികരണത്തിന് തയ്യാറായത്. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.’നിർഭയമായും നീതിയുക്തമായും ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ല. ഇത്തരം ദുരന്തം ഇനി നാട്ടിൽ ഉണ്ടാകരുത്. വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കും. വകുപ്പകൾക്കിടയിലെ ഫയൽ നീക്കത്തിന് കാലതാമസം ഉണ്ടാകരുത്. അവരവർ തീരുമാനിക്കേണ്ട കാര്യങ്ങളിൽ അവരവർ തീരുമാനം എടുക്കണം. അഭിപ്രായത്തിനായി അനാവിശ്യമായി കാത്തിരിക്കരുത്. തീരുമാനമെടുക്കാതെ ഫയലുകൾ വച്ച് തട്ടിക്കളിക്കരുത്. സ്ഥലമാറ്റം പൂർണമായും ഓൺലെൻ ആക്കും. അർഹത അനുസരിച്ച് സ്ഥലമാറ്റമുണ്ടാകും’,- മുഖ്യമന്ത്രി പറഞ്ഞു.
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി നടത്തിയ റോഡ് ഷോയിൽ വൻ ജനക്കൂട്ടത്താൽ വീർപ്പുമുട്ടി കൽപ്പറ്റ നഗരം. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് റോഡ് ഷോ തുടങ്ങിയത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പ്രിയങ്കയ്‌ക്കൊപ്പം തുറന്ന വാഹനത്തിലുണ്ടായിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാജ്യത്തെ എല്ലാ കോൺഗ്രസ് മുഖ്യമന്ത്രിമാരും പ്രധാനപ്പെട്ട നേതാക്കളും പോഷകസംഘടനാ ഭാരവാഹികളും, എം.പിമാരടക്കമുള്ള ജനപ്രതിനിധികൾ തുടങ്ങിയവർ റോഡ് ഷോയ്ക്കെത്തി.പ്രിയങ്ക ഇന്നലെ രാത്രിയാണ് വയനാട്ടിലെത്തിയത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാധ്‌ര, മക്കളായ റൈഹാൻ, മിറായ എന്നിവരും ഒപ്പമുണ്ട്. ഇന്നലെ വൈകീട്ട് ആറരയോടെ മൈസൂരുവിലെത്തിയ പ്രിയങ്കയും സംഘവും അവിടെനിന്ന് റോഡ് മാർഗം ബന്ദിപ്പൂർ വനമേഖലയിലൂടെയാണ് മുത്തങ്ങ അതിർത്തി കടന്ന് രാത്രി ഒൻപതോടെ ബത്തേരിയിലെത്തിയത്.
