- മുനീറ അല്‍ ദോസേരി കെ.എച്ച്.ജി.സി. എക്സിക്യൂട്ടീവ് ഡയറക്ടര്‍
- തെറ്റായ മാധ്യമ പ്രസ്താവന നടത്തിയയാള്‍ അറസ്റ്റില്‍
- ബഹ്റൈന്, സൗദി നാവിക സേനകള്‍ സംയുക്ത അഭ്യാസം നടത്തി
- ചെങ്കോട്ട സ്ഫോടനം; നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യ വിവരങ്ങൾ പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷനിലൂടെ
- ഐപിഎല്‍ ലേലത്തിന് മുമ്പ് രണ്ട് വമ്പന്‍ താരങ്ങളെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്
- ഗതാഗത നിയമലംഘകർക്ക് കർശന ശിക്ഷ, 1000 ദിനാർ വരെ പിഴ ചുമത്തുമെന്ന് കുവൈത്ത് അധികൃതർ
- തൃക്കാരയില്‍ എല്‍ഡിഎഫില്‍ ഭിന്നത; ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ
- ബഹ്റൈനില്‍ കുട്ടികള്‍ക്ക് മൊബൈല്‍ പ്രമേഹ ബോധവല്‍ക്കരണ യജ്ഞം ആരംഭിച്ചു
Author: News Desk
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വെച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്ലേറ്റ്ലെറ്റ്സ് ഉൾപ്പെടെ അറുപതോളം പേർ രക്തം നൽകി. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ഇൻചാർജ് ജഹാൻ ഷൗക്കത്ത് അൽ ബലൂച്ചി ബിഡികെയുടെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു. സാമൂഹ്യ പ്രവർത്തകൻ ഇടത്തോടി ഭാസ്കരൻ ക്യാമ്പ് സന്ദർശിച്ചു. ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് റോജിജോൺ ജനറൽ സെക്രട്ടറി ജിബിൻജോയ് ട്രെഷറർ സാബു അഗസ്റ്റിൻ ജോയിന്റ് സെക്രട്ടറി ധന്യ വിനയൻ, വൈസ് പ്രസിഡന്റ് രെമ്യ ഗിരീഷ്, ക്യാമ്പ് കോർഡിനേറ്റർ നിതിൻ ശ്രീനിവാസ് രേഷ്മ ഗിരീഷ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഗിരീഷ് പിള്ള, അസീസ് പള്ളം, സെന്തിൽ, ടിജെ ഗിരീഷ്, പ്രവീഷ് പ്രസന്നൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
മനാമ: ബഹ്റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐ.എസ്.എഫ്. ജിംനേഷ്യഡ് ബഹ്റൈന്‍ 2024ല്‍ ആദ്യ ദിനത്തില്‍ ബഹ്‌റൈന് മികച്ച നേട്ടം.ബഹ്റൈനിലെ പാരാലിമ്പിക് അത്ലറ്റിക്സ് ടീം അത്ലറ്റിക്സ് മത്സരങ്ങളില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും നേടി. ക്ലബ് ത്രോയില്‍ ബസ്മ ഹാജൂ സ്വര്‍ണം നേടിയപ്പോള്‍ മുഹമ്മദ് അല്‍ മദാഹിയും ഇതേ ഇനത്തില്‍ സ്വര്‍ണം നേടി. ക്ലബ് ത്രോയില്‍ അലി അല്‍ സഗീര്‍ വെള്ളിയും 100 മീറ്ററില്‍ ഫാത്തിമ അല്‍ സയ്യിദും ഷോട്ട്പുട്ടില്‍ ബസ്മ ഹജൂവും വെങ്കലവും നേടി. ഹാന്‍ഡ്ബോള്‍ ടീം ഗ്രൂപ്പ് എ മത്സരത്തില്‍ ബള്‍ഗേറിയയ്ക്കെതിരെ ‘ബഹ്റൈന്‍ 1’ ടീം നിര്‍ണ്ണായക വിജയം നേടി. ആദ്യപകുതിയില്‍ 11-8ന് മുന്നിലെത്തിയ ബഹ്റൈന്‍ രണ്ടാം പകുതിയില്‍ 31-15ന് ജയം ഉറപ്പിച്ചു. ഉം അല്‍ ഹസ്സം സ്പോര്‍ട്സ് കോംപ്ലക്സിലെ ഹാന്‍ഡ്ബോള്‍ ഫെഡറേഷന്‍ ഹാളിലാണ് മത്സരം നടന്നത്.മറ്റു മത്സരങ്ങളില്‍ ഫ്രാന്‍സ് 21-20ന് സൗദി അറേബ്യയെ തോല്‍പ്പിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ മത്സരത്തില്‍ യുക്രൈന്‍ 38-12ന് ബെനിനെയും റൊമാനിയ 25-19ന് ഇറാനെയും…
കോഴിക്കോട്: പി.വി. അൻവറുമായി യോജിച്ച് പ്രവർത്തിക്കാൻ സാധിക്കുമോ എന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് മുൻ എം.എൽ.എ. കാരാട്ട് റസാഖ്. സി.പി.എം. തന്നെ തഴഞ്ഞുവെന്നും പരാതികൾക്ക് പരിഹാരം കാണാൻ ശ്രമിച്ചില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.റസാഖ് വീണ്ടും അൻവറുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിൽ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്ന് വാർത്തകൾ വന്നിരുന്നു. പിന്നാലെയാണ് റസാഖ് സി.പി.എമ്മിനെതിരെ വിമർശനമുന്നയിച്ചത്. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും അദ്ദേഹം ആരോപണമുന്നയിച്ചു.താൻ തെരഞ്ഞെടുപ്പിൽ തോൽക്കാനുണ്ടായ കാരണങ്ങളും വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനുണ്ടായ നീക്കങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാർട്ടിക്ക് രണ്ടു കത്തുകൾ നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ഗൂഢാലോചന നടന്നു. സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വം മുസ്‌ലിം ലീഗിനൊപ്പം ചേർന്ന് വികസപ്രവർത്തനങ്ങൾ അട്ടിമറിച്ചു. ഇതിന് മന്ത്രി മുഹമ്മദ് റിയാസ് കൂട്ടുനിന്നു. കൊടുവള്ളി ലോക്കൽ സെക്രട്ടറി, താമരശ്ശേരി ഏരിയാ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതികൾ അട്ടിമറിച്ചത്.കത്തുകൾക്കൊന്നും മറുപടി ലഭിച്ചില്ല. ഈ സാഹചര്യത്തിൽ ഇടതു സഹയാത്രികനായി മുന്നോട്ടുപോകാൻ സാധിക്കില്ല. വികസനം അട്ടിമറിക്കുന്ന തീരുമാനം പുന:പരിശോധിച്ചില്ലെങ്കിൽ…
മനാമ: രാജ്യത്തെ സ്‌കൂള്‍ കായികമേഖലയ്ക്ക് ഉത്തേജനം പകര്‍ന്ന ഐ.എസ്.എഫ് ജിംനേഷ്യഡ് ബഹ്റൈന്‍ 2024 ശ്രദ്ധേയമായി.രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ നടന്ന പരിപാടിയുടെ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം വിദ്യാഭ്യാസ മന്ത്രിയും ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗെയിംസ് (ഐ.എസ്.എഫ്) ജിംനേഷ്യഡ് ബഹ്റൈന്‍ 2024ന്റെ സുപ്രീം ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എഫ്. ഫസ്റ്റ് വൈസ് പ്രസിഡന്റ് യൂസഫ് ബെല്‍ഖാസ്മി, ഗള്‍ഫ് രാജ്യങ്ങള്‍ക്കായുള്ള അറബ് ബ്യൂറോ ഓഫ് എജുക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുറഹ്‌മാന്‍ ബിന്‍ മുഹമ്മദ് അല്‍ അസ്മി എന്നിവരുള്‍പ്പെടെയുള്ള അന്താരാഷ്ട്ര പ്രശസ്തരായ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. സ്‌കൂള്‍ സ്പോര്‍ട്സിന്റെ വികസനം, വിദ്യാഭ്യാസ പാഠ്യപദ്ധതിയമായുള്ള അതിന്റെ സംയോജനം, സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി അവയെ യോജിപ്പിക്കല്‍, വിദ്യാര്‍ത്ഥികളില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കല്‍ എന്നീ വിഷയങ്ങളാണ് പരിപാടിയില്‍ പ്രധാനമായി ചര്‍ച്ച ചെയതത്. സുസ്ഥിരത, കായികം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ പ്രോജക്ടുകള്‍…
പാലക്കാട്: കോണ്‍ഗ്രസ് വിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് പാലക്കാട് നിയമസഭാ മണ്ഡലത്തിലെ മത്സരത്തിൽനിന്ന് പിന്മാറി. ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായ ഡോ. പി. സരിന് ഷാനിബ് പിന്തുണ പ്രഖ്യാപിച്ചു.സരിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഷാനിബ് തീരുമാനം പ്രഖ്യാപിച്ചത്.സരിന് നിരുപാധിക പിന്തുണ നല്‍കുമെന്ന് ഷാനിബ് അറിയിച്ചു. സി.പി.എമ്മില്‍ ചേരില്ല. സരിനായി പ്രചാരണത്തിനിറങ്ങും.ഷാനിബ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന അഭ്യർത്ഥനയുമായി സരിന്‍ രംഗത്തെത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്കു രണ്ടരയ്ക്കു പത്രിക സമര്‍പ്പിക്കുമെന്ന് ഷാനിബ് വ്യക്തമാക്കിയിരുന്നെങ്കിലും സരിനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തീരുമാനം മാറ്റുകയായിരുന്നു.
തിരുവനന്തപുരം: പുതുക്കിയ കേന്ദ്ര ക്രിമിനൽ നിയമങ്ങൾക്ക് കേരളത്തിൻ്റെ സാഹചര്യം കണക്കിലെടുത്ത് ഭേദഗതികൾ കൊണ്ടുവരേണ്ടതുണ്ടോ എന്ന് പരിഗണിക്കുന്നു. ഇക്കാര്യം പരിശോധിച്ച് അഭിപ്രായം ലഭ്യമാക്കാൻ സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷന് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി.ഭരണഘടനയുടെ കൺകറൻ്റ് ലിസ്റ്റിലുൾപ്പെടുന്ന വിഷയമെന്ന നിലയിൽ പുതുക്കിയ കേന്ദ്ര നിയമങ്ങളിൽ സംസ്ഥാന ഭേദഗതി ആവശ്യമെങ്കിൽ അതേക്കുറിച്ച് പരിശോധിക്കാനാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് നിയമ മന്ത്രി പി. രാജീവ് പറഞ്ഞു.ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിച്ചട്ടം, തെളിവു നിയമം എന്നിവ ഭേദഗതി വരുത്തിയാണ് ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അഥിനിയമം എന്നീ പുതിയ നിയമങ്ങൾ നിലവിൽ വന്നത്. പഴയ നിയമങ്ങളുടെ പേരുകൾക്കൊപ്പം നിയമവ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇവ പരിശോധിച്ച് സംസ്ഥാനത്തിൻ്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുള്ള ഭേദഗതികൾ ആവശ്യമുണ്ടോ എന്നാണ് നിയമ പരിഷ്കരണ കമ്മീഷൻ പരിശോധിക്കുക.
പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തെ തുടർന്ന് കോൺഗ്രസിലുണ്ടായ കലാപത്തിനു പിറകെ സി.പി.എമ്മിലും പൊട്ടിത്തെറി. പാർട്ടി ഏരിയാ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു. കോൺഗ്രസ് വിട്ടു വന്ന പി. സരിനെ ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കിയതിലുള്ള അതൃപ്തിയാണ് രാജിയിൽ കലാശിച്ചതെന്ന് അറിയുന്നു. തെരഞ്ഞെടുപ്പ് അവലോകനത്തിൽ ഷുക്കൂറിനെ ജില്ലാ സെക്രട്ടറി പരസ്യമായി വിമർശിച്ചിരുന്നു. പ്രചാരണത്തിൽ ഷുക്കൂർ സജീവമല്ലെന്നായിരുന്നു വിമർശനം. നഗരമേഖലയിൽ അണികൾക്കിടയിൽ സ്വാധീനമുള്ളയാളാണ് ഷുക്കൂർ. പി. സരിന്റെ പ്രചാരണത്തിൽ അബ്ദുൽ ഷുക്കൂർ രംഗത്തുണ്ടായിരുന്നു. എന്നാൽ പരസ്യമായ വിമർശനം നേരിട്ടതിനു പിന്നാലെയാണ് ഷുക്കൂറിന്റെ രാജി. പി. സരിന്റെ വരവിൽ പാർട്ടിയിലെ ചില നേതാക്കൾക്ക് എതിർപ്പുണ്ടായിരുന്നെന്നും ഷുക്കൂറിന്റെ രാജി ഇതിന്റെ പ്രതിഫലനമാണെന്നും പറയപ്പെടുന്നു.
യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും എല്‍ ഡി എഫ് സ്ഥാനാർത്ഥി പി സരിന്റേയും സ്വത്ത് വിവരങ്ങള്‍
യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും എല്‍ ഡി എഫ് സ്ഥാനാർത്ഥി പി സരിന്റേയും സ്വത്ത് വിവരങ്ങള്‍ പുറത്ത്. നാമനിർദ്ദേശ പത്രികയിലാണ് സ്വത്ത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. 39 ലക്ഷം രൂപയാണ് രാഹുലിന്റെ സ്വത്ത്. ഇത് കൂടാതെ 24 ലക്ഷം വിലമതിക്കുന്ന ഭൂമിയും രാഹുലിന്റെ പേരിലുണ്ട്. രാഹുല്‍ മാങ്കൂട്ടത്തലിന്റെ കൈവശം 25000 രൂപയാണ് പണമായുള്ളത്. 55,000 രൂപ മൂല്യമുള്ള 1 പവൻ സ്വർണവും രാഹുലിന് ഉണ്ട്. അമ്മയുടെ കയ്യില്‍ 20 പവന്റെ സ്വർണമുണ്ട്, 10000 രൂപയും. ആകെ സ്വത്ത് 39,36,454 രൂപയാണ്. അടൂരിലാണ് രാഹുലിന്റെ പേരിലുള്ള ഭൂമിയുള്ളത്. രാഹുലിന്റെ അമ്മയുടെ ആകെ സ്വത്ത് 43,98,736 രൂപയാണ്. ചെറുകിട ബിസിനസ് ആണ് രാഹുലിന്റെ വരുമാനശ്രോതസ്. കുട്ടികളുടെ വസ്ത്ര കട, മെഡിക്കല്‍ഷോപ്പ് എന്നിവയുണ്ട്. ഇവ പങ്കാളിത്തത്തോടെയാണ് ഇത് നടത്തുന്നത്. ഇതുകൂടാതെ സ്വന്തമായി ജെൻസ് ബ്യൂട്ടി പാർലർ, മില്‍മയുടെ ഏജൻസി എന്നിവയും രാഹുലിന്റെ പേരിലുണ്ട്. 2421226 രൂപയാണ് രാഹുലിന് ബാധ്യത. എല്‍ഡിഎഫ് സ്ഥാനാർത്ഥി പി…
മനാമ: തിരുവനന്തപുരം ബീമാപ്പള്ളി കുഴിവിളാകം സ്വദേശിനി രേവതി തങ്കമണി (34) ബഹ്‌റൈനിൽ നിര്യാതയായി. വിസിറ്റിംഗ് വിസയിൽ ബഹ്‌റൈനിൽ എത്തിയ രേവതി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിൽ ആയിരുന്നു. വിസിറ്റ് വിസ ഏർപ്പാടാക്കിയ കമ്പനി പ്രതിനിധികളും സുഹൃത്തുക്കളും മൃതദേഹം കൊണ്ട് നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് ഒരുക്കങ്ങൾ നടത്തി വരുന്നു. ഐസിആർഎഫ് ഉം ഹോപ്പ് ബഹ്‌റൈനും നടപടിക്രമങ്ങൾക്ക് സഹായിക്കുന്നുണ്ട്.
മനാമ: ബഹ്‌റൈനില്‍ പുതിയൊരു ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയുടെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ സ്ഥലം നല്‍കി.രാജ്യത്തെ എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുകയും സംസ്‌കാരങ്ങളും നാഗരികതകളും തമ്മിലുള്ള അടുത്ത ബന്ധം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ സമീപനത്തെ കിംഗ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ പീസ്ഫുള്‍ കോഎക്‌സിസ്റ്റന്‍സ് (കെ.എച്ച്.ജി.സി) ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പ്രശംസിച്ചു. സീഫ് ഏരിയയില്‍ പുതിയ പള്ളി പണിയുന്നതിനുള്ള കരാര്‍ ഒപ്പിടുന്ന വേളയിലായിരുന്നു ഷൈഖ് അബ്ദുല്ലയുടെ പരാമര്‍ശം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ പിന്തുണ ചൂണ്ടിക്കാട്ടിക്കൊണ്ട്, ബഹ്റൈന്‍ സമൂഹത്തിലെ ഐക്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങളുടെ മറ്റൊരു ഉദാഹരണമാണ് പുതിയ പള്ളിയെന്ന് ഡോ. ഷെയ്ഖ് അബ്ദുല്ല പറഞ്ഞു.ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ ബോര്‍ഡിനെയും പള്ളിയുടെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്നവരെയും അദ്ദേഹം അഭിനന്ദിച്ചു.
