Author: News Desk

പാലക്കാട്: നാടിനെ നടുക്കിയ തേങ്കുറിശി ദുരഭിമാനക്കൊലക്കേസിൽ പ്രതികളായ പ്രഭുകുമാർ (43), കെ സുരേഷ് കുമാർ (45) എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. അരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഇതരജാതിയിൽപ്പെട്ട യുവതിയെ വിവാഹം ചെയ്തതിനാണ് ഇലമന്ദം കൊല്ലത്തറയിൽ അനീഷിനെ (27) കൊലപ്പെടുത്തിയത്. വിവാഹത്തിന്റെ 88ാം ദിവസം അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും ചേർന്ന് അനീഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.സുരേഷാണ് ഒന്നാംപ്രതി. പ്രഭുകുമാർ രണ്ടാം പ്രതിയും. 2020 ഡിസംബർ 25ന് വൈകിട്ടാണ് സംഭവം. സാമ്പത്തികമായി ഉയർന്ന ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് പ്രണയിച്ച് വിവാഹം ചെയ്തതാണ് കൊലയ്ക്ക് കാരണം.പ്രതികൾക്ക് തൂക്കുകയർ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു അനീഷ്. സ്‌കൂൾ കാലം മുതൽ അനീഷും ഹരിതയും പ്രണയത്തിലായിരുന്നു. വിവാഹശേഷം ഹരിതയുടെ ബന്ധുക്കൾ പല തവണ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. അനീഷിനെ മൂന്ന് മാസത്തിനകം…

Read More

മനാമ: ലോക പാരാ തായ്‌ക്വോണ്ടോ ഓപ്പണ്‍ 2024 പൂംസേ ചാമ്പ്യന്‍ഷിപ്പ് ബഹ്‌റൈനില്‍ നടക്കും. 2024 നവംബര്‍ 26, 27, 29 തിയതികളില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിനായി ബഹ്‌റൈന്‍ പാരാലിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ അലി മുഹമ്മദ് അല്‍മാജദും വേള്‍ഡ് തായ്‌ക്വോണ്ടോ ഫെഡറേഷന്‍ പ്രസിഡന്റ് ഡോ. ചുങ്വോന്‍ ചൗവും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഈ ആഗോള പാരാ തായ്‌ക്വോണ്ടോ കായിക മത്സരത്തിന് ആതിഥേയത്വം വഹിക്കാന്‍ ബഹ്‌റൈന്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ അലി മുഹമ്മദ് അല്‍മാജദ് അഭിമാനം പ്രകടിപ്പിച്ചു. ബഹ്‌റൈന്‍ തായ്‌ക്വോണ്ടോ ഫെഡറേഷനോടൊപ്പം ലോകോത്തര കായിക കേന്ദ്രവും സ്‌പോര്‍ട്‌സ് ടൂറിസത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനവുമായി ബഹ്‌റൈനില്‍ വിശ്വാസമര്‍പ്പിച്ചതിന് വേള്‍ഡ് തായ്‌ക്വോണ്ടോ ഫെഡറേഷനെ അദ്ദേഹം നന്ദി അറിയിച്ചു. ബഹ്‌റൈന്‍ പാരാലിമ്പിക് കമ്മിറ്റിയുമായുള്ള സഹകരണത്തെ പ്രശംസിച്ച ഡോ. ചുങ്വോണ്‍ ചൗ, ഒരു ആഗോള കായിക ലക്ഷ്യസ്ഥാനമായും ലോകമെമ്പാടുമുള്ള പാരാ അത്‌ലറ്റുകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പിന്തുണാ വേദിയായും സ്വയം സ്ഥാപിക്കാനുള്ള ബഹ്‌റൈന്റെ പ്രതിബദ്ധതയെ അഭിനന്ദിച്ചു.…

Read More

ആര്‍എസ്എസുമായുള്ള ബന്ധം സിപിഎം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ന്യൂനപക്ഷ സംഘടനകളോട് മുഖ്യമന്ത്രി അയിത്തം കല്‍പ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. നാലുപതിറ്റാണ്ട് കാലത്തെ സൗഹൃദമുണ്ടായിരുന്ന ജമാഅത്ത് ഇസ്ലാമിയെയും 2009ല്‍ പരസ്യമായി തിരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെട്ടിരുന്ന പിഡിപിയെയും പൊടുന്നനെ സിപിഎമ്മും മുഖ്യമന്ത്രിയും തള്ളിപ്പറയുന്നത് സംഘപരിവാര്‍ നേതൃത്വത്തെ തൃപ്തിപ്പെടുത്താനാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം മതനിരപേക്ഷ വാദം ഉയര്‍ത്തി പൊയ്മുഖം അണിയുന്ന പ്രസ്ഥാനമാണ് സിപിഎം. മുഖ്യമന്ത്രി തള്ളിപ്പറയുന്ന ജമാഅത്ത ഇസ്ലാമി, എസ്ഡിപി ഐ തുടങ്ങിയവരുമായി വിവിധ തിരഞ്ഞെടുപ്പുകളില്‍ തോളോട് തോള്‍ ചേര്‍ന്നാണ് സിപിഎം പ്രവര്‍ത്തിച്ചത്. ജമാഅത്ത് ഇസ്ലാമിയുടെ ആസ്ഥാനത്ത് പോയി അമീറുമാരെ പിണറായി വിജയന്‍ സന്ദര്‍ശിച്ചിട്ടുണ്ട്.ലോക്സഭാ, നിയമസഭാ,തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മും ജമാഅത്ത ഇസ്ലാമിയും പരസ്പരം സഹകരിച്ചതാണ്.ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം അണികളുടെയും അനുഭാവികളുടെയും വോട്ടുകള്‍ ബിജെപിയിലേക്ക് വ്യാപകമായി പോയയെന്ന ബോധ്യത്തില്‍ നിന്നാണ് ഇപ്പോള്‍ പുതിയ അടവ് നയം സിപിഎം പയറ്റുന്നത്. ജമാഅത്ത ഇസ്ലാമി 1996 എല്‍ഡിഎഫിനെ പിന്തുണച്ചപ്പോള്‍ അതിലുള്ള ആവേശവും ആഹ്ലാദവും പ്രകടിപ്പിച്ച് ദേശാഭിമാനിയുടെ മുഖപ്രസംഗം…

Read More

തിരുവനന്തപുരം: മുതലപ്പൊഴി ഫിഷിംഗ് ഹാർബറിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു. പദ്ധതിക്ക് 177 കോടി രൂപ അനുവദിച്ചതായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. 415 ബോട്ടുകൾ ഇവിടെ അടുപ്പിക്കാനാവും. കാലാവസ്ഥാ വ്യതിയാനം നേരിടാൻ ആറു വില്ലേജുകൾക്ക് അഞ്ചു കോടി രൂപ വീതം അനുവദിച്ചതായും മന്ത്രി അറിയിച്ചു. പദ്ധതി ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുക. 168 കോടി രൂപയുടെ പദ്ധതിയാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഹാര്‍ബറിന്റെ സുരക്ഷയും അടിസ്ഥാനസൗകര്യ വികസനവും കൂടി ഉള്‍പ്പെടുത്തിയതോടെയാണ് പദ്ധതിച്ചെലവ് 177 കോടി രൂപയായത്. മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പുനെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്‌റ്റേഷനെയാണ് (സി.ഡബ്ല്യു.പി.ആര്‍.എസ്) ചുമതലപ്പെടുത്തിയിരുന്നത്. അവര്‍ ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പാണ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയത്. പുതിയ വാര്‍ഫ്, ലേല സംവിധാനം, വാട്ടര്‍ ടാങ്കുകള്‍, റോഡ് നിര്‍മാണം, പാര്‍ക്കിംഗ് ഏരിയ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്.…

Read More

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് പ്രചാരണ വിവാദവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ. നേതാവും അദ്ധ്യാപകനുമായ റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും വകുപ്പുതല അന്വേഷണം. റിബേഷിനെതിരായ അന്വേഷണം തൃപ്തികരമല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. അന്വേഷണത്തിന് തോടന്നൂർ എ.ഇ.ഒയെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ചുമതലപ്പെടുത്തിയിരുന്നത്. അദ്ദേഹത്തെ തന്നെ വീണ്ടും അന്വേഷണത്തിനായി നിയോഗിച്ചു. നാളെ പുതിയ റിപ്പോർട്ട് നൽകുമെന്ന് എ.ഇ.ഒ. പറഞ്ഞു.ഷാഫി പറമ്പിലിനെതിരായ സ്ക്രീൻഷോട്ട് റിബേഷ് പ്രചരിപ്പിച്ചിരുന്നെന്ന് പോലീസിന്റെ അന്വേഷണ റിപ്പോർട്ടുണ്ടായിരുന്നു. അദ്ധ്യാപകനായ റിബേഷ് സർവീസ് ചട്ടം ലംഘിച്ചെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിരിക്കുന്ന പരാതി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിലിയാണ് പരാതി നൽകിയത്. ഇടത് അദ്ധ്യാപക സംഘടനാ നേതാവ് കൂടിയാണ് റിബേഷ്.

Read More

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ (ഐ.എല്‍.എ) ദീപാവലി ആഘോഷം സംഘടിപ്പിച്ചു. ബു ഗസല്‍ പരിസരത്ത് നടന്ന പരിപാടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു. https://youtu.be/-0LNyRnGMkk ഒക്ടോബര്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ‘പിങ്ക് ഒക്ടോബര്‍’ എന്ന വിഷയത്തോടെയാണ് ആഘോഷം നടത്തിയത്. പ്രതീക്ഷയുടെയും പുനരുജ്ജീവനത്തിന്റെയും പ്രതീകമായി പിങ്ക് വിളക്കുകള്‍ കത്തിച്ചു. മെഗാ മാര്‍ട്ട്, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ എന്നിവയുമായി സഹകരിച്ച് ഷോപ്പിംഗ്- ഫുഡ് സ്റ്റാളുകള്‍, സൗജന്യ ആരോഗ്യ പരിശോധനകള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന സംവിധാനങ്ങളുണ്ടായിരുന്നു. സുഗന്ധദ്രവ്യങ്ങള്‍, കരകൗശല വസ്തുക്കള്‍, വീട്ടില്‍ തയ്യാറാക്കിയ വിഭവങ്ങള്‍ എന്നിവയുള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന സ്റ്റാളുകള്‍ ഒരുക്കിയിരുന്നു. കളിയായി ചിരിയുമൊക്കെയായി ആഹ്ലാദകരമായ അന്തരീക്ഷത്തിലാണ് ആഘോഷം നടന്നത്. ഇതൊരു ദീപാവലി ആഘോഷം മാത്രമല്ല, അല്‍ ഹിലാല്‍ ഹോസ്പിറ്റലിന്റെ ആരോഗ്യ പരിശോധനാ സേവനങ്ങളിലൂടെ ആരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരം കൂടിയാണെന്ന് ഐ.എല്‍.എ. പ്രസിഡന്റ് കിരണ്‍ മംഗ്ലെ പറഞ്ഞു. മെഗാ മാര്‍ട്ടിന്റെയും അല്‍ ഹിലാല്‍ ഹോസ്പിറ്റലിന്റെയും സ്‌പോണ്‍സര്‍ഷിപ്പോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Read More

തിരുവനന്തപുരം: മംഗലപുത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് 20 വയസുകാരിയായ നഴ്സിങ് വിദ്യാർഥിയെ രണ്ടുപേർ ചേർന്ന് വീട്ടിൽ അതിക്രമിച്ചുകയറി അതിക്രൂരമായി പീഡിപ്പിച്ചത്. ഈസമയം, വീട്ടിൽ പെൺകുട്ടി ഒറ്റയ്ക്കായിരുന്നു. സമീപപ്രദേശത്ത് കേബിൾ പണിക്കായി എത്തിയ കൊല്ലം സ്വദേശികളാണ് ക്രൂരകൃത്യത്തിന് പിന്നിൽ. കഴിഞ്ഞ കുറച്ചുനാളുകളായി ഇവർ പ്രദേശത്ത് ജോലി ചെയ്തുവരികയാണ്. 20-കാരിയായ പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരനും പുറത്തുപോയ സമയം നോക്കിയാണ് രണ്ടുപേരും വീട്ടിൽ അതിക്രമിച്ചുകയറി ക്രൂര പീഡനത്തിനിരയാക്കിയത്. അക്രമികള്‍ ജോലി സംബന്ധമായി ഇതിനുമുമ്പും ഈ വീടിന്റെ പരിസരത്ത് എത്തിയിട്ടുള്ളതായാണ് വിവരം. ഒച്ചവെയ്ക്കാന്‍ ആവുന്നതിനും മുമ്പേ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ കീഴ്‌പ്പെടുത്തുകയായിരുന്നു എന്നാണ് പരാതി. പെൺകുട്ടിയുടെ വായിൽ തുണി തിരുകി ശേഷമായിരുന്നു പീഡനം. ഇതിനുപിന്നാലെ ഇരുവരും ഇവിടെനിന്ന് മുങ്ങിയിരുന്നു. എന്നാൽ, രാത്രിയോടെ പോലീസ് ഇരുവരേയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കൊല്ലം കൊട്ടിയം സ്വദേശികളായ ബൈജു, ജിയോ എന്നീ രണ്ടുപേരെയാണ് പിടികൂടിയത്. ഇതിൽ ബൈജു എന്നയാൾ പോലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളാണെന്നാണ് പോലീസ് പറയുന്നത്. കസ്റ്റഡിയിൽ എടുത്ത പ്രതികളെ വൈദ്യപരിശോധനയ്ക്ക്…

Read More

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ ) ലേഡീസ് വിംഗ് സംഘടിപ്പിച്ച ഓൺ ലൈൻ ഓണപ്പാട്ട് മത്സരം ‘പൂവിളി 2024’ മത്സര വിജയികളെ പ്രഖ്യാപിച്ചു. രണ്ട് കാറ്റഗറികളിലായി നടത്തിയ മത്സരത്തിൽ നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു. ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, പ്ലെ ബാക്ക് സിംഗർ വിജിത ശ്രീജിത്ത് എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്. കെ.പി. എഫ് ലേഡീസ് വിംഗ് കൺവീനർ രമാ സന്തോഷിൻ്റെ അധ്യക്ഷതയിൽ നടന്ന ഫല പ്രഖ്യാപന യോഗത്തിൽ വൈസ് പ്രസിഡണ്ട് സജ്ന ഷനൂബ് സ്വാഗതവും പൂവിളി പ്രോഗ്രാം കോഡിനേറ്റർ സംഗീത റോഷിൽ നന്ദിയും അറിയിച്ചു. ചടങ്ങിൽ കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ്. പി.കെ, ട്രഷറർ ഷാജി പുതുക്കുടി, എന്നിവർ വിജയികളെയും പ്രോഗ്രാം സംഘടിപ്പിച്ച ലേഡീസ് വിംഗിനെയും അഭിനന്ദിച്ചു. എക്സിക്യുട്ടീവ് കമ്മിറ്റി അംഗം അരുൺ പ്രകാശ് സന്നിഹിതനായിരുന്നു. ജൂനിയർ വിഭാഗത്തിൽ അർജ്ജുൻ രാജ് , ചാർവി ജിൻസി സുർജിത്ത്,…

Read More

മനാമ: ഇറാന് നേരെ നടക്കുന്ന ആക്രമണത്തെ ബഹ്‌റൈന്‍ അപലപിച്ചു. മദ്ധ്യപൗരസ്ത്യ മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളിലും സൈനിക പ്രവര്‍ത്തനങ്ങളിലും രാജ്യം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഈ ആക്രമണം മൂലം നിരപരാധികളായ സാധാരണക്കാര്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും മേഖലയിലെ മനുഷ്യരുടെ അവസ്ഥ വഷളാകുമെന്നും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. മേഖലയില്‍ സമഗ്രവും അടിയന്തരവും ശാശ്വതവുമായ വെടിനിര്‍ത്തല്‍ ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണം. ബന്ധപ്പെട്ട എല്ലാ കക്ഷികളും സംയമനം പാലിക്കുകയും യുദ്ധവും സംഘര്‍ഷവും കൂടുതല്‍ പടരാതിരിക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യണം. പ്രാദേശിക സുരക്ഷയും സുസ്ഥിരതയും കൈവരിക്കാന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണം. മേഖലയിലെ എല്ലാ ജനങ്ങള്‍ക്കും സുരക്ഷിതത്വത്തോടെയും സമാധാനത്തോടെയും സമൃദ്ധിയോടെയും ജീവിക്കാനുള്ള അവകാശത്തെ രാജ്യം പിന്തുണയ്ക്കുന്നു. ഗാസയിലും തെക്കന്‍ ലെബനനിലും ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം. ജനങ്ങളെ സംരക്ഷിക്കണം. കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികളുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Read More

കൊച്ചി: പാലക്കാട് ഉപതിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഡിസിസിയുടെ കത്ത് പുറത്തുവന്നതിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ വിമർശത്തിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ബിജെപിയിൽ പോയി സീറ്റ് ചോദിച്ച് കിട്ടാതെ, കോൺഗ്രസ് വിട്ടെത്തി വാതിൽക്കൽ മുട്ടിയവന് 24 മണിക്കൂറിനകം സീറ്റ് നൽകിയ ഗോവിന്ദന് വിഡി സതീശന്റെ പ്ലാൻ ആണെന്നു പറയാൻ നാണമില്ലേയെന്ന് അദ്ദേഹം ചോദിച്ചു. സിപിഎം ചർച്ച ചെയ്തിരുന്നത് ഇയാളുടെ പേര് അല്ലായിരുന്നല്ലോ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും എംബി രാജേഷിന്റെ അളിയന്റെയും പേരല്ലേ അവിടെ ചർച്ച ചെയ്തിരുന്നത്. എന്നിട്ട് അവരാരും സ്ഥാനാർത്ഥിയായില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.’എല്ലാ പാർട്ടികളും തിരഞ്ഞെടുപ്പിൽ നിരവധി പേരുകൾ ചർച്ച ചെയ്യും. ശോഭ സുരേന്ദ്രൻ, കെ സുരേന്ദ്രൻ, കൃഷ്ണകുമാർ ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് ബി.ജെ.പി പരിഗണിച്ചത്. ശോഭ സുരേന്ദ്രന്റെ ബോർഡു വരെ വച്ചില്ലേ? പിന്നീട് കത്തിച്ചു കളഞ്ഞു. അത് വാർത്തയല്ലേ? വി.ഡി സതീശന്റെ പദ്ധതിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വമെന്നാണ് ഗോവിന്ദൻ പറഞ്ഞത്. ഇയാൾക്ക് നാണമുണ്ടോ? ബിജെപിയിൽ പോയി സീറ്റ് ചോദിച്ച്…

Read More