- കുവൈത്തിൽ 26 ദിവസം തണുപ്പ് തുടരും, ശൈത്യകാലത്തിന്റെ അവസാന പാദം ‘അൽ-അഖ്റബ്’ തുടങ്ങുന്നു
- യാത്രക്കാരുടെ നിയമ ലംഘനം: വിമാനതാവളത്തിൽ കസ്റ്റംസിന്റെ പരിശോധന ശക്തമാക്കുന്നു
- സൂര്യചിത്ര ഫിലിം ഡയറക്ടറിയുടെ പന്ത്രണ്ടാപ്പതിപ്പ് വിപണിയിൽ
- വൈഭവ് വൈകാതെ വരും, വഴിമാറേണ്ടിവരിക സഞ്ജു മാത്രമല്ല, കിഷനും ജയ്സ്വാളുമൊന്നും ഇനി ഓപ്പണര്‍ സ്ഥാനം സ്വപ്നം കാണേണ്ട
- കൊച്ചിൻ ക്യാൻസര്‍ റിസര്‍ച്ച് സെന്റര്‍ നാടിന് സമര്‍പ്പിച്ചു; മധ്യകേരളത്തിലെ മികച്ച ക്യാൻസര്‍ ചികിത്സാ കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി
- എസ്ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; ബംഗാളില്‍ ഒരാഴ്ച കൂടി നീട്ടി
- ഗാർഹിക മാലിന്യ സംസ്കരണം: എസ്.സി.ഇയും സാമൂഹിക വികസന മന്ത്രാലയവും സംയുക്ത ശിൽപശാല നടത്തി
- ആറാമത് ലോക സംരംഭക നിക്ഷേപ ഫോറത്തിന് നാളെ തുടക്കം
Author: News Desk
മനാമ: ഫ്രൻഡ്‌സ് സ്റ്റഡി സർക്ക്ൾ മനാമ, മുഹറഖ് ഏരിയകളും ദാറുൽ ഈമാൻ കേരള മനാമ മദ്രസയും സംയുക്തമായി ഖുർആൻ ടോക്കും പി.ടി.എ മീറ്റിങ്ങും സംഘടിപ്പിച്ചു. ഇസ്‌ലാമിന്റെ വിട്ടുവീഴ്ചയില്ലാത്ത മൗലിക തത്വമാണ് ഏകദൈവത്വം എന്ന് മുഖ്യപ്രഭാഷണം നടത്തിയ യുവ പണ്ഡിതനും വാഗ്മിയുമായ യൂനുസ് സലീം അഭിപ്രായപ്പെട്ടു. “അല്ലാഹുവിനു തുല്യം അല്ലാഹു മാത്രം” എന്ന വിഷയത്തിൽ “ഖുർആൻ ടോക്ക്” നടത്തുകയായിരുന്നു അദ്ദേഹം. ഏകദൈവ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളാണ് പ്രാർഥനകളും സഹായാഭ്യർഥനയും അല്ലാഹുവോട് മാത്രമായിരിക്കണം എന്നത്. വിശ്വാസികളുടെ പ്രാർഥനകൾ മധ്യവർത്തികളില്ലാതെ അവനു കേൾക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.മദ്രസ പ്രിൻസിപ്പൽ സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ച പരിപാടിയിൽ മനാമ കാംപസ് വൈസ് പ്രിൻസിപ്പൽ ജാസിർ പി.പി സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രേറ്റർ എ.എം ഷാനവാസ് മദ്രസയെകുറിച്ചും ആസന്നമായ അർധവാർഷിക പരീക്ഷയെ സംബന്ധിച്ചും വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് റഫീഖ് അബ്ദുല്ല, എം.ടി.എ പ്രസിഡന്റ് സബീന ഖാദർ എന്നിവർ ആശംസകൾ നേർന്നു. രക്ഷിതാക്കളുടെ അന്വേഷണങ്ങൾക്ക് സ്ഥാപനാധികാരികൾ മറുപടി നൽകി. പി.ടി.എ സെക്രട്ടറി…
പാലക്കാട്: പാലക്കാട് കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽമുറികളിൽ അർധരാത്രി പോലീസ് നടത്തിയ പരിശോധന സിപിഎമ്മും ആർ.എസ്.എസ്സും തമ്മിലുള്ള ഡീലാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. എനിക്കെതിരായ പരാതിയുടെ അടിസ്ഥാനത്തിൽ എന്തിനാണ് സിപിഎം നേതാക്കളായ ടി.വി.രാജേഷിന്റെയും വിജിന്റെയും മുറികൾ പരിശോധിച്ചത്. ഞാൻ പണം കൊടുക്കുന്ന ആളുകളാണോ ടി.വി.രാജേഷും വിജിനും. ഷാനിമോൾ ഉസ്മാൻ ഒഴികെ ബാക്കി എല്ലാവരും മുറി തുറന്നുകൊടുത്തു. അവർ തുറന്നുകൊടുക്കാത്തത് വനിതാ പോലീസിന്റെ സാന്നിധ്യം ഇല്ലാത്തതുകൊണ്ടാണ്. ബിജെപിയുടെയും സിപിഎമ്മിന്റെയും മുറികൾ പരിശോധിച്ചപ്പോൾ എന്തുകൊണ്ടാണ് പരസ്പരം ഇവർ ആരോപണം ഉന്നയിക്കാതിരുന്നത്. ഇതോടെ ജനങ്ങളുടെ മുൻപിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീൽ അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്, രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ ട്യൂബ്ലി – സൽമാബാദ് ഏരിയ പ്രസിഡന്റും, ദേശീയ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും ആയിരുന്ന തൃശൂർ പുള്ള് സ്വദേശി ലാൽസൺ പുള്ളിന്റെ അഞ്ചാം ചരമ വാർഷികത്തോട് അനുബന്ധിച്ച് സൗജ്യന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് നവംബർ 8 മുതൽ 15 വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന രീതിയിലാണ് മെഡിക്കൽ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ ടെസ്റ്റുകളും, ഡോക്ടർ കൺസൽട്ടേഷനുമടക്കമുള്ള വിവിധ സേവനങ്ങൾ സൗജന്യമായാണ് ഒരാഴ്ച ലഭ്യമാവുന്നത്. പ്രവാസികളിലെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തി നടത്തുന്ന ഇത്തരം മെഡിക്കൽ ക്യാമ്പുകളിൽ എല്ലാവരും ഭാഗമാകണമെന്നും, മെഡിക്കൽ ക്യാമ്പിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും ഐ.വൈ.സി.സി ബഹ്‌റൈൻ ട്യൂബ്ലി – സൽമാബാദ് ഏരിയ പ്രസിഡന്റ് നവീൻ ചന്ദ്രൻ, സെക്രട്ടറി ഷാഫി വയനാട്, ട്രെഷറർ ഫൈസൽ പട്ടാമ്പി എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം.35590391, 35019446, 39114530
മനാമ: പ്രത്യേക അസംബ്ലികളും വൃക്ഷത്തൈ നടീൽ യജ്ഞവും ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനുമായി ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസ് ദേശീയ വൃക്ഷ വാരാഘോഷം സംഘടിപ്പിച്ചു. വൃക്ഷത്തൈ നടൽ, ഹരിത ഇടങ്ങളുടെ വിപുലീകരണം തുടങ്ങിയ പരിസ്ഥിതി സൗഹൃദ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയായിരുന്നു ആഘോഷം. 2035 ഓടെ 3.6 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിടുന്ന ബഹ്‌റൈന്റെ ദേശീയ വനവൽക്കരണ പദ്ധതിയുമായി ബദ്ധപ്പെട്ടാണ് വൃക്ഷ വാരം നടത്തുന്നത്. 2060-ഓടെ കാർബൺ പുറന്തള്ളൽ പൂജ്യമായി കുറയ്‌ക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ സ്‌കൂൾ പിന്തുണക്കുന്നു. ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, പ്രധാന അധ്യാപിക, കോ-ഓർഡിനേറ്റർമാർ, ജീവനക്കാർ, പ്രിഫെക്റ്റ് കൗൺസിൽ അംഗങ്ങൾ, വിദ്യാർഥികൾ എന്നിവർ കാമ്പസിന്റെ വിവിധയിടങ്ങളിൽ വൃക്ഷത്തൈ നടീൽ യജ്ഞത്തിൽ ഏർപ്പെട്ടു. ഹരിത സംസ്‌കാരം ഉൾക്കൊള്ളുന്നതിനായി വിദ്യാർത്ഥികൾക്കായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വൃക്ഷത്തൈ നടീലിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വിജ്ഞാനപ്രദമായ വീഡിയോ പ്രദർശിപ്പിച്ചു. ജൂനിയർ വിംഗ്…
മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തീപിടുത്തം. ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സിലെ ഇൻവെർട്ടർ മുറിയിലാണ് തീ പിടിച്ചത്. സമീപത്തുണ്ടായിരുന്ന രോഗികളെ ഉടന്‍ തന്നെ അവിടെ നിന്നും മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി. താനൂരിൽ നിന്നുള്ള ഫയർ ഫോഴ്സ് എത്തി തീയണച്ചു. തീപിടുത്തത്തിൽ അപകടത്തില്‍ ആളപായമില്ല. തീയണച്ചെന്ന് അധികൃതര്‍ അറിയിച്ചു.
കൊച്ചി: തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. മൂവാറ്റുപുഴ ആവോലി പരീക്കപ്പീടിക മുണ്ടയ്ക്കല്‍ വീട്ടില്‍ ഷൈനി മാത്യുവിനെ (49) മൂവാറ്റുപുഴ പോലീസാണ് അറസ്റ്റ് ചെയ്തത്. സിങ്കപ്പൂരിലും ജര്‍മനിയിലും ജോലി വാഗ്ദാനം ചെയ്ത് രണ്ടുപേരില്‍ നിന്ന് ഏഴുലക്ഷത്തോളം രൂപയാണ് ഷൈനി തട്ടിയെടുത്തത്. മൂവാറ്റുപുഴയിലെ ഈസി വിസ എന്ന സ്ഥാപനത്തിന്റെ മറവിലാണ് ഷൈനി പണം വാങ്ങിയത്. ജര്‍മനിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കായുള്ള വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ഊരമന സ്വദേശിയില്‍ നിന്ന് 4.38 ലക്ഷം രൂപയും ഇയാളുടെ സുഹൃത്തിന് സിങ്കപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂവാറ്റുപുഴയിലെ ഈസി വിസ എന്ന സ്ഥാപനത്തിന് വിദേശത്തേക്ക് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്. കൂടുതല്‍ പേര്‍ പറ്റിക്കപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
തിരുവനന്തപുരം: ചേലക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുള്ള ഡോക്ടറോട്, രോഗികളും മറ്റുള്ളവരും നോക്കിനിൽക്കെ അപമര്യാദയായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പി.വി.അൻവർ എംഎൽഎക്കെതിരെ ആശുപത്രി സംരക്ഷണ നിയമമനുസരിച്ച് കേസ് എടുക്കണമെന്ന് ഐഎംഎ. തിരക്കേറിയ ഒപിയിൽ രോഗികളെ പരിശോധിക്കുന്ന ഡോക്ടറെ ഭീഷണി സ്വരത്തിൽ ആക്ഷേപിക്കുകയും സംഘം ചേർന്ന് അപമാനിക്കുകയും ചെയ്‌തത് തികച്ചും അപരിഷ്കൃതമായ നടപടിയാണെന്നും ഐഎംഎ ആരോപിച്ചു. ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും ആത്മവിശ്വാസം തകർക്കാനും അവരെ സമൂഹത്തിനു മുന്നിൽ ഇകഴ്ത്തി കാട്ടാനും ശ്രമിക്കുന്നവർ ആരായാലും സംഘടന നോക്കി നിൽക്കില്ല. സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും ഐഎംഎ അറിയിച്ചു. പി.വി.അൻവറിനെതിരെ ഒട്ടും വൈകാതെ തന്നെ കേസ് റജിസ്റ്റർ ചെയ്യണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് ഭീഷണിയെന്ന് സന്ദേശം. ഭീഷണിയെ തുടർന്ന് ട്രെയിനുകളിൽ പരിശോധന നടത്തുകയാണ്. പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശം നൽകി. കൂടാതെ സംസ്ഥാനത്താകെ ട്രെയിനുകളിൽ പരിശോധന നടത്തി വരികയാണ്. ട്രെയിനുള്ളിൽ ആർപിഎഫ് പരിശോധന നടത്തുന്നുണ്ട്. ട്രെയിനുകൾ പോയിക്കഴിഞ്ഞാൽ സ്റ്റേഷൻ മൊത്തമായി പൊലീസും പരിശോധിക്കും. എന്നാൽ ട്രെയിൻ തടഞ്ഞിട്ടുള്ള പരിശോധനയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.
ആലപ്പുഴ: ആലപ്പുഴയിൽ ചാരുംമൂട് വയോധികയെ കാറിൽ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. അടൂർ സ്വദേശി സഞ്ജിത്താണ് അറസ്റ്റിലായത്. ബസ് കാത്ത് നിന്ന വയോധികയോട് വഴി ചോദിക്കാനെത്തിയ ശേഷം കാറിൽ കയറ്റിക്കൊണ്ടുപോയി സ്വർണം കവർന്ന ശേഷം വഴിയിൽ ഇറക്കി വിടുകയായിരുന്നു. പന്തളത്തേക്ക് പോകാൻ ബസ് കാത്ത് നിന്ന വയോധികയുടെ അടുത്തേക്ക് പ്രതി കാറുമായെത്തി വഴി ചോദിച്ച ശേഷമാണ് തട്ടിക്കൊണ്ടുപോയത്. വഴി പറഞ്ഞു കൊടുത്ത വയോധികയെ പന്തളത്തേക്ക് എത്തിക്കാമെന്ന് പറഞ്ഞ സഞ്ജിത്ത് നിർബന്ധിച്ച് കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. കുടുംബവിശേഷമൊക്കെ പറഞ്ഞ് അൽപദൂരം പോയ ശേഷം ലക്ഷ്യം നടപ്പാക്കി. കൈയിൽ കരുതിയിരുന്ന പെപ്പർ സ്പ്രേ വൃദ്ധയുടെ കണ്ണിലടിച്ചു. നീറ്റൽ സഹിക്കാനാകാതെ കണ്ണുതുറക്കാനാകാത്ത സ്ത്രീയെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം സ്വർണം ഊരിയെടുത്തു. മൂന്ന് പവൻ മാലയും ഒരു പവൻ തൂക്കം വരുന്ന വളയുമാണ് ഊരിയെടുത്തത്. കമ്മൽ ചോദിച്ചെങ്കിലും സ്വർണമല്ലെന്ന് പറഞ്ഞതിനാൽ എടുത്തില്ല. വീണ്ടും കുറച്ച് ദൂരം കാറിൽ പോയ ശേഷം സത്രീയെ വഴിയിൽ ഇറക്കി…
മനാമ: ബഹറൈനിലെ സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വീ ആർ വൺ കൂട്ടായ്മയുടെ ഒന്നാം വാർഷികവും കുടുംബ സംഗമവും സൽമാനിയ കലവറ റെസ്റ്റോറന്റ് ഹാളിൽ കേരളപ്പിറവി ദിനത്തിൽ നടന്നു. നൂറോളം അംഗങ്ങൾ പങ്കെടുത്ത ആഘോഷത്തിൽ അംഗങ്ങളുടെയും മക്കളുടെയും വിവിധ ഇനം കലാപരിപാടികൾ നടത്തി. ഗ്രൂപ്പിലെ അംഗങ്ങളുടെ കോൽക്കളിയും സ്പാര്ക്കിങ് സ്റ്റാർ സിന്റെ സിനിമാറ്റിക് ഒപ്പനയും പരിപാടിക്ക് മികവേകി. ഷിഹാബ് കറുകപുത്തൂർ സ്വാഗതവും ജസീർ കാപ്പാട്, മുബീന മൻഷീർ എന്നിവർ ആശംസയും നേർന്നു സംസാരിച്ചു. ഒരുവർഷത്തെ പ്രവർത്തന റിപ്പോർട്ട് അഷ്‌റഫ് അവതരിപ്പിച്ചു. റജീന ഇസ്മായിൽ, ഇസ്മായിൽ ദുബൈപടി അവതാരകരായ പരിപാടിയിൽ അഡ്മിൻമാരായ അഫ്സൽ അബ്ദുള്ള, ഇസ്മായിൽ തിരൂർ, മുഫീദ മുജീബ് എന്നിവരും പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ ആയ അരുൺ, ഷഫീൽ യൂസഫ്, റാഫി തൃശൂർ, നാസർ ഹലീമാസ്, ഹഫ്സർ ഗീതു സതീശൻ എന്നിവർ നേതൃത്വം നൽകി. ആബിദ് താനൂർ നന്ദിയും പറഞ്ഞു.
