Author: News Desk

വയനാട്: വാവര് സ്വാമിക്കെതിരെ വിവാദ പരാമർശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. പതിനെട്ടാം പടിക്ക് താഴെ ഒരു ചങ്ങായി ഇരിപ്പുണ്ടെന്നും നാളെ അത് വഖഫ് ആണെന്ന് പറഞ്ഞ് വരുമെന്നാണ് ഗോപാലകൃഷ്ണൻ പറഞ്ഞത്. വയനാട് കമ്പളക്കാട്ടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു വിവാദ പരാമർശം. ‘ശബരിമല, അയ്യപ്പന്റെ ഭൂമി, നാളെ വഖഫ് ആണെന്ന് പറയില്ലേ, അവിടെ ഒരു ചങ്ങായി ഇരിപ്പുണ്ട്. അയ്യപ്പന് താഴെ. അയ്യപ്പൻ പതിനെട്ട് പടിയുടെ മുകളിൽ. പതിനെട്ട് പടിയുടെ അടിയിൽ വേറൊരു ചങ്ങായി ഇരിപ്പുണ്ട്. വാവര്. ഈ വാവര് ഞാനിത് വഖഫിന് കൊടുത്തതെന്ന് പറഞ്ഞാൽ നാളെ ശബരിമല വഖഫിന്റേതാകും. അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും. അനുവദിക്കണോ?ഇവിടെയുള്ള ക്രിസ്ത്യാനുകളുടെ പ്രധാനപ്പെട്ട സ്ഥലമല്ലേ വേളാങ്കണ്ണി, നാളെ അത് വഖഫ് ഭൂമിയാണെന്ന് പറഞ്ഞാൽ കൊടുക്കണോ? അത് കൊടുക്കാതിരിക്കാനാണ് വഖഫ് ഭേദഗതി കൊണ്ടുവന്നത്. ‘- ഗോപാലകൃഷ്ണൻ പറഞ്ഞു.

Read More

സിംഗപ്പൂര്‍: ഫിന്‍ടെക് ഫെസ്റ്റിവല്‍ 2024ന്റെ ഭാഗമായി ബഹ്‌റൈന്‍ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോര്‍ഡ് (ബഹ്‌റൈന്‍ ഇ.ഡി.ബി) 2023 നവംബര്‍ മുതല്‍ ഇതുവരെ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള കമ്പനികളില്‍നിന്ന് സാമ്പത്തിക സേവനങ്ങള്‍, ഐ.സി.ടി, ടൂറിസം എന്നീ പ്രധാന മേഖലകളിലായി 100 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ നിക്ഷേപ വാഗ്ദാനം നേടി.ബഹ്‌റൈന്റെ നിക്ഷേപ പ്രോത്സാഹന ഏജന്‍സിയായ ഇ.ഡി.ബിയുടെ പ്രവര്‍ത്തനചരിത്രത്തില്‍ ഒരു പുതിയ നാഴികക്കല്ല് അടയാളപ്പെടുത്തുന്ന നേട്ടമാണിത്.ബഹ്‌റൈന്റെ മൂല്യനിര്‍ദ്ദേശത്തിത്തില്‍ അന്താരാഷ്ട്ര നിക്ഷേപകര്‍ക്കുള്ള വിശ്വാസത്തിന് അടിവരയിടുന്ന ഈ നാഴികക്കല്ല് നേട്ടം തങ്ങളുടെ സമീപനത്തിന്റെ സ്വാധീനത്തിന്റെയും പ്രവര്‍ത്തന ചടുലതയുടെയും തെളിവാണെന്ന് ബഹ്‌റൈന്‍ സുസ്ഥിര വികസന മന്ത്രിയും ഇ.ഡി.ബി. ചീഫ് എക്‌സിക്യൂട്ടീവുമായ നൂര്‍ ബിന്‍ത് അലി അല്‍ ഖുലൈഫ് പറഞ്ഞു. രാജ്യത്ത് ആരംഭിക്കുന്ന ബിസിനസുകള്‍ക്ക് തടസ്സമില്ലാത്ത പ്രവര്‍ത്തനം വാഗ്ദാനം ചെയ്യുന്ന ദീര്‍ഘവീക്ഷണമുള്ള നിയന്ത്രണ ചട്ടക്കൂടുകളും കാര്യക്ഷമമായ സേവനങ്ങളും ഇതിന് കാരണങ്ങളാണ്.ബഹ്‌റൈന്‍ ഇ.ഡി.ബിയുടെ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഓഫീസ് സിംഗപ്പൂരിനുള്ളിലെ നിക്ഷേപകര്‍ക്കും ബിസിനസുകള്‍ക്കും തന്ത്രപരമായ സഹകരണവും ഉപദേശക സേവനങ്ങളും നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

Read More

മനാമ: മൂന്നാം ബഹ്റൈന്‍ തിയേറ്റര്‍ ഫെസ്റ്റിവലിന്റെ നാലാം ദിവസം അവതരിപ്പിച്ച ‘യാസ്മിന’ എന്ന നാടകം പ്രേക്ഷകരുടെ മനം കവര്‍ന്നു. ആധുനിക ജീവിതത്തിന്റെ ദ്രുതഗതിയിലുള്ള മാറ്റങ്ങളെയും വെല്ലുവിളികളെയും പരാമര്‍ശിച്ചുകൊണ്ട് അല്‍ റീഫ് തിയേറ്ററിന്റെ റബാബ് മഹ്ദി എഴുതി അലി മര്‍ഹൂണ്‍ സംവിധാനം ചെയ്ത നാടകമാണിത്. അഭിനേതാക്കളായ അഖീല്‍ അല്‍ മജീദ്, അലി മര്‍ഹൂണ്‍, മരിജ റാക്കിച്ച് എന്നിവരുടെ മികച്ച പ്രകടനങ്ങളും മികച്ച ആവിഷ്‌കാര നിലവാരവും നാടകത്തിന്റെ പ്രധാന സവിശേഷതകളാണ്. കലാപരമായ ഹസ്സന്‍ ഷംസിന്റെ സ്‌കോര്‍, അബ്ദുള്‍റഹ്‌മാന്‍ അല്‍ റുവൈയുടെ സെറ്റ് ഡിസൈന്‍, അബ്ദുല്ല അല്‍ ബക്രിയുടെ പ്രകാശ ക്രമീകരണം, അമീറ സുലൈലിന്റെ വസ്ത്രാലങ്കാരം എന്നിവയും ശ്രദ്ധേയമായി.ബഹ്റൈനിലെ നാടകരംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് അല്‍ റീഫ് തിയറ്റര്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ അലി ബാദറിനെ ബഹ്റൈന്‍ തിയേറ്റര്‍ യൂണിയന്‍ ആദരിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ പുതിയ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ സാലിഹ് അൽ അലവി എന്നിവർ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മുന്നിൽ അൽ സഖിർ കൊട്ടാരത്തിൽ സത്യപ്രതിജ്ഞ ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ ചടങ്ങിൽ സന്നിഹിതനായിരുന്നു. രാജ്യത്തെയും ജനങ്ങളെയും സേവിക്കുന്നതിനുള്ള ദേശീയ കർത്തവ്യങ്ങളിൽ വിജയം ആശംസിച്ചുകൊണ്ട് രാജാവ് രണ്ട് മന്ത്രിമാരെയും അഭിനന്ദിച്ചു. മന്ത്രിമാർ രാജാവിനെ നന്ദിയും അഭിനന്ദനവും അറിയിച്ചു.

Read More

മനാമ: ന്യൂ ഹൊറൈസൺ സ്കൂളിൽ പഠിക്കുന്ന മഹ്മൂദാ കരിം, കാദറിൻ ഫെർണാണ്ടസ്, സദാന സർവണകുമാർ, ഷംസ സലാഹുദീൻ, ശ്രുതിക ശിവാനി, കാവേരി ലക്ഷ്മി കണ്ണൻ എന്നിവർ കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് തങ്ങളുടെ മുടി ദാനം ചെയ്തു. സ്കൂൾ കോർഡിനേറ്റേഴ്‌സ് കവിതയും, ലിജി ശ്യാമും ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ കുട്ടികളോടൊപ്പം എത്തി മുടി കൈമാറി. ബഹ്‌റൈൻ കാൻസർ സൊസൈറ്റി പ്രസിഡണ്ട് ഡോ: അബ്ദുൾറഹ്മാൻ ഫക്രൂ, എക്സിക്യൂട്ടീവ് മാനേജർ അഹമ്മദ് അലി അൽ നോവാഖ്ദ എന്നിവർ ഏറ്റുവാങ്ങി. കാൻസർ കെയർ ഗ്രൂപ്പ് പ്രതിനിധി പ്രവീഷ് പ്രസന്നൻ സന്നിഹിതനായിരുന്നു. കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് സൗജന്യമായി നൽകുന്ന ബഹ്‌റൈൻ കാൻസർ സൊസൈറ്റിയുടെ ഉദ്യമത്തിൽ പങ്കാളികളായ ന്യൂ ഹൊറൈസൺ സ്കൂളിനെ കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം എന്നിവർ അനുമോദിച്ചു.

Read More

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് പ്രതികരിച്ച് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. നിരപരാധിത്വം കോടതിയിൽ തെളിയിക്കാനുളള അവസരം ലഭിക്കുമെന്ന് ദിവ്യ പറഞ്ഞു. ‘മാദ്ധ്യമപ്രവർത്തകരായാലും പൊതുജനങ്ങളായാലും എന്നെ രണ്ട് പതി​റ്റാണ്ടുകാലമായി കാണുകയാണ്. കഴിഞ്ഞ 14 വർഷമായി ജില്ലാ പഞ്ചായത്തിൽ ജനപ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടിയുളളവരുമായും ഉദ്യോഗസ്ഥരുമായും സഹകരിച്ച് പോകുന്ന വ്യക്തിയാണ് ഞാൻ. സദുദ്ദേശപരമായിട്ട് മാത്രമേ ഞാൻ ഏത് ഉദ്യോഗസ്ഥരോടും സംസാരിക്കാറുളളൂ. നിയമത്തിൽ വിശ്വസിക്കുന്നു. എന്റെ ഭാഗം കോടതിയോട് പറയും. നവീൻ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്ന പോലെ ഞാനും ആഗ്രഹിക്കുന്നു. മരണത്തിൽ കൃത്യമായും അന്വേഷണം നടക്കണം. എന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കാനുളള അവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’- ദിവ്യ പ്രതികരിച്ചു.അതേസമയം, നവീനിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനഘട്ടത്തിലാണെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. സ്ത്രീയെന്ന പരിഗണനയിലാണ് കണ്ണൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. കുടുംബനാഥയുടെ അസാന്നിദ്ധ്യം ചെറിയകാലത്തേക്കാണെങ്കിലും കുടുംബത്തിൽ പ്രയാസം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു.…

Read More

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയായ വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിൽ പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കുറിപ്പ് നൽകിയിരുന്നു. തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങൾ അന്വേഷിക്കും. ഇതു സംബന്ധിച്ച് പ്രാഥമികാന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.താൽക്കാലിക പുനരധിവാസത്തിൻ്റെ ഭാഗമായി മേപ്പാടി പഞ്ചായത്തിലെ 19–ാം വാർഡ് കുന്നമ്പറ്റയിൽ വാടകയ്ക്കു താമസിക്കുന്ന മുണ്ടക്കൈ–ചൂരൽമല സ്വദേശികളായ 3 കുടുംബങ്ങൾക്ക് ബുധനാഴ്ച ഉദ്യോഗസ്ഥർ വിതരണം ചെയ്ത കിറ്റിലാണ് പുഴുവരിച്ച് ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ ലഭിച്ചത്. പുഴുവരിക്കുന്ന അരിയും പ്രാണികളും നിറഞ്ഞ ആട്ടയും കട്ട പിടിച്ച റവയുമാണ് ഇവർക്ക് ലഭിച്ചത്. ഉപയോഗ്യമല്ലാത്ത വസ്ത്രങ്ങളും കിറ്റിലുണ്ടായിരുന്നു. സംഭവത്തിൽ അടിയന്തര…

Read More

പാലക്കാട്: കള്ളപ്പണമാകരുത് പാലക്കാട്ടെ പ്രചാരണ വിഷയമെന്ന് ആവർത്തിച്ച് സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ. കൃഷ്ണദാസ്. പെട്ടിയിലേക്ക് മാത്രം പ്രചാരണമൊതുക്കുന്നത് ട്രാപ്പാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ കെണിയാണത്. ട്രോളി ബാഗില്‍ പണമുണ്ടോ, സ്വര്‍ണമുണ്ടോ എന്നൊക്കെ കണ്ടെത്തേണ്ടത് പാർട്ടിയല്ല പോലീസാണ്. തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ കാര്യമാണെന്നും കൃഷ്ണദാസ് പറഞ്ഞു. കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചെന്നും അന്വേഷണം വേണമെന്നും സി.പി.എം. ജില്ലാ നേതൃത്വവും മന്ത്രി എം.ബി. രാജേഷും ആവര്‍ത്തിച്ച് പറയുമ്പോഴാണ് അതു തള്ളി മുതിര്‍ന്ന പാർട്ടി നേതാവായ കൃഷ്ണദാസ് രംഗത്തുവന്നത്. കൃഷ്ണദാസ് മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ അദ്ദേഹത്തെ തള്ളി സി.പി.എം. ജില്ലാ സെക്രട്ടറി രംഗത്തെത്തിയിരുന്നു. എന്നാൽ വീണ്ടും മാധ്യമങ്ങളെ കണ്ട കൃഷ്ണദാസ് തന്റെ നിലപാട് ആവർത്തിക്കുകയായിരുന്നു. പാലക്കാട് നശിച്ച അവസ്ഥയിലാണെന്നും കൃഷ്ണദാസ് പറഞ്ഞു. ജനകീയ പ്രശ്നങ്ങള്‍ ഒരുപാടുണ്ട്. അതാണ്‌ ചര്‍ച്ച ചെയ്യേണ്ടത്. നഗരസഭ ബി.ജെ.പി. ഭരിച്ച് കുളമാക്കിയിരിക്കുകയാണ്. ഇതല്ലേ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നുള്ള ചര്‍ച്ചയൊക്കെ മനുഷ്യരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ്. രാഷ്ട്രീയം…

Read More

മനാമ: ബഹ്‌റൈനിൽ സ്വദേശിവത്കരണ ക്വോ​ട്ടയിൽ ജോലി നൽകാത്ത സ്ഥാ​പ​ന​ങ്ങ​ൾക്ക് ഉ​യ​ർ​ന്ന ലേ​ബ​ർ ഫീ​സ് ഈ​ടാ​ക്ക​ണ​​മെ​ന്ന നി​ർ​ദേ​ശം പാ​ർ​ല​മെ​ന്റ് അം​ഗീ​ക​രി​ച്ചു. ഈ നിയമം പാലിക്കാത്ത ക​മ്പ​നി​ക​ൾ വി​ദേ​ശ ജീ​വ​ന​ക്കാ​ര​നെ നി​യ​മി​ക്കു​മ്പോ​ൾ ഒ​രു ജീ​വ​ന​ക്കാ​ര​ന് 2,500 ദീ​നാ​ർ​വ​രെ എ​ന്ന ക്ര​മ​ത്തി​ൽ ലേ​ബ​ർ ഫീ​സ് ഈ​ടാ​ക്കാ​നാ​ണ് നി​ർ​ദേ​ശം. ഹ​നാ​ൻ ഫ​ർ​ദാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച് എം.​പി​മാ​രാ​ണ് ഈ ​നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്.

Read More

മനാമ: ബഹ്‌റൈനില്‍ ജോലിസ്ഥലത്ത് ദുരിതമനുഭവിക്കേണ്ടിവന്ന ഇന്ത്യക്കാരിയായ വീട്ടുവേലക്കാരിയെ എംബസി നാട്ടിലെത്തിച്ചു.ബഹ്‌റൈനില്‍ വീട്ടുജോലി ചെയ്തിരുന്ന ഇന്ത്യക്കാരി സിരിഷ പക്കയാണ് ജോലിസ്ഥലത്തെ ദുരിതം സംബന്ധിച്ച പരാതിയുമായി നവംബര്‍ 4ന് ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചത്. സഹായമഭ്യര്‍ത്ഥിച്ച സിരിഷയ്ക്ക് നവംബര്‍ 5ന് സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കിയതായി എംബസി അധികൃതര്‍ അറിയിച്ചു.

Read More