Author: newadmin3 newadmin3

മനാമ: എസ്. എൻ. സി. എസ്. [ഉം അൽ ഹസ്സം ] സി. കേശവൻ ഏരിയ യൂണിറ്റിന്റെ 2024-2025 പ്രവർത്തന കാലഘട്ടത്തിലേക്കുള്ള ഏരിയാ യൂണിറ്റ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം എസ് എൻ സി എസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. കൺവീനർ ശ്രീലാൽ അധ്യക്ഷനായ ചടങ്ങിൽ കെ എം സി സി ജനറൽ സെക്രട്ടറി ഷംസുദീൻ വെള്ളികുളങ്ങര ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഏരിയ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്ത അജേഷ് കണ്ണൻ സ്വാഗതം ആശംസിച്ചു സംസാരിച്ചു, എസ് എൻ സി എസ് ചെയർമാൻ കൃഷ്ണകുമാർ,ജനറൽ സെക്രട്ടറി ശ്രീകാന്ത്, ഏരിയ കോർഡിനേറ്റർ സുനീഷ് സുശീലൻ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയും ഏരിയ കമ്മിറ്റി ട്രഷറർ സുരേഷ് രാമകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി ഉദ്ഘാടനത്തിനുശേഷം ഉം അൽ ഹസ്സം യൂണിറ്റിലെ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി.

Read More

തിരുവനന്തപുരം:തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടില്‍ കാണാതായ ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തിലേക്ക്. രക്ഷാദൗത്യം 26 മണിക്കൂര്‍ പിന്നിടുമ്പോള്‍ പ്രതീക്ഷയായി ഡ്രാക്കോ റോബോട്ട് യന്ത്രത്തിന്‍റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. ടണലിന് അടിയിലൂടെ ഡ്രോക്കോ റോബോട്ടിക്ക് യന്ത്രം നടത്തിയ പരിശോധനയില്‍ മനുഷ്യ ശരീരത്തിന്‍റെ ചിത്രം പതിഞ്ഞതായാണ് സംശയം. ജോയിയുടെ ദൃശ്യങ്ങളാണെന്നാണ് സംശയിക്കുന്നത്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. ഇതിനായാണ് സ്കൂബ ടീം ടണലിനുള്ളിലേക്ക് ഇറങ്ങിയത്. പത്തു മീറ്റര്‍ ഉള്ളിലായാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. ഇവിടേക്കാണ് സ്കൂബ ടീം പോകുന്നത്. പതിഞ്ഞ അവ്യക്തമായ ചിത്രമായതിനാല്‍ തന്നെ മനുഷ്യ ശരീരം തന്നെയാണോ എന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നിര്‍ണായക പരിശോധന. സ്കൂബ ടീമിന് എത്തിച്ചേരാൻ കഴിയുന്ന സ്ഥലത്തേക്കാണ് നീങ്ങുന്നത്. കൂടുതല്‍ ടീം ടണലിലേക്ക് ഇറങ്ങിയിട്ടുണ്ട്. ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ജോയിയെ കണ്ടെത്താനാകുമോയെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍. റോബോട്ടിക്ക് ക്യാമറയും വെള്ളത്തിലിറക്കി പരിശോധിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ ഇന്നലെ കാണാതായ ശുചീകരണ തൊഴിലാളിക്കായി രണ്ടാം ദിവസവും…

Read More

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോടിനുള്ളിൽ കരാർ തൊഴിലാളിയായ ജോയിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിടുന്നു. മാരായമുട്ടം സ്വദേശിയായ ജോയിയുടേത് അതീവ ദരിദ്ര കുടുംബമാണ്. അമ്മ മാത്രമേയുള്ളൂ ജോയിക്ക്. വീട്ടിലേക്കുള്ള പാത ദുർഘടമായതിനാൽ സഹോദരന്റെ വീട്ടിലാണ് ജോയിയും അമ്മയും താമസിക്കുന്നത്. ഇന്നലെ പുലർച്ചെയോടെയാണ് അമ്മയോട് യാത്ര പറഞ്ഞ് ജോയി ഈ വീട്ടിൽ നിന്നും ജോലിക്കായി ഇറങ്ങിപ്പോയത്. ഇന്നലെ 11 മണിയോടെയാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ജോയിയെ മാലിന്യക്കൂമ്പാരത്തിനുള്ളിൽ കാണാതാകുന്നത്. ഇതേവരെ ആശ്വാസകരമായ വാർത്തയൊന്നും ജോയിയുടെ അമ്മയ്ക്ക് ലഭിച്ചിട്ടില്ല. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളിയാണ് ജോയി. ഏത് ജോലിക്കും ആര് വിളിച്ചാലും പോകും. എന്ത് സഹായത്തിനും ഓടിയെത്തുന്ന ആളാണ് ജോയിയെന്നും നാട്ടുകാർ പറയുന്നു. ജോലിയില്ലാത്ത സമയത്ത് ആക്രി പെറുക്കി വിറ്റാണ് ഉപജീവനം നടത്തുന്നത്. ജോയിയുടെ കടുംബത്തെ കൈവിടില്ലെന്നും വീട് വെച്ച് നൽകുമെന്നും സ്ഥലം എംഎൽഎ സികെ ഹരീന്ദ്രൻ പറഞ്ഞു. വെള്ളത്തിനോട് ഭയമൊന്നും ഉളള ആളല്ല ജോയി. എങ്ങനെ സംഭവിച്ചുവെന്ന്…

Read More

ന്യൂയോര്‍ക്ക്: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനുനേരെ വധശ്രമം. https://youtu.be/0fpmInZfRoI പെൻസിൽവേനിയയിൽ ബട്ട്ലർ എന്ന സ്ഥലത്ത് ഒരു പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ട്രംപിന് പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തില്‍ കാണികളിലൊരാള്‍ കൊല്ലപ്പെട്ടതായും പ്രാഥമിക വിവരമുണ്ട്. ട്രംപിന്‍റെ വലത്തേ ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അക്രമിയെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ സുരക്ഷ ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തിയതായും സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അക്രമണം ഉണ്ടായ ഉടനെ സ്ക്രീട്ട് സര്‍വീസ് സുരക്ഷാ സേന ഇടപെട്ട് ട്രംപിന് സുരക്ഷാ വലയം തീര്‍ത്തു. ട്രംപ് നിലവില്‍ സുരക്ഷിതനാണെന്ന് സുരക്ഷാ സേന അറിയിച്ചു. സംഭവത്തിന്‍റെ പ്രാഥമിക വിവരങ്ങള്‍ പ്രസിഡന്‍റ് ജോ ബൈഡനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പരിശോധിച്ചുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപിന്‍റെ വക്താവ് അറിയിച്ചു. ഗാലറിയിൽ നിന്ന് വെടിയൊച്ച കേട്ടതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ട്രംപിനുനേരെയുണ്ടായത് വധശ്രമമാണെന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്.

Read More

ബഹറൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ ബ്ലഡ് ബാങ്കിൽ വച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തപ്പെട്ടു 12.7.24 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടന്ന പരിപാടിയിൽ ഇടവക വികാരി ഫാ ജോൺസ് ജോൺസൺ, ഇടവക ട്രഷറർ സുജേഷ് ജോർജ്ജ്, ജോയിന്റ് സെക്രട്ടറി എൽദോ വി. കെ., ജോയിന്റ് ട്രഷറർ ജെൻസൺ ജേക്കബ്, മാനേജിങ് കമ്മറ്റി ഭാരവാഹികളായ ബിനുമോൻ ജേക്കബ് , എബി പി. ജേക്കബ്, , പോൾ എ റ്റി , സോനു ഡാനിയേൽ സാം, റെൻസി തോമസ്, ജയമോൻ തങ്കച്ചൻ, സന്തോഷ്‌ ആൻഡ്രൂസ് ഐസക് ഭക്തസംഘടന ഭാരവാഹികൾ എന്നിവർ ചേർന്ന് നേതൃത്വം നൽകി. ക്യാമ്പിൽ ഏകദേശം നൂറോളം അംഗങ്ങൾ പങ്കെടുത്തു

Read More

കോഴിക്കോട്: പി.എസ്‌.സി. അംഗത്വം വാഗ്ദാനം ചെയ്തു കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ട മുൻ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി പരാതിക്കാരനായ ശ്രീജിത്തിന്റെ വീടിനു മുന്നിൽ സമരം തുടങ്ങി. ഇതോടെ ശ്രീജിത്തിന്റെ വീടിന് പൊലീസ് സുരക്ഷയേർപ്പെടുത്തി. അമ്മയ്ക്കും മക്കൾക്കുമൊപ്പമാണ് പ്രമോദ് സമരം നടത്തുന്നത്. അഭിഭാഷകരുമായി സംസാരിച്ച് നാളെയും മറ്റന്നാളുമായി പോലീസിനും അന്വേഷണ ഏജൻസികൾക്കും പരാതി നൽകുമെന്നും പ്രമോദ് പറഞ്ഞു. താനും തന്റെ കുടുംബവും സ്നേഹിതരും മാത്രമാണ് ഇപ്പോൾ ഉത്തരം പറയേണ്ടതായി വന്നത്. ഇക്കാര്യം തന്റെ അമ്മയെ മാത്രമാണ് ബോധ്യപ്പെടുത്തേണ്ടത്. താൻ 22 ലക്ഷം രൂപ കോഴ വാങ്ങിയിട്ടുണ്ടെങ്കിൽ തെളിവു തരണം. ഗൂഢാലോചന നടത്തിയത് ആരാണ്? 22 ലക്ഷം രൂപ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കിൽ അതാരാണ്? ആരു കൊടുത്തു? എപ്പോൾ വാങ്ങി? തുടങ്ങിയ കാര്യങ്ങൾ തന്റെ അമ്മയെ ബോധ്യപ്പെടുത്തണം.‌ അതിനാണ് സമരം ചെയ്യുന്നതെന്നും പ്രമോദ് പറഞ്ഞു. വീട്ടിൽ ശ്രീജിത്ത് ഇല്ലെന്നറിയുന്നു. അതേസമയം, പ്രമോദിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് സി.പി.എം. കോഴിക്കോട് ജില്ലാ കമ്മിറ്റി…

Read More

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ ജോയിയെ ഇതുവരെയും കണ്ടെത്തിയില്ല. തോട്ടിലെ മാലിന്യങ്ങൾ നീക്കാനുളള ശ്രമം പുരോഗമിക്കുകയാണ്. അപകടമുണ്ടായ സ്ഥലം റെയിൽവേയുടേതാണെന്നും ആമയിഴഞ്ചാൻ തോടിന്റെ റെയിൽവേയുടെ അധീനതയിലുള്ള ഭാഗത്തെ മാലിന്യം നീക്കം ചെയ്യാൻ റെയിൽവേ ഒരിക്കലും സംസ്ഥാന സർക്കാരിനെയോ തിരുവനന്തപുരം  കോർപ്പറേഷനെയോ അനുവദിക്കാറില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രദേശത്ത് ശുചീകരണം നടത്താമെന്ന് സർക്കാർ പറയുമ്പോൾ റെയിൽവേ സമ്മതിക്കാറില്ല. മാലിന്യം നീക്കാനുളള നടപടികളൊന്നും റെയിൽവേ സ്വീകരിച്ചില്ലെന്നും മന്ത്രി ആരോപിച്ചു. ഇത്തവണ ശുചീകരണത്തിന് വേണ്ടി ചുമതലപ്പെടുത്തിയത് പരിചയസമ്പന്നരായ തൊഴിലാളികളെയല്ല എന്നാണ് നാട്ടുകാർ പറയുന്നത്. ഇവർക്ക് വേണ്ടത്ര സുരക്ഷാ സംവിധാനവും കരാറുകാരൻ ഒരുക്കിയിട്ടില്ല എന്നാണ് അറിയുന്നത്. തോട്ടിൽ ഒരാളെ കാണാതായിട്ടും റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥരാരും സ്ഥലം സന്ദർശിക്കുകയോ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയോ ചെയ്തിട്ടില്ല. സംഭവം നടന്ന സ്ഥലത്തിന്റെ  ഒരു വിളിപ്പാടകലെ മാത്രമാണ് റെയിൽവേ ഡിവിഷണൽ ഓഫീസ്. 1995ൽ മേയറായിരുന്നപ്പോഴും ഇപ്പോൾ മന്ത്രിയായപ്പോഴും തമ്പാനൂരിലെ വെള്ളക്കെട്ടിനെ സംബന്ധിച്ചും ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നത് സംബന്ധിച്ചും നിരവധി യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നു.  എന്നാൽ…

Read More