- ബഹ്റൈൻ പ്രതിഭ വടംവലി ജേഴ്സി പ്രകാശനം ചെയ്തു
- ഓപ്പറേഷൻ തൂഫാൻ: 38 പേർ കൂടി അറസ്റ്റിൽ; ആകെ അറസ്റ്റുകൾ 9,795
- സംസ്കൃത സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം; വിസിയുടെ പരാതിയിൽ നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
- വോയ്സ് ഓഫ് ട്രിവാൻഡ്രം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
- ബിഡികെ ബഹ്റൈൻ മെഡിക്കൽ – രക്തദാന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
- ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് സിറോ മലബാർ സൊസൈറ്റി
- താമരശ്ശേരിയിൽ ഡിവൈഎഫ്ഐ റാലിയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറ്റിയെന്ന് പരാതി
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഇന്ത്യയുടെ 80 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Author: News Desk
ഹൈക്കമാൻഡിനെ മുട്ടുകുത്തിച്ച് സ്റ്റാറായി കെഎസ്, സുധാകരന് വമ്പൻ സ്വീകരണം ഒരുക്കാൻ അനുയായികൾ; എയർപോർട്ട് മുതൽ റോഡ് ഷോ
കണ്ണൂർ: കെ സുധാകരന് വൻ സ്വീകരണം ഒരുക്കാൻ അനുയായികൾ. ദില്ലിയിൽ നിന്ന് നാളെ കണ്ണൂരിൽ എത്തുന്ന സുധാകരന് വമ്പൻ സ്വീകരണമാണ് ഒരുക്കുന്നത്. എയർപോർട്ട് മുതൽ റോഡ് ഷോ ആയി സ്വീകരിക്കാനാണ് ആലോചന. ദിവസങ്ങൾ നീണ്ടുനിന്ന നാടകീയതകൾക്കൊടുവിലാണ് സുധാകരന് കണ്ണൂർ സീറ്റ് നൽകുന്നത്. പാർട്ടിയോട് ഇടഞ്ഞ സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം.കടുത്ത അതൃപ്തിയിൽ തുടരുകയായിരുന്ന സുധാകരൻ അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങിയിരുന്നില്ല. ഒടുവിൽ കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു. കെ സുധാകരൻ്റെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്താനും സീറ്റ് സുധാകരന് നൽകാനുമാണ് ഹൈക്കമാൻഡ് തീരുമാനം. നിലവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടി ഒ മോഹനനെ മാറ്റിയായിരിക്കും സുധാകരൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. എകെ ആൻ്റണിയുടെയും രമേശ് ചെന്നിത്തലയുടെയും ഇടപെടലിനൊടുവിലാണ് സുധാകരന് കണ്ണൂർ സീറ്റ് നൽകുന്നതിൽ തീരുമാനമായത്. സുധാകരനുമായി സംസാരിച്ചെന്ന് വ്യക്തമാക്കി എകെ ആൻ്റണി രംഗത്തെത്തി. കടുത്ത നീക്കം പാടില്ലെന്ന് സുധാകരനോട് അഭ്യർത്ഥിച്ചെന്നും മൂന്നാം പിണറായി സർക്കാർ…
എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവ് തുടരും; വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി
കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവ് തുടരും. വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. ബോർഡിലേക്ക് താൽക്കാലിക പ്രതിനിധികളായി ആരെയും നിർദ്ദേശിക്കാൻ സർക്കാരിനെ അനുവദിക്കരുതെന്ന് അപ്പീൽ പരിഗണിക്കുന്നതിനിടെ വെള്ളാപ്പള്ളിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.മാർച്ച് 16നാണ് എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സംഭവത്തിൽ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. അപ്പീൽ ഉടൻ പരിഗണിക്കണമെന്നായിരുന്നു വെള്ളാപ്പള്ളി ആവശ്യപ്പെട്ടത്. എന്നാൽ അടിയന്തിരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെയാണ് വെള്ളാപ്പള്ളി നടേശൻ അപ്പീൽ സമർപ്പിച്ചത്. സിംഗിൾ ബഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്ന് കാണിച്ചാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിലാണ്. അതിൽ സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇടപെടാൻ അധികാരമില്ലെന്നും അപ്പീലിൽ പറയുന്നു. യോഗത്തിന്റെ വാർഷിക റിട്ടേണുകൾ സമർപ്പിച്ചിട്ടുണ്ട്. ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പറിൽ സംസ്ഥാന…
രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി, ആറന്മുളയിൽ കുമ്മനം രാജശേഖരൻ; ബിഗ്ബോസ് താരം റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ സ്ഥാനാർത്ഥി
തിരുവനന്തപുരം: ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും. ധർമ്മടം – കെ രഞ്ജിത്ത്, ഗുരുവായൂർ – ബി ഗോപാലകൃഷ്ണൻ, നാട്ടിക – സി സി മുകുന്ദൻ, കുണ്ടറ – റോബിൻ രാധാകൃഷ്ണൻ, കൊല്ലം – ഡോ. പ്രതാപ്, തൃത്താല – വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ മത്സരിക്കും. ബിഗ്ബോസ് താരം റോബിൻ രാധാകൃഷ്ണനാണ് കുണ്ടറയിൽ സ്ഥാനാർത്ഥി. തിരുവനന്തപുരം സെൻട്രൽ, കണ്ണൂർ എന്നിവിടങ്ങൾ ഒഴിച്ചിട്ടുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിരിക്കുന്നത്.ബിജെപിയുടെ ആദ്യഘട്ട പട്ടികയെ ചൊല്ലി പാർട്ടിയിൽ ഭിന്നത ശക്തമായിരുന്നു. മുതിർന്ന നേതാക്കളെ തഴഞ്ഞതാണ് പ്രധാന കാരണം. പി എസ് ശ്രീധരൻപിള്ളയെ അടക്കം ആദ്യം പരിഗണിച്ച ചെങ്ങന്നൂരിൽ ഒടുവിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റ എം വി ഗോപകുമാറിനെ സ്ഥാനാർത്ഥിയാക്കിയത് ഡീലെന്നാണ് ആക്ഷേപം. സജി ചെറിയാനും ബിജെപിയും തമ്മിൽ ഒത്തുകളിയെന്നാണ് ആക്ഷേപം. തൃശൂരിൽ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ചുമതല ഉണ്ടായിരുന്ന എം ടി രമേശ് ആ സീറ്റ്…
കണ്ണൂരിൽ ട്വിസ്റ്റോട് ട്വിസ്റ്റ്; സുധാകരന് മുന്നിൽ മുട്ടുമടക്കി ഹൈക്കമാൻഡ്, സീറ്റ് നൽകി പ്രശ്നം തീർക്കാൻ നീക്കം
ദില്ലി: കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ കോൺഗ്രസ്. പാർട്ടിയോട് ഇടഞ്ഞ സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോയ സുധാകരനെ എകെ ആൻ്റണി വിളിച്ച് സംസാരിക്കുകയായിരുന്നു. കെ സുധാകരൻറെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്താനും സീറ്റ് സുധാകരന് നൽകാനുമാണ് ഹൈക്കമാൻഡ് തീരുമാനം. നിലവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടി ഒ മോഹനനെ മാറ്റിയായിരിക്കും സുധാകരൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. പുതിയ പാർട്ടി രൂപീകരിച്ച് മത്സരരംഗത്ത് എത്തുമെന്ന സുധാകരൻ്റെ വെല്ലുവിളി അക്ഷരാർത്ഥത്തിൽ കോണ്‍ഗ്രസിനെ ഞെട്ടിക്കുകയായിരുന്നു. ഇതോടെയാണ് എകെ ആൻ്റണി കളത്തിലിറങ്ങിയത്.ഇതിന് പിന്നാലെ സുധാകരനുമായി സംസാരിച്ചെന്ന് വ്യക്തമാക്കി എകെ ആൻ്റണി രംഗത്തെത്തി. കടുത്ത നീക്കം പാടില്ലെന്ന് സുധാകരനോട് അഭ്യർത്ഥിച്ചെന്നും മൂന്നാം പിണറായി സർക്കാർ വരരുതെന്ന് ആവശ്യപ്പെട്ടെന്നും എകെ ആന്റണി പറഞ്ഞു.
ഗള്‍ഫ് എയറിന്റെ ദമ്മാമിലെ താല്‍ക്കാലിക സര്‍വീസുകള്‍ പാരീസിലേക്കും മനിലയിലേക്കുംകൂടി നീട്ടി
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള താല്‍ക്കാലിക കൊമേഴ്‌സ്യല്‍ സര്‍വീസ് സര്‍വീസുകള്‍ പാരീസിലേക്കും മനിലയിലേക്കുംകൂടി വ്യാപിപ്പിച്ചു. ഇതോടെ മൊത്തം ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 10 ആയി.ലണ്ടന്‍ ഹീത്രോ, മുംബൈ, ബാങ്കോക്ക്, ഫ്രാങ്ക്ഫര്‍ട്ട്, നെയ്റോബി, കെയ്റോ, കാസബ്ലാങ്ക, ചെന്നൈ എന്നിവിടങ്ങളിലേക്ക് നിലവില്‍ താല്‍ക്കാലിക സര്‍വീസുകള്‍ നടത്തുന്നുണ്ട്.ബഹ്റൈന്റെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ബഹ്റൈനിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര ബന്ധം നിലനിര്‍ത്താനുള്ള ഗള്‍ഫ് എയറിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്.ബഹ്റൈനും ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയില്‍ ഈ വിമാനങ്ങളില്‍ സ്ഥിരീകരിച്ച ബുക്കിംഗുകള്‍ കൈവശമുള്ള യാത്രക്കാര്‍ക്ക് ഗള്‍ഫ് എയര്‍ ഗതാഗത സൗകര്യം നല്‍കും.
മനാമ: ഇറാനിയന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനെ പ്രശംസിച്ച് ലോക ജൂത കോണ്‍ഗ്രസ് പ്രസിഡന്റ് റൊണാള്‍ഡ് ലോഡറില്‍നിന്ന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്ക് കത്ത് ലഭിച്ചു.ഇറാന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ ഖേദം പ്രകടിപ്പിക്കുന്ന കത്ത്, ആക്രമണങ്ങളോട് പ്രതികരിക്കുന്നതില്‍ രാജാവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച സംയമനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും സമീപനത്തെയും ബഹ്റൈന്‍ ജനതയുടെ പ്രതിരോധശേഷിയെയും പ്രശംസിച്ചു.ഇത് ബഹ്റൈനെതിരെയുള്ള ആക്രമണം മാത്രമല്ല, മുഴുവന്‍ മേഖലയുടെയും സ്ഥിരതയ്ക്കും സഹവര്‍ത്തിത്വ തത്വങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണ്. രാജ്യത്തും മേഖലയിലും സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കപ്പെടുമെന്ന് കത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു.
മനാമ: ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ നഗരത്തിനു നേരെ ഇറാന്‍ നടത്തിയ ഹീനമായ ആക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന അപകടകരമായ ആക്രമണമായും നല്ല അയല്‍പക്ക തത്വങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമായും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817ന്റെ ലംഘനമായും ഇതിനെ കണക്കാക്കുന്നു.ഖത്തറെന്ന സഹോദര രാഷ്ട്രത്തോട് ബഹ്റൈന്‍ പൂര്‍ണ ഐക്യദാര്‍ഢ്യവും അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിക്കുന്നതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
മനാമ: ഹിജ്റ 1447ലെ വിശുദ്ധ റമദാന്‍ മാസം മാര്‍ച്ച് 19ന് പൂര്‍ത്തീയാകുമെന്നും മാര്‍ച്ച് 20 ഈദുല്‍ ഫിത്തര്‍ ദിവസമായിരിക്കുമെന്നും ബഹ്റൈന്‍ ചന്ദ്രദര്‍ശന സമിതി പ്രഖ്യാപിച്ചു.ശവ്വാല്‍ മാസപ്പിറവി ദര്‍ശനത്തിനായി മാര്‍ച്ച് 18ന് (റമദാന്‍ 29 ഹിജ്‌റ) വൈകുന്നേരം സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സില്‍ (എസ്.സി.ഐ.എ) യോഗം ചേര്‍ന്നിരുന്നു. 18ന് ആരും മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ റമദാന്‍ വ്യാഴാഴ്ച മുപ്പത് ദിവസം പൂര്‍ത്തിയാകും. ഹിജ്‌റ 1447ലെ ശവ്വാല്‍ മാസം വെള്ളിയാഴ്ച ആരംഭിക്കും.രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍, രാജകുടുംബാംഗങ്ങള്‍, ബഹ്റൈനിലെ ജനങ്ങള്‍, അറബ്- ഇസ്ലാമിക രാജ്യങ്ങള്‍ എന്നിവര്‍ക്ക് എസ്.സി.ഐ.എ. ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്നു.
അയയാതെ കെസി വേണുഗോപാലും വിഡി സതീശനും, നേതാക്കള്‍ തമ്മിൽ തര്‍ക്കം രൂക്ഷം; കടുത്ത അതൃപ്തിയിൽ രാഹുൽ ഗാന്ധി
ദില്ലി: കോണ്‍ഗ്രസിന്‍റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നു. രാത്രിയിൽ നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കേരളത്തിലെ സീറ്റുകളിൽ ധാരണയായില്ല. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി രാത്രിയിലും ചേരുകയാണ്. പാനലിട്ട സീറ്റുകളിൽ നേതാക്കള്‍ തമ്മിൽ തര്‍ക്കം രൂക്ഷമാണ്. യോഗത്തിൽ കെസി വേണുഗോപാലും വിഡി സതീശനും കടുത്ത നിലപാട് തുടരുകയാണ്. കൊച്ചി, ഇടുക്കി സീറ്റുകളിലാണ് നേതാക്കള്‍ തമ്മിൽ തര്‍ക്കം രൂക്ഷമായി തുടരുന്നത്. കൊച്ചി സീറ്റിൽ ഡിസിസി പ്രസിഡന്‍റ് മുഹമ്ദ് ഷിയാസിനായി വിഡി സതീശനും ദീപ്തി മേരി വര്‍ഗീസിനായി കെസി വേണുഗോപാലും കടുംപിടിത്തം തുടരുകയാണെന്നാണ് വിവരം. സെന്‍ട്രൽ ഇലക്ഷൻ കമ്മിറ്റി യോഗത്തിലും തര്‍ക്കം തുടരുകയാണ്. തര്‍ക്കം തീരാത്തതിൽ രാഹുൽ ഗാന്ധിയും കടുത്ത അതൃപ്തിയിലാണ്. കണ്ണൂര്‍ സീറ്റിന്‍റെ കാര്യത്തിലും തീരുമാനമായിട്ടില്ല. കെ സുധാകരന്‍റെയും അടൂര്‍ പ്രകാശിന്‍റെയും കാര്യത്തിലടക്കം തീരുമാനമായിട്ടില്ല. തീരുമാനമാകാതായതോടെ പുറത്തുപോയി ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാൻ രാഹുൽ ഗാന്ധി നേതാക്കളോട് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അസം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് സെന്‍ട്രൽ ഇലക്ഷൻ കമ്മിറ്റി…
കേരളത്തിലെ ബിജെപി സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽ; നിർണ്ണായക യോഗം തുടരുന്നു, രണ്ടാം പട്ടിക നാളെ
ദില്ലി : കേരളമടക്കം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ അവശേഷിക്കുന്ന സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിനായി പാർട്ടി ബിജെപി തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഡൽഹിയിൽ യോഗം നടക്കുന്നത്. കേരളത്തിൽ നിന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സി. സദാനന്ദൻ എംപി, കേരളത്തിന്റെ ചുമതലയുള്ള മറ്റ് കേന്ദ്ര നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സമിതി നേരത്തെ സമർപ്പിച്ച പട്ടികയിലെ പേരുകൾ കേന്ദ്ര നേതൃത്വം വിശദമായി പരിശോധിച്ചു വരികയാണ്. പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ തന്നെ അണിനിരത്തി ത്രികോണ മത്സരം ഉറപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാൻ സാധിക്കുന്ന ജനകീയ മുഖങ്ങളെ കണ്ടെത്താനാണ് ചർച്ചകളിൽ മുൻഗണന നൽകുന്നത്. സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കി ബിജെപിയുടെ രണ്ടാം ഘട്ട പട്ടിക നാളെ പുറത്തിറക്കിയേക്കും എന്നാണ് സൂചന. ആദ്യഘട്ട പട്ടികയെ ചൊല്ലി…
