- ബഹ്‌റൈൻ പ്രതിഭ വടംവലി ജേഴ്സി പ്രകാശനം ചെയ്തു
- ഓപ്പറേഷൻ തൂഫാൻ: 38 പേർ കൂടി അറസ്റ്റിൽ; ആകെ അറസ്റ്റുകൾ 9,795
- സംസ്കൃത സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം; വിസിയുടെ പരാതിയിൽ നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
- വോയ്സ് ഓഫ് ട്രിവാൻഡ്രം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
- ബിഡികെ ബഹ്‌റൈൻ മെഡിക്കൽ – രക്തദാന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
- ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് സിറോ മലബാർ സൊസൈറ്റി
- താമരശ്ശേരിയിൽ ഡിവൈഎഫ്ഐ റാലിയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറ്റിയെന്ന് പരാതി
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഇന്ത്യയുടെ 80 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Author: News Desk
മനാമ: ഇറാനിയന്‍ ആക്രമണത്തിന്റെ ഫലമായി ബഹ്‌റൈനില്‍ ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ള വെയര്‍ഹൗസില്‍ ആയുധക്കഷണങ്ങള്‍ വീണതിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സിവില്‍ ഡിഫന്‍സ് ടീമുകള്‍ തീ നിയന്ത്രണവിധേയമാക്കി. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
മനാമ: ബഹ്റൈനിലെ സാമ്പത്തികശേഷി കുറഞ്ഞ ഇന്ത്യക്കാര്‍ക്കുവേണ്ടി ഇന്ത്യയിലേക്ക് നാല് പ്രത്യേക വിമാനങ്ങള്‍ ക്രമീകരിച്ചതായി നവഭാരത് ബഹ്റൈന്‍ അറിയിച്ചു.ഗര്‍ഭിണികളും കുഞ്ഞുങ്ങളുമുള്ള കുടുംബങ്ങള്‍, വിസിറ്റ് വിസയില്‍ ബഹ്റൈനില്‍ മാതാപിതാക്കളുള്ള കുടുംബങ്ങള്‍, ബോര്‍ഡ് പരീക്ഷകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍, മാര്‍ച്ച് അവസാനത്തിലും ഏപ്രില്‍ ആദ്യ വാരത്തിലും വിവാഹങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള കുടുംബങ്ങള്‍ തുടങ്ങിയ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നവര്‍ക്ക് ഈ വിമാനങ്ങളില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്.വീണ്ടും സമാനമായ പിന്തുണയോ നാട്ടിലേക്കയയ്ക്കലോ ആവശ്യമായി വന്നില്ലെങ്കില്‍ നവഭാരത് ബഹ്റൈന്‍ അത്തരം വിമാനങ്ങള്‍ക്കുള്ള കൂടുതല്‍ ക്രമീകരണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി നവഭാരത് രക്ഷാധികാരി ജി. പ്രദീപ് കുമാര്‍ അറിയിച്ചു.
വഴങ്ങാതെ ഹൈക്കമാൻഡ്, കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റില്ല; കോണ്‍ഗ്രസിന്‍റെ രണ്ടാം ഘട്ട പട്ടികയിൽ വനിത സ്ഥാനാര്‍ത്ഥികളുമില്ല
തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്. കണ്ണൂരിൽ കെ സുധാകരനും കോന്നി അടൂര്‍ പ്രകാശിനും സീറ്റ് ഇല്ല. പെരുമ്പാവൂരില്‍ സിറ്റിങ് എംഎൽഎയായ എൽദോസ് കുന്നപ്പിള്ളിക്കും ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു. രണ്ട് പേരുകൾ ഉയർന്ന് കേട്ട മണ്ഡലങ്ങളിൽ ഒന്നായ കൊച്ചിയിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മത്സരിക്കും. രണ്ടാംഘട്ട സ്ഥാനാർത്ഥിയില്‍ ഒറ്റ വനിത സ്ഥാനാര്‍ത്ഥികള്‍ പോലുമില്ല എന്നതും ശ്രദ്ധേയമാണ്. ആദ്യ ഘട്ട പട്ടികയിൽ ഉൾപ്പെട്ട 9 സ്ത്രീകൾ മാത്രമാണ് കോണ്‍ഗ്രസിന്‍റെ വനിത സ്ഥാനാര്‍ത്ഥികളായിട്ടുള്ളത്.തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്. കണ്ണൂരിൽ കെ സുധാകരനും കോന്നി അടൂര്‍ പ്രകാശിനും സീറ്റ് ഇല്ല. പെരുമ്പാവൂരില്‍ സിറ്റിങ് എംഎൽഎയായ എൽദോസ് കുന്നപ്പിള്ളിക്കും ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു. രണ്ട് പേരുകൾ ഉയർന്ന് കേട്ട മണ്ഡലങ്ങളിൽ ഒന്നായ കൊച്ചിയിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മത്സരിക്കും. രണ്ടാംഘട്ട സ്ഥാനാർത്ഥിയില്‍ ഒറ്റ വനിത സ്ഥാനാര്‍ത്ഥികള്‍ പോലുമില്ല എന്നതും ശ്രദ്ധേയമാണ്. ആദ്യ…
ബെംഗളൂരുവിലേക്ക് യാത്രക്കാരുമായി വന്ന ആകാശ എയർ വിമാനത്തിന് മിന്നലേറ്റു; വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതർ; സ്ഥിരീകരിച്ച് വിമാനക്കമ്പനി
ചെന്നൈ: തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്ന ആകാശ എയർ വിമാനത്തിന് മിന്നലേറ്റു. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഫുക്കറ്റിൽ നിന്നും ബംഗളൂരുവിലേക്ക് സർവീസ് നടത്തിയ ക്യു.പി. 624 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം ചെന്നൈയിലേക്ക് തിരിച്ചുവിടുന്നതിനിടെയാണ് മിന്നലേറ്റതെന്ന് എയർലൈൻ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.ബോയിംഗ് 737 മാക്സ് വിമാനമാണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. ചെന്നൈയിൽ സുരക്ഷിതമായി ഇറക്കിയ വിമാനം സാങ്കേതിക പരിശോധനകൾക്കായി വിമാനത്താവളത്തിൽ തന്നെ നിർത്തിയിട്ടിരിക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് വിമാനം ലാൻഡ് ചെയ്തതെന്ന് ആകാശ എയർ വ്യക്തമാക്കി. വിമാനയാത്രയിൽ ഇടിമിന്നലുകൾ സംഭവിക്കാറുള്ളതാണെന്നും അവയെ പ്രതിരോധിക്കാനുള്ള ശേഷി വിമാനങ്ങൾക്കുണ്ടെന്നും എയർലൈൻ കൂട്ടിച്ചേർത്തു. പൈലറ്റുമാരും ക്രൂ അംഗങ്ങളും ഇത്തരം സാഹചര്യങ്ങൾ നേരിടാൻ വിദഗ്ധ പരിശീലനം ലഭിച്ചവരാണെന്നും കമ്പനി അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി എൻജിനീയറിങ് വിഭാഗം വിമാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്. അതേസമയം വിമാനത്തിലുണ്ടായിരുന്ന…
‘കൈ’വിടാതെ കെ സുധാകരൻ! ‘പാര്‍ട്ടിയില്‍ തുടരും’; കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ല, അനുനയിപ്പിച്ച് ഖർഗെ
ദില്ലി: കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് കെ സുധാകരൻ. പാർട്ടിയെ വെല്ലുവിളിച്ച് താൻ മത്സരിക്കില്ല. താന്‍ എന്നും പാര്‍ട്ടിക്ക് വിധേയനാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ മാത്രമെ മത്സരിക്കൂ എന്നും സുധാകരന്‍ ദില്ലിയില്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ പിന്തുണയ്ക്കുന്നവർ എല്ലായിടത്തുമുണ്ട്. അത് പാർട്ടിയെ ശക്തിപ്പെടുത്താനാണ് വെല്ലുവിളിക്കാൻ അല്ലെന്നും കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ സുധാകരനെ വിളിച്ച് അനുനയിപ്പിച്ചു എന്നാണ് വിവരം. എംപിമാരിൽ ഒരാൾക്ക് ഇളവ് നല്‍കിയാൽ കൂടുതൽ പേർക്ക് നല്‍ണ്ടി വരുമെന്നാണ് ഖർഗെ സുധാകരനെ അറിയിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ ആഘോഷിക്കും. ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. പരപ്പനങ്ങാടിയിൽ മാസപ്പിറവി കണ്ടു. റമദാനിലെ 29 ദിവസം നീണ്ട വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം ഇസ്‌ലാംമത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. വിശ്വാസികൾ ഇനി ആഘോഷത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ്. പള്ളികളിൽ നാളെ രാവിലെ പെരുന്നാൾ നിസ്കാരം നടക്കും. പുത്തൻ വസ്ത്രങ്ങളണിഞ്ഞും ദാനധർമ്മങ്ങൾ നിർവ്വഹിച്ചും പരസ്പരം ആശംസകൾ കൈമാറിയും വിശ്വാസികൾ ഈ ദിനത്തെ വരവേൽക്കും. വ്രതശുദ്ധിയുടെ പുണ്യവുമായി നാളെ ചെറിയ പെരുന്നാള്‍. റംസാന്‍ 29 പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ഈദുള്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. പള്ളികളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കുചേരും. സ്നേഹത്തിന്റെയും കൂടിച്ചേരലുകളുടേയും ആഘോഷം കൂടിയാണ് ചെറിയ പെരുന്നാള്‍. കൈകളില്‍ മൈലാഞ്ചിച്ചോപ്പണിഞ്ഞും പുതു വസ്ത്രങ്ങള്‍ അണിഞ്ഞും സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിച്ചും നാളത്തെ ദിവസം വിശ്വാസികള്‍ സമ്പന്നമാക്കും. നാളെ പള്ളികളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കുചേരും. നമസ്കാരത്തിന് പണ്ഡിതന്‍മാരും ഇമാമുമാരും നേതൃത്വം നല്‍കും. ശേഷം പെരുന്നാള്‍…
“ആരും പിന്നിലാക്കപ്പെടുന്നില്ല” എന്ന ആപ്ത വാക്യത്തിന്റെ കാവലാളാകാനുളള എളിയ പരിശ്രമമായിരുന്നു എ. കെ.സി.സി.വനിതാവേദി സംഘടിപ്പിച്ച പുതിയ വസ്ത്രങ്ങളുടെയും, ഭക്ഷ്യ കിറ്റുകളുടെയും വിതരണം. സാമൂഹ്യനീതിയുടെയും മനുഷ്യാഭിമാനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനമാണ് എ കെ സി സി വനിതാ വേദി പ്രവർത്തകർ ചെയ്തതെന്ന് വസ്ത്ര വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീമതി. സ്മിത ജെൻസൺ പറഞ്ഞു. സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളെയും അവഗണിക്കപ്പെട്ടവരെയും സഹായിക്കാൻ ബഹറിൻ എ.കെ.സി.സി യുടെ വനിതാ വേദി നടത്തുന്ന പ്രവർത്തനങ്ങൾക്ക് നല്ലവരായ എല്ലാവരുടെയും സഹകരണം എപ്പോഴും ഉണ്ടാകുമെന്നുംILA പ്രസിഡണ്ട് പറഞ്ഞു. സമൂഹത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്കൊപ്പം നിന്നുകൊണ്ട് പരിഹാരങ്ങൾ കണ്ടെത്തുന്ന മനുഷ്യ സ്നേഹത്തിന്റെ പ്രയോഗവൽക്കരണമാണ് ഈ പരിപാടി എന്ന് ഭക്ഷ്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്ത വേൾഡ് മലയാളി കൗൺസിൽ പ്രസിഡണ്ട് ബാബു തങ്ങളത്ത് അഭിപ്രായപ്പെട്ടു. കാലം സങ്കീർണമാണെന്ന് തിരിച്ചറിഞ്ഞിട്ടും, മനുഷ്യ പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിക്കുന്ന ഇത്തരം പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുന്നതായുംWMC പ്രസിഡണ്ട് പറഞ്ഞു. എ. കെ.…
കെ സുധാകരനെ ഗൗനിക്കാതെ ഹൈക്കമാന്‍ഡ്; പട്ടികയില്‍ ടി ഒ മോഹനന് തന്നെ, കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ സുധാകരന്‍
ദില്ലി/ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ സ്ഥാനാര്‍ത്ഥി പട്ടികയിലില്ലെന്ന സൂചന നൽകി നേതാക്കള്‍. കണ്ണൂരില്‍ ടി ഒ മോഹനൻ തന്നെ സ്ഥാനാർത്ഥിയാകും എന്നാണ് വിവരം. രാഹുൽ ഗാന്ധിയാണ് സുധാകരനുമായി അനുനയം വേണ്ടെന്ന നിലപാട് എടുത്തത്. സി ഇസി യോഗത്തിൽ മല്ലികാർജുൻ ഖർഗെക്കൊപ്പം രാഹുൽ ഗാന്ധിയും ഉറച്ച് നില്‍ക്കുകയായിരുന്നു. എന്നാല്‍ മത്സരിക്കുമെന്ന് ഉറച്ച തീരുമാനത്തിലാണ് കെ സുധാകരന്‍. കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് സുധാകരന്‍റെ തീരുമാനം എന്നാണ് സൂചന. എംപിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പാര്‍ട്ടി നേരത്തേ തീരുമാനം വ്യക്തമാക്കിയിരുന്നുവെങ്കിലും സുധാകരന്‍ അത് മറികടന്ന് കലാപക്കൊടി ഉയര്‍ത്തുകയായിരുന്നു.
ദമാമിൽ നിന്നും സർവീസ് നടത്തുന്ന ഗൾഫ് എയർ വിമാനങ്ങൾ കേരളത്തിലേക്കും സർവീസ് ആരംഭിക്കുക : ബഹ്‌റൈൻ പ്രതിഭ
മനാമ : പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം കാരണം ബഹ്‌റൈൻ എയർപോർട്ടിൽ നിന്നും വിമാന സർവീസുകൾ ഇല്ലാത്തതിനാൽ ബഹ്‌റൈനിൽ ഉള്ള പ്രവാസി മലയാളികൾക്ക് നാട്ടിലേക്ക് നടങ്ങാൻ നിലവിൽ ചാർട്ടേർഡ് ഫ്‌ളൈറ്റുകൾ മാത്രമാണ് ആശ്രയം. ദമാമിൽ നിന്നും ഗൾഫ് എയർ വിമാനം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് സർവീസ് ആരംഭിച്ചപ്പോൾ കേരളത്തിലേക്ക് ഒരു സർവീസ് പോലും നടത്താത്ത സാഹചര്യമാണ് ഉള്ളത്. നൂറുകണക്കിന് പേർ ദിനംപ്രതി യാത്രചെയ്യുന്ന കേരളത്തിലെ ഗൾഫ് എയർ സാധാരണ സർവീസ് നടത്താറുള്ള കൊച്ചി , തിരുവനന്തപുരം എയർപോർട്ടുകളിലേക്ക് നിലവിലെ സാഹചര്യത്തിൽ സർവീസുകൾ ആരംഭിക്കണമെന്ന് ബഹ്‌റൈൻ പ്രതിഭ ഗൾഫ് എയർ അധികൃതരോടും ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയോടും ഇ മെയിൽ വഴി അഭ്യർത്ഥിച്ചു. ആയിരക്കണക്കിന് മലയാളികൾക്ക് സഹായകമാകുന്ന ഈ ആവശ്യം അധികൃതർ അനുഭാവപൂർവം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിഭ ജനറൽ സെക്രട്ടറി വി കെ സുലേഷും പ്രസിഡണ്ട് കെ വി മഹേഷും അറിയിച്ചു.
അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിച്ചു; എഐസിസി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സണ്ണി ജോസഫ്
കണ്ണൂര്‍: കോണ്‍ഗ്രസിന്‍റെ അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചുവെന്നും ദീപാ ദാസ് മുൻഷി പട്ടിക അയച്ചു തന്നിട്ടുണ്ടെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച പ്രഖ്യാപനം അൽപ്പസമയത്തിനം ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ചില നിര്‍ദേശങ്ങള്‍ കൂടി ലഭിച്ചിട്ടുണ്ടെന്നും അക്കാര്യങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ കൂടി അഭിപ്രായം അറിയാൻ നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. അദ്ദേഹം പറവൂരിൽ റോഡ് ഷോയിലാണ്. പേരാവൂരിൽ തന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജനങ്ങള്‍ പിന്തുണക്കുമെന്നും റോഡ് ഷോയിലെ ജനപങ്കാളിത്തം അതാണ് തെളിയിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.അടുത്ത തെരഞ്ഞെടുപ്പിൽ സണ്ണി ജോസഫ് എം എൽ എ മാത്രമാകില്ലെന്നും രള സർക്കാരിനെ നയിക്കുന്ന ഒരാളാകുമെന്നും റോഡ് ഷോയ്ക്കെത്തിയ ഷാഫി പറമ്പിൽ പ്രതികരിച്ചു.പേരാവൂരിൽ ടീച്ചർ അല്ല വക്കീലായിരിക്കും ജയിക്കുക.വടകരയിൽ കാഫിർ സ്ക്രീൻ ഷോട്ട് പ്രചാരണം നടത്തി.അത്തരം പ്രചരണം പേരാവൂരിൽ നടത്തിയാൽ കനത്ത തിരിച്ചടിയുണ്ടാകും.എംപി മാർ മത്സരിക്കാണോ എന്ന് കെ പി സി സിക്ക്…
