- ഐ.എൽ.എയുടെ സാമൂഹിക സേവനങ്ങൾക്ക് മന്ത്രിയുടെ അഭിനന്ദനം; പൂർണ പിന്തുണ വാഗ്ദാനം ചെയ്തു
- ലൈസൻസുള്ള ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം സംഭാവന നൽകണം; ബോധവൽക്കരണവുമായി അധികൃതർ
- ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ബഹ്റൈൻ; പുതിയ നിരക്കുകൾ ഇന്ന് മുതൽ
- ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾക്ക് സൗജന്യ തത്സമയ ബസ് ട്രാക്കിംഗ്
- ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കി
- വിസ്മയ കേരളത്തിൽ വേലി കെട്ടേണ്ടത് മനുഷ്യർക്കോ? ഉദ്യോഗസ്ഥ പ്രഭുക്കൾക്കോ?? ബഹ്റൈൻ എ.കെസി.സി
- മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു
- മന്ത്രിയുടെ വാഹനം ആക്രമിച്ചത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെയെന്ന് മുഖ്യമന്ത്രി
Author: News Desk
മോദി പാലക്കാടെത്തി; പ്രധാനമന്ത്രിയുടെ പരിപാടിയിൽ സുരക്ഷ വീഴ്ച; കോട്ടമൈതാനത്തെ വേദിയിലെ ആംപ്ലിഫയറിൽ നിന്ന് പുക ഉയർന്നു
പാലക്കാട്: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തി. പാലക്കാടെത്തിയ മോദി കോട്ടമൈതാനത്തെ എൻഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് ആദ്യം പങ്കെടുക്കുക. തുടര്‍ന്ന് തൃശൂരിലേക്ക് പോകും. വൈകിട്ട് തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും. അതേസമയം, പൊതുസമ്മേളനം നടക്കുന്ന പാലക്കാട് കോട്ടമൈതാനത്തെ വേദിയില്‍ സുരക്ഷ വീഴ്ച ഉണ്ടായി. വേദിയിലെ ആംപ്ലിഫയറിൽ നിന്ന് പുക ഉയർന്നു. ഉടന്‍ ഉദ്യോഗസ്ഥരെത്തി പ്രശ്നം പരിഹരിച്ചു. ഓവർലോഡാണ് പുക ഉയരാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പിണറായിയെ ‘നുണറായി’ എന്ന് വിശേഷിപ്പിച്ച് വി ഡി സതീശൻ; മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ ‘നുണറായി’ എന്ന് വിശേഷിപ്പിച്ച് വി ഡി സതീശൻ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 4 ലക്ഷം വീട് വെച്ചെന്ന തന്റെ പ്രസ്താവന യമണ്ടൻ നുണ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോൾ വി ഡി സതീശൻ പ്രതികരിച്ചത്. നുണയാശാനോ നുണറായി ആണോ ഏതാണ് കൂടുതൽ യോജിക്കുന്നതെന്ന് നമുക്ക് കാണാം. താൻ എല്ലാം പഠിച്ചു എന്ന് പറയുന്ന ആളാണ്. തന്നെ എങ്ങനെ എങ്കിലും തകർക്കണം. അതാണ് ഇങ്ങനെ തന്നെ നുണേശൻ എന്ന് വിളിക്കുന്നത്. അവനെ എങ്ങനെ എങ്കിലും പെണ്ണ് കേസിൽ പെടുത്തണം എന്ന് ഒരു സിനിമയിൽ ശങ്കരാടി പറഞ്ഞത് പോലെ. അതേസമയം മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് താൻ തയ്യാർ ആണ്. എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രി വിളിച്ചോട്ടെ എന്നും വി ഡി സതീശൻ വെല്ലുവിളിച്ചു. അതേസമയം നിയമസഭയിൽ ചോദിച്ച ചോദ്യങ്ങൾ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്ന് തദ്ദേശ മന്ത്രി കെ ടി ജലീലിനോട് നിയമസഭയിൽ ചോദിച്ച ചോദ്യത്തിന്…
പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഉത്തര കൊറിയയുടെ നിർണായക നീക്കം; അമേരിക്കയെ ലക്ഷ്യമിടാൻ ശേഷിയുള്ള മിസൈൽ എഞ്ചിൻ പരീക്ഷിച്ചു
സോൾ: അമേരിക്കയെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള മിസൈൽ എഞ്ചിൻ പരീക്ഷിച്ച് ഉത്തര കൊറിയ. കിം ജോങ് ഉന്നിന്‍റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണമെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെയാണ് പരീക്ഷണം. രാജ്യത്തിന്റെ തന്ത്രപരമായ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന പരീക്ഷണമെന്ന് കിം പ്രശംസിച്ചതായും കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയെയും സഖ്യകക്ഷികളെയും ലക്ഷ്യം വച്ചുള്ള കൂടുതൽ ചടുലവും കണ്ടെത്താൻ പ്രയാസമുള്ളതുമായ മിസൈലുകൾ സ്വന്തമാക്കുക എന്നത് കിമ്മിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.കോമ്പോസിറ്റ് കാർബൺ ഫൈബർ മെറ്റീരിയൽ ഉപയോഗിച്ചായിരുന്നു പരീക്ഷണം. സെപ്റ്റംബറിൽ സമാനമായ ഒരു ഖര-ഇന്ധന എഞ്ചിൻ പരീക്ഷണം ഉത്തര കൊറിയ നടത്തിയിരുന്നു. സെപ്റ്റംബറിലെ പരീക്ഷണത്തെ ഖര ഇന്ധന എഞ്ചിന്റെ ഒമ്പതാമത്തെയും അവസാനത്തെയും ഗ്രൗണ്ട് പരീക്ഷണമായിട്ടാണ് ഉത്തര കൊറിയ വിശേഷിപ്പിച്ചത്. തന്ത്രപരമായ ആക്രമണ മാർഗങ്ങൾ നവീകരിക്കുന്നതിനായി രാജ്യത്തിന്റെ അഞ്ച് വർഷത്തെ ആയുധ നിർമ്മാണത്തിന്റെ ഭാഗമായാണ് ഈ പരീക്ഷണം നടത്തിയതെന്ന് കെസിഎൻഎ റിപ്പോർട്ട് ചെയ്തു. പരിശോധന എപ്പോൾ എവിടെയാണ് നടന്നതെന്ന് കെസിഎൻഎ റിപ്പോർട്ട് ചെയ്തിട്ടില്ല.…
‘ആദ്യം ക്രിസ്മസ് കേക്കുമായി പോകും, പിന്നീട് നിയമം ഉപയോഗിച്ച് നേരിടും’; എഫ്.സി.ആർ.എ നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കെ സി വേണുഗോപാൽ
ദില്ലി: വിദേശ സംഭാവന നിയന്ത്രണ (എഫ്.സി.ആർ.എ) നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. നിയമ ഭേദഗതി ക്രൈസ്തവരെ ലക്ഷ്യമിട്ടാണെന്ന് കെ സി ആരോപിച്ചു. ക്രിസ്തുമസിന് കേക്കുമായി പോകുവുക എന്നിട്ട് നിയമം ഉപയോഗിച്ച് നേരിടുക. കന്യസ്ത്രീകളെ ആക്രമിച്ച പോലെ മറ്റൊരു ശ്രമം. ചെറിയ വിദേശ സഹായം നേടിയാൽ ആ സ്ഥാപനം ഏറ്റെടുക്കാൻ വഴി ഒരുക്കുന്ന ബിൽ. ഇതൊരു വിചിത്ര ബിലാണ്. പല്ലും നഖവും ഉപയോഗിച്ച് കോൺഗ്രസ് എതിർക്കും. ആദ്യം വെക്ഫ് ബിൽ വഴി മുസ്ലിമുകളെ ഉന്നമിട്ടു. ഇപ്പോൾ എഫ്.സി.ആർ.എ ഭേദഗതി വഴി ക്രൈസ്തവരിലേക്ക് ഇനി സിഖുകാരെ കൂടി പിടിക്കും.ഹരിയാനയില്‍ സീറ്റിന് കോഴ വാങ്ങിയെന്ന ആരോപണം കെ സി വേണുഗോപാല്‍ തള്ളി. തെരഞ്ഞടുപ്പ് മുന്നിൽ കണ്ടുള്ള ആരോപണമാണെന്ന് കെ സി ആരോപിച്ചു. ആരോപണം ആര് വേണേലും അന്വേഷിക്കട്ടെ. എന്റെ മടിയിൽ കനം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാർ അനുവദിച്ചതിൽ കോടികളുടെ അഴിമതി ഉണ്ടെന്നും ഇതില്‍ മുഖ്യമന്ത്രിക്ക് എന്താണ്…
ടൗൺഷിപ്പ് നിർമ്മാണം വൈകുന്നതിൽ കടുത്ത ആശങ്കയുണ്ട്; അടുത്തമാസവും പണി പൂർത്തിയാക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് കരുതുന്നില്ലെന്നും ദുരന്തബാധിതർ
വയനാട്: ടൗൺഷിപ്പിൽ നിർമ്മാണം വൈകുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ചൂരൽമല ദുരന്തബാധിതർ. ആദ്യത്തെ 178 വീടുകളുടെ പണി എന്ന് പൂർത്തിയാകും എന്ന് അറിയില്ല. ടൗൺഷിപ്പിൽ സന്ദർശനം നടത്തിയപ്പോൾ വലിയ നിരാശ തോന്നിയെന്നും ആദ്യഘട്ടത്തിൽ വീട് ലഭിച്ച ദുരന്തബാധിതർ പറഞ്ഞു. അതേസമയം അടുത്തമാസവും പണി പൂർത്തിയാക്കുമെന്ന വാഗ്ദാനം പാലിക്കാൻ ആകുമെന്ന് കരുതുന്നില്ലെന്നും ചൂരൽമല സ്വദേശി ഷമീറ പറഞ്ഞു.ടൗൺഷിപ്പ് നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു മാസമാകുന്നു. മാർച്ച് ഒന്നിനാണ് ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. സർക്കാർ വലിയ ആഘോഷത്തോടെ നടത്തിയ പരിപാടി ആയിരുന്നു അത്. വളരെ വേഗത്തിൽ പണി കഴിക്കും, ആദ്യ ഘട്ടത്തിൽ തന്നെ 178 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയും. ഏപ്രിലോടെ എല്ലാ ദുരന്തബാധിതർക്കും താമസിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നാണ് സർക്കാർ അന്ന് പറഞ്ഞിരുന്നത്. എന്നാൽ കൈമാറിയ വീടുകളുടെ പണികൾ പോലും ഇതുവരെ പൂർത്തികരിച്ചിട്ടില്ല. 2300 ഓളം നിർമ്മാണ തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഉദ്ഘാടനത്തിന് ശേഷം തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. മഴക്കാലം…
മലയാളിയായ മുൻ ഇന്ത്യൻ നയതന്ത്രജ്ഞന്റെ മുന്നറിയിപ്പ്; ‘നടക്കുന്നത് മരണത്തിന്‍റെയും നാശത്തിന്‍റെയും താണ്ഡവം, അവസാനിക്കുന്നതിന്റെ സൂചനകളില്ല’
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന അതിരൂക്ഷമായ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മനസ്സ് വയ്ക്കണമെന്ന് മുൻ ഇന്ത്യൻ നയതന്ത്രജ്ഞനും മലയാളിയുമായ കെ പി ഫാബിയൻ. ഇറ്റലിയിലും ഖത്തറിലുമടക്കം ഇന്ത്യയുടെ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് തന്റെ നിരീക്ഷണം പങ്കുവെച്ചത്. പശ്ചിമേഷ്യയിൽ നടക്കുന്നത് മരണത്തിന്‍റെയും നാശത്തിന്‍റെയും താണ്ഡവമാണെന്നും ഇത് എപ്പോൾ അവസാനിക്കുമെന്ന് ഒരു സൂചനയുമില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.യുദ്ധത്തിലെ പ്രധാന കക്ഷികൾ അമേരിക്കയും ഇസ്രായേലുമാണെന്ന വസ്തുത നാം തിരിച്ചറിയണം. ഇറാൻ ആക്രമിക്കപ്പെടുകയായിരുന്നു, അവർ അതിനോട് പ്രതികരിക്കുക മാത്രമാണ് ചെയ്യുന്നത്. അതിനാൽ ഒരു വെടിനിർത്തലിനെക്കുറിച്ച് സംസാരിക്കുമ്പോൾ വെടി നിർത്തേണ്ടത് യഥാർത്ഥത്തിൽ അമേരിക്കയും ഇസ്രായേലുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാഷിംഗ്ടൺ ഈ വിഷയത്തിൽ പരസ്പര വിരുദ്ധമായ സൂചനകളാണ് നൽകുന്നത്. ലക്ഷ്യങ്ങൾ കൈവരിച്ചുവെന്ന് അവകാശപ്പെടുമ്പോഴും ആഭ്യന്തരമായി ഇന്ധനവില വർദ്ധിക്കുന്നത് അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാണെന്നും ഫാബിയൻ കൂട്ടിച്ചേർത്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെങ്കിൽ അമേരിക്കയുടെയും…
ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് തമിഴ്നാട്ടിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും സ്ഥാനാർഥിയാകും. ടിവികെ സ്ഥാനാർഥികൾക്ക് വോട്ട് ചെയുന്നത് തനിക്ക് ചെയ്യും പോലെയാണെന്നും തന്നെ പോലെ തന്നെ എല്ലാ സ്ഥാനാർഥികളെയും വിജയിപ്പിക്കണമെന്നും വിജയ് അഭ്യർത്ഥിച്ചു. തനിക്കെതിരായ അനീതികൾക്ക് മറുപടി നൽകണം. തമിഴ്നാടിന്റെ ഭാവിക്കായി വോട്ട് ചെയ്യണമെന്നും വിജയ് ആവശ്യപ്പെട്ടു. ലഹരി ഇല്ലാത്ത തമിഴ്നാട്, ഉന്നത വിദ്യാഭ്യാസത്തിനു 20 ലക്ഷം രൂപ എന്നിങ്ങനെയെല്ലാമാണ് വിജയ്‍യുടെ ഗ്യാരണ്ടികൾ.വടക്കൻ ചെന്നൈയിലെ ഡിഎംകെ കോട്ടയാണ് പെരമ്പൂർ. 2021ൽ ഈ മണ്ഡലത്തിൽ ഡിഎംകെയുടെ ഭൂരിപക്ഷം 54,976 ആണ്. സിറ്റിംഗ് എംഎൽഎ ആർ ഡി ശേഖർ ആണ് ഇവിടെ ഡിഎംകെ സ്ഥാനാർഥി. 1967ന് ശേഷം പെരമ്പൂരിൽ എഐഎഡിഎംകെ ജയിച്ചത് രണ്ട് തവണ മാത്രമാണ്. ഇത്തവണ എഐഎഡിഎംകെ മുന്നണിയിൽ മത്സരിക്കുന്നത് പിഎംകെ ആണ്. ചെന്നൈയിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ള മണ്ഡലം (2,22,792) ആണിത്. എസ്ഐആറിലൂടെ 25 ശതമാനത്തോളം വോട്ടർമാരെ നീക്കി. 2011ൽ നിലവിൽ വന്ന മണ്ഡലമാണ് തിരുച്ചിറപ്പള്ളി…
വയനാട് പുനരധിവാസം: ‘വീട് എവിടെ കോൺഗ്രസേ?’ കോൺഗ്രസ് ഭൂമിയിൽ കുടിൽ കെട്ടി ഡിവൈഎഫ്ഐ പ്രതിഷേധം
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഭവനപദ്ധതിക്കായി കോൺഗ്രസ് വാങ്ങിയ ഭൂമിയിൽ കുടിൽക്കെട്ടി സമരവുമായി ഡിവൈഎഫ്ഐ. കുന്നംപറ്റയില്‍ കോൺഗ്രസിന്റെ ഭൂമിക്ക് പുറത്തുള്ള വഴിയിലാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കുടിൽ കെട്ടുന്നത്. വീട് നിര്‍മാണം ആരംഭിക്കാത്തതിലാണ് പ്രതിഷേധം. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിൻ്റെ നേതൃത്വലാണ് കുടിൽ കെട്ടുന്നത്. ദുരന്തബാധിതരെ കോണ്‍ഗ്രസ് വഞ്ചിക്കുന്നുവെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. വീട് പോയിട്ട് പിരിച്ച തുക എത്രയെന്ന് പറയാൻ പോലും കോൺഗ്രസിന് കഴിയുന്നില്ലെന്ന് വി വസീഫ് വിമര്‍ശിച്ചു. സർക്കാരിൻ്റെ ടൗൺഷിപ്പിൽ ദുരന്തബാധിതർക്ക് വേണമെങ്കിൽ ഇപ്പോൾ തന്നെ താമസിക്കാമെന്നും വീടുകളുടെ പണി പൂർത്തിയായെന്നും താമസിക്കുന്നതിന് തടസം ഇല്ലെന്നും വസീഫ് പ്രതികരിച്ചു.
എസ്‍ഡിപിഐ -സിപിഎം ധാരണ പരസ്യമായ കാര്യം, കൂട്ടുകെട്ട് ഉണ്ടാക്കിയത് മുഖ്യമന്ത്രി നേരിട്ട്; സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമെന്ന് ചെന്നിത്തല
കൊച്ചി: എസ്‍ഡിപിഐയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന് ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല. എസ്‍ഡിപിഐയും സിപിഎമ്മും തമ്മിലുള്ള ധാരണ പരസ്യമായ കാര്യമാണെന്നും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കൂട്ടുകെട്ട് ഉണ്ടാക്കിയതെന്നും രമേശ് ചെന്നിത്തല കൊച്ചിയിൽ മീറ്റ് ദ പ്രസിൽ പറഞ്ഞു. എസ്‍ഡിപിഐ സ്ഥാനാര്‍ത്ഥിയാണ് പലയിടത്തും സിപിഎമ്മിന്‍റെ സ്ഥാനാര്‍ത്ഥി. പിഡിപി കൂട്ടുകെട്ട് ഉണ്ടാക്കിയത് മദ്‍നിയുടെ സാന്നിധ്യത്തിൽ നടത്തിയ ചര്‍ച്ചയിലൂടെയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമുണ്ടെന്നും അധികാരത്തിലെത്തിയാ. എൽഡിഎഫ് സര്‍ക്കാരിന്‍റെ നയങ്ങള്‍ പുനപരിശോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.അഞ്ച് വര്‍ഷത്തിനിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ചേലക്കര ഒഴികെ എല്ലായിടത്തും യുഡിഎഫിനാണ് ജയം. അതിനാൽ തന്നെ യുഡിഎഫ് അനുകൂല തരംഗമുണ്ട്. മുഖ്യമന്ത്രിയും എൽഡിഎഫും പ്രകടിപ്പിക്കുന്നത് പരാജിതരുടെ കപട ആത്മവിശ്വാസമാണ്. കോടികളുടെ പ്രചാരണ വേല നടത്തിയാലും മുഖം നന്നാക്കാൻ പറ്റില്ല. 300 കോടിയിൽ അധികം രൂപ തെരഞ്ഞെടുപ്പ് രംഗത്ത് എൽഡിഎഫ് ഉപയോഗിക്കുന്നുണ്ട്. ജനങ്ങള്‍ യുഡിഎഫിനൊപ്പമാണ്. സര്‍ക്കാര്‍ മാറണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. അഞ്ചു തവണയാണ് എൽഡിഎഫ് സര്‍ക്കാര്‍ ബസ് നിരക്ക് കൂട്ടിയത്.…
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ഓശാന പെരുന്നാൾ ശുശ്രൂഷകൾ ഇടവക വികാരി റവ: ഫാദർ ജേക്കബ് തോമസ് കാരയക്കലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു. 2026 മാര്‍ച്ച് 28 ശനിയാഴ്ച്ച വൈകിട്ട് 6.00 മണി മുതൽ ദേവാലയത്തില്‍ വെച്ച് സന്ധ്യ സമസ്ക്കാരം, കുരുത്തോല വാഴ്വ്, പ്രദക്ഷിണം, സ്ലീബാ ആഘോഷം, വിശുദ്ധ കുർബ്ബാന, ഓശാന പെരുന്നാൾ ശുശ്രൂഷ എന്നിവയോട്കൂടിയാണ് ആഘോഷിച്ചത്. മാര്‍ച്ച് 29, 30, 31, ഏപ്രില്‍ 2 (ഞായര്‍, തിങ്കള്‍, ചോവ്വ, വ്യാഴം) ദിവസങ്ങളില്‍ യാമ പ്രാര്‍ത്ഥനകളും വൈകിട്ട് 7.00 മണി മുതല്‍ സന്ധ്യ സമസ്ക്കാരവും ധ്യാന പ്രസംഗവും നടക്കും. ഏപ്രില്‍ 1 ബുധനാഴ്ച്ച വൈകിട്ട് 6.15 മുതല്‍ സന്ധ്യ സമസ്ക്കാരം, വിശുദ്ധ കുർബ്ബാന, പെസഹാ പെരുന്നാള്‍ ശുശ്രൂഷ എന്നിവയും 3 വെള്ളിയാഴ്ച്ച രാവിലെ 7.00 മണിമുതല്‍ ദുഃഖ വെള്ളിയാഴ്ച്ചയുടെ ആരാധനയും കുരിശ് കുമ്പിടീലും നടക്കും. 4. ശനിയാഴ്ച്ച രാവിലെ 6.00 മണി മുതല്‍ പ്രഭാത നമസ്ക്കാരവും വിശുദ്ധ…
