Author: newadmin3 newadmin3

കല്‍പ്പറ്റ: – ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി അവലോകനയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോദി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയാണ് ഏറ്റവും പ്രധാനം. അവര്‍ ഒറ്റക്ക് അല്ല. താന്‍ പല ദുരന്തങ്ങളും നേരില്‍ കണ്ടിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ടുകള്‍ തനിക്ക് മനസിലാകും. ദുരന്തത്തില്‍ നൂറ് കണക്കിനാളുകള്‍ക്കാണ് എല്ലാം നഷ്ടമായത്. ദുരന്തത്തില്‍ എല്ലാനഷ്ടമായവരെ സംരക്ഷിക്കുയെന്നത് നമ്മുടെ കടമയാണെന്നും മോദി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രം ഉദാരമായ സമീപനം സ്വീകരിക്കുമെന്നും പണമില്ലാത്തതിനാല്‍ പുനരധിവാസം മുടങ്ങില്ലന്നും അദ്ദേഹം പറഞ്ഞു ദുരന്തബാധിത പ്രദേശങ്ങളായ വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തഭൂമി സന്ദര്‍ശിച്ച അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിതബാധിതരായ ഒന്‍പതുപേരെ പ്രധാനമന്ത്രി നേരില്‍ കണ്ടാശ്വസിപ്പിച്ചു. വിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരേയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Read More

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ മേഖലയായ ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിന്റെ വ്യാപ്‌തി നേരിട്ട് കണ്ട് മനസിലാക്കി. കൽപ്പറ്റയിൽ നിന്ന് റോഡ് മാർഗം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി രണ്ട് മണിക്കുശേഷം അവിടെനിന്ന് മടങ്ങി. വെള്ളാർമല സ്‌കൂളിലേക്കായിരുന്നു ആദ്യ സന്ദർശനം. https://youtu.be/56LlUk7P2lE പ്രധാനമന്ത്രി ആദ്യം ആവശ്യപ്പെട്ടത് സ്‌കൂൾ കാണണം എന്നായിരുന്നു.സ്‌കൂൾ റോഡിന്റെ ഭാഗത്തെത്തിയ മോദി ദുരിതബാധിതരായ കുട്ടികളെക്കുറിച്ച് ചോദിച്ചറിഞ്ഞു. കുട്ടികളുടെ പഠനത്തെക്കുറിച്ചും മറ്റ് വിവരങ്ങളും ചീഫ് സെക്രട്ടറി ഡോ.വി വേണു വിശദീകരിച്ചു. കുട്ടികൾക്കുണ്ടായ പ്രശ്‌നങ്ങൾ, അവരുടെ ഭാവി, അനാഥരായ കുട്ടികൾ, എത്ര കുട്ടികൾ മരണപ്പെട്ടു, എത്ര കുട്ടികൾ മരിച്ചു എന്നീ വിവരങ്ങളും മോദി ചോദിച്ചറിഞ്ഞു. സ‌്കൂൾ പരിസരത്തെ തകർന്ന വീടുകളും കണ്ടു. എഡിജിപി എംആർ അജിത് കുമാർ രക്ഷാപ്രവർത്തനത്തെക്കുറിച്ചും ദുരന്തത്തെക്കുറിച്ചും വിശദീകരിച്ചു.അര മണിക്കൂറോളം ചൂരൽമലയിലെ ദുരന്തമേഖല സന്ദർശിച്ചതിനുശേഷം പ്രധാനമന്ത്രി ബെയ്‌ലി പാലത്തിൽ കയറി. പാലത്തിലൂടെ നടന്ന് രക്ഷാദൗത്യത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി…

Read More

തിരുവനന്തപുരം: ദേശീയപാതയില്‍ കായംകുളത്ത് ഉയരപ്പാത നിര്‍മിക്കണമെന്ന ജനകീയ ആവശ്യം ഉന്നയിച്ച് സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വീട് ആക്രമിച്ച പൊലീസ് നടപടി അംഗീകരിക്കാനാകില്ലയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പുലര്‍ച്ചെ രണ്ടു മണിക്കാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഗുണ്ടാ- കൊട്ടേഷന്‍ സംഘങ്ങളെ പോലെ പൊലീസ് അതിക്രമിച്ച് കയറിയത്. കായംകുളം നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് റിയാസ് മുണ്ടകത്തില്‍, ഹാഷിം സേട്ട് ഉള്‍പ്പെടെയുള്ള നേതാക്കളുടെ വീടുകളിലാണ് ഈ ഗുണ്ടാ സംഘം എത്തിയത്. സിവില്‍ വേഷത്തിലെത്തിയ പൊലീസുകാര്‍ വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് ഹാഷിം സേട്ടിനെ അറസ്റ്റു ചെയ്ത ശേഷം പൊലീസ് വാഹനത്തില്‍ ഒരു മണിക്കൂറോളം നഗരം ചുറ്റി മര്‍ദിച്ചു. ജനകീയ ആവശ്യത്തിന് വേണ്ടി സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സമരപ്പന്തലിലെത്തി മര്‍ദ്ദിച്ചതിനു പിന്നാലെ പൊലീസിനെ ആക്രമിച്ചെന്ന കള്ളക്കേസ് ചുമത്തിയാണ് വീട് കയറിയുള്ള ആക്രമണവും അറസ്റ്റും. ജനാധിപത്യ രാജ്യത്ത് സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. രാഷ്ട്രീയ സമരങ്ങളെ ഉരുക്ക് മുഷ്ടി കൊണ്ട് നേരിടാമെന്ന്…

Read More

കല്‍പ്പറ്റ: ദുരിതബാധിതരെ നേരില്‍ കണ്ട് ആശ്വസിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെത്തി. കണ്ണൂരില്‍ നിന്നും വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ കല്‍പ്പറ്റയിലെ എസ്‌കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ പ്രധാമന്ത്രി അവിടെ നിന്ന് റോഡ് മാര്‍ഗം ചൂരല്‍മലയിലേക്ക് പോകും. ബെയ്ലി പാലത്തിലൂടെ നടന്നു പോകുന്ന പ്രധാനമന്ത്രി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. വയനാട്ടിലെ ദുരന്തഭൂമിയില്‍ ആകാശനിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് കല്‍പ്പറ്റയില്‍ ഇറങ്ങിയത്. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിച്ചു. ഹെലികോപ്റ്ററില്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും മോദിക്കൊപ്പം യാത്ര ചെയ്തു.

Read More

വയനാട് സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി. പ്രധാനമന്ത്രി കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ടു. എയർ ഫോഴ്‌സിന്റെ മൂന്ന് ഹെലികോപ്പ്റ്ററുകളാകും വയനാട്ടിലേക്ക് പുറപ്പെടുക. കൽപറ്റ SKMJ സ്കൂളിൽ പ്രത്യേകം സജ്ജികരിച്ച ഹെലിപാഡിൽ ഹെലികോപ്പ്റ്ററുകൾ ഇറങ്ങും. 12 മണിമുതൽ 3 മണിവരെ ദുരന്ത ബാധിത മേഖല സന്ദർശിക്കും. മുഖ്യമന്ത്രി ഗവർണർ ചീഫ് സെക്രട്ടറി കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം ഉണ്ട്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. 12.15ഓടെ ഹെലികോപ്ടർ വയനാട്ടിലെത്തുമെന്നാണു കരുതപ്പെടുന്നത്. ദുരന്തം നടന്ന മുണ്ടക്കൈയും ചൂരൽമലയും മോദി ഹെലികോപ്ടറിൽ ചുറ്റിക്കാണും. തുടർന്ന് കൽപറ്റയിലെ എസ്.കെ.ജെ.എം സ്‌കൂൾ ഗ്രൗണ്ടിൽ ഇറങ്ങും. ഇവിടെനിന്ന് റോഡ് മാർഗം മേപ്പാടിയിലേക്കു പോകും. ദുരിതാശ്വാസ ക്യാംപുകളും ആശുപത്രികളും സന്ദർശിക്കും.

Read More

തൃശൂർ: ചാവക്കാട് ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനമുണ്ടായത് ഭൂചലനമായി ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ. തിരുവത്ര പുതിയറയിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം 3.15ന് ഭൂമിക്കടിയില്‍ നിന്നു വലിയ പ്രകമ്പനവും ശബ്ദവും ഉണ്ടായത്. ഇത് നാഷണൽ സെന്റർ ഫോർ സീസ്മോളജി ഭൂചലനമായി സ്ഥിരീകരിച്ചിട്ടില്ലെന്നു കലക്ടര്‍ വ്യക്തമാക്കി. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രദേശം തഹസിൽദാരും വില്ലേജ് ഓഫീസറും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നതായും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച പ്രദേശത്ത് ജിയോളജിസ്റ്റ്, ഭൂജല വകുപ്പിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന ഉദ്യോ​ഗസ്ഥ സംഘത്തിനോട് കൂടുതൽ പരിശോധന നടത്താൻ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ നിർദേശം നൽകി. അതേസമയം വയനാട്ടിലും കോഴിക്കോടും പാലക്കാടും മലപ്പുറത്തും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനമുണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു. വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്നും, ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും നാഷണല്‍ സീസ്‌മോളജി സെന്റര്‍ അറിയിച്ചു. പ്രകമ്പനം ഉരുള്‍പൊട്ടലിന്റെ അനന്തരഫലമാകാം. ഭൂമിക്ക് അടിയിലെ പാളികളുടെ നീക്കമാകാം ശബ്ദത്തിന് കാരണമെന്നും നാഷണല്‍ സീസ്‌മോളജി സെന്റര്‍ ഡയറക്ടര്‍ ഒ പി മിശ്ര പറഞ്ഞു. കോഴിക്കോട്…

Read More

ന്യൂഡല്‍ഹി: തോക്കുമായി നൃത്തംചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ മണ്ഡോലി ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. ഡല്‍ഹി മണ്ഡോലി ജയില്‍ ഉദ്യോഗസ്ഥനായ ദീപക് ശര്‍മയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ‘നായക് നഹി, ഖല്‍നായക് ഹൂ മേം’, എന്ന ഹിന്ദി പാട്ടിന്റെ അകമ്പടിയില്‍ ദീപക് ശര്‍മയും സുഹൃത്തുക്കളും ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് പ്രചരിച്ചത്. പാര്‍ട്ടിക്കിടെ ആകാശത്തേക്ക് വെടിവെച്ചതായും ദൃക്‌സാക്ഷികള്‍ ആരോപിക്കുന്നുണ്ട്. എന്നാലിത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സാമ്പത്തിക തട്ടിപ്പുകേസില്‍ ജയിലിലായ സുകേഷ് ചന്ദ്രശേഖറിന്റെ തിഹാര്‍ ജയിലിലെ ബാരക്കില്‍ റെയ്ഡിലടക്കം പങ്കെടുത്ത് ശ്രദ്ധേയനായ ജയില്‍ ഉദ്യോഗസ്ഥനാണ് ദീപക് ശര്‍മ. ഇദ്ദേഹത്തിന് ഇന്റഗ്രാമില്‍ 4.4 ലക്ഷം ഫോളോവര്‍മാരുണ്ട്. തിഹാര്‍ ജയില്‍ കോംപ്ലക്‌സിലാണ് മണ്ഡോലി ജയിലും പ്രവര്‍ത്തിക്കുന്നത്.

Read More

മനാമ: ബഹ്‌റൈനിൽ ഗുദൈബിയ ഭാഗത്ത് താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ ഗുദൈബിയ കൂട്ടം കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ ക്രാഫ്റ്റ് ഇനങ്ങൾ സലീന അൻസാറും, ഡാൻസ് പരിശീലനം മറിയം ഖമീസും കുട്ടികൾക്കായി പരിചയപ്പെടുത്തി. സുബീഷ് നിട്ടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മർ ക്യാമ്പിന്റെ സമാപനയോഗം കെ. ടി. സലിം ഉത്ഘാടനം ചെയ്തു. സയ്ദ് ഹനീഫ് ആശംസകൾ നേർന്നു. റോജി ജോൺ സ്വാഗതവും റിയാസ് വടകര നന്ദിയും രേഖപ്പെടുത്തി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജീൻസ് അവന്യൂ, ഫവാസ് ബ്രോസ്റ്റഡ്, എൻഗേജ് സ്പോർട്സ് എന്നിവരുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പിന് ജിഷാർ, ഗോപിനാഥ്,അനുപ്രിയ ശ്രീജിത്ത്,ശ്രുതി, സുനിൽ സജീഷ്,താൻസീർ, രാഗേഷ്,അരുൺ ചന്ദ്രൻ,ഇല്യാസ്, ശിൽപ സിജു, രൻജു സംഗീത് എന്നിവർ നേതൃത്വം നൽകി.

Read More

തിരുവനന്തപുരം: ശ്രീകാര്യം പൗഡിക്കോണത്ത് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു. കുറ്റ്യാണി സ്വദേശി ‘വെട്ടുകത്തി’ ജോയിക്കാണ് വെട്ടേറ്റത്. കാറിലെത്തിയ മൂന്നംഗ സംഘമാണ് വെട്ടിയത്. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ പൗഡിക്കോണം സൊസൈറ്റി ജങ്ഷനിലായിരുന്നു സംഭവം. കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ടുദിവസം മുൻപാണ് ജോയി പുറത്തിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറിൽ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറിലെത്തിയ സംഘം സൊസൈറ്റി ജങ്ഷനിൽ വെച്ച് വെട്ടുകയായിരുന്നു. രണ്ടുകാലിലും ഗുരുതരമായി പരിക്കേറ്റ ജോയിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി.

Read More

തിരുവനന്തപുരം: പി.ആർ. ശ്രീജേഷിന് ഐഎഎസ് നൽകണമെന്ന് ആവശ്യപ്പെട്ട് കേരള ഒളിംപിക്സ് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറാണ് ശ്രീജേഷ്. ഒളിംപിക്സ് ഹോക്കിയിൽ വെങ്കല മെഡലോടെ പി.ആർ. ശ്രീജേഷ് രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ചതിനു പിന്നാലെയാണ് ഒളിംപിക്സ് അസോസിയേഷന്റെ ആവശ്യം. ‘‘മറ്റൊരു മലയാളി കായിക താരത്തിനും ഇല്ലാത്ത നേട്ടങ്ങളുടെ പെരുമ ശ്രീജേഷിനുണ്ട്. ശ്രീജേഷ് ലോകത്തിലെ തന്നെ ഹോക്കി ഇതിഹാസമായാണ് വിരമിക്കുന്നത്. കേരളത്തിന്റെ കായിക രംഗത്തിനൊന്നാകെ പ്രചോദനമായ ശ്രീജേഷിന് ഐഎഎസ് പദവി നൽകി കേരള സർക്കാർ ആദരിക്കണം.’’– ഒളിംപിക്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.

Read More