Author: News Desk

മുംബൈ: പുതുവര്‍ഷത്തിന്റെ രണ്ടാം ദിവസം കുതിച്ചു ഉയര്‍ന്ന് ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റാണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിഫ്റ്റി 24000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ നേരിയ മുന്നേറ്റമാണ് ഓഹരി വിപണി കാഴ്ചവെച്ചത്. എന്നാല്‍ ഉച്ചയോട് അടുത്തപ്പോള്‍ ഓഹരി വിപണിയില്‍ കുതിച്ചുചാട്ടമാണ് ദൃശ്യമായത്. ബാങ്ക്, ഐടി ഓഹരികള്‍ വാങ്ങി കൂട്ടിയതാണ് വിപണിയുടെ മുന്നേറ്റത്തിന് കാരണം. ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസം തുടരുന്നതാണ് വിപണിയെ സഹായിച്ചതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇതിന് പുറമേ ആരോഗ്യകരമായ ജിഎസ്ടി പിരിവും വിപണിയെ പിന്തുണച്ചു. ഡിസംബറിലെ ജിഎസ്ടി പിരിവില്‍ 7.3 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 1.77 ലക്ഷം കോടി രൂപയായാണ് ജിഎസ്ടി പിരിവ് ഉയര്‍ന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയാണ് ജിഎസ് ടി പിരിവില്‍ കാണിക്കുന്നത് എന്ന വിലയിരുത്തലാണ് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. കൂടാതെ കമ്പനികളുടെ മൂന്നാം പാദ കണക്കുകള്‍ അടുത്ത ദിവസം മുതല്‍ വന്നുതുടങ്ങും. ഇത്തവണ കമ്പനികളുടെ പ്രകടനം…

Read More

കൊച്ചി: നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് മടങ്ങി. ഉമാ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട സംഭവത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് നേരത്തേ പറഞ്ഞിരുന്നു. ഇതിനിടെയാണ് മടക്കം. ഇന്നലെ രാത്രി 11.30ന് കൊച്ചി വിമാനത്താവളത്തിൽ നിന്നാണ് സിംഗപ്പൂർ വഴി അമേരിക്കയിലേക്ക് പോകുന്ന ഫ്ലൈറ്റിൽ ദിവ്യ ഉണ്ണി മടങ്ങിയത്. വിവാഹത്തിന് ശേഷം ദിവ്യ ഉണ്ണി വർഷങ്ങളായി അമേരിക്കയിൽ കുടുംബമായി സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ഇക്കഴിഞ്ഞ നവംബറിലാണ് നടി കേരളത്തിലെത്തിയത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം നടിയിലേക്ക് നീളുന്നതിനിടെയാണ് മടങ്ങിപ്പോയത്. പരിപാടിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു ദിവ്യ ഉണ്ണി. ഇതിലൂടെ നടിക്ക് കിട്ടിയ പ്രതിഫലം ഉൾപ്പെടെ അന്വേഷിക്കാനിരിക്കുകയായിരുന്നു.സംഘാടകരെ പൂർണമായും ചോദ്യം ചെയ്‌ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വർഗീസ്, ദിവ്യ ഉണ്ണി അടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്. പരിപാടിയിൽ പങ്കെടുത്ത നൃത്ത അദ്ധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.അതിനിടെ നൃത്ത പരിപാടിക്കിടെ ഉമാ തോമസ് വീണ് പരിക്കേറ്റ…

Read More

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് സുകുമാരൻ നായർ പറഞ്ഞു. ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളിൽ ആരും ഇടപെടുന്നില്ല. ഈ ആചാരങ്ങളെ വിമർശിക്കാൻ ശിവഗിരിയോക്കോ മുഖ്യമന്ത്രിക്കുമോ ധൈര്യമുണ്ടോയെന്നും സുകുമാരൻ നായർ ചോദിച്ചു. മന്നം ജയന്തി ആഘോഷത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അവരുടെയൊക്കെ ക്ഷേത്രങ്ങളിൽ ഷർട്ട് ഇട്ട് പോകണമെങ്കിൽ പൊയ്ക്കോട്ടെ. കാലാകാലങ്ങളിൽ നിലനിന്ന് പോകുന്ന ആചാരങ്ങൾ മാറ്റിമറിക്കാൻ എന്തിനാണ് പറയുന്നത്. ഇത്തരം പ്രസ്താവനകളെ മുഖ്യമന്ത്രി പിന്‍തുണക്കാൻ പാടില്ലാത്തതായിരുന്നു. ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസം ഉണ്ട്. ഓരോ ക്ഷേത്രങ്ങളുടെയും ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് മുന്നോട്ടുപോകാൻ ഹൈന്ദവ സമൂഹത്തിന് അവകാശമുണ്ട്. എത്രയോ കാലം മുമ്പ് മന്നത്ത് പത്മനാഭൻ സാമൂഹിക പരിഷ്കരം നടത്തിയിട്ടുണ്ട്. നിങ്ങൾ തീരുമാനിച്ച് നിങ്ങൾ നടപ്പിലാക്കിക്കൊള്ളൂ. ഞങ്ങളുടെ തീരുമാനങ്ങൾ ഇങ്ങനെയാണെന്നും സുകുമാരൻ നായർ പറഞ്ഞു. ഉടുപ്പിട്ട് പോകാൻ കഴിയുന്നത് അങ്ങനെ പോകണം. അല്ലാത്തെ അത് നിർബന്ധിക്കരുതെന്നും സുകുമാരൻ…

Read More

കണ്ണൂർ: വളക്കൈയിലെ സ്കൂൾ ബസ് അപകടത്തില്‍ വിദ്യാർഥി മരിച്ച കേസിൽ ഡ്രൈവർക്കെതിരെ കേസ്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണു ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്. അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വാഹനം ഓടിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഇതിനായി മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങിയെന്നാണ് വിവരം. കേസിൽ ഡ്രൈവറുടെ വാദം തള്ളുകയാണ് എംവിഡി. സ്കൂൾ ബസിനു യന്ത്രത്തകരാറില്ലെന്നാണു പ്രാഥമിക റിപ്പോർട്ട്. ബ്രേക്കിനും എൻജിനും തകരാറുണ്ടായിരുന്നില്ലെന്നാണു കണ്ടെത്തൽ. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നും അശാസ്ത്രീയമായി നിർമിച്ച റോഡും അപകടകാരണമായെന്നും മോട്ടർ വാഹനവകുപ്പ് കരുതുന്നു. ബസിന് തകരാറുകൾ ഇല്ലായിരുന്നുവെന്നാണ് സ്കൂൾ പ്രിൻസിപ്പലും പറയുന്നത്. ബ്രേക്കിനു തകരാറുണ്ടെന്ന് ഡ്രൈവർ അറിയിച്ചിരുന്നില്ല. ബസിന് 2027 വരെ പെർമിറ്റ് ഉണ്ടെന്നും ഫിറ്റ്നസ് നീട്ടിക്കിട്ടിയതാണെന്നും പ്രിൻസിപ്പൽ പറഞ്ഞു. ബസിന്റെ വലതുവശത്തെ മുൻസീറ്റിലാണു മരിച്ച പതിനൊന്നുകാരി ഇരുന്നതെന്ന് ആയ സുലോചന പറഞ്ഞു. തുറന്നിരുന്ന ജനൽ വഴിയാണു കുട്ടി തെറിച്ചുവീണത്. ഇറക്കത്തിൽ ഒരു ശബ്ദം കേട്ട് നോക്കിയപ്പോൾ ഡ്രൈവർ ബ്രേക്ക്‌ ആഞ്ഞുചവിട്ടുന്നതാണു കണ്ടതെന്നും സുലോചന പറഞ്ഞു.

Read More

ചാവക്കാട്: 10 വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 52-കാരന് 130 വര്‍ഷം കഠിന തടവും 8.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 35 മാസം അധികതടവ് അനുഭവിക്കണം. ഒരുമനയൂര്‍ മുത്തമ്മാവ് മാങ്ങാടി വീട്ടില്‍ സജീവ (52)നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍ കുറ്റക്കാരനായി കണ്ടെത്തിയത്. 2023 ഏപ്രിലില്‍ ഇരയായ ആണ്‍കുട്ടിയെയും കൂട്ടുകാരനെയും വീടിന്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. ചാവക്കാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. പ്രസീതാ ബാലന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്.ഐ. സെസില്‍ ക്രിസ്റ്റ്യന്‍രാജാണ് ആദ്യം അന്വേഷണം നടത്തിയത്. ഇന്‍സ്‌പെക്ടര്‍ വിപിന്‍ കെ. വേണുഗോപാല്‍ തുടരന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവര്‍ ഹാജരായി.

Read More

പെരുന്ന: വര്‍ഷങ്ങള്‍ക്ക് ശേഷം ചങ്ങനാശേരി പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് 11 വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നിത്തല പെരുന്നയിലെത്തിയത്. പിണക്കം മറന്ന് എന്‍എസ്എസ് രമേശ് ചെന്നിത്തലയെ വീണ്ടും വേദിയിലേക്ക് ക്ഷണിച്ചത് ചര്‍ച്ചയായിരുന്നു.സുകുമാരന്‍ നായരുടെ താക്കോല്‍സ്ഥാന പ്രസ്താവന ചെന്നിത്തല തള്ളിയതിനെ തുടര്‍ന്നായിരുന്നു ഇരുവരും തമ്മില്‍ അകന്നത്. ചെന്നിത്തല പെരുന്നയില്‍ എത്തുന്ന ചടങ്ങില്‍ കോണ്‍ഗ്രസിലെയും ബിജെപിയിലെയും നേതാക്കന്‍മാര്‍ക്ക്‌ ക്ഷണമില്ലെന്നതും ശ്രദ്ധേയമാണ്. നേരത്തെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന അറ്റോണി ജനറല്‍ വെങ്കിട്ടരമണി പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് ചെന്നിത്തലയെ എന്‍.എസ്.എസ്. ക്ഷണിച്ചത്. നേരത്തെ വെള്ളാപ്പള്ളി നടേശനും രമേശ് ചെന്നിത്തലയെ പിന്തുണച്ച് എത്തിയിരുന്നു. ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. ഇതിന് പിന്നാലെ സമസ്തയുടെ പരിപാടിയിലേക്കും രമേശ് ചെന്നിത്തലയ്ക്ക് ക്ഷണം ലഭിച്ചിരുന്നു.

Read More

കണ്ണൂര്‍: കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നേദ്യ എസ് രാജു(11) ആണ് മരിച്ചത്. അപകടത്തില്‍ 14 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെയെല്ലാം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറുമാത്തൂര്‍ ചിന്മയ വിദ്യാലയത്തിലെ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂള്‍ വിട്ടശേഷം കുട്ടികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനിലയാണ് ഗുരുതരം. ഇറക്കത്തില്‍ വെച്ച് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി പ്രധാന റോഡിലേക്ക് മറിയുകയായിരുന്നു. ബസിന് അടിയില്‍ കുടുങ്ങിയ കുട്ടിക്കാണ് ഗുരുതര പരിക്കേറ്റത്. രണ്ടു മൂന്ന് തവണ മറിഞ്ഞശേഷമാണ് പ്രധാന റോഡില്‍ ബസ് നിന്നത്. നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. നേദ്യയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ.

Read More

ഭോപ്പാല്‍: ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ 377 ടണ്‍ വിഷ മാലിന്യം 250 കിലോമീറ്റര്‍ അകലെയുള്ള സംസ്‌കരണ സ്ഥലത്തെത്തിക്കും. മാലിന്യം നിറച്ച 12 കണ്ടെയ്‌നര്‍ ട്രക്കുകള്‍ ഇന്ന് അര്‍ധരാത്രിയോടെ പുറപ്പെടുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.ദുരന്തം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാലിന്യ നീക്കം നടക്കാത്തതിനാല്‍ ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് നീക്കം. മാലിന്യങ്ങള്‍ സീല്‍ ചെയ്ത് ട്രക്കുകളില്‍ കയറ്റിയതായും ഇന്‍ഡോറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ധാര്‍ ജില്ലയിലെ പിതാംപൂര്‍ വ്യാവസായിക മേഖലയില്‍ മാലിന്യങ്ങള്‍ തള്ളുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവിടെ എത്തിക്കുന്ന മാലിന്യം മൂന്ന് മാസത്തിനുള്ളില്‍ കത്തിച്ചുകളയും. കത്തിക്കുന്ന പുക പ്രത്യേക ഫില്‍റ്ററുകളിലൂടെ കടത്തിവിട്ട് അന്തരീക്ഷ മലിനീകരണം ഒഴിവാക്കും. തുടക്കത്തില്‍ കുറച്ചു മാത്രം മാലിന്യം പരീക്ഷണാടിസ്ഥാനത്തിലാവും കത്തിക്കുക. മാലിന്യം കയറ്റി വരുന്ന ട്രക്കുകളുടെ സുഗമമായ യാത്രയ്ക്കായി റോഡില്‍ ഗ്രീന്‍ കോറിഡോര്‍ ഒരുക്കും. 30 മിനിറ്റ് ഷിഫ്റ്റുകളിലായി നൂറ് തൊഴിലാളികള്‍ ചേര്‍ന്നാണ് മാലിന്യം പായ്ക്ക് ചെയ്തത്. ഓരോ 30 മിനിറ്റിലും തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കിയെന്നും…

Read More

തൃശൂര്‍: പുതുവര്‍ഷാശംസ നേരാതിരുന്നതിന് യുവാവിനെ ബ്ലേഡ് കൊണ്ട് മേലാസകലം കോറിപ്പരിക്കേല്‍പ്പിച്ചു. മുള്ളൂര്‍ക്കരയിലാണ് സംഭവം. ആറ്റൂര്‍ സ്വദേശി സുഹൈബിനാണ് പരിക്കേറ്റത്. കാപ്പ കേസ് പ്രതിയായ ഷാഫിയാണ് 22കാരനായ സുഹൈബിനെ ആക്രമിച്ചത്. സുഹൈബ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഷാഫി സഹൃത്തുക്കള്‍ക്കൊപ്പം ബസ് വെയ്റ്റിങ് ഷെഡില്‍ ഇരിക്കുകയായിരുന്നു. ആ സമയത്ത് അതുവഴി വന്ന സുഹൈബ് അവിടെയുള്ള സുഹൃത്തുക്കളോടെല്ലാം പുതുവര്‍ഷാശംസകള്‍ പറഞ്ഞു. എന്നാല്‍ ഷാഫിയോട് മാത്രം ആശംസ പറഞ്ഞിരുന്നില്ല. തന്നോട് മാത്രം ആശംസ പറഞ്ഞില്ലെന്ന കാരണത്താല്‍ ഷാഫി സുഹൈബിനെ ആക്രമിക്കുകയായിരുന്നു.

Read More

തിരുവനന്തപുരം ∙ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. കഴിഞ്ഞവര്‍ഷം തമിഴ് പിന്നണി ഗായകന്‍ പി.കെ. വീരമണി ദാസനായിരുന്നു പുരസ്‌കാരം. 2012ലാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിവരാസനം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഒട്ടേറെ അയ്യപ്പ ഭക്തിഗാനങ്ങള്‍ കൈതപ്രം രചിച്ചിട്ടുണ്ട്.

Read More