Author: News Desk

പെരുന്ന: വര്‍ഷങ്ങള്‍ക്ക് ശേഷം ചങ്ങനാശേരി പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് 11 വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നിത്തല പെരുന്നയിലെത്തിയത്. പിണക്കം മറന്ന് എന്‍എസ്എസ് രമേശ് ചെന്നിത്തലയെ വീണ്ടും വേദിയിലേക്ക് ക്ഷണിച്ചത് ചര്‍ച്ചയായിരുന്നു.സുകുമാരന്‍ നായരുടെ താക്കോല്‍സ്ഥാന പ്രസ്താവന ചെന്നിത്തല തള്ളിയതിനെ തുടര്‍ന്നായിരുന്നു ഇരുവരും തമ്മില്‍ അകന്നത്. ചെന്നിത്തല പെരുന്നയില്‍ എത്തുന്ന ചടങ്ങില്‍ കോണ്‍ഗ്രസിലെയും ബിജെപിയിലെയും നേതാക്കന്‍മാര്‍ക്ക്‌ ക്ഷണമില്ലെന്നതും ശ്രദ്ധേയമാണ്. നേരത്തെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന അറ്റോണി ജനറല്‍ വെങ്കിട്ടരമണി പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് ചെന്നിത്തലയെ എന്‍.എസ്.എസ്. ക്ഷണിച്ചത്. നേരത്തെ വെള്ളാപ്പള്ളി നടേശനും രമേശ് ചെന്നിത്തലയെ പിന്തുണച്ച് എത്തിയിരുന്നു. ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. ഇതിന് പിന്നാലെ സമസ്തയുടെ പരിപാടിയിലേക്കും രമേശ് ചെന്നിത്തലയ്ക്ക് ക്ഷണം ലഭിച്ചിരുന്നു.

Read More

കണ്ണൂര്‍: കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നേദ്യ എസ് രാജു(11) ആണ് മരിച്ചത്. അപകടത്തില്‍ 14 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെയെല്ലാം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറുമാത്തൂര്‍ ചിന്മയ വിദ്യാലയത്തിലെ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂള്‍ വിട്ടശേഷം കുട്ടികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനിലയാണ് ഗുരുതരം. ഇറക്കത്തില്‍ വെച്ച് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി പ്രധാന റോഡിലേക്ക് മറിയുകയായിരുന്നു. ബസിന് അടിയില്‍ കുടുങ്ങിയ കുട്ടിക്കാണ് ഗുരുതര പരിക്കേറ്റത്. രണ്ടു മൂന്ന് തവണ മറിഞ്ഞശേഷമാണ് പ്രധാന റോഡില്‍ ബസ് നിന്നത്. നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. നേദ്യയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ.

Read More

ഭോപ്പാല്‍: ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ 377 ടണ്‍ വിഷ മാലിന്യം 250 കിലോമീറ്റര്‍ അകലെയുള്ള സംസ്‌കരണ സ്ഥലത്തെത്തിക്കും. മാലിന്യം നിറച്ച 12 കണ്ടെയ്‌നര്‍ ട്രക്കുകള്‍ ഇന്ന് അര്‍ധരാത്രിയോടെ പുറപ്പെടുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.ദുരന്തം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാലിന്യ നീക്കം നടക്കാത്തതിനാല്‍ ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് നീക്കം. മാലിന്യങ്ങള്‍ സീല്‍ ചെയ്ത് ട്രക്കുകളില്‍ കയറ്റിയതായും ഇന്‍ഡോറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ധാര്‍ ജില്ലയിലെ പിതാംപൂര്‍ വ്യാവസായിക മേഖലയില്‍ മാലിന്യങ്ങള്‍ തള്ളുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവിടെ എത്തിക്കുന്ന മാലിന്യം മൂന്ന് മാസത്തിനുള്ളില്‍ കത്തിച്ചുകളയും. കത്തിക്കുന്ന പുക പ്രത്യേക ഫില്‍റ്ററുകളിലൂടെ കടത്തിവിട്ട് അന്തരീക്ഷ മലിനീകരണം ഒഴിവാക്കും. തുടക്കത്തില്‍ കുറച്ചു മാത്രം മാലിന്യം പരീക്ഷണാടിസ്ഥാനത്തിലാവും കത്തിക്കുക. മാലിന്യം കയറ്റി വരുന്ന ട്രക്കുകളുടെ സുഗമമായ യാത്രയ്ക്കായി റോഡില്‍ ഗ്രീന്‍ കോറിഡോര്‍ ഒരുക്കും. 30 മിനിറ്റ് ഷിഫ്റ്റുകളിലായി നൂറ് തൊഴിലാളികള്‍ ചേര്‍ന്നാണ് മാലിന്യം പായ്ക്ക് ചെയ്തത്. ഓരോ 30 മിനിറ്റിലും തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കിയെന്നും…

Read More

തൃശൂര്‍: പുതുവര്‍ഷാശംസ നേരാതിരുന്നതിന് യുവാവിനെ ബ്ലേഡ് കൊണ്ട് മേലാസകലം കോറിപ്പരിക്കേല്‍പ്പിച്ചു. മുള്ളൂര്‍ക്കരയിലാണ് സംഭവം. ആറ്റൂര്‍ സ്വദേശി സുഹൈബിനാണ് പരിക്കേറ്റത്. കാപ്പ കേസ് പ്രതിയായ ഷാഫിയാണ് 22കാരനായ സുഹൈബിനെ ആക്രമിച്ചത്. സുഹൈബ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഷാഫി സഹൃത്തുക്കള്‍ക്കൊപ്പം ബസ് വെയ്റ്റിങ് ഷെഡില്‍ ഇരിക്കുകയായിരുന്നു. ആ സമയത്ത് അതുവഴി വന്ന സുഹൈബ് അവിടെയുള്ള സുഹൃത്തുക്കളോടെല്ലാം പുതുവര്‍ഷാശംസകള്‍ പറഞ്ഞു. എന്നാല്‍ ഷാഫിയോട് മാത്രം ആശംസ പറഞ്ഞിരുന്നില്ല. തന്നോട് മാത്രം ആശംസ പറഞ്ഞില്ലെന്ന കാരണത്താല്‍ ഷാഫി സുഹൈബിനെ ആക്രമിക്കുകയായിരുന്നു.

Read More

തിരുവനന്തപുരം ∙ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. കഴിഞ്ഞവര്‍ഷം തമിഴ് പിന്നണി ഗായകന്‍ പി.കെ. വീരമണി ദാസനായിരുന്നു പുരസ്‌കാരം. 2012ലാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിവരാസനം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഒട്ടേറെ അയ്യപ്പ ഭക്തിഗാനങ്ങള്‍ കൈതപ്രം രചിച്ചിട്ടുണ്ട്.

Read More

കേരളാ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (KSCA), ഭാരത കേസരി ശ്രീ മന്നത്ത് പദ്മനാഭന്റെ 147-ാം മന്നം ജയന്തി, പുതുവത്സര ആഘോഷങ്ങൾ ഈ വരുന്ന ജനുവരി 2-ാം തീയതി വൈകിട്ട് 7 മണി മുതൽ KSCA ആസ്ഥാനത്ത് നടക്കും. ലളിതമായി നടക്കുന്ന ചടങ്ങിൽ ബഹ്‌റിനിലെ അറിയപ്പെടുന്ന Dr. ബാബു രാമചന്ദ്രൻ, മുഖ്യ പ്രഭാഷണം നടത്തും. ഫൈൻആർട്ട് ആർട്ടിസ്റ്റും, ക്രിയേറ്റീവ് ആർട്ട് അധ്യാപകനും, പുതുതായി അനാച്ഛാദനം ചെയ്യുന്ന ശ്രീ. മന്നത്തു പദ്മനാഭന്റെ ഛായാചിത്രം വരച്ച, ശ്രീ. സന്തോഷ് പോരുവഴി, വിശിഷ്ട അതിഥിയായി പങ്കെടുക്കും. KSCA-യുടെ സ്ഥാപക അംഗങ്ങളായ ശ്രീ. പി ജി. സുകുമാരൻ നായർ, ശ്രീ. എസ്‌. എം. പിള്ള, ശ്രീ ദേവദാസൻ നമ്പ്യാർ എന്നിവർ ചേർന്ന് ശ്രീ. മന്നത്തു പദ്മനാഭന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്യുന്നതിനൊപ്പം അവരെ ആദരിക്കുന്ന ചടങ്ങും ഉണ്ടാകും. തുടർന്ന് ശ്രീ. ഗോപി നമ്പ്യാരും, ശ്രീ. അജിത്തും നയിക്കുന്ന ഗാനമേളയും, ലേഡീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഡാൻസുകളും നടക്കും. ഈ…

Read More

സനാ: യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷക്ക് യെമൻ പ്രസിഡന്‍റ് അനുമതി നല്‍കിയതിന് പിന്നാലെ സഹായം അഭ്യര്‍ത്ഥിച്ച് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. ഇത് തന്‍റെ അവസാനത്തെ അപേക്ഷയാണെന്നും ഇനി വളരെ കുറച്ച് ദിവസങ്ങൾ കൂടി മാത്രമാണുള്ളതെന്നും യെമനിലുള്ള അമ്മ പറഞ്ഞു. ഇതുവരെ സഹായിച്ച എല്ലാവർക്കും നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി നന്ദി പറഞ്ഞു. ഇനി വളരെ കുറച്ച് ദിവസങ്ങൾ കൂടി മാത്രമേ ഉള്ളൂ. എല്ലാവരും വധശിക്ഷ ഒഴിവാക്കാൻ സഹായിക്കണം ഇത് തൻറെ അവസാനത്തെ അപേക്ഷ എന്നും അവര്‍ പറഞ്ഞു. അതേസമയം നിമിഷപ്രിയയുടെ മോചനത്തിനുള്ള സാധ്യത അടഞ്ഞിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കൊല്ലപ്പെട്ട തലാലിൻറെ കുടുംബമാണ് അന്തിമ തീരുമാനം എടുക്കേണ്ടത് ഒത്തുതീർപ്പിനുള്ള ചർച്ചകൾ തുടരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ ശിക്ഷ ശരിവച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും വ്യക്തമാക്കി. നിമിഷപ്രിയയുടെ കാര്യത്തിൽ പ്രതീക്ഷകൾ അസാനിച്ചിട്ടില്ലെന്ന് യെമനിൽ നിമിഷയുടെ മോചനത്തിനായി പ്രവർത്തനം ഏകോപിപ്പിക്കുന്ന…

Read More

തിരുവനന്തപുരം: നെടുമങ്ങാട് പി.എ. അസീസ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കോളേജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടേതാണ് മൃതദേഹമെന്നാണ് പോലീസിന്റെ സംശയം. അദ്ദേഹത്തിന്റെ കാറും മൊബൈൽ ഫോണുമെല്ലാം സമീപത്തുണ്ട്. മുഹമ്മദ് അബ്ദുള്‍ അസീസിന് കടബാധ്യതയുണ്ടായിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇദ്ദേഹം പണം തിരികെ നൽകാനുള്ളവർ വന്ന് ബഹളമുണ്ടാക്കിയതായി നാട്ടുകാരും പറയുന്നുണ്ട്. തിങ്കളാഴ്ച ഇദ്ദേഹം കോളേജിനടുത്തുണ്ടായിരുന്നതായും നാട്ടുകാർ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദ​ഗ്ധരും സ്ഥലത്തുണ്ട്.

Read More

ഹോളിവുഡ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും വിവാദപരവുമായ വിവാഹമോചനത്തിന് വിരാമമിട്ടുകൊണ്ട് ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹമോചനം നേടിയതായി അവളുടെ അഭിഭാഷകൻ തിങ്കളാഴ്ച പറഞ്ഞു. ജോളിയുടെ അഭിഭാഷകൻ ജെയിംസ് സൈമൺ, ദമ്പതികൾ ഒരു കരാറിൽ എത്തിയതായി അസോസിയേറ്റഡ് പ്രസ്സിനോട് സ്ഥിരീകരിച്ചു. പീപ്പിൾ മാസികയാണ് സെറ്റിൽമെൻ്റിൻ്റെ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. “എട്ട് വർഷങ്ങൾക്ക് മുമ്പ്, ആഞ്ജലീന മിസ്റ്റർ പിറ്റിൽ നിന്ന് വിവാഹമോചനത്തിന് അപേക്ഷ നൽകി,” സൈമൺ ഒരു പ്രസ്താവനയിൽ പറഞ്ഞു. “അവളും കുട്ടികളും മിസ്റ്റർ പിറ്റുമായി പങ്കിട്ട എല്ലാ സ്വത്തുക്കളും ഉപേക്ഷിച്ചു, അന്നുമുതൽ അവർ അവരുടെ കുടുംബത്തിന് സമാധാനവും ശാന്തിയും കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എട്ട് വർഷം മുമ്പ് ആരംഭിച്ച ഒരു നീണ്ട പ്രക്രിയയുടെ ഒരു ഭാഗം മാത്രമാണിത്. സത്യം പറഞ്ഞാൽ, ആഞ്ജലീന ക്ഷീണിതയാണ്, പക്ഷേ ഈ ഒരു ഭാഗം അവസാനിച്ചതിൽ അവൾക്ക് ആശ്വാസമുണ്ട്. ഇതുവരെ കോടതി രേഖകളൊന്നും ഫയൽ ചെയ്തിട്ടില്ല, ഒരു ജഡ്ജി കരാറിൽ ഒപ്പിടേണ്ടതുണ്ട്. അഭിപ്രായം തേടി പിറ്റിൻ്റെ അഭിഭാഷകന്…

Read More

ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിനാല്‍ വിദ്യാര്‍ഥിനിയെ സ്റ്റേഷനില്‍വെച്ച് തീവണ്ടിക്കുമുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചു. 2022-ല്‍ ബി.കോം മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന സത്യയെ സെയ്ന്റ് തോമസ് റെയില്‍വേ സ്റ്റേഷനില്‍വെച്ച് തീവണ്ടിക്കുമുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി സതീഷിനാണ്(25) പ്രത്യേക വനിതാ കോടതി ജഡ്ജി ജെ. ശ്രീദേവി വധശിക്ഷ വിധിച്ചത്. 2022 ഒക്ടോബര്‍ 13-നായിരുന്നു സംഭവം. സി.ബി.സി.ഐ.ഡി. സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സതീഷ് കുറ്റവാളിയാണെന്ന് വ്യക്തമാക്കിയിരുന്നു. പ്രതി മൂന്നുവര്‍ഷത്തെ കഠിന തടവ് അനുഭവിക്കണം. 35,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാലാണ് സത്യയെ സതീഷ് തീവണ്ടിക്കു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് കോടതി വിധിയിൽ വ്യക്തമാക്കി. ഇരയുടെ ഇളയ സഹോദരിമാര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 302 പ്രകാരമുള്ള കൊലപാതകത്തിനും തമിഴ്നാട് പീഡന വിരുദ്ധ നിയമത്തിലെ സെക്ഷന്‍ 4 പ്രകാരമുള്ള പീഡനത്തിനുമാണ് പ്രതിക്ക് മഹിളാ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിനു ശേഷമാണ് കേസില്‍…

Read More