Author: News Desk

മനാമ: ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ വിദേശ ഘടകം ഐ.വൈ.സി ഇന്റർനാഷണൽ ഗ്ലോബൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട കോട്ടയം സ്വെദേശി ഫ്രഡ്‌ഡി ജോർജിനെ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അഭിനന്ദിച്ചു. ഐ.വൈ.സി.സി ബഹ്‌റൈനിന്റെ മുൻകാല പരിപാടികളിലടക്കം ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ വിദേശ ഘടകത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.ഫ്രഡ്‌ഡി ജോർജിന്റെ നേതൃത്വത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യുവജന വിഭാഗത്തെ അന്തർദേശീയ തലത്തിൽ മികച്ച നിലയിൽ നയിക്കാൻ സാധിക്കും. എല്ലാവിധ ആശംസകളും നേരുന്നതായി ഭാരവാഹികൾ പത്രക്കുറ്റിപ്പിൽ അറിയിച്ചു.

Read More

ജനുവരി മൂന്നാം തീയതി (വെള്ളിയാഴ്ച) ഭൂമിയുടെ തൊട്ടരികിലൂടെ രണ്ട് ഛിന്നഗ്രഹങ്ങള്‍ കടന്നുപോകും. നാസയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഭൂമിയ്ക്ക് നേരെ വന്നുകൊണ്ടിരിക്കുന്നഛിന്ന ഗ്രഹങ്ങളുടെ പേര് യഥാക്രമം 2024 വൈ.സി 9 എന്നും 2024 വൈ.എല്‍ 1 എന്നുമാണ്. 44 അടി വലുപ്പമുള്ള ഛിന്ന ഗ്രഹമാണ് 2024 വൈ.സി 9. മണിക്കൂറില്‍ 31293 കിലോമീറ്റര്‍ വേഗതയിലാണ് ഗ്രഹത്തിന്റെ സഞ്ചാരം.ഭൂമിയില്‍ നിന്നും 13,10,000 കിലോമീറ്റര്‍ ദൂരത്തിലൂടെയാണ് ഛിന്നഗ്രഹം കടന്നുപോകുന്നത്. കൃത്യമായി പറഞ്ഞാല്‍ ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള ദൂരത്തിന്റെ മൂന്നിരട്ടിയാണ് വ്യത്യസം. ഛിന്നഗ്രഹങ്ങളെ കുറിച്ച് വളരെ അടുത്ത് നിന്ന് പഠിക്കാന്‍ കഴിയുന്ന അവസരമായിട്ടാണ് ശാസ്ത്രലോകം ഇതിനെ കാണുന്നത്. ശാസ്ത്രപരമായി നോക്കിക്കാണുമ്പോള്‍ വളരെ ചെറിയ ദൂരത്തിലാണ് ഛിന്നഗ്രഹങ്ങള്‍ കടന്നുപോകുന്നത്. 2024 വൈ.സി 9 ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭൂമിക്ക് യാതൊരുവിധ ഭീഷണിയും ഉയര്‍ത്തുന്നില്ലെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 11:33-നാണ് 2024 വൈ.എല്‍ 1 ഭൂമിക്കരികിലേക്കെത്തുക. താരതമ്യേനെ ചെറിയ ഈ ഗ്രഹത്തിന് 38 അടി…

Read More

കൊച്ചി: കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയ്ക്കിടെ വേദിയിൽ നിന്ന് വീണ് ഉമാ തോമസിന് പരിക്കേറ്റ സംഭവത്തിൽ പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ ഉടമ എം നികോഷ് കുമാർ അറസ്റ്റിൽ. ഏഴര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. സംഘാടകരായ മൃദംഗ വിഷൻ, ഓസ്‌കാർ ഇവന്റ്‌സ് ഉടമകളോട് കീഴടങ്ങാൻ ഹൈക്കോടതി നേരത്ത നിർദേശിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നികോഷ് കുമാർ കീഴടങ്ങുകയായിരുന്നു. മൃദംഗ വിഷൻ എംഡി എം നികോഷ് കുമാർ, സിഇഒ ഷമീർ, പൂർണിമ, നികോഷ് കുമാറിന്റെ ഭാര്യ എന്നിവർക്കെതിരെ പൊലീസ് വിശ്വാസ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. അതേസമയം കേസിൽ ആവശ്യമെങ്കിൽ ദിവ്യ ഉണ്ണിയേയും മൊഴിയെടുക്കാനായി വിളിപ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കി. മരണം വരെ സംഭവിക്കാവുന്ന വീഴ്ച വരുത്തിയതിനാണ് മൃദംഗ വിഷൻ സിഇഒ ഷമീർ, പന്തൽ നിർമാണ ജോലികൾ ചെയ്ത മുളന്തുരുത്തി സ്വദേശി ബെന്നി, ഏകോപനം നടത്തിയ കൃഷ്ണകുമാർ എന്നിവർക്കെതിരെ…

Read More

തൃശൂർ: പാറമേക്കാവ് വേല വെടിക്കെട്ടിനു തൃശൂർ എഡിഎമ്മിന്റെ അനുമതി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നു പെസോ മാനദണ്ഡപ്രകാരമുള്ള രേഖകൾ സമർപ്പിച്ച പശ്ചാത്തലത്തിലാണ് നടപടി. കർശന നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് അനുമതി നൽകിയത്. ഈ മാസം 3, 5 തീയതികളിലാണ് വേല ഉത്സവം. നേരത്തെ വെടിക്കെട്ടിനു എഡ‍ിഎം അനുമതി നിഷേധിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ സ്ഫോടക വസ്തു ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദ​ഗതി ചോദ്യം ചെയ്തു തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പെസോയുടെ മാർ​ഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നും പെസോയുടെ പരീക്ഷ പാസായ സർഫൈഡ് ആയിട്ടുള്ള ആളുകളുണ്ടെങ്കിൽ വെടിക്കെട്ടിനു അനുമതി നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പാറമേക്കാവിന്റെ പ്രതിനിധി ഫയർ ഡിസ്പ്ലെ ഓഫീസറായി പരീക്ഷ പാസായി. തുടർന്നാണ് എഡിഎം അനുമതി നൽകിയത്. വെടിക്കെട്ട് നടക്കുമ്പോൾ വെടിക്കെട്ട് പുരയിൽ നിന്ന് 200 മീറ്റർ അകലം വേണം എന്നും ഫയർ വർക്ക് കൺട്രോളർ, അസിസ്റ്റന്റ് കൺട്രോളർ എന്നി തസ്തികകളിൽ പെസോയുടെ പരീക്ഷ ദേവസ്വം പ്രതിനിധികൾ പാസായി അപേക്ഷ…

Read More

വയനാട്‌: മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസം മന്ത്രിസഭ അംഗീകരിച്ചതിനു പിന്നാലെ ഉന്നതതല യോഗം വിളിച്ച് റവന്യു മന്ത്രി കെ.രാജന്‍. ആദ്യഘട്ട പുനരധിവാസത്തിന് അര്‍ഹരായവരുടെ അന്തിമപട്ടിക ജനുവരി 15ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഫെബ്രുവരി 10-ന് രണ്ടാംഘട്ട പട്ടികയ്ക്ക് രൂപമാകുമെന്നും അറിയിച്ചു.ദുരന്തബാധിതര്‍ക്ക് നല്‍കുന്ന ഭൂമിയുടെ അളവ് സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കും. 263 പേര്‍ ദുരന്തത്തില്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 35 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇവര്‍ക്ക് കൂടിയുള്ള മരണസര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള നടപടിയുണ്ടാകും. പുനരധിവാസ പദ്ധതിക്കായി ഐ.എ.എസ് റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥനെ ഉടന്‍ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കും.-മന്ത്രി പറഞ്ഞു. യോഗത്തിന് ശേഷം പുനരധിവാസം നടത്താന്‍ ഉദ്ദേശിക്കുന്ന എസ്‌റ്റേറ്റുകളും മന്ത്രി സന്ദര്‍ശിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കിഫ്‌കോണ്‍, ഊരാളുങ്കല്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിതരെ പുനരധിവസിപ്പിക്കാന്‍ കല്പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ 58.50 ഹെക്ടറും കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റില്‍ 48.96 ഹെക്ടറും ഭൂമി ഏറ്റെടുക്കും. രണ്ടു ടൗണ്‍ഷിപ്പായാണ് നിര്‍മാണം. ചുമതല…

Read More

അബുദാബി: ശൈഖ് സായിദ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ച പുതുവത്സരാഘോഷത്തില്‍ ആകാശത്തേക്ക് പറത്തിവിട്ട ഒരു ലക്ഷം ബലൂണുകളില്‍ 10 കോടി വിത്തുകള്‍. അബുദാബിയിലെ അത് വത്ബ ഫെസ്റ്റിവല്‍ വേദിയില്‍ ബുധനാഴ്ച രാത്രി 10 മണിമുതലാണ് പരിപാടി ആരംഭിച്ചത്. വെളുപ്പ്, കറുപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള ബലൂണുകളാണ് ആകാശത്തേക്ക് പറത്തിയത്. മനോഹരമായ കാഴ്ച കാണാന്‍ ആയിരങ്ങൾ തടിച്ചുകൂടി. സസ്യജാലങ്ങളെ സമ്പുഷ്ടമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഓരോ ബലൂണിലുമായി തദ്ദേശീയ വൃക്ഷങ്ങളുടെയും ഗാഫ്, സമര്‍, മറ്റ് മരുഭൂ സസ്യങ്ങള്‍ എന്നിവയുടെ 1000 വിത്തുകള്‍ അടങ്ങിയിരുന്നു. പരിസ്ഥിതി സൗഹൃദ ബലൂണുകള്‍ പ്രകൃതി ദത്ത ലാറ്റെക്‌സ് ഉപയോഗിച്ചായിരുന്നു നിര്‍മിച്ചത്. ആഘോഷങ്ങള്‍ പരിസ്ഥിതി സൗഹൃദമായിരിക്കണമെന്ന രാജ്യത്തിന്റെ നിര്‍ദേശത്തിനനുസൃതമായാണ് പരിപാടി നടന്നത്. അബുദാബിയിൽ ഇതിനുമുന്‍പും ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 2024 ല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിരവധിയിടങ്ങളില്‍ വിത്തുകള്‍ പാകിയിരുന്നു. ഒരേ സമയം 53 വിത്തുകള്‍ ഉള്‍ക്കൊള്ളാവുന്ന സീഡിങ് ഡ്രോണുകളായിരുന്നു ഉപയോഗിച്ചത്. കര, തീരദേശ ആവാസ വ്യവസ്ഥകളെ വിലയിരുത്താനും പുനസ്ഥാപിക്കാനുമാണ് അധികൃതര്‍ അന്താരാഷ്ട്ര പരിസ്ഥിതി…

Read More

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ജനുവരി 4ന് തിരി തെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം.ടി-നിളയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാ‌കും. തുടർന്ന് ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേർന്ന് അവതരിപ്പിക്കും. വയനാട് വെള്ളാർമല ജിഎച്ച്എസ്എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാംവേദിയിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങൾ നടക്കുക. 25 വേദികളിലായാണ് മത്സരങ്ങൾ. സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദി. മത്സരവേദികൾക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നൽകിയിട്ടുള്ളത്. മത്സരങ്ങൾ തത്സമയം കൈറ്റ് വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം…

Read More

കൊല്ലം: കൊല്ലം പടപ്പക്കരയിൽ അമ്മ പുഷ്പലതയെയും മുത്തച്ഛൻ ആന്‍റണിയെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി അഖിലിനെ നാട്ടിലെത്തിച്ചു. ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രീനഗറിൽ നിന്ന് കുണ്ടറ സിഐ വി.അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സ്റ്റേഷൻ നടപടികൾ പൂർത്തിയാക്കി പ്രതിയെ ഇന്ന് റിമാൻഡ് ചെയ്യും. തുടർന്ന് തെളിവെടുപ്പ് അടക്കമുള്ള നടപടികൾക്കായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. കൊലപാതകത്തിൽ പ്രതിക്ക് കുറ്റബോധമില്ലെന്ന് കൊല്ലം റൂറൽ എസ്‍പി സാബു മാത്യൂ പറഞ്ഞു. പ്രതി ലഹരിക്ക് അടിമയാണ്. പ്രതി ആദ്യം മുത്തച്ഛനെയാണ് ആക്രമിച്ചത്. മുത്തച്ഛനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം അഖിൽ വീട്ടിൽ ഭക്ഷണമുണ്ടാക്കി. തുടര്‍ന്ന് ഭക്ഷണം എടുത്ത് തരാൻ ആവശ്യപ്പെട്ട് അമ്മ പുഷ്പലതയെ വിളിച്ചുവരുത്തി ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി. അമ്മയുടെ മരണം ഉറപ്പാക്കാൻ ഉളി കൊണ്ട് പലതവണ മുഖത്ത് കുത്തിയെന്നും പ്രതി മൊഴി നൽകി. ഇരട്ട കൊലപാതകത്തിനുശേഷം ടിവി വെച്ച് പാട്ട് ആസ്വദിച്ച ശേഷമാണ് വീട്ടിൽ നിന്നും അഖിൽ രക്ഷപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി. വലിയ പ്രതിസന്ധികളെയും…

Read More

മാന്നാർ: ആലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ നേരെ റോഡില്‍വെച്ച് ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. കീരിക്കാട് ഇരുംബാണി ലക്ഷംവീട്ടിൽ അഖിലിനെ (27)യാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് വെളുപ്പിനെ ആറു മണിയോടെയാണ് സംഭവം. സൈക്കിളിൽ ട്യൂഷന് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ ബൈക്കിൽ പിന്തുടർന്നെത്തിയ ഇയാൾ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഭയന്ന കുട്ടി നിലവിളിച്ച് ഓടി. ഇതോടെ പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി വീട്ടിലെത്തി വിവരം അറിയിച്ചു. ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ മാന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത മാന്നാർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. മാന്നാർ സ്റ്റേഷൻ ഹൌസ് ഓഫീസർ എ അനിഷ്, എസ് ഐ അഭിറാം, സിഎസ് ഗ്രേഡ് എസ് ഐ സുദീപ്, പ്രൊബേഷൻ എസ് ഐ നൗഫൽ, സിപിഒ മാരായ സാജിദ് ഹരിപ്രസാദ്, അൻസർ, വിഷ്ണു, വനിത എഎസ്ഐ രജിത എന്നിവരടങ്ങിയ സംഘമാണ് അഖിലിനെ അറസ്റ്റ്…

Read More

കൊല്ലം: ചക്കുവള്ളി ജംഗ്ഷന് സമീപം സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ വീണ് ബസ് യാത്രികർക്ക് പരിക്കേറ്റതായി പരാതി. ഗർഭിണി ഉൾപ്പെടെ മൂന്ന് പേരാണ് അതിവേഗത്തിൽ പാഞ്ഞ ബസിനുള്ളിൽ വീണത്. ബസിന്റെ മരണപ്പാച്ചിലിൽ വീണ് പരിക്കേറ്റെന്ന് ആരോപിച്ച് യാത്രക്കാർ പ്രതിഷേധിച്ചു. പൊലീസെത്തി ബസ് സ്റ്റേഷനിലേക്ക് മാറ്റി. ഭരണിക്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് ബസുകൾ സമയത്തെ ചൊല്ലി തർക്കിച്ചെന്നും മത്സരയോട്ടത്തിനിടെ ബസിനുള്ളിൽ ഉണ്ടായിരുന്നവർ തെറിച്ചു വീണെന്നുമാണ് യാത്രക്കാർ പറയുന്നത്. യാത്രക്കാർ ബഹളം വെച്ചതോടെ തടിച്ചുകൂടിയ നാട്ടുകാർ സ്വകാര്യ ബസ് തടഞ്ഞുവെച്ചു. തുടർന്ന് പൊലീസെത്തിയാണ് പ്രതിഷേധക്കാരെ മാറ്റി ബസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

Read More