Author: News Desk

തൃശൂര്‍ (പഴയന്നൂര്‍): ഗായത്രിപ്പുഴയില്‍ ചീരക്കുഴി റെഗുലേറ്ററിനു താഴെ ഒഴുക്കില്‍പ്പെട്ട് 12 വയസുകാരന്‍ മരിച്ചു. പാലക്കാട് പുതുശ്ശേരി സ്വദേശി മനോജിന്റെയും ജയശ്രീയുടെയും മകന്‍ വിശ്വജിത്ത് (ജിത്തു -12) ആണ് മരിച്ചത്. അച്ഛന്റെ നാടായ പുതുശ്ശേരിയില്‍ പഠിക്കുകയായിരുന്ന വിശ്വജിത്ത് കഴിഞ്ഞ ദിവസമാണ് അമ്മവീടായ ലക്കിടിയിലെത്തിയത്. വേനലവധി ആഘോഷിക്കാന്‍ മുതിര്‍ന്നവരും കുട്ടികളുമടങ്ങുന്ന പത്തോളം പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് വിശ്വജിത്ത് ചീരക്കുഴിയിലെത്തിയത്.ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഘം പുഴയിലെത്തിയത്. സുഹൃത്തുകളോടൊപ്പം പുഴയിലിറങ്ങി കളിക്കുന്നതിനിടെ പഴയലക്കിടി നാലകത്ത് കാസിമിന്റെ മകന്‍ അബുസഹദാ(12) ണ് ആദ്യം ഒഴുക്കില്‍പ്പെട്ടത്. രക്ഷിക്കാന്‍ ശ്രമിച്ച ഹനീഫയുടെ മകന്‍ കാജാഹുസൈ(12)നും ഒഴിക്കില്‍പ്പെട്ടു. ഇരുവരെയും രക്ഷിച്ച് പുഴയിലുണ്ടായിരുന്ന പാറയോടടുപ്പിച്ച ശേഷമാണ് വിശ്വജിത്ത് ഒഴിക്കില്‍പ്പെട്ടത്. സംഘത്തിലുണ്ടായിരുന്ന കാസിം പുഴയിലിറങ്ങി മൂന്ന് കുട്ടികളെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട് പേരെ മാത്രമെ കരക്കെത്തിക്കാനായുള്ളു.രണ്ട് ദിവസം മുന്‍പുണ്ടായ വേനല്‍ മഴയില്‍ ഗായത്രിപുഴയില്‍ വെള്ളത്തിന്റെ അളവ് വര്‍ദ്ധിച്ചതോടെ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറന്നിരുന്നതിനാല്‍ പുഴയില്‍ ഒഴുക്കുണ്ടായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചീരക്കുഴി…

Read More

മനാമ: കാൻസർ രോഗികൾക്കു വിഗ് നിർമ്മിക്കുവാൻ മുടി ദാനം നൽകി വേറിട്ട പിറന്നാൾ ആഘോഷവുമായി സാൻവി സുജീഷ്. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന കോഴിക്കോട് ഇരിങ്ങത്ത് സുജീഷ് മാടായിയുടെയും അഞ്ജലി സുജീഷിന്റെയും മകളായ സാൻവി ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന ദിയോ ദേവ് സഹോദരനാണ്. ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അവിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പ് ന്റെ ജനറൽ സെക്രട്ടറി കെ. ടി. സലിം സാൻവിയിൽ നിന്നും മുടി സ്വീകരിച്ചു. ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് വിഗ് നൽകി വരുന്നത്.

Read More

കൊച്ചി: സ്കൂട്ടറിന്റെ മുൻഭാഗത്ത് നിന്ന് പാമ്പിനെ കണ്ടെത്തി. എറണാകുളം കളക്ടറേറ്റ് ജീവനക്കാരിയുടെ സ്കൂട്ടറിൽ നിന്നാണ് ഇന്ന് രാവിലെ രാവിലെ പാമ്പിനെ പിടികൂടിയത്. രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനത്തിൻ നിന്ന് അനക്കവും തണുപ്പും അനുഭവപ്പെടുകയായിരുന്നു. ശ്രദ്ധിച്ചപ്പോൾ സ്കൂട്ടറിൽ പാമ്പിനെ കണ്ടു. ഇതോടെ യാത്രക്കാരി പരിഭ്രാന്തയായി വാഹനത്തിൽ നിന്ന് മറിഞ്ഞുവീണു. വിവരം അറിയിച്ചതനുസരിച്ച് പാമ്പിനെ പിടിക്കാൻ വൈദഗ്ധ്യമുള്ളവരെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സ്കൂട്ടറിന്റെ മുൻ ഭാഗം സ്ക്രൂ ഡ്രൈവർ കൊണ്ട് അഴിച്ചെടുത്താണ് അതിനുള്ളിൽ ഉണ്ടായിരുന്ന വലിയ പാമ്പിനെ പുറത്തെടുത്തത്. 

Read More

കൊച്ചി: കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് തടവുകാരുടെ അക്രമത്തില്‍ ജയില്‍ ജീവനക്കാരന് പരിക്കേറ്റു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അഖില്‍ മോഹനന് ആണ് പരിക്കേറ്റത്. ഇന്നു വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. അമ്പലമേട് പൊലീസ് സ്റ്റേഷനില്‍ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളാണ് ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചത്. സഹോദരങ്ങളായ അഖില്‍ ഗണേശന്‍, അജിത് ഗണേശന്‍ എന്നിവരാണ് അക്രമം അഴിച്ചുവിട്ടത്. മറ്റൊരു തടവുകാരനെ ആക്രമിച്ച ഇവരെ പിടിച്ചുമാറ്റുന്നതിനിടെയാണ് ജയില്‍ ഉദ്യോഗസ്ഥനെ പ്രതികള്‍ ആക്രമിക്കുന്നത്. പ്രിസണ്‍ ഓഫീസര്‍ അഖില്‍ മോഹന്റെ കൈക്ക് പൊട്ടലുണ്ട്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

കൊച്ചി: ഭീകര സംഘടനയായ ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ കേരളത്തിൽ സംഘടനയുടെ ശാഖ രൂപീകരിച്ചെന്ന കേസിൽ അറസ്റ്റിലായ രണ്ട് പേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എൻ.ഐഎ കേസിലെ പ്രതികളായ ഷിയാസ് ടി.എസ്, ആഷിഫ് എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ ഇവർ നൽകിയ എൻഐഎ കോടതി തള്ളിയിരുന്നു. ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീലിൽ ആണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വിചാരണയില്ലാതെ പ്രതികൾ ജയിലിൽ തുടരുന്ന സാഹചര്യം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം നൽകിയത്. തൃശൂരിൽ ഐ.എസ് മൊഡ്യൂൾ രൂപീകരിച്ചെന്ന കേസിൽ ആഷിഫ്, നബീൽ അഹമ്മദ്, ഷിയാസ്, സഹീർ തുർക്കി എന്നിവരെ പ്രതിയാക്കിയാണ് കഴിഞ്ഞ വർഷം ജനുവരിയിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. നേരത്തെ ഖത്തറിൽ ജോലി ചെയ്തിരുന്ന ആഷിഫും നബീലുമാണ് ഐ.എസ് ശാഖ രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതെന്നായിരുന്നു എൻഐഎയുടെ കണ്ടെത്തൽ. 2023 നവംബറിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കൊച്ചി എൻഐഎ കോടതിയിൽ 2024 ജനുവരിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

Read More

കോയമ്പത്തൂര്‍: ദുരൂഹ സാഹചര്യത്തില്‍ മലയാളികളായ രണ്ട് പേരെ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ് (51), മഹേഷ് (48) എന്നിവരെയാണ് കോയമ്പത്തൂര്‍ വിശ്വനാഥപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഹേഷിനെ കഴുത്തറുത്ത നിലയിലും ജയരാജിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരുവരും കോയമ്പത്തൂരില്‍ ബേക്കറി നടത്തുകയാണ്. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപം തുടിയല്ലൂരിലാണ് ഇരുവരും ബേക്കറി നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം ബേക്കറി തുറക്കാതെ വന്നതോടെ പ്രദേശവാസികള്‍ ഉച്ചയോടെ വിശ്വനാഥപുരത്തെ വീട്ടില്‍ അന്വേഷിച്ചെത്തിയിരുന്നു. അപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ തുടിയല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരും അവിവാഹിതരാണ്. മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

Read More

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിൽ ആലത്തൂർ എംപി കെ.രാധാകൃഷ്ണന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. എട്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലാണ് കൊച്ചി ഇ.ഡി ഓഫിസിൽ പൂർത്തിയായത്. ‘‘ചില കാര്യങ്ങളിൽ ഇഡി വ്യക്തത തേടിയിട്ടുണ്ട്. ഇ.ഡി വീണ്ടും വിളിപ്പിച്ചിട്ടില്ല. സിപിഎം തൃശൂർ ജില്ലാകമ്മിറ്റിക്ക് തന്റെ കാലയളവിനോ അതിനു ശേഷമോ കരുവന്നൂർ ബാങ്കിൽ അക്കൗണ്ടില്ല.’’ – ഇ.ഡിയുടെ ചോദ്യം ചെയ്യലിനു ശേഷം കെ.രാധാകൃഷ്ണൻ പറഞ്ഞു. നേരത്തെ ഇ.ഡി ആവശ്യപ്പെട്ട സ്വത്ത് വിവരങ്ങൾ കെ.രാധാകൃഷ്ണൻ കൈമാറിയിരുന്നു. കരുവന്നൂര്‍ ബാങ്കുമായുള്ള സിപിഎം ബന്ധം, സിപിഎം പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് കെ. രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്തത്. രാവിലെ പതിനൊന്ന് മണിയോടെയാണ് കെ. രാധാകൃഷ്ണന്‍ എംപി ചോദ്യം ചെയ്യലിന് ഹാജരായത്. നേരത്തെ രണ്ടു തവണ ഇ.ഡി നോട്ടിസ് നല്‍കിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി കെ.രാധാകൃഷ്ണൻ ഹാജരായിരുന്നില്ല പാർട്ടി കോൺഗ്രസിനു ശേഷം തിങ്കളാഴ്ച മധുരയില്‍നിന്ന് തിരിച്ചെത്തിയ അദ്ദേഹം മണ്ഡലത്തിലെ വിവിധ പരിപാടികളില്‍…

Read More

കോഴിക്കോട്∙ ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ ജോലി വാഗ്ദാനം ചെയ്തു യുവതിയിൽനിന്ന് 17.5 ലക്ഷം രൂപ തട്ടി വിദേശത്തേക്കു കടന്ന പത്തൊൻപതുകാരൻ പിടിയിൽ. മലപ്പുറം വള്ളുവങ്ങാട് സ്വദേശി മഞ്ചപ്പള്ളി വീട്ടിൽ മിദ്‌ലാജിനെയാണ് നല്ലളം പൊലീസ് പിടികൂടിയത്. 2023 ഡിസംബറിൽ കുണ്ടായിതോട് സ്വദേശിനിയായ യുവതിയെ സമൂഹമാധ്യമത്തിലൂടെയാണ് മിദ്‍ലാജ് പരിചയപ്പെട്ടത്. തുടർന്ന് പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്യുകയും വ്യാജ ഓൺലൈൻ ട്രേഡിങ്ങിൽ പണം നിക്ഷേപിപ്പിക്കുകയും ടെലിഗ്രാം ലിങ്ക് വഴി ബിറ്റ്കോയിൻ ട്രേഡിങ് ടാസ്ക് നടത്തിക്കുകയും ചെയ്തു. വിവിധ ബാങ്ക് അക്കൗണ്ടിലൂടെ 17,56,828 രൂപയാണ് യുവതിയിൽനിന്നു മിദ്‍ലാജ് തട്ടിയെടുത്തത്. യുവതിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നറിഞ്ഞ പ്രതി, വിദേശത്തേയ്ക്ക് കടക്കുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് 18 ലക്ഷം തട്ടിയെടുത്ത പ്രതി പിടിയിൽപ്രതിക്കെതിരെ നല്ലളം പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വയ്ക്കുകയും നല്ലളം പൊലീസിൽ അറിയിക്കുകയുമായിരുന്നു. കസ്റ്റഡിയിൽ എടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമൻഡ്…

Read More

തിരുവനന്തപുരം: ടൂറിസം രംഗത്ത് ലോകരാജ്യങ്ങളുമായാണ് കേരളം മത്സരിക്കുന്നതെന്നും സാധ്യമാകുന്ന പുതിയ ആശയങ്ങളെല്ലാം നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുമെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പൊന്മുടിയിൽ പുതുതായി നിർമ്മിച്ച സർക്കാർ അതിഥി മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നാല് നിലകളിലായി 22 റൂമുകളാണ് 12.27 കോടി രൂപ ചെലവഴിച്ച് പൊന്മുടിയിൽ നിർമ്മിച്ചിട്ടുള്ളത്. ഗസ്റ്റ് ഹൗസുകൾ ഇനിയും നവീകരിച്ചു മുന്നോട്ടു പോകണം എന്നുള്ളതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. കേരളത്തിൽ 212 റൂമുകൾ കൂടി ഈ വർഷം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ 39 റൂമുകളുടെ പുതിയ ബ്ലോക്കിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. കന്യാകുമാരിയിലും ഗുരുവായൂരും സുൽത്താൻ ബത്തേരിയിലും പഴയ ബ്ലോക്കിന്റെ നവീകരണം പൂർത്തിയാക്കി. വർക്കലയും പീരുമേടും ആലുവയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരം യാത്രി നിവാസിന്റെ നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. കോവിഡിന് ശേഷം സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണുണ്ടായിട്ടുള്ളത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുതിപ്പ് നമ്മുടെ സംസ്ഥാനത്തുണ്ടായി. ടൂറിസം ജനങ്ങൾക്ക്…

Read More

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി സജി ചെറിയാന്‍. വെള്ളാപ്പള്ളിയെ ജനങ്ങള്‍ക്കറിയാമെന്നും മലപ്പുറത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയെ മറ്റൊരു രീതിയില്‍ കാണേണ്ടെന്നും മന്ത്രി പറഞ്ഞു. ഏപ്രില്‍ പതിനൊന്നിന് ആലപ്പുഴയില്‍ നടക്കുന്ന വെള്ളാപ്പള്ളിയുടെ സ്വീകരണച്ചടങ്ങില്‍ താന്‍ പങ്കെടുക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. “വെള്ളാപ്പള്ളി പറഞ്ഞതും അദ്ദേഹത്തിന്റെ സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കുന്നതും രണ്ടുംരണ്ടാണ്. അദ്ദേഹം 30 വര്‍ഷമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയാണ്”, മന്ത്രി വിശദീകരിച്ചു. “അദ്ദേഹത്തിന്റെ ആ യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയേയും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരേയും ക്ഷണിച്ചിട്ടുണ്ട്. അതില്‍ പങ്കെടുക്കുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. ഞാന്‍ ആ ദിവസം മറ്റുകുഴപ്പങ്ങളില്ലെങ്കില്‍ പങ്കെടുക്കുകതന്നെ ചെയ്യും. ഇതാണ് എന്റെ നിലപാട്. അദ്ദേഹം 30 വര്‍ഷമായി എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയിലുള്ള ആഘോഷമാണ്. അതില്‍ നമ്മള്‍ പങ്കെടുക്കാതിരിക്കുന്നതിന്റെ ആവശ്യമെന്താ” എന്നും സജി ചെറിയാന്‍ ചോദിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കവേ മലപ്പുറത്തെ സംബന്ധിച്ച് വിദ്വേഷപരാമര്‍ശം നടത്തിയ വെള്ളാപ്പള്ളിയുടെ സ്വീകരണപരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ഔചിത്യത്തെ…

Read More