Author: newadmin3 newadmin3

മനാമ: ഫഷ്ത് അല്‍ ജാരിമിന് കിഴക്ക് കടല്‍ മേഖലയില്‍ ഞായറാഴ്ച മുതല്‍ ബുധന്‍ വരെ രാവിലെ 8നും ഉച്ചയ്ക്ക് 2നുമിടയില്‍ തത്സമയ അഗ്നിനിശമന പരിശീലന അഭ്യാസങ്ങള്‍ നടത്തുമെന്ന് കോസ്റ്റ്ഗാര്‍ഡ് കമാന്‍ഡ് അറിയിച്ചു. കടലില്‍ പോകുന്നവരെല്ലാം ജാഗ്രത പാലിക്കണമെന്നും ഈ സമയങ്ങളില്‍ ഈ പ്രദേശത്ത് കടല്‍ സഞ്ചാരം ഒഴിവാക്കണമെന്നും കോസ്റ്റ്ഗാര്‍ഡ് അഭ്യര്‍ത്ഥിച്ചു.

Read More

കോഴിക്കോട്: കർണാടകയിലെ രക്ഷാപ്രവർത്തകരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ലോറിയോടൊപ്പം ഭൂമിക്കടിയിലായ അർജുന്റെ കുടുംബം. തിരച്ചിലിന് സൈന്യത്തെ വിളിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇ മെയിൻ സന്ദേശം അയച്ചതായും കുടുംബാംഗങ്ങൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. കേരളത്തിൽനിന്നുള്ള രക്ഷാസംഘത്തിന് തിരച്ചിൽ നടത്താൻ കർണാടക അധികൃതർ അനുവാദം നൽകണം. മണ്ണിനടിയിൽ കുടുങ്ങിയ എല്ലാവരുടെയും കുടുംബത്തിന് നീതി ലഭിക്കണം. മകനെ തിരിച്ചുകിട്ടണമെന്ന് അർജുന്റെ മാതാവ് ഷീല പറഞ്ഞു. അവിടുത്തെ സംവിധാനങ്ങളിൽ വിശ്വാസം കുറഞ്ഞു. ഇപ്പോൾ ഭയമുണ്ട്. ലോറിയുടമയെ കർണാടക പൊലീസ് കയ്യേറ്റം ചെയ്തതായി വാർത്തയുണ്ട്. രക്ഷാപ്രവർത്തനത്തിന്റെ മന്ദഗതി കാണുമ്പോൾ മനസിൽ വല്ലാത്ത അവസ്ഥയാണ്. മോന്റെ അവസ്ഥ എന്താണെന്നു മനസിലാകുന്നില്ല. ജീവനുണ്ടോയെന്നു പോലും മനസിലാകുന്നില്ല. എത്രയും പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്തണം. പലരും മണ്ണിൽ കുടുങ്ങിക്കിടക്കുന്നു. അവരുടെ കുടുംബങ്ങൾക്കെല്ലാം നീതി ലഭിക്കണം. മണ്ണിനടിയിൽപ്പെട്ടാൽ ആരും പേടിക്കും. വിഷമം കുടുംബത്തെ അറിയിക്കാനാവാത്ത അവസ്ഥയുണ്ടാകും. അബോധാവസ്ഥയിലാകുന്നതുവരെ രക്ഷിക്കാൻ ആരെങ്കിലും വരും എന്നു ചിന്തിക്കും. ഇതെല്ലാം രക്ഷാപ്രവർത്തകർക്കും അറിയാവുന്നതാണ്. രണ്ടു ദിവസം ഉദ്യോഗസ്ഥരെ…

Read More

മനാമ: മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറ് മൂലമുണ്ടായ ആഗോള സാങ്കേതിക പ്രശ്നങ്ങള്‍ ബഹ്റൈന്‍ അന്തര്‍ദേശീയ വിമാനത്താവളത്തെ ബാധിച്ചിട്ടില്ലെന്നും അവിടെ എല്ലാ സാങ്കേതിക സംവിധാനങ്ങളും പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാണെന്നും ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി (ബി.എ.സി) അറിയിച്ചു. ആഗോള സാഹചര്യം സജീവമായി നിരീക്ഷിക്കുന്നുണ്ട്. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ നടപ്പിലാക്കാന്‍ ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. വിമാനത്താവളത്തില്‍ എത്തുന്നതിനു മുമ്പ് എല്ലാ യാത്രക്കാരും അവരുടെ വിമാനങ്ങളുടെ തത്സമയ അവസ്ഥ അതത് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് പരിശോധിക്കണം. ചില വിമാനങ്ങള്‍ റദ്ദാക്കല്‍, കാലതാമസം, അല്ലെങ്കില്‍ റീഷെഡ്യൂള്‍ എന്നിവ സാങ്കേതിക സംവിധാനങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും ബാഹ്യഘടകങ്ങള്‍ മൂലമാണെന്നും അതാത് എയര്‍ലൈനുകള്‍ അതിനുള്ള പരിഹാര നടപടികള്‍ സജീവമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും ബി.എ.സി. വ്യക്തമാക്കി.

Read More

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനത്തിൽ സെഞ്ച്വറി നേടിയ സഞ്ജു സാംസണിനെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് തഴഞ്ഞതിനെതിരെ വിമർശനവുമായി ശശി തരൂർ എംപി. സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിൽ സെഞ്ച്വറി നേടിയ യുവതാരം അഭിഷേക് ശർമയെ ട്വന്റി20 ടീമിൽനിന്ന് തഴഞ്ഞതിനെയും തരൂർ വിമർശിച്ചു. മികച്ച പ്രകടനങ്ങൾ കണക്കിലെടുക്കുന്ന രീതി ഇന്ത്യൻ ക്രിക്കറ്റിനില്ലെന്ന് തരൂർ സമൂഹമാദ്ധ്യമക്കുറിപ്പിൽ ആരോപിച്ചു. ‘ഈ മാസം അവസാനം നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിനായുള്ള സ്‌ക്വാഡ് സിലക്ഷൻ വളരെ കൗതുകമുണർത്തുന്നതാണ്. അവസാന ഏകദിന മത്സരത്തിൽ സെഞ്ച്വറിയടിച്ച സഞ്ജു സാംസൺ ഏകദിന ടീമിൽ തിര‌ഞ്ഞെടുക്കപ്പെട്ടില്ല. സിംബാബ്‌വെക്കെതിരായ ട്വന്റി20 മത്സരത്തിൽ സെഞ്ച്വറിയടിച്ച അഭിഷേക് ശർമയും തിരഞ്ഞെടുക്കപ്പെട്ടില്ല. അപൂർവ്വമായി മാത്രമേ ഇന്ത്യയിലെ വിജയങ്ങൾ സിലക്ടർമാർക്ക് പ്രാധാന്യമുള്ളതായി തോന്നുകയുള്ളൂ. എന്നിരുന്നാലും ടീമിന് ആശംസകൾ’- തരൂർ എക്‌സിൽ കുറിച്ചു.കഴിഞ്ഞവർഷം ഡിസംബറിലാണ് ഇന്ത്യ അവസാനമായി ഏകദിന പരമ്പരയ്ക്കിറങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ 78 റൺസിന് വിജയിച്ച ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഫസ്റ്റ് ഡൗണായെത്തി 114 പന്തുകളിൽ…

Read More

കോഴിക്കോട്: നിപ്പ ലക്ഷണങ്ങളോടെ 14കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രത. കുട്ടിയുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കുട്ടിക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്നാണ് അറിയുന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്. ആരോഗ്യനില ഗുരുതരമല്ല. ഐസലേഷനിലുള്ള കുട്ടിയെ പ്രത്യേകം റൂമിലേക്ക് മാറ്റി നിരീക്ഷിക്കുകയാണ്. പനി, തലവേദന, ശരീര വേദന എന്നിവയുണ്ടെങ്കിലും നിലവിൽ അസ്വസ്ഥത അനുഭവപ്പെടേണ്ട കാര്യമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പെരിന്തൽമണ്ണ സ്വദേശിയായ കുട്ടിയെ നിപ്പ സംശയത്തോടെ ഇന്നലെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ കാണിച്ച ശേഷമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിൽ നിപ്പ പോസിറ്റീവാണ്. സാമ്പിൾ തുടർ പരിശോധനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നു. ഇവിടെനിന്ന് പുണെ വൈറോളജി ലാബിലേക്ക് അയച്ചുകൊടുക്കും. അടുത്ത ദിവസം തന്നെ ഫലമറിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതാ നടപടികളുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ ജീവനക്കാർക്ക് പി.പി.ഐ. കിറ്റ് നിർബന്ധമാക്കി. നിപ്പ…

Read More

കുവൈത്ത് സിറ്റി: അബ്ബാസിയയിലുണ്ടായ തീപിടിത്തത്തിൽ നാലം​ഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. ​നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് കുവൈത്തിൽ തിരിച്ചെത്തിയ ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശികളായ മുളയ്ക്കല്‍ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് ശ്വാസംമുട്ടി മരിച്ചത്. എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം. എസിയിലെ വൈദ്യുതി തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. വിഷപ്പുക ശ്വസിച്ചാണ് മരണമെന്നും സൂചനയുണ്ട്. മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്.

Read More

മനാമ: ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട ആലപ്പുഴ ചുനക്കര നടുവിൽ ബോസ് നിവാസിൽ മോൻജി ജോൺ ജോർജിൻറെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഇതോടനുബന്ധിച്ച് പൊതുദർശനവും ആദ്യ ഭാഗ ശുശ്രൂഷയും ബഹ്‌റൈൻ N. E. C. ദേവാലയത്തിൽ വെച്ച് ജൂലൈ 20 ന് 10 മണിക്ക്  ആരംഭിക്കും. ജൂലൈ 21 ഞായറാഴ്ച 9 മണിയ്ക്ക് മോൻജി ജോൺ ജോർജിൻറെ വീട്ടിൽ കൊണ്ടുവരുന്നതും  തുടർന്ന് സംസ്ക്കാര ശുശ്രൂഷ ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ഭവനത്തിൽ ആരംഭിച്ച് ചുനക്കര സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടത്തുന്നതുമാണ്. മോൻജി ജോൺ ജോർജിൻറെ വേർപാടിൽ ബഹ്‌റൈൻ മാർത്തോമ്മാ ഇടവക അനുശോചനം രേഖപ്പെടുത്തി. ഉറങ്ങിക്കിടക്കുന്ന നിലയിൽ ബുധനാഴ്ച രാവിലെയാണ് മോൻജി ജോൺ ജോർജിൻറെ മൃതദേഹം കണ്ടത്. ബുധനാഴ്ച രാവിലെ ഭാര്യ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. അവർ വന്ന് നോക്കുമ്പോഴാണ് മൃതദേഹം കണ്ടത്.

Read More

മേപ്പാടി (വയനാട്): യുവതിയെ നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ വിദേശത്തായിരുന്ന യുവാവിനെ പോലീസ് പിടികൂടി.കോഴിക്കോട് ജില്ലയിലെ കൈതപ്പൊയില്‍ ചീരത്തടത്തില്‍ വീട്ടില്‍ ആഷിക്കി (29)നെയാണ് കരിപ്പൂർ വിമാനത്താവളത്തിനിന്ന് ജൂലൈ 17ന് മേപ്പാടി പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇയാൾ നാട്ടിലെത്തിയ വിവരം വിമാനത്താവള അധികൃതർ അറിയിച്ചതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. മേപ്പാടി സ്വദേശിനിയുടെ പരാതി പ്രകാരമാണ് നടപടി. 2022 ജൂണിലാണ് യുവതിയുടെ പിതാവിന്റെയും കുടുംബ സുഹൃത്തിന്റെയും നമ്പറിലേക്ക് ആഷിക്ക് വാട്‌സാപ് വഴി യുവതിയുടെ നഗ്നചിത്രം അയച്ചുകൊടുക്കുകയും പത്തു ലക്ഷം രൂപ അയച്ചുകൊടുത്തില്ലെങ്കില്‍ ഇന്റര്‍നെറ്റ് വഴി ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.

Read More

മനാമ: സമസ്ത കേരള കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയും ജാതിഭേദമന്യേ എല്ലാവരാലും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന ഖുറത്തു സാദാത്ത് എന്ന പേരിൽ പ്രശസ്തനായ സയ്യിദ് ഫസൽ കോയമ്മ തങ്ങളുടെ വിയോഗം തീരാ നഷ്ടമെന്ന് ആർ എസ് എസി നാഷനൽ അനുസ്മരിച്ചു. സിത്രയിൽ വെച്ച് നടന്ന കൂറാ തങ്ങൾ അനുസ്മരണ സദസ്സ് സയ്യിദ് അസ്ഹർ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. മത സൗഹാർദ്ദം ഊട്ടിയുറപ്പിക്കാനും സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ ഉയർത്തി കൊണ്ട് വരാനും പ്രയത്നിച്ച് വിനയത്തിലും ലാളിത്യത്തിലും ജീവിച്ച തങ്ങൾ എല്ലാവർക്കും മാതൃകയാണെന്നും അസ്ഹർ തങ്ങൾ പറഞ്ഞു. യോഗത്തിൽ കെ സി എഫ് സംഘടന പ്രസിഡന്റ് കലന്തൻ ശരീഫ് അനുസ്മരണ പ്രഭാഷണം നടത്തി. നാഷനൽ ചെയർമാൻ  ശിഹാബുദ്ദീൻ ഉസ്താദ് പരപ്പ, ജനറൽ സെക്രട്ടറി  അഷ്റഫ് മങ്കര,  സെക്രട്ടറിമാരായ ഫൈസൽ വടകര, ജഅഫർ പട്ടാമ്പി, ജാഫർ ശരീഫ്, റഷീദ് തെന്നല, സലീം കൂത്ത് പറമ്പ്, സഫ്‌വാൻ സഖാഫി, മൻസൂർ അഹ്സനി, ഡോ. നൗഫൽ,…

Read More

ക്വാലാലംപൂർ: ക്വാലാലംപൂരിൽ നടക്കുന്ന രാജാവിൻ്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ മലേഷ്യയിലെ സുൽത്താൻ ഇബ്രാഹിം ഇബ്‌നി ഇസ്‌കന്ദറിൻ്റെ ക്ഷണം സ്വീകരിച്ച് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഇന്ന് മലേഷ്യയിലെത്തി. ഹമദ് രാജാവിനെ മലേഷ്യൻ സുൽത്താൻ ഇബ്രാഹിമിൻ്റെ മക്കളായ ഇസ്മായിൽ രാജകുമാരൻ, ഇദ്രിസ് രാജകുമാരൻ, അബ്ദുൾ റഹ്മാൻ രാജകുമാരൻ, അബൂബക്കർ രാജകുമാരൻ, മലേഷ്യൻ കമ്മ്യൂണിക്കേഷൻസ് മന്ത്രി ഫഹ്മി ഫാദ്സിൽ, അംബാസഡർ ഡോ. വലീദ് ഖലീഫ അൽ മനിയ, മലേഷ്യയിലെ ബഹ്റൈൻ എംബസിയിലെ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

Read More