Author: newadmin3 newadmin3

മണ്ണാർക്കാട്: എ.ഐ.വൈ.എഫ്. വനിതാ നേതാവ് ഷാഹിന ആത്മഹത്യ ചെയ്തതിന് കാരണക്കാരൻ ഷാഹിനയുടെ സുഹൃത്തായ സി.പി.ഐ. നേതാവാണെന്ന പരാതിയുമായി ഭർത്താവ് സാദിഖ്. ഷാഹിനയുടെ സുഹൃത്തിനെതിരെ സി.പി.ഐ. പാലക്കാട് ജില്ലാ സെക്രട്ടറിക്ക് സാദിഖ് പരാതി നൽകി. ഇയാൾക്കെതിരെ സാദിഖ് പോലീസിൽ മൊഴി നൽകിയിട്ടുമുണ്ട്. വിദേശത്തായിരുന്ന സാദിഖ് ഇന്നലെയാണ് നാട്ടിലെത്തിയത്. ഷാഹിനയുടെ സുഹൃത്തിന്റെ അമിതമായ ഇടപെടലിലൂടെ ഷാഹിനയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായി. തന്റെ കുടുംബസ്വത്ത് വിഹിതം വിറ്റു കിട്ടിയ പണമുപയോഗിച്ചാണ് ബാധ്യത തീർത്തത്. ഇതിനുശേഷം വ്യക്തിഗത വായ്പയും എടുത്തിരുന്നു. തങ്ങൾ തമ്മിലുള്ള പ്രശ്ന‌ം കാരണം ഒരിക്കലും ഷാഹിന ആത്മഹത്യ ചെയ്യില്ലെന്നും സാദിഖ് പറയുന്നു. തിങ്കളാഴ്ച രാവിലെയാണ് വടക്കുമണ്ണത്തെ വാടകവീട്ടിൽ ഷാഹിനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിനടിയിൽപ്പെട്ട് കാണാതായ അർജുന്റെ കുടുംബത്തിനെതിരെ സൈബർ ആക്രമണം നടക്കുന്നതായി പരാതി. ഇതിനെതിരെ കുടുംബം ചേവായൂർ പോലീസിൽ പരാതി നൽകി. അർജുന്റെ അമ്മയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്ത് രണ്ട് യൂട്യൂബ് ചാനലുകൾ പ്രചരിപ്പിക്കുന്നതായാണ് പരാതി. വാർത്താ സമ്മേളനത്തിനിടെ നടത്തിയ പരാമർശങ്ങളാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ ദുഷ്പ്രചാരണമാണ് നടക്കുന്നതെന്നും അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായും പരാതിയുണ്ട്.

Read More

കോഴിക്കോട്: ലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പുളിക്കൽ പഞ്ചായത്തിലെ അരൂര്‍ എ.എം.യു.പി.  സ്‌കൂളില്‍ ഇരുപതിലേറെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂൾ താൽക്കാലികമായി അടച്ചു. ഈ മാസം 29 വരെയാണ് സ്‌കൂളിന് അവധി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം പേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. ഇവരിൽ കൂടുതൽ പേരും അരൂര്‍ പ്രദേശത്തുള്ളവരാണ്.

Read More

ഷിരൂർ: കർണാടകയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ. ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്തേക്ക് നാവിക സേനയുടെ 15 മുങ്ങൽ വിദഗ്ദ്ധർ സംഘങ്ങളായി മൂന്ന് ഡിങ്കി ബോട്ടുകളിൽ തിരിച്ചു. ഡൈവർമാർക്ക് പുഴയിലേക്ക് ഇറങ്ങാൻ സാധിക്കുമോ എന്ന പ്രാഥമിക പരിശോധനയാണ് ഉദ്യോഗസ്ഥർ നടത്തുന്നത്. അതിശക്തമായ കുത്തൊഴുക്കാണ് പുഴയിൽ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴ കാരണം ശക്തമായ അടിയൊഴുക്കും പുഴയിലുണ്ട്.ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തും. ഉച്ചയ്‌ക്ക് 12 മണിയോടെ ഡ്രോൺ പരിശോധന ആരംഭിക്കുമെന്നാണ് വിവരം. ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്‌കാനറിൽ പുഴയ്‌ക്ക് അടിയിലെ സിഗ്‌നലും ലഭിക്കും. നോയിഡയിൽ നിന്നും കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡെത്തിച്ചത്. അർജുൻ ഉൾപ്പെടെ മൂന്നുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഡ്രോൺ സംവിധാനത്തിൽ സ്‌കാനർ ഘടിപ്പിച്ചാകും പരിശോധന. എട്ട് മീറ്റർ, 90 മീറ്റർ വരെ ആഴത്തിൽ പരിശോധന നടത്താവുന്ന രണ്ട് സ്‌കാനറുകൾ ഉപയോഗിച്ചാണ് സ്ഥലത്ത് പരിശോധന നടത്തുക. ഭൂമിക്കടിയിലുള്ള…

Read More

കൊച്ചി: മൂവാറ്റുപുഴ വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 65 വയസ്സായിരുന്നു. ഏറെനാളായി വിവിധ ആരോഗ്യപ്രശ്നങ്ങൾ ഫാദർ ജോസഫിനെ അലട്ടിയിരുന്നു. ഇതിലുള്ള മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാഴക്കുളം പൊലീസ് അന്വേഷണം തുടങ്ങി. പള്ളിയുടെ പാചകപുരയോട് ചേർന്നുള്ള കെട്ടിടത്തിൽ തൂങ്ങിയ നിലയിലായിരുന്ന വൈദികൻറെ   മൃതദേഹം പുലർച്ചെ ജോലിക്ക് എത്തിയ ജീവനക്കാരാണ് കണ്ടെത്തിയത്.

Read More

അങ്കോള: ഉത്തര കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ നാളെ പുനരാരംഭിക്കും. ഗംഗാവലി പുഴയുടെ ആഴങ്ങളിൽ കീഴ്‌മേൽ മറിഞ്ഞുകിടക്കുന്ന നിലയിലാണ് ട്രക്ക്. ട്രക്കിൽ അ‌ർജുൻ ഉണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് സൈന്യം പറഞ്ഞു.ഡൈവർമാരെ ഇറക്കി ട്രക്കിൽ അ‍ജുൻ ഉണ്ടോ എന്ന് പരിശോധിക്കും,​ അതിന് ശേഷമാകും ട്രക്ക് പുറത്തെടുക്കുക. നാളെ ​രാ​വി​ലെ​ ​ഏ​ഴു​ ​മ​ണി​ക്ക് ​ട്ര​ക്ക് ​എ​ടു​ക്കാ​നു​ള്ള​ ​പ​രി​ശ്ര​മം​ ​തു​ട​രും.​ ​ഇ​രു​മ്പു​ ​വ​ടം​ ​ട്ര​ക്കി​ൽ​ ​ബ​ന്ധി​ച്ചാ​വും​ ​പ​രി​ശ്ര​മം. രാവിലെ എട്ടുമണിയോടെ മണ്ണുനീക്കാനുള്ള പ്രവർത്തനം ആരംഭിച്ചേക്കും.ഇ​ന്ന​് ​ ​ദൗ​ത്യം​ ​നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ ​കാ​ലാ​വ​സ്ഥ​ ​വി​ല്ല​നാ​യി.​ ​മ​ൺ​കൂ​ന​ക​ളു​ടെ​ ​ഉ​ള്ളി​ൽ​ ​നി​ന്ന് ​ട്ര​ക്ക് ​പൊ​ക്കി​യെ​ടു​ക്കാ​നാ​യി​ല്ല.​ ​നേ​വി​യു​ടെ​ ​സോ​ണാ​ർ​ ​പ​രി​ശോ​ധ​ന​യി​ലും​ ​സൈ​ന്യ​ത്തി​ന്റെ​ ​റ​ഡാ​ർ​ ​പ​രി​ശോ​ധ​ന​യി​ലും​ ​ഗം​ഗാ​വ​ലി​പ്പു​ഴ​യു​ടെ​ ​തീ​ര​ത്ത്,​ ​ദേ​ശീ​യ​പാ​ത​യോ​ടു​ ​ചേ​ർ​ന്ന് 20​ ​മീ​റ്റ​ർ​ ​ആ​ഴ​ത്തി​ൽ​ ​ട്ര​ക്ക് ​ക​ണ്ടെ​ത്തി​യ​താ​യി​ ​ഉ​ച്ച​യ്ക്ക് ​മൂ​ന്ന​ര​ ​മ​ണി​ക്കാ​ണ് ​ക​ർ​ണാ​ട​ക​ ​റ​വ​ന്യു​ ​മ​ന്ത്രി​ ​മം​ഗ​ള​ ​കൃ​ഷ്ണ​ ​വൈ​ദ്യ​യും​ ​സൈ​ന്യ​വും​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ഉ​ത്ത​ര​ ​ക​ന്ന​ഡ​ ​ജി​ല്ല​ ​ഭ​ര​ണ​കൂ​ട​വും​ ​ഈ​…

Read More

ആലപ്പുഴ : ​ജോ​ലി​ഭാ​രം​ ​മൂ​ലം​ ​പൊ​ലീ​സ് ​സേ​ന​യി​ൽ​ ​നി​ന്ന് ​അം​ഗ​ങ്ങ​ൾ​ ​ജീ​വ​നും​ ​കൊ​ണ്ട് ​ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്ന​ ​സ്ഥി​തി​യാ​ണ് ​സം​സ്ഥാ​ന​ത്തു​ള്ള​തെ​ന്ന് ​മുൻ ഡി.​ജി.​പി​ ​അ​ല​ക്സാ​ണ്ട​ർ​ ​ജേ​ക്ക​ബ് ​പ​റ​ഞ്ഞു. 100​പേ​ർ​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ച്ചാ​ൽ​ ​ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ​ 25​പേ​ർ​ ​രാ​ജി​വ​യ്ക്കുന്ന അ​വ​സ്ഥ​യാ​ണെ​ന്നും​ അദ്ദേഹം ചൂണ്ടിക്കാട്ടി. കേ​ര​ള​ ​പൊ​ലീ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ന​ട​ന്ന​ ​മാ​ദ്ധ്യ​മ​ ​സെ​മി​നാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. മനുഷ്യനാൽ അസാദ്ധ്യമായ ജോലിഭാരമാണ് സേനയിലുള്ളത്. രണ്ടുലക്ഷം കേസ് അന്വേഷിക്കേണ്ട സ്ഥാനത്ത് പ്രതിവർഷം 12.5 ലക്ഷം കേസാണ് പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. പൊ​ലീ​സ് ​സേ​ന​യി​ൽ​ ​ജോ​ലി​ ​ചെ​യ്യാ​ൻ​ ​ക​ഴി​യാ​ത്ത​ ​സ്ഥി​തി​യെ​ന്താ​ണെ​ന്ന് ​സ​ർ​ക്കാ​രും​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​പ​രി​ശോ​ധി​ക്ക​ണം.​ ​ജോ​ലി​ഭാ​രം​ ​മൂ​ലം​ ​നാ​ലു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ 81​പൊ​ലീ​സു​കാ​രാ​ണ് ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ത്.​ 890​പേ​ർ​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​ ​നേ​രി​ട്ടു.​ 193​ ​സ​ബ് ​ഇ​ൻ​സ്പെ​ക്ട​ർ​മാ​രി​ൽ​ 27​പേ​ർ​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ച്ച് ​മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​പ്യൂ​ൺ,​ ​ക്ള​ക്ക് ​ജോ​ലി​യി​ലേ​ക്ക് ​പോ​യി. അലക്സാണ്ടർ ജേക്കബ് പറഞ്ഞു. ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​എ​ൻ.​ഹാ​ഷീ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.

Read More

ഷിരൂർ: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഓടിച്ച ലോറി കണ്ടെത്തി. അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. തിരച്ചിലിന്റെ പത്താം ദിവസമായ നാളെ നിർണായകമാണ്. അർജുനെ പുഴയിൽ നിന്ന് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് സൈന്യം. രാവിലെയോടെ കാലാവസ്ഥ അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ലോറി പുറത്തെടുക്കുന്നതിനല്ല, അർജുനെ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും സൈന്യം പറഞ്ഞു. ഡൈവർമാരെ ഇറക്കി ക്യാബിനിൽ അർജുൻ ഉണ്ടോ എന്ന് കണ്ടെത്താൻ ശ്രമം നടത്തും. പിന്നീടാകും ലോറി പുറത്തെടുക്കുക. മുങ്ങല്‍ വിദഗ്ധര്‍ പുഴയിലിറങ്ങി പരിശോധന നടത്തും. ലോറി പുറത്തെടുക്കാനുള്ള വഴി കൊളുത്തിട്ട് ഉയർത്തലാണ്. അതിനും സ്കൂബാ ഡൈവർമാർ താഴേക്ക് ഇറങ്ങി ട്രക്കിൻമേൽ കൊളുത്തിട്ട് ഉറപ്പിച്ച് തിരികെ കയറണം. അതിനുശേഷം ഭാര ഉപകരണങ്ങൾ ഉപയോഗിച്ച് ട്രക്ക് ഉയർത്തണം. അതിനുള്ള സംവിധാനം എത്രയും പെട്ടെന്ന് ഒരുക്കുമെന്നും നടപടി പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു. ജില്ലാ ഭരണകൂടവുമായി ചർച്ച ചെയ്താകും അന്തിമ പദ്ധതി തയാറാക്കുക. മേഖലയിലേക്കു ഡ്രോണുകൾ അടക്കം കൂടുതല്‍ സന്നാഹങ്ങള്‍ വ്യാഴാഴ്ച രാവിലെയോടെ എത്തിക്കും. അർജുന്റെ ലോറി തലകീഴായി…

Read More

മലപ്പുറം: നിപ്പ വൈറസ് ബാധിച്ച് വിദ്യാർത്ഥി മരിക്കാനിടയായ സാഹചര്യത്തില്‍ കേന്ദ്രസംഘം മലപ്പുറത്തെത്തി.ഡിസീസ് കണ്‍ട്രോള്‍ സെൻ്ററിലെ അസി. ഡയറക്ടര്‍മാരായ ഡോ. അനന്തേഷ്, ഡോ. ജിതേഷ്, പകര്‍ച്ചവ്യാധി വിദഗ്ധന്‍(മൃഗസംരക്ഷണവിഭാഗം) ഡോ. ഹാനുല്‍ തുക്രാല്‍, വൈല്‍ഡ് ലൈഫ് ഓഫീസര്‍ ഡോ. ഗജേന്ദ്ര എന്നിവരാണ് സംഘത്തിലുള്ളത്. ബുധനാഴ്ച രാവിലെ ജില്ലയില്‍ പ്രത്യേകം സജ്ജമാക്കിയ നിപ്പ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച ശേഷം ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ഡപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ. നന്ദകുമാര്‍, ഡോ. റീത്ത, ഡി.എം.ഒ. ഡോ. ആർ. രേണുക, ഡെപ്യൂട്ടി ഡി.എം.ഒ നൂന മര്‍ജ, ഡി.പി.എം. ഡോ. അനൂപ്, സർവയലൻസ് ഓഫീസർ ഡോ. ഷുബിൻ, ഡി.പി.എം. എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ സംഘം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡും പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രവും സന്ദർശിച്ചു. നിപ്പ ബാധിതനായി മരിച്ച വിദ്യാര്‍ഥിയുടെ വീട്ടിലെത്തിയ സംഘം മാതാപിതാക്കളെയും ബന്ധുക്കളെയും കണ്ടു. വൈകീട്ട്…

Read More

ചെന്നൈ: ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം എതിരാളികളെ ഇല്ലാതാക്കാനാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിൽ ബി ജെ പി ഒറ്റപ്പെടുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നറിയിപ്പ് നൽകി. കേന്ദ്ര ബഡ്ജറ്റിൽ പ്രതിപക്ഷ പാർട്ടികളെ അവഗണിച്ചെന്ന വിമർ‌ശനം ഉയരുന്നതിനിടെയാണ് സ്റ്റാലിന്റെ വിമർശനം. തിരഞ്ഞെടുപ്പ് കഴിഞ്ഞു,​ ഇനി നമ്മൾ രാജ്യത്തെ കുറിച്ചാണ് ചിന്തിക്കേണ്ടത്. കേന്ദ്ര ബഡ്‌ജറ്റ് നിങ്ങളുടെ ഭരണത്തെ സംരക്ഷിച്ച് നിറുത്തും. പക്ഷേ രാജ്യത്തെ രക്ഷിക്കില്ല. സർക്കാരിനെ ലക്ഷ്യബോധത്തോടെ നയിക്കൂ. അല്ലെങ്കിൽ നിങ്ങൾ ഒറ്റപ്പെടും’ ,​ സ്റ്റാലിൻ പറഞ്ഞു. ചെന്നൈ മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടം,​ സമാനമായ നിലയിൽ കോയമ്പത്തൂരിലെ വികസനപദ്ധതി തുടങ്ങിയവയ്ക്കായി ഒന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി. ചെന്നൈയിലെയും തെക്കൻ ജില്ലകളിലെയും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ പുനരധിവാസത്തിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. സംസ്ഥാനം 37000 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ലഭിച്ചത് 276 കോടി രൂപ മാത്രമാണ്. സംസ്ഥാനത്തിനായുള്ള പ്രത്യേക പദ്ധതികളെക്കുറിച്ചും ബഡ്‌ജറ്റിൽ പരാമർശമില്ല. തമിഴ്‌നാട് ബീഹാറിനെക്കാൾ പത്ത്…

Read More