Author: News Desk

കൊച്ചി: എസ്‍ഡിപിഐയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന് ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല. എസ്‍ഡിപിഐയും സിപിഎമ്മും തമ്മിലുള്ള ധാരണ പരസ്യമായ കാര്യമാണെന്നും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കൂട്ടുകെട്ട് ഉണ്ടാക്കിയതെന്നും രമേശ് ചെന്നിത്തല കൊച്ചിയിൽ മീറ്റ് ദ പ്രസിൽ പറഞ്ഞു. എസ്‍ഡിപിഐ സ്ഥാനാര്‍ത്ഥിയാണ് പലയിടത്തും സിപിഎമ്മിന്‍റെ സ്ഥാനാര്‍ത്ഥി. പിഡിപി കൂട്ടുകെട്ട് ഉണ്ടാക്കിയത് മദ്‍നിയുടെ സാന്നിധ്യത്തിൽ നടത്തിയ ചര്‍ച്ചയിലൂടെയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമുണ്ടെന്നും അധികാരത്തിലെത്തിയാ. എൽഡിഎഫ് സര്‍ക്കാരിന്‍റെ നയങ്ങള്‍ പുനപരിശോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.അഞ്ച് വര്‍ഷത്തിനിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ചേലക്കര ഒഴികെ എല്ലായിടത്തും യുഡിഎഫിനാണ് ജയം. അതിനാൽ തന്നെ യുഡിഎഫ് അനുകൂല തരംഗമുണ്ട്. മുഖ്യമന്ത്രിയും എൽഡിഎഫും പ്രകടിപ്പിക്കുന്നത് പരാജിതരുടെ കപട ആത്മവിശ്വാസമാണ്. കോടികളുടെ പ്രചാരണ വേല നടത്തിയാലും മുഖം നന്നാക്കാൻ പറ്റില്ല. 300 കോടിയിൽ അധികം രൂപ തെരഞ്ഞെടുപ്പ് രംഗത്ത് എൽഡിഎഫ് ഉപയോഗിക്കുന്നുണ്ട്. ജനങ്ങള്‍ യുഡിഎഫിനൊപ്പമാണ്. സര്‍ക്കാര്‍ മാറണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. അഞ്ചു തവണയാണ് എൽഡിഎഫ് സര്‍ക്കാര്‍ ബസ് നിരക്ക് കൂട്ടിയത്.…

Read More

മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ഓശാന പെരുന്നാൾ ശുശ്രൂഷകൾ ഇടവക വികാരി റവ: ഫാദർ ജേക്കബ് തോമസ് കാരയക്കലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു. 2026 മാര്‍ച്ച് 28 ശനിയാഴ്ച്ച വൈകിട്ട് 6.00 മണി മുതൽ ദേവാലയത്തില്‍ വെച്ച് സന്ധ്യ സമസ്ക്കാരം, കുരുത്തോല വാഴ്വ്, പ്രദക്ഷിണം, സ്ലീബാ ആഘോഷം, വിശുദ്ധ കുർബ്ബാന, ഓശാന പെരുന്നാൾ ശുശ്രൂഷ എന്നിവയോട്കൂടിയാണ് ആഘോഷിച്ചത്. മാര്‍ച്ച് 29, 30, 31, ഏപ്രില്‍ 2 (ഞായര്‍, തിങ്കള്‍, ചോവ്വ, വ്യാഴം) ദിവസങ്ങളില്‍ യാമ പ്രാര്‍ത്ഥനകളും വൈകിട്ട് 7.00 മണി മുതല്‍ സന്ധ്യ സമസ്ക്കാരവും ധ്യാന പ്രസംഗവും നടക്കും. ഏപ്രില്‍ 1 ബുധനാഴ്ച്ച വൈകിട്ട് 6.15 മുതല്‍ സന്ധ്യ സമസ്ക്കാരം, വിശുദ്ധ കുർബ്ബാന, പെസഹാ പെരുന്നാള്‍ ശുശ്രൂഷ എന്നിവയും 3 വെള്ളിയാഴ്ച്ച രാവിലെ 7.00 മണിമുതല്‍ ദുഃഖ വെള്ളിയാഴ്ച്ചയുടെ ആരാധനയും കുരിശ് കുമ്പിടീലും നടക്കും. 4. ശനിയാഴ്ച്ച രാവിലെ 6.00 മണി മുതല്‍ പ്രഭാത നമസ്ക്കാരവും വിശുദ്ധ…

Read More

മലപ്പുറം: സിപിഎം-എസ്‌ഡിപിഐ ഡീൽ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഡീൽ ആരോപണം നുണയാണെന്നും രാഷ്ട്രീയ നേട്ടത്തിനായി യുഡിഎഫിന് ഇങ്ങനെയൊക്കെ പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി തിരൂരിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വർഗീയതോട് വിരുദ്ധ നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചത്. തുടർഭരണം ലഭിച്ചത് ഗിമ്മിക്ക് കൊണ്ടല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, തുടർഭരണം വന്നതിന് ശേഷം സംസ്ഥാനത്തെ എല്ലാ രംഗങ്ങളിലും പുരോഗതി കൈവരിച്ചിട്ടുവെന്നും അവകാശപ്പെട്ടു. തൻ്റെ പെരുമാറ്റം ജനങ്ങൾ വിലയിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളുടെ പ്രയോഗവും ജനകീയ പ്രതിബദ്ധതയും ഒത്തുചേർന്നാണ് സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ രംഗത്തെ നവീകരണം, ആരോഗ്യ മേഖലയിലുണ്ടായ വികസനം, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ വ്യാപനം എന്നിവയാണ് സർക്കാരിന്റെ പ്രധാന നേട്ടങ്ങളെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുവാക്കളുടെ സ്വപ്നങ്ങൾക്കും നാടിന്റെ വളർച്ചയ്ക്കും അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് രൂപപ്പെട്ടുത്താൻ കഴിഞ്ഞെന്നും അദ്ദേഹം…

Read More

ബെംഗളൂരു: ഐപിഎൽ 19-ാം സീസണിലെ ആദ്യ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന്‍റെ ആധികാരിക ജയവുമായി റോയല്‍ ചല‌ഞ്ചേഴ്സ് ബെംഗളൂരു. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയര്‍ത്തിയ 202 റണ്‍സിന്‍രെ കൂറ്റന്‍ വിജയലക്ഷ്യം മലയാളി താരം ദേവ്ദത്ത് പടിക്കലിന്‍റെയും ചേസ് മാസ്റ്റര്‍ വിരാട് കോലിയുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ ആര്‍സിബി അനായാസം മറികടന്നു. പടിക്കല്‍ 26 പന്തില്‍ 61 റണ്‍സെടുത്തപ്പോള്‍ 33 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വിരാട് കോലി 38 പന്തില്‍ 69 റണ്‍സുമായി ടീമിന്‍റെ ടോപ് സ്കോററായി. ഐപിഎല്‍ ചരിത്രത്തില്‍ റണ്‍ചേസില്‍ മാത്രം 4000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും 64-ാം അര്‍ധസെഞ്ചുറി തികച്ച കോലി സ്വന്തമാക്കി. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 201-9, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 15.4 ഓവറില്‍ 203-4.202 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ആര്‍സിബിക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ(8) നഷ്ടമായി.എന്നാല്‍ മൂന്നാം നമ്പറില്‍ ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലിന്‍റെ വെടിക്കെട്ട്…

Read More

മലപ്പുറം; നിയമസഭാ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഉത്തരവിറക്കി. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായി ബി.എൻ.എസ്.എസ്. സെക്ഷൻ 163 പ്രകാരമാണ് ഈ നടപടി.ഉത്തരവ് പ്രകാരം ജില്ലയിൽ ആയുധങ്ങൾ കൈവശം വെക്കുന്നതിനും കൊണ്ടുനടക്കുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. തോക്കുകൾ, കുന്തം, വാൾ, ലാത്തികൾ തുടങ്ങിയവ പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതു വരെ അനുവദിക്കില്ല. നിലവിൽ ലൈസൻസുള്ള ആയുധങ്ങൾ കൈവശമുള്ളവർ ജില്ലാ സ്ക്രീനിംഗ് കമ്മിറ്റിക്ക് മുൻപാകെ പരിശോധനയ്ക്ക് ഹാജരാകണം. സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടാൽ ഇവ പിടിച്ചെടുക്കും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 223 പ്രകാരം നിയമനടപടികൾ സ്വീകരിക്കും. എന്നാൽ ബാങ്ക് സെക്യൂരിറ്റി ജീവനക്കാർ, നാഷണൽ റൈഫിൾ അസോസിയേഷനിലെ കായിക താരങ്ങൾ, ആചാരപരമായ ആവശ്യങ്ങൾക്കായി ആയുധം ഉപയോഗിക്കുന്ന സമുദായങ്ങൾ എന്നിവർക്ക് നിബന്ധനകളോടെ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവർ പ്രത്യേക അനുമതി പത്രം വാങ്ങിയിരിക്കണം.

Read More

കൊൽക്കത്ത: തെരഞ്ഞെടുപ്പിന് ​ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബം​ഗാളിലെ മുർഷിദാബാദിൽ വർ​ഗീയ സംഘർഷം. ജംഗിപൂരിലെ രഘുനാഥ്ഗഞ്ച് പ്രദേശത്ത് വെള്ളിയാഴ്ച നടന്ന രാമനവമി റാലിക്കിടെയാണ് സംഘർഷമുണ്ടായത്. നിരവധി കച്ചവട സ്ഥാപനങ്ങൾക്ക് നേരെ ആക്രമണമുണ്ടാകുകയും കൊള്ളയടിക്കുകയും തീവെക്കുകയും ചെയ്ത്. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലയിൽ വർഗീയ സംഘർഷം ഉണ്ടാകുമെന്ന ആശങ്കയുയർന്നു. വെള്ളിയാഴ്ച പ്രാർത്ഥന നടക്കുമ്പോൾ ഫുൽത്തല ക്രോസിംഗിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെയുള്ള ആരാധനാലയത്തിന് മുന്നിലൂടെ ഉച്ചത്തിലുള്ള സംഗീതത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെ രാമനവമി ഘോഷയാത്ര കടന്നുപോയതോടെയാണ് സംഘർഷം ഉടലെടുക്കാൻ തുടങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഘോഷയാത്രയിൽ പങ്കെടുത്ത ചിലർ മറ്റുവിഭാ​ഗക്കാരുടെ വീടുകളുടെ മേൽക്കൂരയിൽ കയറി കാവി പതാകകൾ ഉയർത്തുകയും കടകൾ നശിപ്പിക്കുകയും കത്തിക്കുകയും, താമസക്കാരെ മർദ്ദിക്കുകയും ചെയ്തതായി പറയുന്നു. പൊലീസിന്റെയും കേന്ദ്ര സേനയുടെയും സാന്നിധ്യത്തിൽ അക്രമം ഏറെനേകം തുടർന്നുവെന്ന് പ്രദേശവാസികൾ ആരോപിച്ചു. പൊലീസ് നിഷ്‌ക്രിയരായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. ആവർത്തിച്ചുള്ള അഭ്യർത്ഥനകൾക്ക് ശേഷമാണ് പൊലീസ് രം​ഗത്തെത്തിയത്. എന്നാൽ, സംഭവത്തിന് കാരണം ചിലർ പ്രകോപനമുണ്ടാക്കിയതാണെന്ന് ബിജെപിയുടെ…

Read More

ബെംഗളൂരു: ഐപിഎൽ 19-ാം സീസണിലെ ആദ്യ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 202 റണ്‍സ് വിജയലക്ഷ്യം. എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. നായകൻ ഇഷാൻ കിഷന്‍റെ തകർപ്പൻ അർദ്ധസെഞ്ചുറിയും അവസാന ഓവറുകളിൽ അനികേത് വർമ്മ നടത്തിയ വെടിക്കെട്ടുമാണ് സൺറൈസേഴ്സിനെ ഇരുനൂറ് കടത്തിയത്.അഭിഷേക് ശര്‍മയും (8 പന്തില്‍ 7), ട്രാവിസ് ഹെഡും(9 പന്തില്‍ 11) നിതീഷ് കുമാര്‍ റെഡ്ഡിയും(6 പന്തില്‍ 1)പവര്‍ പ്ലേയില്‍ തന്നെ മടങ്ങിയതോടെ തുടക്കത്തിലെ 29-3ലേക്ക് തകര്‍ന്നടിഞ്ഞ ഹൈദരാബാദിനെ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ഇഷാൻ കിഷനാണ് കരകയറ്റിയത്. നാലാം വിക്കറ്റില്‍ ഹെന്‍റിച്ച് ക്ലാസനൊപ്പം(22 പന്തില്‍ 31) 97 റണ്‍സ് കൂട്ടുകെട്ടിലൂടെ കിഷന്‍ ഹൈദരാബാദിനെ കരകയറ്റി. തുടക്കം മുതൽ ആർസിബി ബൗളർമാരെ കടന്നാക്രമിച്ച കിഷന്‍ 38 പന്തിൽ നിന്ന് 80 റൺസ് അടിച്ചുകൂട്ടി. 8 ഫോറുകളും 5 കൂറ്റൻ സിക്സറുകളുമാണ് പറത്തിയ കിഷനെ ഫിള്‍…

Read More

തിരുവനന്തപുരം : രാഷ്ട്രീയപാർട്ടികൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നയച്ച കത്തിൽ ബിജെപി സീൽ പതിഞ്ഞ സംഭവത്തിൽ കൂടുതൽ നടപടി. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. സംഭവത്തിൽ 48 മണിക്കൂറിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ സി.ഇ.ഒ പി.ബി.നൂഹ് ഐ.എ.എസിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് ഡെപ്യൂട്ടി സി.ഇ.ഒ, സെക്ഷൻ ഓഫീസർ എന്നിവരെ ഇലക്ഷൻ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിവാക്കിയത്. രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച ഔദ്യോഗിക ഇമെയിൽ സന്ദേശത്തോടൊപ്പമുള്ള കത്തിലാണ് ബിജെപി കേരള ഘടകത്തിന്റെ സീൽ പതിഞ്ഞത്. സംഭവത്തിൽ കഴിഞ്ഞ ദിവസം അസിസ്റ്റൻറ് സെക്ഷൻ ഓഫീസറെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തിരുന്നു. ഇത് തികച്ചും സാങ്കേതികമായ ക്ലെറിക്കൽ പിശക് മാത്രമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കർ ഇന്നലെ വ്യക്തമാക്കിയിരുന്നു. സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച 2019-ലെ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തത തേടി ബിജെപി സംസ്ഥാന ഘടകം സിഇഒ ഓഫീസിനെ…

Read More

ദില്ലി: സംഘർഷത്തിനിടയിൽ ഇന്ത്യയടക്കമുള്ള സൗഹൃദ രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് തുറന്ന് കൊടുക്കുമെന്ന വാക്കുപാലിച്ച് ഇറാൻ. ശനിയാഴ്ച ഇന്ത്യയിലേക്കുള്ള രണ്ട് എൽപിജി ടാങ്കറുകൾ ഹോർമുസ് കടന്ന് ഇന്ത്യ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. യുദ്ധത്തിന്റെ തുടക്കം മുതൽ അടച്ചിട്ടിരിക്കുന്ന ഇടനാഴിയിലൂടെ BW ELM, BW TYR എന്നീ ടാങ്കറുകൾ സഞ്ചരിച്ചതായും ഇപ്പോൾ ഒമാൻ ഉൾക്കടലിലേക്ക് നീങ്ങുന്നതായും ഏറ്റവും പുതിയ ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നു.90,000 ടണ്ണിലധികം എൽപിജി (പാചക വാതകം) വഹിച്ചുകൊണ്ട് ഇന്ത്യൻ പതാകയേന്തിയ രണ്ട് ടാങ്കറുകൾ മണിക്കൂറിൽ 27 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയാണെന്നും ഡാറ്റയിൽ പറയുന്നു. അസംസ്കൃത എണ്ണ വഹിച്ചുകൊണ്ട് ഏകദേശം അഞ്ച് ഇന്ത്യൻ ടാങ്കറുകൾ ഇപ്പോഴും കടലിൽ അനുമതിക്കായി കാത്തിരിക്കുകയാണ്. ഇന്ത്യൻ പതാകയുള്ള 20 കപ്പലുകൾ ഗൾഫിൽ കുടുങ്ങിക്കിടക്കുകയാണെന്നും ഒഴിഞ്ഞ കപ്പലുകളിൽ ഇന്ത്യയും എൽപിജി കയറ്റുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാകിസ്ഥാൻ എന്നീ അഞ്ച് സൗഹൃദ രാജ്യങ്ങളുടെ ടാങ്കറുകൾക്ക് സുരക്ഷിതമായ കടന്നുപോകാൻ അനുവദിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് സ്റ്റേറ്റ്…

Read More

പാലക്കാട്: പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ബിജെപി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി നാളെ പാലക്കാട് എത്തും. ഉച്ചക്ക് 2.30ന് മേഴ്സി കോളജ് ഹെലിപാഡിൽ ഇറങ്ങും. തുടർന്ന് മേഴ്സി കോളജ് പരിസരത്ത് നിന്ന് കോട്ട മൈതാനത്തേക്ക് റോഡ് ഷോ (കാറിനുള്ളിൽ-ഓപ്പൺ വാഹനം അല്ല). മിഷൻ സ്കൂൾ ജംഗ്ഷൻ മുതൽ എസ്ബിഐ ജംഗ്ഷൻ വരെയാണ് റോഡ് ഷോ. തുടർന്ന് കോട്ടമൈതാനത്ത് പൊതുസമ്മേളനം. പൊതുസമ്മേളനത്തിനായി 12 മണി മുതൽ ആളുകളെ പ്രവേശിപ്പിക്കും. സമ്മേളനത്തിന് ശേഷം വൈകീട്ട് നാല് മണിയോടെ തൃശൂരിലെ പരിപാടിക്കായി ഹെലികോപ്ടറിൽ തിരിക്കും. 

Read More