- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്‍റെ ഭാഗമായി ശനിയാഴ്ച എല്ലാ നിയോജകമണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ ദീപം തെളിക്കും. വിളക്ക് കൊളുത്തുന്നതിനൊപ്പം ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് സംസ്ഥാനത്തെ എല്ലാ വീടുകളിലും വിളക്ക് തെളിക്കും. ലഹരിമരുന്ന് ഉപയോഗത്തിനെതിരായ കേരളത്തിന്‍റെ ഈ മഹത്തായ പോരാട്ടത്തിൽ പങ്കെടുക്കാൻ എല്ലാവരും വീടുകളിൽ ദീപം തെളിക്കാൻ തയ്യാറാവണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കൽ പരിപാടികൾ നടത്തും. ലഹരിമരുന്ന് ഉപയോഗത്തിനെതിരെ ഒക്ടോബർ രണ്ടിന് ആരംഭിച്ച കാമ്പയിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ട്. പ്രചാരണത്തിന്‍റെ ആദ്യഘട്ടം നവംബർ ഒന്നിന് അവസാനിക്കും. ഒന്നാം തീയതി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഓഫീസുകളിലും ലഹരിക്കെതിരെ വിദ്യാർത്ഥികളും പൊതുജനങ്ങളും ശൃംഖല രൂപീകരിക്കും. സ്കൂളുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ, ശൃംഖല വാർഡുകളുടെ പ്രധാന കേന്ദ്രത്തിലായിരിക്കും. മയക്കുമരുന്നിനെതിരായ പ്രചാരണത്തിൽ പങ്കാളികളാകാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
ന്യൂഡൽഹി: കോമ്പറ്റീഷൻ കമ്മീഷൻ പിഴ ചുമത്തിയ സംഭവത്തിൽ പ്രതികരിച്ച് ഗൂഗിൾ. ഈ തീരുമാനം ഇന്ത്യൻ ഉപഭോക്താക്കൾക്കും വ്യവസായത്തിനും കനത്ത പ്രഹരമാണെന്ന് ഗൂഗിൾ പറഞ്ഞു. കൂടുതൽ പരിശോധനകൾക്ക് ശേഷം ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. അമേരിക്കൻ ടെക് ഭീമനായ ഗൂഗിളിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) 1,337.76 കോടി രൂപയാണ് പിഴ ചുമത്തിയത്. ആൻഡ്രോയിഡ് ലോകത്തെ ആധിപത്യം ദുരുപയോഗം ചെയ്തതിനാണ് ഗൂഗിളിന് വൻതുക പിഴ ചുമത്തിയത്. ഗൂഗിൾ ആപ്ലിക്കേഷനുകൾക്ക് സമാനമായ ആപ്ലിക്കേഷനുകളുടെ പ്രവർത്തനം ആൻഡ്രോയിഡ് അധിഷ്ഠിത മൊബൈലുകളിൽ പരിമിതപ്പെടുത്തിയതായി കോമ്പറ്റീഷൻ കമ്മീഷൻ കണ്ടെത്തിയിരുന്നു. വെബ് ലോകത്ത് ‘സെർച്ച് ആധിപത്യം’ നിലനിർത്തുന്നതിനായി ഗൂഗിൾ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ തങ്ങളുടെ സെർച്ച് എഞ്ചിൻ അടിച്ചേൽപ്പിക്കുകയാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
ചെന്നൈ: വാടക ഗർഭധാരണത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളെ പരിപാലിക്കാൻ വനിതാ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 270 ദിവസത്തെ പ്രസവാവധി അനുവദിച്ച് തമിഴ്നാട് സർക്കാർ. നിയമപരമായ രജിസ്ട്രേഷൻ, ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവയുൾപ്പെടെയുള്ള രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും അവധി അനുവദിക്കുക. രണ്ട് കുട്ടികൾക്ക് വരെ അവധി അനുവദിക്കും. കുട്ടിയുടെ ജനനത്തീയതി മുതൽ അവധി അനുവദിക്കും. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ വനിതാ ജീവനക്കാർക്കും അവധി ലഭ്യമാകും. വാടക ഗർഭധാരണ പ്രക്രിയയിൽ സ്ത്രീകൾക്ക് ചികിത്സാ സമയം ആവശ്യമില്ലാത്തതിനാൽ സാധാരണ പ്രസവങ്ങൾക്ക് ലഭിക്കുന്ന 375 ദിവസത്തെ പ്രസവാവധി അനുവദിക്കാനാവില്ലെന്നും ഉത്തരവിൽ പറയുന്നു. 2022 ഏപ്രിലിൽ, വാടകഗർഭധാരണത്തിലൂടെ ജനിക്കുന്ന കുട്ടികളെ പരിപാലിക്കാൻ ജീവനക്കാർക്ക് അവധി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. നയൻതാരയും വിഘ്നേഷ് ശിവനും വാടകഗർഭപാത്രത്തിലൂടെ മാതാപിതാക്കളായതോടെയാണ് വിഷയത്തിൽ ചർച്ചകൾ സജീവമായത്.
കാസർകോട്: മഞ്ചേശ്വരം ബേക്കൂർ ഗവണ്മെന്‍റ് ഹയർസെക്കൻഡറി സ്കൂളിൽ ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്ന് വീണ് പരിക്കേറ്റവരുടെ എണ്ണം 59 ആയി. ഗുരുതരമായി പരിക്കേറ്റ നാല് വിദ്യാർത്ഥികളെയും ഒരു അധ്യാപകനെയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പന്തൽ നിർമ്മിച്ച മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പന്തൽ നിർമ്മാണത്തിനുള്ള കരാർ എടുത്ത ഗോകുൽ ദാസ്, ബഷീർ, അലി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കാസർകോട് വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകി. മഞ്ചേശ്വരം ഉപജില്ലാ ശാസ്ത്രമേളയ്ക്കിടെ ഉച്ചയ്ക്ക് 2.30 ഓടെയാണ് പന്തൽ തകർന്നത്. മത്സരങ്ങൾ നടന്ന പ്രധാന വേദിയിൽ തകര ഷീറ്റും ഇരുമ്പ് കമ്പിയും കൊണ്ട് നിർമ്മിച്ച പന്തൽ തകർന്ന് വീഴുകയായിരുന്നു. ഭൂരിഭാഗം പേരുടെയും തലയ്ക്കും കൈകാലുകൾക്കുമാണ് പരിക്ക്. പരിക്കേറ്റവരെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലും കാസർകോട്, മംഗലാപുരം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണത്തിനുള്ള ഇടവേളയായതിനാൽ കൂടുതൽ കുട്ടികൾ പന്തലിൽ നിന്ന് പുറത്തേക്ക് മാറിയിരുന്നു. അതിനാൽ, വലിയ അപകടം…
കണ്ണൂർ: നോർത്ത് പൊയിലൂരിൽ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മയക്കുമരുന്നിന് അടിമയായ മകൻ അറസ്റ്റിൽ. കൊളവല്ലൂർ പൊലീസാണ് വധശ്രമത്തിന് കേസെടുത്ത് നിഖിൽ രാജിനെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് അമ്മ ജാനുവിനെ നിഖിൽ രാജ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. നായയെ വളർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. നിഖിൽ രാജ് വീട്ടിലെ സാധനങ്ങൾ തകർക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് എത്തിയ ശേഷമാണ് ജാനുവിനെ ആശുപത്രിയിലെത്തിച്ചത്. ജാനുവോ നാട്ടുകാരോ രേഖാമൂലം പരാതി നൽകാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിലപാട്. എന്നാൽ, നിഖിൽ രാജ് എല്ലാ അയൽവാസികൾക്കും ഭീഷണിയാണെന്നും പൊലീസ് സ്വമേധയാ കേസെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. തുടർന്നാണ് പൊലീസ് വധശ്രമത്തിന് കേസെടുത്തത്.
മദീന: മദീനയിലെ ഇസ്ലാമിക ചരിത്ര സ്ഥലങ്ങൾ നവീകരിക്കാനുള്ള പദ്ധതികൾ ആരംഭിച്ചു. മദീന അമീറും റീജിയണൽ ഡെവലപ്മെന്‍റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ ഫൈസൽ ബിൻ സൽമാൻ രാജകുമാരനാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഹജ്ജ് ഉംറ മന്ത്രി ഡോ.തൗഫീഖ് അൽ റാബിയ, സാംസ്കാരിക ഉപമന്ത്രി ഹമദ് ഫായിസ് എന്നിവരും സന്നിഹിതരായിരുന്നു. പ്രവാചകന്‍റെ ജീവചരിത്രവും ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട നൂറിലധികം സ്ഥലങ്ങളിലാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത്. പ്രാദേശിക വികസന അതോറിറ്റിയുടെ കീഴിലുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ഡെവലപ്മെന്‍റ് ഓഫീസിന് കീഴിലാണ് പ്രവർത്തനങ്ങൾ നടത്തുക. ചരിത്രപരമായ സ്ഥലങ്ങളുടെ വികസനത്തിനും പുനരുജ്ജീവനത്തിനുമായി പ്രാദേശിക വികസന അതോറിറ്റിയും നിരവധി സർക്കാർ, സ്വകാര്യ ഏജൻസികളും തമ്മിൽ കരാറുകളും ധാരണാപത്രങ്ങളും ചടങ്ങിൽ ഒപ്പുവെച്ചു. സയ്യിദ് അൽ ഷുഹദ സ്ക്വയർ സൈറ്റ്, ബനിസാദിലെ സഖിഫ (പ്രവാചക പള്ളിയുടെ പടിഞ്ഞാറ്), ഖന്ദഖ് സൈറ്റ്, ഖിബ് ലത്തൈൻ പള്ളിയുടെയും പരിസര പ്രദേശങ്ങളുടെയും വികസനം, ഉസ്മാൻ ബിൻ അഫാൻ കിണർ എന്നിവയുടെ രൂപകൽപ്പനയും നടത്തിപ്പും ഇതിൽ ഉൾപ്പെടുന്നു. ചരിത്രപരമായ…
റോഡ് നിർമ്മാണത്തിലെ ക്രമക്കേട്; കാല്നട യാത്രക്കാരുടെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കൊച്ചി: റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട അശാസ്ത്രീയതയും ക്രമക്കേടുകളും മൂലം കാൽനട യാത്രക്കാർ അപകടങ്ങളിൽ പെടുന്നതിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. റോഡ് നിർമ്മാണ പ്രോട്ടോക്കോളും, വാഹനങ്ങളുടെ വേഗനിയന്ത്രണവും പാലിക്കാത്തതിനാൽ കാൽനട യാത്രക്കാർ അപകടങ്ങളിൽ പെടുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് എസ് മണികുമാർ, ഷാജി പി.ചാലി എന്നിവരടങ്ങിയ ബെഞ്ച് സ്വമേധയാ കേസെടുത്തത്. കോഴിക്കോട് താമരശ്ശേരിയിൽ വാഹനാപകടത്തിൽ മരിച്ച ഫാത്തിമ സാജിദയുടെ ഭർത്താവ് ആബിദ് അടിവാരം സമർപ്പിച്ച ഹർജി പരിഗണിച്ചാണ് വിഷയത്തിൽ ഡിവിഷൻ ബെഞ്ച് സ്വമേധയാ കേസെടുത്തത്.
തിരുവനന്തപുരം: പീഡനക്കേസിലെ പരാതിക്കാരിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയതിന് എൽദോസ് കുന്നപ്പിള്ളിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം പേട്ട പൊലീസാണ് എംഎൽഎയ്ക്കെതിരെ കേസെടുത്തത്. നാല് ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും കേസെടുത്തു. ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്ത ശേഷം തന്നെ അപകീർത്തിപ്പെടുത്താൻ എം.എൽ.എ പ്രചാരണം നടത്തിയെന്നാണ് യുവതിയുടെ പരാതി. തന്‍റെ ഫോട്ടോകൾ ഉൾപ്പെടെ നൽകി അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിക്കാൻ ഒളിവിലായിരുന്ന എൽദോസ് ചില ഓൺലൈൻ മാധ്യമങ്ങൾക്ക് ഒരു ലക്ഷം രൂപ നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് യുവതി പരാതി നൽകിയത്. ഇത് പിന്നീട് പേട്ട പൊലീസിന് കൈമാറി. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം വെള്ളിയാഴ്ച വൈകുന്നേരമാണ് പേട്ട പൊലീസ് പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സിഡ്‌നി: ടി20 ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളെല്ലാം പൂർത്തിയായി. ഇതോടെ സൂപ്പർ 12 ന്‍റെ ചിത്രം തെളിഞ്ഞു. ഒക്ടോബർ 22 മുതൽ സൂപ്പർ 12 മത്സരങ്ങൾക്ക് ലോകകപ്പ് വേദിയാകും. സൂപ്പർ 12 ന്‍റെ ആദ്യ മത്സരം തുല്യ ശക്തികളുടെ പോരാട്ടമാണ്. ആതിഥേയരായ ഓസ്ട്രേലിയ കരുത്തരായ ന്യൂസിലൻഡിനെ നേരിടും. ഗ്രൂപ്പ് കടമ്പ മറികടന്ന് നാല് ടീമുകളാണ് സൂപ്പർ 12-ൽ ഇടം നേടിയത്. ഗ്രൂപ്പ് എയിൽ നിന്ന് ശ്രീലങ്കയും നെതർലൻഡ്സും ഗ്രൂപ്പ് ബിയിൽ നിന്ന് സിംബാബ്‌വെയും അയർലണ്ടും സൂപ്പർ 12 ൽ ഇടം നേടി. ഗ്രൂപ്പ് എയിൽ ശ്രീലങ്കയും ഗ്രൂപ്പ് ബിയിൽ സിംബാബ്‌വെയുമാണ് ചാമ്പ്യൻമാർ. സൂപ്പർ 12 മത്സരങ്ങൾ രണ്ട് ഗ്രൂപ്പുകളിലായാണ് നടക്കുക. പ്രാഥമിക ഘട്ടത്തിൽ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തിയ ശ്രീലങ്ക സൂപ്പർ 12 ലെ ആദ്യ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്തെത്തിയ അയർലൻഡും ആദ്യ ഗ്രൂപ്പിലാണ്. ഇതാണ് സൂപ്പർ 12 ലെ മരണഗ്രൂപ്പ്.
പിപിഇ കിറ്റ് ധരിച്ച് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസുകാർ അറസ്റ്റിൽ
കോട്ടയം: കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. പി.പി.ഇ കിറ്റ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. പി.പി.ഇ കിറ്റ് ധരിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കർഷക സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന്‍റെ സമാപനത്തിൽ പങ്കെടുക്കാൻ കോട്ടയത്ത് എത്തിയതായിരുന്നു മുഖ്യമന്ത്രി. തിരുനക്കര മൈതാനത്ത് പൊതുചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നത്. നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ കരിങ്കൊടിയും കോൺഗ്രസ് പതാകയും ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. സംഭവം നടന്ന ഉടൻ പ്രവർത്തകരെ അവിടെ നിന്ന് അറസ്റ്റ് ചെയ്തു.
